bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Chronicles 26
1 Chronicles 26
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 27 →
1
വാതില്കാവല്ക്കാരുടെ ഗണങ്ങള്‍: കോരഹ്യരില്‍നിന്ന് ആസാഫിന്റെ പുത്രന്മാരില് കോരെയുടെ പുത്രനായ മെശേലെമ്യാ.
2
മെശേലെമ്യായുടെ പുത്രന്മാര് പ്രായക്രമത്തില്‍ സെഖര്യാ, യെദ്ദിയേല്‍, സെബദ്യാ, യത്നീയേല്‍,
3
ഏലാം, യെഹോഹാനാന്‍, എല്യോഹോവേനായി;
4
ഓബേദ്-എദോമിന്റെ പുത്രന്മാര് പ്രായക്രമത്തില്‍: ശെമയ്യാ, യെഹോസാബാദ്, യോവാഹ്, സാഖാര്‍, നെഥനയേല്‍,
5
അമ്മീയേല്‍, ഇസ്സാഖാര്‍, പെയുലെഥായി; ഓബേദ്-എദോമിനെ ദൈവം അനുഗ്രഹിച്ചു.
6
അയാളുടെ പുത്രനായ ശെമയ്യായ്‍ക്കും പുത്രന്മാര് ജനിച്ചു. അവര്‍ വളരെ പരാക്രമശാലികളായ യുദ്ധവീരന്മാര് ആയിരുന്നതുകൊണ്ടു തങ്ങളുടെ കുലത്തിലെ നായകന്മാരായിത്തീര്‍ന്നു.
7
ശെമയ്യായുടെ പുത്രന്മാര്: ഒത്നി, രെഫായേല്‍, ഓബേദ്, എല്‍സാബാദ്. അവരുടെ ചാര്‍ച്ചക്കാരായ എലീഹു, സെമഖ്യാ എന്നിവര്‍ ശക്തന്മാരായിരുന്നു.
8
ഇവരെല്ലാവരും ഓബേദ്-എദോമിന്റെ വംശജര്‍. ഇവരും പുത്രന്മാരും ചാര്‍ച്ചക്കാരുമായി ശുശ്രൂഷയ്ക്ക് അതിസമര്‍ഥരായ അറുപത്തിരണ്ടു പേര്.
9
മെശേലെമ്യാക്ക് ശക്തരായ പുത്രന്മാരും ചാര്‍ച്ചക്കാരുമായി പതിനെട്ടു പേര്.
10
മെരാരീപുത്രനായ ഹോസായുടെ പുത്രന്മാര്: ശിമ്രി ആദ്യജാതനല്ലെങ്കിലും പിതാവ് അയാളെ തലവനാക്കി.
11
രണ്ടാമന് ഹില്ക്കീയാ, മൂന്നാമന് തെബല്യാ, നാലാമന് സെഖര്യാ. ഹോസായുടെ പുത്രന്മാരും ചാര്‍ച്ചക്കാരും കൂടി പതിമൂന്നു പേര്.
12
വാതില്കാവല്ക്കാരുടെ ഗണം തിരിച്ചത് കുടുംബത്തലവന്മാരുടെ എണ്ണമനുസരിച്ചായിരുന്നു. സര്‍വേശ്വരന്റെ ആലയത്തില്‍ ശുശ്രൂഷ ചെയ്തിരുന്ന ഇവര്‍ക്കും ചാര്‍ച്ചക്കാരെപ്പോലെ അവിടെ ചുമതലകളുണ്ടായിരുന്നു.
13
പിതൃഭവനക്രമം അനുസരിച്ച് വലുപ്പചെറുപ്പഭേദം കൂടാതെ ഓരോ വാതിലിനും അവര്‍ ആളുകളെ നറുക്കിട്ടു നിശ്ചയിച്ചു.
14
കിഴക്കേ വാതിലിന്റെ നറുക്കു ശേലെമ്യാക്ക് വീണു. വടക്കേ വാതിലിന്റേത് അയാളുടെ പുത്രനും വിവേകമതിയും ആലോചനക്കാരനുമായ സെഖര്യാക്കും വീണു.
15
തെക്കേ വാതിലിന്റെ നറുക്കു ഓബേദ്-എദോമിനു വീണു. സംഭരണശാലയുടേത് അയാളുടെ പുത്രന്മാര്ക്കും.
16
കയറ്റമുള്ള പെരുവഴിയില്‍ ശല്ലേഖെത്ത് പടിവാതില്ക്കലെ പടിഞ്ഞാറെ വാതില്‍ ശുപ്പീമിനും ഹോസായ്ക്കും കിട്ടി.
17
ഇവര്‍ തവണ വച്ചു കാവല്‍നിന്നു. കിഴക്കേ വാതില്ക്കല് ആറു ലേവ്യരും വടക്കേ വാതില്ക്കല് ദിവസേന നാലു പേരും തെക്കേ വാതില്ക്കല് ദിവസേന നാലു പേരും സംഭരണശാലയ്ക്ക് ഈരണ്ടു പേരും
18
പര്‍ബാരിനു പടിഞ്ഞാറെ പെരുവഴിയില്‍ നാലു പേരും പര്‍ബാരില്‍ രണ്ടു പേരും കാവലുണ്ടായിരുന്നു.
19
ഇവയാണ് കോരഹ്യരിലും മെരാര്യരിലുംപെട്ട വാതില്കാവല്ക്കാരുടെ ഗണങ്ങള്‍.
20
ദേവാലയത്തിലെ ഭണ്ഡാരങ്ങളുടെയും വിശുദ്ധവസ്തുക്കള്‍ സൂക്ഷിക്കുന്ന ഭണ്ഡാരങ്ങളുടെയും ചുമതല ലേവ്യനായ അഹീയായ്‍ക്കായിരുന്നു.
21
ഗേര്‍ശോന്യനായ ലയെദാന്റെ പുത്രന്മാരില് ഒരാളായിരുന്നു യെഹീയേല്‍. യെഹീയേലിന്റെ പുത്രന്മാര് ഗേര്‍ശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാര്‍ ആയിരുന്നു.
22
യെഹീയേലിന്റെ പുത്രന്മാര്: സേഥാമും സഹോദരന് യോവേലും; ഇവര്‍ സര്‍വേശ്വരന്റെ ആലയത്തിലെ ഭണ്ഡാരങ്ങളുടെ മേല്‍വിചാരകരായിരുന്നു.
23
അമ്രാമ്യരും ഇസ്ഹാര്യരും, ഹെബ്രോന്യരും ഉസ്സീയേല്യരും അവരോടൊപ്പമുണ്ടായിരുന്നു.
24
മോശയുടെ പുത്രനായ ഗേര്‍ശോമിന്റെ പുത്രന് സെബൂവേല്‍ ആയിരുന്നു ഭണ്ഡാരസൂക്ഷിപ്പുകാരുടെ തലവന്‍.
25
എലിയേസെര്‍ തുടങ്ങിയ അയാളുടെ ചാര്‍ച്ചക്കാര്‍: എലിയേസെരിന്റെ പുത്രന് രെഹബ്യ; അയാളുടെ പുത്രന് യെശയ്യാ; അയാളുടെ പുത്രന് യോരാം; അയാളുടെ പുത്രന് സിക്രി; അയാളുടെ പുത്രന് ശെലോമീത്ത്;
26
ദാവീദുരാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും അര്‍പ്പിക്കുന്ന കാണിക്കകളുടെ ഭണ്ഡാരങ്ങള്‍ക്കെല്ലാം മേല്‍നോട്ടക്കാര്‍ ശെലോമീത്തും അയാളുടെ സഹോദരന്മാരും ആയിരുന്നു.
27
യുദ്ധത്തില്‍ കിട്ടിയ കൊള്ളമുതലില്‍ ഒരു ഭാഗം സര്‍വേശ്വരന്റെ മന്ദിരത്തിന്റെ സംരക്ഷണത്തിനായി സമര്‍പ്പിച്ചിരുന്നു.
28
ദര്‍ശകനായ ശമൂവേലും കീശിന്റെ പുത്രന് ശൗലും നേരിന്റെ പുത്രന് അബ്നേരും സെരൂയായുടെ പുത്രന് യോവാബും സമര്‍പ്പിച്ചിരുന്ന സകല വസ്തുക്കളും ഉള്‍പ്പെടെ എല്ലാ കാണിക്കകളും ശെലോമീത്തിന്റെയും അയാളുടെ പുത്രന്മാരുടെയും സൂക്ഷിപ്പില്‍ ആയിരുന്നു.
29
ഇസ്രായേലില്‍ ഉദ്യോഗസ്ഥന്മാരും ന്യായാധിപരുമായി പുറമേയുള്ള ജോലികള്‍ക്ക് ഇസ്ഹാര്യരില്‍ കെനന്യായും പുത്രന്മാരും
30
ഹെബ്രോന്യരില്‍നിന്ന് ഹശബ്യായും സഹോദരന്മാരുമായ പ്രാപ്തരായ ആയിരത്തി എഴുനൂറുപേര്‍; യോര്‍ദ്ദാനിക്കരെ പടിഞ്ഞാറു സര്‍വേശ്വരന്റെ സകല കാര്യങ്ങള്‍ക്കും രാജാവിന്റെ ശുശ്രൂഷയ്ക്കുംവേണ്ടി ഇസ്രായേലില്‍ നിയുക്തരായി.
31
കുടുംബത്തിന്റെ ഏതു വംശാവലിവഴിയും ഹെബ്രോന്യരുടെ തലവന്‍ യെരീയാ ആയിരുന്നു. ദാവീദുരാജാവിന്റെ നാല്പതാം ഭരണവര്‍ഷത്തില്‍ ഗിലെയാദിലെ യാസേരില്‍ നടത്തിയ അന്വേഷണത്തില്‍നിന്ന് അവിടെ പരാക്രമശാലികളായ യുദ്ധവീരന്മാര് ഉണ്ടെന്നു തെളിഞ്ഞു.
32
അദ്ദേഹത്തിന്റെ സഹോദരന്മാരും പ്രാപ്തരുമായ രണ്ടായിരത്തി എഴുനൂറു പിതൃഭവനത്തലവന്മാര്‍ ഉണ്ടായിരുന്നു. അവരെ ദാവീദുരാജാവു രൂബേന്‍, ഗാദ്, മനശ്ശെയുടെ പകുതിഗോത്രം എന്നിവയില്‍ ദൈവത്തിന്റെയും രാജാവിന്റെയും സകല കാര്യാദികള്‍ക്കും ചുമതലക്കാരായി നിയമിച്ചു.
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 27 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29