bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Chronicles 22
1 Chronicles 22
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 23 →
1
ദാവീദു പറഞ്ഞു: “ഇത് സര്‍വേശ്വരനായ ദൈവത്തിന്റെ ആലയം. ഇസ്രായേലിന്റെ ഹോമയാഗപീഠവും ഇതുതന്നെ.”
2
പിന്നീട് ഇസ്രായേല്‍ദേശത്തു പാര്‍ക്കുന്ന പരദേശികളെ വിളിച്ചുകൂട്ടാന്‍ ദാവീദു കല്പിച്ചു. ദൈവത്തിന്റെ ആലയം നിര്‍മ്മിക്കുന്നതിനു വേണ്ട കല്ലു ചെത്തിയൊരുക്കാന്‍ അദ്ദേഹം കല്പണിക്കാരെ നിയമിച്ചു.
3
പടിവാതിലുകളുടെ കതകുകള്‍ക്കു വേണ്ട ആണികളും കൊളുത്തുകളും നിര്‍മ്മിക്കുന്നതിന് ധാരാളം ഓടും ഇരുമ്പും ശേഖരിച്ചതു കൂടാതെ,
4
വളരെയധികം ദേവദാരുത്തടികളും ഒരുക്കിവച്ചു. സീദോനിലെയും സോരിലെയും നിവാസികള്‍ ധാരാളം ദേവദാരുത്തടികള്‍ ദാവീദിനു നല്‍കിയിരുന്നു.
5
ദാവീദ് വിചാരിച്ചു: “എന്റെ മകന് ശലോമോന് ചെറുപ്പമാണ്; അവന് അനുഭവസമ്പത്തുമില്ല. സര്‍വേശ്വരനായി പണിയുന്ന ആലയമാകട്ടെ ശ്രേഷ്ഠവും എല്ലാ രാജ്യങ്ങളിലും കീര്‍ത്തി പരത്തുന്നതും ആയിരിക്കണം. അതുകൊണ്ടു ഞാന്‍ അതിനുവേണ്ട ഒരുക്കങ്ങള്‍ ചെയ്യും.” തന്റെ മരണത്തിനു മുമ്പുതന്നെ, ആവശ്യമുള്ള സാധനസാമഗ്രികളെല്ലാം ദാവീദ് ഒരുക്കിവച്ചു.
6
ദാവീദ് തന്റെ പുത്രനായ ശലോമോനെ വിളിച്ച് ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് ഒരു ആലയം പണിയാന്‍ കല്പിച്ചു.
7
അദ്ദേഹം ശലോമോനോടു പറഞ്ഞു: “മകനേ, എന്റെ ദൈവമായ സര്‍വേശ്വരന്റെ നാമത്തില്‍ ഒരു ആലയം പണിയാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
8
എന്നാല്‍ അവിടുന്ന് എന്നോട് അരുളിച്ചെയ്തു: ‘നീ വളരെ രക്തം ചൊരിയുകയും വന്‍യുദ്ധങ്ങള്‍ നടത്തുകയും ചെയ്തു. എന്റെ മുമ്പില്‍ ഇത്ര വളരെ രക്തം നീ ചൊരിഞ്ഞിട്ടുള്ളതുകൊണ്ട് എനിക്കുവേണ്ടി ആലയം പണിതുകൂടാ.
9
നിനക്ക് ഒരു പുത്രന് ജനിക്കും; ചുറ്റുമുള്ള സകല ശത്രുക്കളെയും നീക്കി, ഞാന്‍ അവനു സമാധാനം നല്‍കും. അവന്റെ നാമം ശലോമോന് എന്നായിരിക്കും. അവന്റെ കാലത്തു ഞാന്‍ ഇസ്രായേലിനു സമാധാനവും സ്വസ്ഥതയും നല്‍കും.
10
അവന് എന്റെ നാമത്തില്‍ ഒരു ആലയം പണിയും. അവന് എനിക്കു പുത്രനും ഞാന്‍ അവനു പിതാവും ആയിരിക്കും. അവന്റെ രാജകീയ സിംഹാസനം ഞാന്‍ ഇസ്രായേലില്‍ സുസ്ഥിരമാക്കും.’
11
അതുകൊണ്ട് എന്റെ മകനേ, സര്വേശ്വരന് നിന്റെ കൂടെ ഉണ്ടായിരിക്കട്ടെ, നിന്നെക്കുറിച്ച് അവിടുന്ന് അരുളിച്ചെയ്തതുപോലെ നിന്റെ ദൈവമായ സര്‍വേശ്വരനുവേണ്ടി ആലയം പണിയുന്നതില്‍ നീ വിജയിക്കും.
12
ഇസ്രായേലിന്റെ ഭരണം സര്വേശ്വരന് നിന്നെ ഏല്പിക്കുമ്പോള് നിന്റെ ദൈവമായ സര്‍വേശ്വരന്റെ ധര്‍മശാസ്ത്രം പാലിക്കാന്‍ തക്ക വിവേകവും ബുദ്ധിയും അവിടുന്നു നിനക്കു നല്കട്ടെ.
13
സര്വേശ്വരന് മോശയിലൂടെ ഇസ്രായേലിനു നല്കിയ നിയമങ്ങളും അനുശാസനങ്ങളും നീ ശ്രദ്ധാപൂര്‍വം പാലിച്ചാല്‍ നിനക്കു ഐശ്വര്യം ഉണ്ടാകും. ശക്തനും ധീരനും ആയിരിക്കുക; ഭയപ്പെടരുത്, പരിഭ്രമിക്കുകയും അരുത്.
14
സര്‍വേശ്വരന്റെ ആലയത്തിനുവേണ്ടി ഒരു ലക്ഷം താലന്ത് സ്വര്‍ണവും പത്തു ലക്ഷം താലന്ത് വെള്ളിയും തൂക്കം നിര്‍ണയിക്കാനാവാത്തവിധം ഓടും ഇരുമ്പും കൂടാതെ ആവശ്യമുള്ള കല്ലും മരവും ഞാന്‍ വളരെ ക്ലേശിച്ചു ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ നിനക്ക് സംഭരിക്കാം.
15
[15,16] കല്ലുവെട്ടുകാരും കല്പണിക്കാരും മരപ്പണിക്കാരും വിവിധ കരകൗശലപ്പണിക്കാരും സ്വര്‍ണം, വെള്ളി, ഓട്, ഇരുമ്പ് എന്നിവകൊണ്ട് സമര്‍ഥമായി പണിയുന്നവരുമായി ധാരാളം ജോലിക്കാര്‍ നിനക്കുണ്ടല്ലോ. അതിനാല്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചുകൊള്ളുക. സര്വേശ്വരന് നിന്റെകൂടെ ഉണ്ടായിരിക്കട്ടെ.”
17
തന്റെ പുത്രന് ശലോമോനെ സഹായിക്കാന്‍ ഇസ്രായേലിലെ സകല നേതാക്കന്മാരോടും ദാവീദ് കല്പിച്ചു.
18
അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളുടെ കൂടെ ഉണ്ടല്ലോ; അവിടുന്ന് എല്ലായിടത്തും നിങ്ങള്‍ക്കു സ്വസ്ഥത നല്കിയിരിക്കുന്നു. ദേശനിവാസികളെയെല്ലാം അവിടുന്നു എന്റെ കൈയില്‍ ഏല്പിച്ചുതന്നു; ദേശം മുഴുവന്‍ സര്‍വേശ്വരനും അവിടുത്തെ ജനത്തിനും കീഴടങ്ങുകയും ചെയ്തിരിക്കുന്നുവല്ലോ.
19
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടി അന്വേഷിക്കുവിന്‍. അവിടുത്തെ ഉടമ്പടിപ്പെട്ടകവും ദൈവത്തിനു സമര്‍പ്പിച്ചിട്ടുള്ള വിശുദ്ധോപകരണങ്ങളും പ്രതിഷ്ഠിക്കാന്‍ സര്‍വേശ്വരന്റെ നാമത്തില്‍ ഒരു ആലയം പണിയുക.”
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 23 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29