bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Chronicles 15
1 Chronicles 15
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 16 →
1
ദാവീദിന്റെ നഗരം എന്നറിയപ്പെടുന്ന യെരൂശലേമില്‍ അദ്ദേഹം തനിക്കായി കൊട്ടാരങ്ങള്‍ പണിതു. ദൈവത്തിന്റെ പെട്ടകം സ്ഥാപിക്കാന്‍ ഒരു സ്ഥലം ഒരുക്കി. അതിന് ഒരു കൂടാരം നിര്‍മ്മിച്ചു.
2
പിന്നീട് ദാവീദു പറഞ്ഞു: “ലേവ്യര്‍ മാത്രമേ പെട്ടകം ചുമക്കാവൂ; പെട്ടകം ചുമക്കാനും തനിക്കു ശുശ്രൂഷ ചെയ്യാനും സര്വേശ്വരന് അവരെയാണല്ലോ നിയമിച്ചിരിക്കുന്നത്.”
3
പെട്ടകം സ്ഥാപിക്കാന്‍ ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക് അതു കൊണ്ടുവരുന്നതിനു ദാവീദ് സകല ഇസ്രായേല്യരെയും യെരൂശലേമില്‍ വിളിച്ചുകൂട്ടി.
4
അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും വിളിച്ചു വരുത്തിയിരുന്നു. ലേവ്യഗോത്രത്തില്‍നിന്നു വന്നവര്‍:
5
കെഹാത്യകുലത്തില്‍പ്പെട്ട നൂറ്റിരുപതു പേരും അവരുടെ നേതാവായ ഊരിയേലും;
6
മെരാരികുലത്തില്‍പ്പെട്ട ഇരുനൂറ്റി ഇരുപതു പേരും അവരുടെ നേതാവായ അസായായും;
7
ഗേര്‍ശോംകുലത്തില്‍പ്പെട്ട നൂറ്റിമുപ്പതു പേരും അവരുടെ നേതാവായ യോവേലും;
8
എലീസാഫാന്‍കുലത്തില്‍പ്പെട്ട ഇരുനൂറു പേരും അവരുടെ നേതാവായ ശെമയ്യായും;
9
ഹെബ്രോന്‍കുലത്തില്‍പ്പെട്ട എണ്പതു പേരും അവരുടെ നേതാവായ എലീയേലും;
10
ഉസ്സീയേല്‍കുലത്തില്‍പ്പെട്ട നൂറ്റിപന്ത്രണ്ടു പേരും അവരുടെ നേതാവായ അമ്മീനാദാബും.
11
സാദോക്ക്, അബ്യാഥാര്‍ എന്നീ പുരോഹിതന്മാരെയും ഊരിയേല്‍, അസായാ, യോവേല്‍, ശെമയ്യാ, എലീയേല്‍, അമ്മീനാദാബ് എന്നീ ലേവ്യരെയും ദാവീദ് വിളിപ്പിച്ചു.
12
അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങള്‍ ലേവ്യരുടെ പിതൃഭവനത്തലവന്മാര്‍ ആണല്ലോ. ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരന്റെ പെട്ടകം കൊണ്ടുവന്ന് അതിനുവേണ്ടി ഞാന്‍ ഒരുക്കിയിരിക്കുന്ന സ്ഥലത്തു സ്ഥാപിക്കാന്‍ നിങ്ങളും സഹോദരന്മാരും നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക.
13
ആദ്യം അതു ചുമന്നത് നിങ്ങള്‍ അല്ലല്ലോ. വിധിപ്രകാരം അന്നു പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ സര്വേശ്വരന് നമ്മെ ശിക്ഷിച്ചു.”
14
പിന്നീട്, ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരന്റെ പെട്ടകം കൊണ്ടുവരാന്‍ പുരോഹിതന്മാരും ലേവ്യരും സ്വയം ശുദ്ധീകരിച്ചു.
15
മോശയിലൂടെ സര്വേശ്വരന് കല്പിച്ചിരുന്നതുപോലെ പെട്ടകം തണ്ടിന്മേലേറ്റി ലേവ്യര്‍ ചുമന്നു.
16
പിന്നീട് വീണ, കിന്നരം, കൈത്താളം എന്നീ വാദ്യോപകരണങ്ങള്‍ ഉച്ചത്തില്‍ ധ്വനിപ്പിച്ച് സന്തോഷാരവം മുഴക്കാന്‍ ലേവ്യരെ ചുമതലപ്പെടുത്തുന്നതിനു ദാവീദ് ലേവ്യകുലത്തലവന്മാരോട് ആജ്ഞാപിച്ചു.
17
യോവേലിന്റെ പുത്രന് ഹേമാന്, അവന്റെ ചാര്‍ച്ചക്കാരനും ബേരെഖ്യായുടെ പുത്രനുമായ ആസാഫ്, മെരാരികുലത്തിലെ കൂശായുടെ പുത്രന് ഏഥാന്‍ എന്നിവരെ ലേവ്യര്‍ നിയമിച്ചു.
18
അവരെ സഹായിക്കുന്നതിനു തങ്ങളുടെ ചാര്‍ച്ചക്കാരായ സെഖര്യാ, യാസീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, ഉന്നി, എലീയാബ്, ബെനായാ, മയസേയാ, മത്ഥിഥ്യാ, എലീഫെലേഹൂ, മിക്നേയാ എന്നിവരെയും വാതില്‍ കാവല്‍ക്കാരായി ഓബേദ്-എദോം, യെയീയേല്‍ എന്നിവരെയും നിയമിച്ചു.
19
ഗായകരായ ഹേമാന്, ആസാഫ്, ഏഥാന്‍ എന്നിവര്‍ ഓടുകൊണ്ടുള്ള ഇലത്താളങ്ങള്‍ കൊട്ടി.
20
സെഖര്യാ, അസീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, ഉന്നി, എലീയാബ്, മയസേയാ, ബെനായാ എന്നിവര്‍ അലാമോത്ത് രാഗത്തില്‍ വീണവായിച്ചു.
21
മത്ഥിഥ്യാ, എലീഫെലേഹൂ, മിക്നേയാ, ഓബേദ്-എദോം, യെയീയേല്‍, അസസ്യാ എന്നിവര്‍ ശെമീനീത്ത് രാഗത്തില്‍ കിന്നരം വായിച്ചു.
22
ലേവ്യനായ കെനന്യാ ഗാനനിപുണനായിരുന്നതുകൊണ്ട് അവനെ ഗായകസംഘത്തിന്റെ നേതാവായി നിയമിച്ചു.
23
ബേരെഖ്യായും എല്ക്കാനയും ആയിരുന്നു പെട്ടകത്തിന്റെ കാവല്ക്കാര്.
24
പുരോഹിതന്മാരായ ശെബന്യാ, യോശാഫാത്ത്, നെഥനയേല്‍, അമാസായി, സെഖര്യാ, ബെനായാ, എലെയാസാര്‍ എന്നിവര്‍ ദൈവത്തിന്റെ പെട്ടകത്തിനു മുമ്പില്‍ കാഹളം ഊതി; ഓബേദ്-എദോം, യെഹീയാ എന്നിവരും പെട്ടകത്തിന്റെ കാവല്ക്കാരായിരുന്നു.
25
ഓബേദ്-എദോമിന്റെ ഭവനത്തില്‍നിന്നു നിയമപെട്ടകം കൊണ്ടുവരാന്‍ ദാവീദും, ഇസ്രായേല്‍നേതാക്കന്മാരും സഹസ്രാധിപന്മാരും ആഹ്ലാദപൂര്‍വം പുറപ്പെട്ടു.
26
നിയമപെട്ടകം ചുമന്നുകൊണ്ടുവരുന്ന ലേവ്യരെ ദൈവം സഹായിച്ചതിനാല്‍ ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും അവര്‍ യാഗം അര്‍പ്പിച്ചു.
27
ദാവീദും പെട്ടകം വഹിച്ചിരുന്ന ലേവ്യരും ഗായകസംഘവും ഗായകസംഘത്തിന്റെ നേതാവായ കെനന്യായും നേര്‍ത്ത ലിനന്‍വസ്ത്രം ധരിച്ചിരുന്നു. ദാവീദ് ലിനന്‍കൊണ്ടുള്ള ഏഫോദ് ധരിച്ചിരുന്നു.
28
ഇസ്രായേല്‍ജനം ആര്‍പ്പുവിളിയോടും കാഹളം, കുഴല്‍, ഇലത്താളം, കിന്നരം, വീണ എന്നീ വാദ്യങ്ങളുടെ ഘോഷത്തോടുംകൂടി സര്‍വേശ്വരന്റെ നിയമപെട്ടകം കൊണ്ടുവന്നു.
29
പെട്ടകം ദാവീദിന്റെ നഗരത്തിലെത്തിയപ്പോള്‍ ശൗലിന്റെ മകള്‍ മീഖള്‍, ദാവീദുരാജാവ് നൃത്തം ചെയ്ത് ആഹ്ലാദിക്കുന്നതു ജനാലയിലൂടെ കണ്ടു; അവള് രാജാവിനെ മനസ്സാ നിന്ദിച്ചു.
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29