bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Chronicles 11
1 Chronicles 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 12 →
1
ഇസ്രായേല്‍ജനം ഒരുമിച്ചുകൂടി ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു പറഞ്ഞു: “നോക്കൂ, ഞങ്ങള്‍ അങ്ങയുടെ അസ്ഥിയും മാംസവും ആണല്ലോ.
2
ശൗല്‍ രാജാവായിരുന്നപ്പോഴും അങ്ങുതന്നെയാണ് ഞങ്ങളെ നയിച്ചിരുന്നത്. ‘നീ എന്റെ ജനമായ ഇസ്രായേലിന്റെ ഇടയനും രാജാവും ആയിരിക്കും’ എന്നു ദൈവമായ സര്വേശ്വരന് അങ്ങയോട് അരുളിച്ചെയ്തിട്ടുമുണ്ട്.”
3
ഇസ്രായേല്‍ നേതാക്കന്മാരെല്ലാം ഹെബ്രോനില്‍ ദാവീദുരാജാവിന്റെ അടുക്കല്‍ വന്നു. രാജാവ് സര്‍വേശ്വരന്റെ സന്നിധിയില്‍ അവരുമായി ഉടമ്പടി ചെയ്തു. ശമൂവേല്‍ മുഖേന സര്വേശ്വരന് വാഗ്ദാനം ചെയ്തിരുന്നതുപോലെ അവര്‍ ദാവീദിനെ ഇസ്രായേലിന്റെ രാജാവായി വാഴിച്ചു.
4
പിന്നീട് ദാവീദും സകല ഇസ്രായേല്യരും കൂടി യെരൂശലേമിലേക്കു പോയി. അന്ന് യെബൂസ് എന്ന പേരിലാണ് യെരൂശലേം അറിയപ്പെട്ടിരുന്നത്. യെബൂസ്യര്‍ ആയിരുന്നു അവിടെ പാര്‍ത്തിരുന്നത്.
5
“നീ ഇവിടെ കടക്കുകയില്ല” എന്നു യെബൂസ്യര്‍ ദാവീദിനോടു പറഞ്ഞു. എങ്കിലും ദാവീദ് സീയോന്‍കോട്ട പിടിച്ചെടുത്തു. ആ നഗരം ദാവീദിന്റെ പട്ടണം എന്നറിയപ്പെട്ടു.
6
ഒരു യെബൂസ്യനെ ആദ്യം വധിക്കുന്നവന് സൈന്യാധിപനായിരിക്കും എന്നു ദാവീദു പറഞ്ഞു. സെരൂയായുടെ പുത്രന് യോവാബാണ് ആദ്യം ആക്രമണം തുടങ്ങിയത്. അതുകൊണ്ട് അവന് സൈന്യാധിപനായിത്തീര്‍ന്നു.
7
ദാവീദ് ആ കോട്ടയില്‍ പാര്‍ത്തതുകൊണ്ട് അതിനു ദാവീദിന്റെ പട്ടണം എന്നു പേരായി.
8
അദ്ദേഹം മില്ലോമുതല്‍ ചുറ്റും നഗരം വിസ്തൃതമാക്കി പണിത് ഉറപ്പിച്ചു. നഗരത്തിന്റെ ശിഷ്ടഭാഗങ്ങള്‍ യോവാബ് പുനരുദ്ധരിച്ചു.
9
സര്‍വശക്തനായ സര്വേശ്വരന് കൂടെ ഉണ്ടായിരുന്നതുകൊണ്ട് ദാവീദ് മേല്ക്കുമേല് പ്രബലനായിത്തീര്‍ന്നു.
10
സര്‍വേശ്വരന്റെ കല്പനയനുസരിച്ച്, ദാവീദിനെ ഇസ്രായേല്‍രാജാവാക്കാന്‍ ജനത്തോടു ചേര്‍ന്നു ധീരമായി പ്രവര്‍ത്തിച്ച മൂന്നു മുഖ്യ യോദ്ധാക്കള്‍ ഇവരാണ്.
11
അവരില്‍ ഒന്നാമന് ഹക്മോന്യനായ യാശോബെയാം തന്റെ കുന്തവുമായി മുന്നൂറു പേരോട് ഒറ്റയ്ക്ക് ഏറ്റുമുട്ടി; അവരെയെല്ലാം വധിച്ചു.
12
രണ്ടാമന് അഹോഹ്യനായ ദോദോയുടെ പുത്രന് എലെയാസര്‍ ആയിരുന്നു.
13
ഫെലിസ്ത്യര്‍ പസ്-ദമ്മീമില്‍ യുദ്ധത്തിന് അണിനിരന്നപ്പോള്‍ അവന് ദാവീദിനോടുകൂടി ബാര്‍ലി നിറഞ്ഞുനിന്ന ഒരു വയലില്‍ ആയിരുന്നു. ജനം ഫെലിസ്ത്യരുടെ മുമ്പില്‍നിന്ന് ഓടിപ്പോയി.
14
അപ്പോഴും അവന് വയലിന്റെ നടുവില്‍ നിന്നുകൊണ്ട് അതു സംരക്ഷിക്കുകയും ഫെലിസ്ത്യരെ വെട്ടിവീഴ്ത്തുകയും ചെയ്തു. സര്വേശ്വരന് അവര്‍ക്കു വന്‍വിജയം നല്കി രക്ഷിച്ചു.
15
ഫെലിസ്ത്യസൈന്യം രെഫായീംതാഴ്വരയില്‍ പാളയമടിച്ചിരുന്നപ്പോള്‍ മുപ്പതു പ്രമാണിമാരില്‍ മൂന്നു പേര് അദുല്ലാം ശിലാഗുഹയില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു.
16
ദാവീദ് അപ്പോള്‍ ആ രക്ഷാസങ്കേതത്തിലായിരുന്നു. ഫെലിസ്ത്യരില്‍ ഒരു വിഭാഗം ബേത്ലഹേമില് പാളയമടിച്ചിരുന്നു.
17
“ബേത്ലഹേം നഗരവാതില്ക്കലുള്ള കിണറ്റിലെ അല്പം വെള്ളം എനിക്കു കുടിക്കാന്‍ ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍” എന്നു ദാവീദ് അതിയായ ആശയോടെ പറഞ്ഞു.
18
അപ്പോള്‍ ആ മൂന്നുപേര്‍ ഫെലിസ്ത്യരുടെ പാളയം അതിക്രമിച്ചു കടന്നു ബേത്ലഹേം നഗരവാതില്ക്കലുള്ള കിണറ്റില്‍നിന്നു വെള്ളം എടുത്തു ദാവീദിനു കൊണ്ടുവന്നു കൊടുത്തു. എന്നാല്‍ അതു കുടിക്കാന്‍ ദാവീദിനു മനസ്സു വന്നില്ല. അദ്ദേഹം അതു സര്‍വേശ്വരനു നിവേദിച്ചു.
19
ദാവീദ് പറഞ്ഞു: “സര്‍വേശ്വരാ ഞാന്‍ ഇതെങ്ങനെ കുടിക്കും? ഈ മനുഷ്യരുടെ ജീവരക്തം ഞാന്‍ കുടിക്കുകയോ? പ്രാണന് അപകടപ്പെടുത്തിയാണല്ലോ അവരിതു കൊണ്ടുവന്നത്. “അദ്ദേഹം അതു കുടിച്ചില്ല. ഇതായിരുന്നു ആ മൂന്നുപേര്‍ കാട്ടിയ ധീരത.
20
മുപ്പതു പേരുടെ തലവനും യോവാബിന്റെ സഹോദരനുമായ അബീശായി തന്റെ കുന്തംകൊണ്ടു മുന്നൂറു പേര്‍ക്കെതിരെ പോരാടി അവരെയെല്ലാം കൊന്നുകളഞ്ഞു. അങ്ങനെ അയാളും ആ മൂവര്‍ക്കു പുറമേ പ്രസിദ്ധനായി.
21
മുപ്പതു പേരില്‍ ഏറ്റവും പ്രസിദ്ധനും അവരുടെ സേനാപതിയും അയാള്‍ ആയിരുന്നെങ്കിലും മൂവരോളം അവന് പ്രസിദ്ധനായിരുന്നില്ല.
22
കബ്സേല്‍ക്കാരനായ യെഹോയാദയുടെ പുത്രന് ബെനായാ ആയിരുന്നു മറ്റൊരു യുദ്ധവീരന്. മോവാബ്യരായ രണ്ടു യുദ്ധവീരന്മാരെ കൊന്നതുള്‍പ്പെടെ അനേകം ധീരപ്രവൃത്തികള്‍ അയാള്‍ ചെയ്തു. മഞ്ഞു വീണുകൊണ്ടിരുന്ന ദിവസം ഗുഹയില്‍ കടന്ന് അതിലുണ്ടായിരുന്ന സിംഹത്തെ അവന് കൊന്നുകളഞ്ഞു.
23
അഞ്ചു മുഴം ഉയരമുണ്ടായിരുന്ന അതികായനായ ഒരു ഈജിപ്തുകാരനെയും അവന് സംഹരിച്ചു. ബെനായാ ഒരു ദണ്ഡുമായി എതിരാളിയെ സമീപിച്ച് അയാളുടെ കൈയില്‍നിന്നു നെയ്ത്തുകാരന്റെ പടപ്പുതടി പോലെയുള്ള കുന്തം പിടിച്ചുപറിച്ച് അതുകൊണ്ടു തന്നെയാണ് അവനെ കൊന്നത്.
24
“മുപ്പതു” പേരില്‍ ഒരുവനായ ബെനായായുടെ ധീരകൃത്യങ്ങള്‍ ഇവയായിരുന്നു.
25
അവന് മുപ്പതു പേരില്‍വച്ച് പ്രസിദ്ധനായിരുന്നെങ്കിലും “മൂന്നു” പേരോളം പ്രസിദ്ധി നേടിയില്ല. ദാവീദ് തന്റെ അംഗരക്ഷകരുടെ തലവനായി അയാളെ നിയമിച്ചു.
26
ദാവീദിന്റെ സൈന്യത്തിലെ മറ്റു വീരയോദ്ധാക്കള്‍ ഇവരാണ്. യോവാബിന്റെ സഹോദരന് അസാഹേല്‍, ബേത്ലഹേമ്യനായ ദോദോയുടെ പുത്രന് എല്‍ഹാനാന്‍,
27
ഹരോര്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,
28
തെക്കോവ്യനായ ഇക്കേശിന്റെ പുത്രന് ഈര,
29
അനാഥോത്യനായ അബീയേസെര്‍, ഹൂശാത്യനായ സീബെഖായി, അഹോഹ്യനായ ഈലായി,
30
നെതോഫാത്യനായ മഹരായി, നെതോഫാത്യനായ ബാനായുടെ പുത്രന് ഹേലെദ്,
31
ബെന്യാമീന്‍ഗോത്രക്കാരുടെ ഗിബെയായിലെ രീബായിയുടെ പുത്രന് ഈഥായി, പരാഥോന്യനായ ബെനായാ,
32
ഗായെശ്കാരനായ ഹൂരായി,
33
അര്‍ബാത്യനായ അബീയേല്‍, ബഹരൂമ്യനായ അസ്മാവെത്ത്, ശയല്‍ബോന്യനായ എല്യാഹ്ബാ,
34
ഗീസോന്യനായ ഹശേമിന്റെ പുത്രന്മാര്, ഹരാര്യനായ ശാഗേയുടെ പുത്രന് യോനാഥാന്,
35
ഹാരാര്യനായ സാഖാരിന്റെ പുത്രന് അഹീയാം, ഊരിന്റെ പുത്രന് എലീഫാല്‍,
36
മെഖേരാത്യനായ ഹേഫെര്‍, പെലോന്യനായ അഹീയാ.
37
കര്‍മ്മേല്യനായ ഹെസ്രോ, എസ്ബായിയുടെ പുത്രന് നയരായി,
38
നാഥാന്റെ സഹോദരന് യോവേല്‍, ഹഗ്രിയുടെ പുത്രന് മിബ്ഹാര്‍,
39
അമ്മോന്യനായ സേലെക്, സെരൂയായുടെ പുത്രനായ യോവാബിന്റെ ആയുധവാഹകനും ബെരോത്യനുമായ നഹറായ്,
40
യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്, ഹിത്യനായ ഊരിയാ,
41
അഹ്ലായിയുടെ പുത്രന് സാബാദ്,
42
രൂബേന്‍ഗോത്രത്തിലെ ഒരു പ്രമാണിയായ ശീസയുടെ പുത്രന് അദീനാ, അയാളോടൊപ്പം മുപ്പതു പേരും,
43
മയഖായുടെ പുത്രന് ഹാനാന്, മിത്ത്യനായ യോശാഫാത്ത്,
44
അസ്തെരാത്യനായ ഉസ്സീയ, അരോവേര്യനായ ഹോഥാമിന്റെ പുത്രന്മാര് ശാമായും യെയീയേലും;
45
ശിമ്രിയുടെ പുത്രന് യെദീയയേല്‍, തീസ്യനായ അയാളുടെ സഹോദരന് യോഹ, മഹവ്യനായ എലീയേല്‍.
46
എല്നാമിന്റെ പുത്രന്മാരായ യെരീബായി, യോശവ്യാ, മോവാബ്യനായ യിത്ത്മാ,
47
എലീയേല്‍, ഓബേദ്, മെസോബ്യനായ യാസീയേല്‍.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29