bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Zechariah 10
Zechariah 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 11 →
1
വസന്തകാലത്തെ മഴയ്ക്കുവേണ്ടി സര്‍വേശ്വരനോടു പ്രാര്‍ഥിക്കുക. മഴയും മഴക്കാറും അയച്ച് സര്‍വമനുഷ്യര്‍ക്കും വിളഭൂമിയിലെ സസ്യജാലങ്ങള്‍ക്കും ജലം നല്‍കുന്നത് സര്‍വേശ്വരനാണ്;
2
കുലദേവവിഗ്രഹങ്ങള്‍ നിരര്‍ഥകവാക്കുകള്‍ പുലമ്പുന്നു; ലക്ഷണം നോക്കുന്നവര്‍ അസത്യം ദര്‍ശിക്കുന്നു; സ്വപ്നദര്ശകന് വ്യാജസ്വപ്നം കണ്ട് പൊള്ളയായ ആശ്വാസം നല്കുന്നു. അതുകൊണ്ടു ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ വലയുന്നു.
3
“എന്റെ കോപം ഇടയന്മാരുടെ നേരെ ജ്വലിക്കുന്നു. ഞാന്‍ ഇവരുടെ നേതാക്കന്മാരെ ശിക്ഷിക്കും.” സര്‍വശക്തനായ സര്വേശ്വരന് തന്റെ ആട്ടിന്‍പറ്റമായ യെഹൂദാജനത്തെ പരിപാലിക്കും. യുദ്ധക്കളത്തില്‍ അവരെ തലയെടുപ്പുള്ള പടക്കുതിരകളാക്കും.
4
അവരില്‍നിന്നു മൂലക്കല്ലും കൂടാരത്തിന്റെ കുറ്റിയും പുറപ്പെടും. പടവില്ലും ഭരണാധിപന്മാരും അവരില്‍നിന്നു വരും.
5
വീഥികളിലെ ചേറില്‍ ശത്രുക്കളെ ചവുട്ടിത്താഴ്ത്തുന്ന യുദ്ധവീരന്മാരെപ്പോലെ അവര്‍ ആയിത്തീരും. സര്വേശ്വരന് അവരുടെകൂടെ ഉള്ളതുകൊണ്ട് അവര്‍ പടപൊരുതും. അവര്‍ ശത്രുക്കളായ കുതിരപ്പടയാളികളെ സംഭീതരാക്കും.
6
യെഹൂദാജനത്തെ ഞാന്‍ ബലപ്പെടുത്തും; യോസേഫിന്റെ സന്തതികളെ ഞാന്‍ രക്ഷിക്കും. എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട് അവരെ മടക്കിവരുത്തും. ഞാന്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്തവരെപ്പോലെ അവര്‍ ആയിത്തീരും; ഞാന്‍ അവരുടെ ദൈവമായ സര്‍വേശ്വരനാണല്ലോ; ഞാന്‍ അവര്‍ക്ക് ഉത്തരമരുളും.
7
അപ്പോള്‍ ഇസ്രായേല്‍ജനം ശക്തരായ യുദ്ധവീരന്മാരെപ്പോലെയാകും; വീഞ്ഞുകൊണ്ടെന്നപോലെ അവരുടെ ഹൃദയം ഉല്ലസിക്കും; അവരുടെ പുത്രന്മാര് അതു കണ്ട് ആനന്ദിക്കും. അവരുടെ ഹൃദയം സര്‍വേശ്വരനില്‍ സന്തോഷിക്കും. അടയാളം നല്കി ഞാന്‍ അവരെ വിളിച്ചുകൂട്ടും.
8
ഞാന്‍ അവരെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. അവര്‍ പണ്ടെന്നപോലെ അസംഖ്യമാകും.
9
ഞാന്‍ അവരെ ജനതകളുടെ ഇടയില്‍ ചിതറിച്ചെങ്കിലും വിദൂരദേശങ്ങളില്വച്ച് അവര്‍ എന്നെ ഓര്‍ക്കും. അവര്‍ മക്കളോടുകൂടി ജീവിക്കുകയും തിരിച്ചുവരികയും ചെയ്യും.
10
ഞാന്‍ അവരെ ഈജിപ്തില്‍നിന്നു തിരിച്ചുവരുത്തും. അസ്സീറിയായില്‍നിന്ന് ഒരുമിച്ചുകൂട്ടും. ഗിലെയാദുദേശത്തിലേക്കും ലെബാനോനിലേക്കും ഞാന്‍ അവരെ കൊണ്ടുവരും. അവിടെ അവര്‍ക്ക് ഇടംപോരാതെ വരും.
11
അവര്‍ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നുപോകും. അപ്പോള്‍ ആ സമുദ്രത്തിലെ തിരമാലകള്‍ ഞാന്‍ അടിച്ചമര്‍ത്തും. നൈല്‍നദിയിലെ ആഴങ്ങളെല്ലാം വറ്റിപ്പോകും. അസ്സീറിയായുടെ ഗര്‍വം അടങ്ങും; ഈജിപ്തിന്റെ അധികാരം നഷ്ടപ്പെടും.
12
സര്‍വേശ്വരനായ ഞാന്‍ അവരെ ശക്തിപ്പെടുത്തും; അവര്‍ എന്റെ നാമത്തില്‍ അഭിമാനംകൊള്ളും എന്ന് സര്വേശ്വരന് അരുളിച്ചെയ്യുന്നു.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14