bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Chronicles 6
1 Chronicles 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 7 →
1
ലേവിയുടെ പുത്രന്മാര്: ഗേര്‍ശോന്‍, കെഹാത്ത്, മെരാരി.
2
കെഹാത്തിന്റെ പുത്രന്മാര്: അമ്രാം, ഇസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍.
3
അമ്രാമിന്റെ മക്കള്‍: അഹരോന്, മോശ, മിര്യാം. അഹരോന്റെ പുത്രന്മാര്: നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍.
4
എലെയാസാറിന്റെ സന്തതികള്‍ തലമുറക്രമത്തില്‍: ഫീനെഹാസ്, അബീശുവ,
5
ബുക്കി, ഉസ്സി, സെരഫ്യാ, മെരായോത്ത്,
6
[6,7] അമര്യാ, അഹീത്തൂബ്, സാദോക്ക്, അഹീമാസ്,
8
[8,9] അസര്യാ, യോഹാനാന്‍,
10
ശലോമോന് യെരൂശലേമില്‍ പണിയിച്ച ദേവാലയത്തിലെ പുരോഹിതനായിരുന്ന അസര്യാ, അമര്യാ,
11
[11,12] അഹീത്തൂബ്, സാദോക്ക്, ശല്ലൂം, ഹില്കീയാ,
13
[13,14] അസര്യാ, സെരായാ, യെഹോസാദാക്ക്.
15
സര്വേശ്വരന് നെബുഖദ്നേസറിന്റെ കരത്താല്‍ യെഹൂദായെയും ഇസ്രായേലിനെയും പ്രവാസികളാക്കിയപ്പോള്‍ യെഹോസാദാക്കും കൂട്ടത്തില്‍ ഉണ്ടായിരുന്നു.
16
ലേവിയുടെ പുത്രന്മാര്: ഗേര്‍ശോം, കെഹാത്ത്, മെരാരി.
17
ഗേര്‍ശോമിന്റെ പുത്രന്മാര്: ലിബ്നി, ശിമെയി.
18
കെഹാത്തിന്റെ പുത്രന്മാര്: അമ്രാം, ഇസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍. മെരാരിയുടെ പുത്രന്മാര്: മഹ്ലി, മൂശി.
19
ഇവരാണ് ലേവ്യഗോത്രത്തിലെ കുലത്തലവന്മാര്.
20
ഗേര്‍ശോമിന്റെ സന്തതികള്‍ തലമുറക്രമത്തില്‍: ലിബ്നി, യഹത്ത്, സിമ്മാ, യോവാഹ്,
21
ഇദ്ദോ, സേരഹ്, യെയഥ്രായി.
22
കെഹാത്തിന്റെ പുത്രന്മാര് തലമുറക്രമത്തില്‍: അമ്മീനാദാബ്, കോരഹ്, അസ്സീര്‍, എല്ക്കാനാ, എബ്യാസാഫ്,
23
അസ്സീര്‍, തഹത്ത്, ഊരീയേല്‍,
24
ഉസ്സീയാ, ശൗല്‍.
25
എല്ക്കാനായുടെ പുത്രന്മാര്: അമാസായി, അഹീമോത്ത്.
26
അഹീമോത്തിന്റെ സന്തതികള്‍ തലമുറക്രമത്തില്‍: എല്ക്കാനാ, സോഫായി, നഹത്ത്,
27
എലിയാബ്, യെരോഹാം, എല്ക്കാനാ.
28
ശമൂവേലിന്റെ പുത്രന്മാര്: ആദ്യജാതന് യോവേല്‍, അബീയാ.
29
മെരാരിയുടെ പുത്രന്മാര് തലമുറക്രമത്തില്‍: മഹ്ലി, ലിബ്നി, ശിമെയി,
30
ഉസ്സാ, ശിമെയ, ഹഗ്ഗീയാ, അസായാ.
31
പെട്ടകം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചതിനുശേഷം സര്‍വേശ്വരന്റെ സന്നിധിയില്‍ സംഗീതശുശ്രൂഷയ്ക്കു ദാവീദു നിയമിച്ചത് ഇവരെയാണ്.
32
ശലോമോന് യെരൂശലേമില്‍ സര്‍വേശ്വരന്റെ ആലയം പണിയുന്നതുവരെ തിരുസാന്നിധ്യകൂടാരത്തിനു മുമ്പില്‍ മുറപ്രകാരം ഇവര്‍ സംഗീതശുശ്രൂഷ ചെയ്തുപോന്നു.
33
അവരുടെ വംശപരമ്പര: കെഹാത്യകുലത്തില്‍നിന്നു ഗായകന് ഹേമാന്; ഹേമാന്റെ പിതാക്കന്മാര് തലമുറക്രമത്തില്‍: യോവേല്‍, ശമൂവേല്‍, എല്ക്കാനാ,
34
യെരോഹാം, എലീയേല്‍, തോഹാ, സൂഫ്,
35
എല്ക്കാനാ, മഹത്ത്, അമാസായി,
36
എല്ക്കാനാ, യോവേല്‍, അസര്യാ, സെഫന്യാ,
37
തഹത്ത്, അസ്സീര്‍, എബ്യാസാഫ്, കോരഹ്, ഇസ്ഹാര്‍,
38
കെഹാത്ത്, ലേവി, ഇസ്രായേല്‍,
39
ഹേമാന്റെ വലതു ഭാഗത്തു നിന്ന അയാളുടെ സഹോദരന് ആസാഫ്. അയാളുടെ പിതാക്കന്മാര് തലമുറക്രമത്തില്‍: ബേരെഖ്യാ, ശിമെയ,
40
മീഖായേല്‍, ബയശേയാ, മല്കി, എത്നി,
41
[41,42] സേരഹ്, അദായാ, ഏഥാന്‍, സിമ്മാ, ശിമെയി, യഹത്ത്,
43
[43,44] ഗേര്‍ശോം, ലേവി. അവരുടെ സഹോദരന്മാരായ മെരാരിപുത്രന്മാര്‍ ഇടതു ഭാഗത്തു നിന്നു; ഏഥാന്‍ ആയിരുന്നു അവരില്‍ പ്രമുഖന്. അവന്റെ പിതാക്കന്മാര് തലമുറക്രമത്തില്‍: കീശി, ഏഥാന്‍, അബ്ദി, മല്ലൂക്ക്,
45
[45,46] ഹശബ്യാ, അമസ്യാ, ഹില്കീയാ, അംസി, ബാനി,
47
ശാമെര്‍, മഹ്ലി, മൂശി, മെരാരി, ലേവി.
48
അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദേവാലയത്തിലെ എല്ലാ ശുശ്രൂഷയ്ക്കുമായി നിയമിക്കപ്പെട്ടിരുന്നു.
49
ദൈവത്തിന്റെ ദാസനായ മോശ കല്പിച്ചപ്രകാരം അഹരോനും പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അര്‍പ്പണം ചെയ്യാനും ഇസ്രായേലിനുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കാനും നിയമിക്കപ്പെട്ടിരുന്നു.
50
അഹരോന്റെ പുത്രന്മാര് തലമുറ ക്രമത്തില്‍: എലെയാസാര്‍, ഫീനെഹാസ്, അബീശുവാ, ബുക്കി,
51
[51,52] ഉസ്സി, സെരഹ്യാ, മെരായോത്ത്,
53
അമര്യാ, അഹീത്തൂബ്, സാദോക്, അഹീമാസ്.
54
ഗ്രാമം ഗ്രാമമായി അവര്‍ക്കു ലഭിച്ച വാസസ്ഥലങ്ങള്‍: അഹരോന്റെ പുത്രന്മാരില് കെഹാത്യര്‍ക്കു ആദ്യം കുറി വീണു.
55
അവര്‍ക്കു യെഹൂദാദേശത്ത് ഹെബ്രോനും ചുറ്റുമുള്ള മേച്ചില്‍സ്ഥലങ്ങളും ലഭിച്ചു.
56
എന്നാല്‍ പട്ടണത്തിലെ വയലുകളും ഗ്രാമങ്ങളും യെഫുന്നെയുടെ മകനായ കാലേബിനു കൊടുത്തു.
57
അഹരോന്റെ പുത്രന്മാര്ക്ക് സങ്കേതനഗരങ്ങളായ ഹെബ്രോന്‍, ലിബ്നാ, യത്ഥീര്‍, എസ്തെമോവ, ഹീലേന്‍, ദെബീര്‍,
58
[58,59] ആശാന്, ബേത്ത്-ശേമെശ് എന്നിവയും ഇവയുടെ മേച്ചില്‍സ്ഥലങ്ങളും.
60
ബെന്യാമീന്‍ഗോത്രത്തില്‍നിന്ന് ഗേബ, അല്ലേമെത്ത്, അനാഥോത്ത് എന്നിവയും ഇവയുടെ മേച്ചില്‍സ്ഥലങ്ങളും കൊടുത്തു. കുലംകുലമായുള്ള വിഹിതമനുസരിച്ച് അവര്‍ക്ക് ആകെ പതിമൂന്നു പട്ടണങ്ങള്‍ കിട്ടി.
61
കെഹാത്തിന്റെ ശേഷിച്ച പുത്രന്മാര്ക്ക് കുറി വീണതനുസരിച്ച് മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്ന് പത്തു പട്ടണങ്ങള്‍ നല്കി.
62
ഗേര്‍ശോമിന്റെ പുത്രന്മാര്ക്ക് കുലംകുലമായി വിഹിതം അനുസരിച്ച് ഇസ്സാഖാര്‍, ആശേര്‍, നഫ്താലി, ബാശാനിലെ മനശ്ശെ എന്നീ ഗോത്രങ്ങളില്‍നിന്നു പതിമൂന്നു പട്ടണങ്ങള്‍ കൊടുത്തു.
63
മെരാരീപുത്രന്മാര്‍ക്ക് കുലംകുലമായി വിഹിതപ്രകാരം രൂബേന്‍, ഗാദ്, സെബൂലൂന് എന്നീ ഗോത്രങ്ങളില്‍നിന്നു പന്ത്രണ്ടു പട്ടണങ്ങള്‍ കൊടുത്തു.
64
ഇസ്രായേല്‍ജനം ഈ പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും ലേവ്യര്‍ക്കും നല്കി.
65
യെഹൂദാ, ശിമെയോന്, ബെന്യാമീന് എന്നീ ഗോത്രത്തില്‍നിന്ന് ഈ പട്ടണങ്ങള്‍ കുറി ഇട്ടു നല്കി.
66
കെഹാത്യരുടെ ചില കുടുംബങ്ങള്‍ക്ക് എഫ്രയീംഗോത്രത്തില്‍നിന്ന് ചില പട്ടണങ്ങള്‍ അവകാശമായി ലഭിച്ചിരുന്നു.
67
അഭയനഗരമായ എഫ്രയീംമലനാട്ടിലെ ശെഖേം, ഗേസെര്‍,
68
യൊക്മെയാം, ബേത്ത്-ഹോരോന്,
69
അയ്യാലോന്‍, ഗത്ത്-രിമ്മോന്‍,
70
മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്ന് ആനേര്‍, ബിലെയാം എന്നിവയും ഇവയുടെയെല്ലാം മേച്ചില്‍സ്ഥലങ്ങളും കെഹാത്യരുടെ ശേഷിച്ച കുലങ്ങള്‍ക്കു നല്കി.
71
ഗേര്‍ശോമിന്റെ പുത്രന്മാര്ക്കു മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്നു ബാശാനിലെ ഗോലാനും, അസ്തരോത്തും അവയുടെ മേച്ചില്‍പ്പുറങ്ങളും
72
ഇസ്സാഖാര്‍ഗോത്രത്തില്‍നിന്നു കേദെശും, ദാബെരത്തും,
73
രാമോത്തും ആനേമും ഇവയുടെയെല്ലാം മേച്ചില്‍പ്പുറങ്ങളും,
74
ആശേര്‍ഗോത്രത്തില്‍നിന്നു മാശാലും, അബ്ദോനും,
75
ഹുക്കോക്കും, രെഹോബും അവയുടെ മേച്ചില്‍സ്ഥലങ്ങളും,
76
നഫ്താലിഗോത്രത്തില്‍നിന്നു ഗലീലയിലെ കേദെശും ഹമ്മോനും കിര്യഥയീമും ഇവയുടെയെല്ലാം മേച്ചില്‍പ്പുറങ്ങളും കൊടുത്തു.
77
മെരാരീപുത്രന്മാരില്‍ ശേഷിച്ചവര്‍ക്കു സെബൂലൂന്‍ഗോത്രത്തില്‍നിന്നു രിമ്മോനോയും, താബോരും അവയുടെ മേച്ചില്‍സ്ഥലങ്ങളും
78
രൂബേന്‍ഗോത്രത്തില്‍നിന്നു യെരീഹോവിനു സമീപം യോര്‍ദ്ദാനക്കരെ കിഴക്കു മരുഭൂമിയിലെ ബേസെരും,
79
യഹസായും, കെദേമോത്തും, മേഫാത്തും ഇവയുടെ മേച്ചില്‍പ്പുറങ്ങളും
80
ഗാദ്ഗോത്രത്തില്‍നിന്നു ഗിലെയാദിലെ രാമോത്തും,
81
മഹനയീമും, ഹെശ്ബോനും, യസേരും ഇവയുടെ മേച്ചില്‍പ്പുറങ്ങളും കൊടുത്തു.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29