bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Chronicles 12
1 Chronicles 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 13 →
1
കീശിന്റെ മകന് ശൗല്‍ നിമിത്തം ദാവീദ് സിക്ലാഗില്‍ ഒളിച്ചു പാര്‍ത്തിരുന്നപ്പോള്‍ ദാവീദിന്റെ പക്ഷം ചേര്‍ന്നു യുദ്ധത്തില്‍ സഹായിച്ചവര്‍ ഇവരാണ്.
2
ഇരുകരങ്ങള്‍കൊണ്ടും കല്ലെറിയുവാനും അമ്പെയ്യുവാനും സമര്‍ഥരായ ഈ വീരന്മാര് ബെന്യാമീന്‍ഗോത്രക്കാരും ശൗലിന്റെ വംശജരും ആയിരുന്നു.
3
അവരുടെ നേതാവായിരുന്നു അഹീയേസെര്‍; രണ്ടാമന് യോവാശ്; ഇവര്‍ ഗിബെയാക്കാരനായ ശേമായയുടെ പുത്രന്മാരായിരുന്നു. അസ്മാവെത്തിന്റെ പുത്രന്മാരായ യെസീയേല്‍, പേലെത്ത്, ബെരാഖാ; അനാഥോത്തിലെ യേഹൂ.
4
“മുപ്പതു” പേരില്‍ ധീരനും അവരുടെ നായകനുമായ ഗിബെയോന്യന്‍ ഇശ്മയാ, യിരെമ്യാ, യെഹസീയേല്‍, യോഹാനാന്‍, ഗെദേരാക്കാരന്‍ യോസാബാദ്,
5
എലൂസായി, യെരീമോത്ത്, ബെയല്യാ, ശെമര്യാ,
6
ഹരൂഫ്യനായ ശെഫത്യാ, കോരഹ്യരായ എല്ക്കാനാ, ഇശ്ശിയാ, അസരേല്‍,
7
യോവേസെര്‍, യശൊബെയാം, ഗെദോറിലെ യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാ.
8
മരുഭൂമിയിലെ ദുര്‍ഗത്തില്‍ ദാവീദ് ഒളിച്ചു പാര്‍ക്കുമ്പോള്‍ ഗാദ്ഗോത്രത്തില്‍പ്പെട്ടവരും പരിചയസമ്പന്നരുമായ യോദ്ധാക്കള്‍ ദാവീദിന്റെ പക്ഷം ചേര്‍ന്നു. അവര്‍ പരിചയും കുന്തവും ഉപയോഗിച്ചു യുദ്ധം ചെയ്യുന്നതില്‍ സമര്‍ഥരായിരുന്നു. അവര്‍ സിംഹത്തെപ്പോലെ മുഖമുള്ളവരും മലകളിലെ മാന്‍പേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
9
അവരുടെ സ്ഥാനക്രമമനുസരിച്ചു തലവനായ ഏസെര്‍, തുടര്‍ന്ന് ഓബദ്യാ,
10
എലീയാബ്, മിശ്മന്നാ, യിരെമ്യാ, അത്തായ്,
11
[11,12] എലിയേല്‍, യോഹാനാന്‍, എല്‍സബാദ്, യിരെമ്യാ, മക്ബന്നായി.
13
[13,14] ഗാദ്ഗോത്രത്തില്‍പ്പെട്ട ഈ സേനാപതികളില്‍ ചെറിയവര്‍ ശതാധിപന്മാരും വലിയവര്‍ സഹസ്രാധിപന്മാരും ആയിരുന്നു.
15
യോര്‍ദ്ദാന്‍നദി കരകവിഞ്ഞൊഴുകുന്ന ആദ്യ മാസത്തില്‍ നദി കടന്നു മറുകരയിലെത്തി താഴ്വരയിലുള്ളവരെ കിഴക്കോട്ടും പടിഞ്ഞാറോട്ടും തുരത്തിയത് ഇവരാണ്.
16
ബെന്യാമീന്, യെഹൂദാ ഗോത്രക്കാരായ ചിലര്‍ ദാവീദ് വസിച്ചിരുന്ന ഗുഹയില്‍ ചെന്നു.
17
അവരെ സ്വീകരിച്ചുകൊണ്ട് ദാവീദ് പറഞ്ഞു: “സുഹൃത്തുക്കളെന്ന നിലയില്‍ എന്നെ സഹായിക്കാനാണ് നിങ്ങള്‍ വരുന്നതെങ്കില്‍ വരിക; നിങ്ങള്‍ക്കു സ്വാഗതം. മറിച്ച്, നിര്‍ദ്ദോഷിയായ എന്നെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുക്കാനാണ് വരുന്നതെങ്കില്‍ നമ്മുടെ പിതാക്കന്മാരുടെ ദൈവം നിങ്ങളെ ശിക്ഷിക്കും.”
18
‘മുപ്പതു’ പേരുടെ തലവനായിത്തീര്‍ന്ന അമാസായി ദൈവാത്മപ്രേരിതനായി പറഞ്ഞു: “ദാവീദേ, ഞങ്ങള്‍ അങ്ങയുടെ പക്ഷത്താണ്! യിശ്ശായിപുത്രാ, ഞങ്ങള്‍ അങ്ങയുടെ കൂടെയുണ്ട്! സമാധാനം, അങ്ങേക്കു സമാധാനം അങ്ങയുടെ സഹായികള്‍ക്കും സമാധാനം, ദൈവമാണല്ലോ അങ്ങയുടെ സഹായി.” ദാവീദ് അവരെ സ്വീകരിച്ചു സൈന്യത്തിന്റെ നായകന്മാരാക്കി.
19
ദാവീദ് ഫെലിസ്ത്യരോടു ചേര്‍ന്നു ശൗലിനെതിരെ യുദ്ധത്തിനു പുറപ്പെട്ടപ്പോള്‍ മനശ്ശെഗോത്രത്തില്‍പ്പെട്ട ചിലരും ദാവീദിന്റെ കൂടെ ചേര്‍ന്നു. എന്നാല്‍ ദാവീദ് ഫെലിസ്ത്യരെ സഹായിച്ചില്ല. കാരണം ഫെലിസ്ത്യപ്രഭുക്കന്മാര്‍ തമ്മില്‍ ആലോചിച്ചു പറഞ്ഞു: “ദാവീദ് അവന്റെ യജമാനന്റെ പക്ഷത്തു വീണ്ടും ചേരും; നമ്മള് അപകടത്തിലാകുകയും ചെയ്യും.” അങ്ങനെ പറഞ്ഞ് അവര്‍ അവനെ മടക്കി അയച്ചു.
20
ദാവീദ് സിക്ലാഗില്‍ മടങ്ങിയെത്തിയപ്പോള്‍ മനശ്ശെഗോത്രക്കാരനായ അദ്നാഹ്, യോസാബാദ്, യെദീയയേല്‍, മീഖായേല്‍, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ സഹസ്രാധിപന്മാര് അവനോടു ചേര്‍ന്നു.
21
ധീരന്മാരും സേനാനായകന്മാരുമായ അവര്‍ കവര്‍ച്ചക്കാര്‍ക്കെതിരെ ദാവീദിനെ സഹായിച്ചു.
22
ദാവീദിനെ സഹായിക്കാന്‍ ദിനംപ്രതി ആളുകള്‍ അവന്റെ അടുക്കല്‍ വന്നുകൊണ്ടിരുന്നു. അങ്ങനെ അവന്റെ സൈന്യം ദൈവത്തിന്റെ സൈന്യംപോലെ വലുതായിത്തീര്‍ന്നു.
23
സര്‍വേശ്വരന്റെ കല്പനപ്രകാരം ശൗലിന്റെ രാജത്വം ദാവീദിനു ലഭിക്കുന്നതിനുവേണ്ടി, യുദ്ധസന്നദ്ധരായി ഹെബ്രോനില്‍ അദ്ദേഹത്തിന്റെ അടുക്കല്‍വന്ന സേനാവിഭാഗങ്ങളുടെ കണക്ക്:
24
പരിചയും കുന്തവുമെടുത്തു യുദ്ധംചെയ്യാന്‍ പ്രാപ്തരായ യെഹൂദ്യര്‍ ആറായിരത്തി എണ്ണൂറ്.
25
ശിമെയോന്യരില്‍ യുദ്ധവീരന്മാര് ഏഴായിരത്തി ഒരുനൂറ്.
26
ലേവ്യര്‍ നാലായിരത്തിഅറുനൂറ്.
27
അഹരോന്റെ വംശജരില്‍ പ്രമുഖനായ യെഹോയാദയും, കൂടെ മൂവായിരത്തി എഴുനൂറു പേരും.
28
പരാക്രമശാലിയും യുവാവുമായ സാദോക്കും അയാളുടെ കുടുംബത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാരും.
29
ശൗലിന്റെ ചാര്‍ച്ചക്കാരും ബെന്യാമീന്‍ഗോത്രത്തില്‍പ്പെട്ടവരുമായ മൂവായിരം പേര്. അവരില്‍ ഭൂരിഭാഗവും അതുവരെ ശൗലിന്റെ കുടുംബത്തിന്റെ കൂടെ ആയിരുന്നു.
30
എഫ്രയീംഗോത്രത്തില്‍നിന്ന് ഇരുപതിനായിരത്തി എണ്ണൂറു പേര്; അവര്‍ വീരപരാക്രമികളും തങ്ങളുടെ പിതൃഭവനങ്ങളില്‍ പ്രസിദ്ധരുമായിരുന്നു.
31
മനശ്ശെയുടെ പകുതി ഗോത്രക്കാര്‍ പതിനെണ്ണായിരം പേര്; ദാവീദിനെ രാജാവായി വാഴിക്കുന്നതിന് ഇവരെ ആയിരുന്നു നിയോഗിച്ചത്.
32
ഇസ്സാഖാര്‍ഗോത്രത്തില്‍നിന്ന് ഇരുനൂറു നേതാക്കന്മാരും അവരുടെ നിയന്ത്രണത്തിലുള്ള ജനങ്ങളും. ഇവര്‍ ജ്ഞാനികളും ഇസ്രായേല്‍ കാലാകാലങ്ങളില്‍ എന്താണു ചെയ്യേണ്ടതെന്ന് അറിവുള്ളവരും ആയിരുന്നു.
33
സെബൂലൂന്‍ഗോത്രത്തില്‍നിന്നു വിശ്വസ്തരും യുദ്ധസന്നദ്ധരുമായ അമ്പതിനായിരം പേര്; സകലവിധ ആയുധങ്ങളും പ്രയോഗിക്കുന്നതില്‍ അവര്‍ക്കു പരിശീലനം ലഭിച്ചിരുന്നു.
34
നഫ്താലിഗോത്രത്തില്‍നിന്ന് ആയിരം നേതാക്കന്മാരും പരിചയും കുന്തവും ധരിച്ച മുപ്പത്തി ഏഴായിരം പേരും.
35
ദാന്‍ഗോത്രത്തില്‍നിന്നു യുദ്ധസന്നദ്ധരായ ഇരുപത്തെണ്ണായിരത്തി അറുനൂറു പേര്.
36
ആശേര്‍ഗോത്രത്തില്‍നിന്നു യുദ്ധസന്നദ്ധരായ നാല്പതിനായിരം പേര്.
37
യോര്‍ദ്ദാന്റെ കിഴക്കേ കരയില്‍ നിന്നു രൂബേന്‍, ഗാദ് ഗോത്രങ്ങളിലും മനശ്ശെയുടെ പകുതിഗോത്രത്തിലുംനിന്നു സകലവിധ ആയുധങ്ങളും പ്രയോഗിക്കുന്നതിനു പരിശീലനം ലഭിച്ച ഒരു ലക്ഷത്തി ഇരുപതിനായിരം പേര്.
38
ദാവീദിനെ മുഴുവന്‍ ഇസ്രായേലിന്റെയും രാജാവായി വാഴിക്കണമെന്നുള്ള ദൃഢനിശ്ചയത്തോടുകൂടി യുദ്ധസന്നദ്ധരായ ഈ യോദ്ധാക്കളെല്ലാം ഹെബ്രോനിലേക്കു പോയി; ഇസ്രായേലിലെ മറ്റു ജനങ്ങളും ദാവീദിനെ രാജാവാക്കുന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു.
39
തങ്ങളുടെ ചാര്‍ച്ചക്കാര്‍ തയ്യാറാക്കിയിരുന്ന ഭക്ഷണപാനീയങ്ങള്‍ കഴിച്ചുകൊണ്ട് അവര്‍ മൂന്നു ദിവസം ദാവീദിന്റെ കൂടെ പാര്‍ത്തു.
40
സമീപസ്ഥരും രാജ്യത്തിന്റെ വടക്കുഭാഗത്തു വസിച്ചിരുന്ന ഇസ്സാഖാര്‍, സെബൂലൂന്, നഫ്താലിഗോത്രങ്ങളില്‍പ്പെട്ട ജനങ്ങളും കഴുത, ഒട്ടകം, കോവര്‍കഴുത, കാള ഇവയുടെമേല്‍ കയറ്റി ഭക്ഷണപദാര്‍ഥങ്ങള്‍ ധാരാളമായി കൊണ്ടുവന്നു. അവര്‍ കൊണ്ടുവന്ന മാവ്, അത്തിപ്പഴം, ഉണക്കമുന്തിരി, വീഞ്ഞ്, എണ്ണ എന്നീ സാധനങ്ങളും കാള, ആട് എന്നിവയും ഇസ്രായേല്‍ജനത്തിന്റെ ആഹ്ലാദത്തിന്റെ സൂചകമായിരുന്നു.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29