bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Chronicles 21
1 Chronicles 21
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 22 →
1
സാത്താന് ഇസ്രായേലിനെതിരെ തിരിഞ്ഞ് അവരുടെ ജനസംഖ്യ എടുക്കാന്‍ ദാവീദിനെ പ്രേരിപ്പിച്ചു.
2
ദാവീദ് യോവാബിനോടും സേനാനായകന്മാരോടും കല്പിച്ചു: “നിങ്ങള്‍ പോയി ബേര്‍-ശേബമുതല്‍ ദാന്‍വരെയുള്ള സര്‍വ ഇസ്രായേല്യരുടെയും ജനസംഖ്യയെടുക്കുക. അവരുടെ സംഖ്യ എനിക്ക് അറിയണം.”
3
യോവാബ് പറഞ്ഞു: “സര്വേശ്വരന് തന്റെ ജനത്തെ നൂറിരട്ടിയായി വര്‍ധിപ്പിക്കട്ടെ. എന്റെ യജമാനനായ രാജാവേ, അവരെല്ലാം അവിടുത്തെ ദാസന്മാരാണല്ലോ; പിന്നെ എന്തിന് അവിടുന്ന് ഇതാവശ്യപ്പെടുന്നു? ഇസ്രായേലിന്റെമേല്‍ എന്തിന് ഈ അപരാധം വരുത്തിവയ്ക്കുന്നു?”
4
യോവാബിനു രാജകല്പന അനുസരിക്കേണ്ടിവന്നു. അയാള്‍ ഇസ്രായേല്‍ മുഴുവന്‍ ചുറ്റി സഞ്ചരിച്ചശേഷം യെരൂശലേമില്‍ മടങ്ങിവന്നു.
5
യോവാബ് ജനസംഖ്യ ദാവീദിനെ അറിയിച്ചു. അതനുസരിച്ചു പതിനൊന്നു ലക്ഷം യോദ്ധാക്കള്‍ ഇസ്രായേലിലും നാലുലക്ഷത്തി എഴുപതിനായിരം യോദ്ധാക്കള്‍ യെഹൂദ്യയിലും ഉണ്ടായിരുന്നു.
6
രാജകല്പനയെ യോവാബ് വെറുത്തിരുന്നതിനാല്‍ ലേവ്യരെയും ബെന്യാമീന്യരെയും ജനസംഖ്യയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
7
ദൈവത്തിന് ഇത് അനിഷ്ടമായിരുന്നതിനാല്‍ അവിടുന്ന് ഇസ്രായേലിനെ ശിക്ഷിച്ചു.
8
ദാവീദ് ദൈവത്തോട് ഇങ്ങനെ പ്രാര്‍ഥിച്ചു: “ഞാന്‍ ഈ കാര്യം ചെയ്കയാല്‍ വലിയ പാപം ചെയ്തുപോയി; അടിയനോടു ക്ഷമിക്കണമേ; വലിയ ഭോഷത്തമാണ് ഞാന്‍ ചെയ്തത്.”
9
സര്വേശ്വരന് ദാവീദിന്റെ പ്രവാചകനായ ഗാദിനോടു അരുളിച്ചെയ്തു:
10
“ദാവീദിനോടു പറയുക: “ഞാന്‍ പറയുന്ന മൂന്നു കാര്യങ്ങളില്‍ ഒന്നു നിനക്കു തിരഞ്ഞെടുക്കാം. അതു ഞാന്‍ നിന്നോടു പ്രവര്‍ത്തിക്കും.”
11
ഗാദ് ദാവീദിന്റെ അടുക്കല്‍ വന്നു പറഞ്ഞു: “സര്വേശ്വരന് അരുളിച്ചെയ്യുന്നു: നിനക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുക.
12
ഒന്നുകില്‍ മൂന്നു വര്‍ഷത്തെ ക്ഷാമം; അല്ലെങ്കില്‍ നിന്റെ ശത്രുക്കളുടെ മൂന്നു മാസത്തെ ആക്രമണവും സമൂലനാശവും; അതുമല്ലെങ്കില്‍ മൂന്നു ദിവസത്തേക്കു സര്‍വേശ്വരന്റെ വാള്‍കൊണ്ടുള്ള സംഹാരം. ഈ മൂന്നു നാളുകളില്‍ ഇസ്രായേലിന്റെ അതിര്‍ത്തിക്കുള്ളില്‍ സര്‍വേശ്വരന്റെ ദൂതന് മഹാമാരിയാകുന്ന വാള്‍കൊണ്ട് സംഹാരം നടത്തും. എന്നെ അയച്ചവന് എന്തു മറുപടി കൊടുക്കണമെന്നു തീരുമാനിക്കുക.”
13
ദാവീദ് ഗാദിനോടു പറഞ്ഞു: “ഞാന്‍ വലിയ വിഷമസന്ധിയില്‍പ്പെട്ടിരിക്കുന്നു. മനുഷ്യരുടെ കരങ്ങളില്‍ വീഴുന്നതിനെക്കാള്‍ സര്‍വേശ്വരന്റെ കരങ്ങളില്‍ വീഴുന്നതാണു ഭേദം. അവിടുത്തെ കാരുണ്യം വളരെ വലുതാണല്ലോ.”
14
സര്വേശ്വരന് ഇസ്രായേലില്‍ ഒരു മഹാമാരി അയച്ചു. എഴുപതിനായിരം ഇസ്രായേല്യര്‍ മരിച്ചുവീണു.
15
യെരൂശലേമിനെ നശിപ്പിക്കാന്‍ ദൈവം ഒരു ദൂതനെ അയച്ചു. ദൂതന് പട്ടണം നശിപ്പിക്കുന്നതു കണ്ടപ്പോള്‍ സര്വേശ്വരന് മനസ്സു മാറ്റി; അവിടുന്നു ദൂതനോടു കല്പിച്ചു: “മതി നിന്റെ കരം പിന്‍വലിക്കുക.” അവിടുത്തെ ദൂതന് അപ്പോള്‍ യെബൂസ്യനായ ഒര്‍ന്നാന്റെ മെതിക്കളത്തിനടുത്തു നില്‍ക്കുകയായിരുന്നു.
16
ദാവീദ് ശിരസ്സുയര്‍ത്തി നോക്കിയപ്പോള്‍ സര്‍വേശ്വരന്റെ ദൂതന് യെരൂശലേമിനെതിരെ വാളുയര്‍ത്തിപ്പിടിച്ചുകൊണ്ട് ആകാശത്തിനും ഭൂമിക്കും മധ്യേ നില്ക്കുന്നതു കണ്ടു. ഉടന്‍തന്നെ ദാവീദും ജനനേതാക്കളും ചാക്കുടുത്ത് സാഷ്ടാംഗം വീണു.
17
ദാവീദു ദൈവത്തോട് ഇങ്ങനെ പ്രാര്‍ഥിച്ചു: “ജനസംഖ്യ എടുക്കാന്‍ കല്പിച്ചതു ഞാനല്ലയോ? തെറ്റു ചെയ്ത പാപി ഞാനാണ്. സാധുക്കളായ ഈ ജനം എന്തു തെറ്റു ചെയ്തു? എന്റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ കരം എനിക്കും എന്റെ പിതൃഭവനത്തിനും എതിരായിക്കൊള്ളട്ടെ; അവിടുത്തെ ജനത്തെ ഈ മഹാമാരിയില്‍നിന്നു മോചിപ്പിക്കണമേ.”
18
സര്‍വേശ്വരന്റെ ദൂതന് ഗാദിനോട് കല്പിച്ചു: “യെബൂസ്യനായ ഒര്‍ന്നാന്റെ മെതിക്കളത്തില്‍ ചെന്ന് അവിടെ സര്‍വേശ്വരനു ഒരു യാഗപീഠം പണിയാന്‍ ദാവീദിനോടു പറയണം.”
19
സര്‍വേശ്വരന്റെ നാമത്തില്‍ ഗാദ് പറഞ്ഞ വാക്കനുസരിച്ചു ദാവീദ് പോയി.
20
ഒര്ന്നാന് കോതമ്പു മെതിക്കുകയായിരുന്നു; തിരിഞ്ഞു നോക്കിയപ്പോള്‍ സര്‍വേശ്വരന്റെ ദൂതനെ കണ്ടു; അപ്പോള്‍ അയാള്‍ കൂടെയുണ്ടായിരുന്ന നാലു പുത്രന്മാരോടൊപ്പം ഓടിയൊളിച്ചു.
21
ദാവീദു വരുന്നതു കണ്ടപ്പോള്‍ മെതിക്കളത്തില്‍നിന്നു ഒര്ന്നാന് പുറത്തുവന്ന് അദ്ദേഹത്തിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു.
22
ദാവീദ് ഒര്‍ന്നാനോടു പറഞ്ഞു: “സര്വേശ്വരന് ഒരു യാഗപീഠം പണിയാന്‍ ഈ മെതിക്കളം എനിക്കു നല്‍കണം. അതിന്റെ വില മുഴുവനും വാങ്ങിക്കൊള്ളുക. ജനത്തില്‍നിന്നു മഹാമാരി ഒഴിഞ്ഞുപോകാന്‍ അതാവശ്യമാണ്.”
23
ഒര്ന്നാന് ദാവീദിനോടു പറഞ്ഞു: “അതെടുത്തു കൊള്ളുക; യജമാനനായ രാജാവേ, അങ്ങയുടെ ഹിതംപോലെ പ്രവര്‍ത്തിച്ചാലും; ഹോമയാഗത്തിനു കാളകളെയും വിറകിനു മെതിവണ്ടികളും ഭോജനയാഗത്തിനു കോതമ്പും ഞാന്‍ നല്കുന്നു. ഇതാ, ഇവയെല്ലാം ഞാന്‍ തരുന്നു.”
24
ദാവീദ് പറഞ്ഞു: “അതു പാടില്ല; ഞാന്‍ മുഴുവന്‍ വിലയും നല്‍കിയേ അതു വാങ്ങുകയുള്ളൂ. നിനക്ക് അവകാശപ്പെട്ടതൊന്നും സര്‍വേശ്വരനുവേണ്ടി ഞാന്‍ എടുക്കുകയില്ല. ചെലവൊന്നുമില്ലാതെ ഞാന്‍ ഹോമയാഗം അര്‍പ്പിക്കുകയില്ല.”
25
ദാവീദ് ആ സ്ഥലത്തിനുവേണ്ടി അറുനൂറു ശേക്കെല്‍ സ്വര്‍ണം ഒര്‍ന്നാനു കൊടുത്തു.
26
ദാവീദ് അവിടെ സര്വേശ്വരന് ഒരു യാഗപീഠം പണിതു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ച് അവിടുത്തോടു പ്രാര്‍ഥിച്ചു. അവിടുന്ന് ആകാശത്തുനിന്നു യാഗപീഠത്തിന്മേല്‍ അഗ്നി അയച്ചു ദാവീദിന് ഉത്തരമരുളുകയും ചെയ്തു.
27
സര്‍വേശ്വരന്റെ കല്പനയനുസരിച്ച് ദൂതന് വാള് ഉറയില്‍ ഇട്ടു.
28
യെബൂസ്യനായ ഒര്‍ന്നാന്റെ മെതിക്കളത്തില്‍വച്ചു സര്വേശ്വരന് തന്റെ പ്രാര്‍ഥനയ്ക്ക് ഉത്തരമരുളിയതുകൊണ്ട് ദാവീദ് അവിടെ യാഗങ്ങളര്‍പ്പിച്ചു.
29
മോശ മരുഭൂമിയില്‍ വച്ചുണ്ടാക്കിയ സര്‍വേശ്വരന്റെ തിരുസാന്നിധ്യകൂടാരവും ഹോമയാഗപീഠവും ഗിബെയോനിലെ പൂജാഗിരിയിലായിരുന്നു.
30
സര്‍വേശ്വരദൂതന്റെ വാളിനെ ഭയപ്പെട്ടതുകൊണ്ട് അവിടെച്ചെന്നു ദൈവത്തിന്റെ അരുളപ്പാടു ചോദിക്കാന്‍ ദാവീദിനു കഴിഞ്ഞില്ല.
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 22 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
Recommended Reading
Commentary
1 Chronicles Commentaries
→
Devotional
1 Chronicles Devotional Guide
→
Get This Bible
BSI Study Bible
→