bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Chronicles 9
1 Chronicles 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 10 →
1
ഇസ്രായേല്‍ജനത്തിന്റെയെല്ലാം പേരുകള്‍ വംശാവലിക്രമത്തില്‍ തയ്യാറാക്കി ഇസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തോടു അവിശ്വസ്തത കാട്ടിയതിനാല്‍ യെഹൂദാനിവാസികള്‍ ബാബിലോണില്‍ പ്രവാസികളാക്കപ്പെട്ടു.
2
തങ്ങള്‍ക്ക് അവകാശപ്പെട്ട നഗരങ്ങളിലേക്ക് ആദ്യം മടങ്ങിയെത്തിയവര്‍ പുരോഹിതന്മാരും ലേവ്യരും ദേവാലയദാസന്മാരും സാമാന്യജനങ്ങളും ആയിരുന്നു.
3
ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശെയരും യെരൂശലേമില്‍ വന്നു പാര്‍ത്തു.
4
അവര്‍ യെഹൂദായുടെ പുത്രനായ പേരെസ്സിന്റെ പുത്രന്മാരില് ബാനിയുടെ പുത്രനായ ഇമ്രിയുടെ പുത്രനായ ഒമ്രിയുടെ പുത്രനായ അമ്മീഹുദിന്റെ പുത്രന് ഊഥായി.
5
ശീലോന്റെ ആദ്യജാതനായ അസായായും പുത്രന്മാരും
6
സേരഹിന്റെ പുത്രന്മാരില് യെയൂവേലും അവന്റെ ചാര്‍ച്ചക്കാരായ അറുനൂറ്റി തൊണ്ണൂറു പേരും
7
ബെന്യാമീന്യരില്‍നിന്ന് ഹസ്സെനൂവായുടെ പുത്രനായ ഹോദവ്യായുടെ പുത്രനായ മെശുല്ലാമിന്റെ പുത്രനായ സല്ലൂവും
8
യെരോഹാമിന്റെ പുത്രന് ഇബ്നെയായും മിക്രിയുടെ പൗത്രനും ഉസ്സിയുടെ പുത്രനുമായ ഏലായും ഇബ്നെയായുടെ പ്രപൗത്രനും രെയൂവേലിന്റെ പൗത്രനും ശെഫത്യാവിന്റെ പുത്രനുമായ മെശുല്ലാമും.
9
ചാര്‍ച്ചക്കാരായ ഇവര്‍ ആകെ തൊള്ളായിരത്തി അമ്പത്താറു പേര്. ഇവര്‍ തങ്ങളുടെ പിതൃഭവനങ്ങളിലെ കുടുംബത്തലവന്മാരായിരുന്നു.
10
പുരോഹിതന്മാര് യെദയാ, യെഹോയാരീബ്, യാഖീന്‍, അസര്യാ എന്നിവരായിരുന്നു.
11
മുഖ്യപുരോഹിതനായ അസര്യാ മെശുല്ലാമിന്റെയും അവന് സാദോക്കിന്റെയും സാദോക്ക് മെരായോത്തിന്റെയും അവന് അഹീത്തുബിന്റെയും പുത്രനാണ്.
12
മല്ക്കീയായുടെ പുത്രനായ പശ്ഹൂറിന്റെ മകനായ യെരോഹാമിന്റെ മകന് അദായാ, ഇമ്മോരിന്റെ പുത്രനായ മെശില്ലേമീത്തിന്റെ പുത്രനായ മെശുല്ലാമിന്റെ പുത്രനായ യഹ്സേരയുടെ മകനായ അദീയേലിന്റെ പുത്രന് മയശായി; ഇവര്‍ പിതൃഭവനത്തലവന്മാരായിരുന്നു.
13
ഇവരും ചാര്‍ച്ചക്കാരും ആകെ ആയിരത്തി എഴുനൂറ്ററുപതു പേര്. ഇവര്‍ ദേവാലയശുശ്രൂഷയില്‍ നിപുണരായിരുന്നു.
14
മെരാരീകുടുംബത്തില്‍ ഹശബ്യായുടെ പ്രപൗത്രനും അസ്രീക്കാമിന്റെ പൗത്രനും
15
ഹശ്ശൂബിന്റെ പുത്രനുമായ ശെമയ്യായും ബക്ബക്കരും ഹേറെശും ഗാലാലും; ആസാഫിന്റെ പ്രപൗത്രനും സിക്രിയുടെ പൗത്രനും മീഖയുടെ പുത്രനുമായ മത്ഥന്യായും;
16
യെദൂഥൂന്റെ പ്രപ്രൗത്രനും ഗലാലിന്റെ പൗത്രനും ശെമയ്യായുടെ പുത്രനുമായ ഓബദ്യായും; നെതോഫാത്യരുടെ ഗ്രാമങ്ങളില്‍ പാര്‍ത്ത എല്ക്കാനായുടെ പൗത്രനും ആസയുടെ പുത്രനുമായ ബേരെഖായും; ഇവര്‍ ലേവ്യരില്‍നിന്നുള്ളവര്‍ ആയിരുന്നു.
17
ശല്ലൂമും അക്കൂബും തല്മോനും അഹീമാനും അവരുടെ ചാര്‍ച്ചക്കാരും വാതില്‍കാവല്ക്കാരായിരുന്നു. ഇവരുടെ തലവന്‍ ശല്ലൂം.
18
ലേവ്യരുടെ പാളയത്തിലെ വാതില്കാവല്ക്കാരായ ഇവര്‍ കിഴക്കുവശത്തുള്ള രാജകവാടത്തില്‍ നിയോഗിക്കപ്പെട്ടിരുന്നു.
19
കോരഹിന്റെ പ്രപൗത്രനും എബ്യാസാഫിന്റെ പൗത്രനും കോരേയുടെ പുത്രനുമായ ശല്ലൂമും അയാളുടെ പിതൃഭവനത്തിലെ ചാര്‍ച്ചക്കാരായ കോരഹ്യരും അവരുടെ പിതാക്കന്മാരെപ്പോലെ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്കാവല്ക്കാരും ശുശ്രൂഷയ്ക്കു മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെട്ടവരും ആയിരുന്നു.
20
അവരുടെ അധിപന് പണ്ട് എലെയാസാറിന്റെ മകനായ ഫീനെഹാസ് ആയിരുന്നു. സര്വേശ്വരന് അയാളോടൊത്ത് ഉണ്ടായിരുന്നു.
21
തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്കാവല്ക്കാരന് മെശേലേമ്യായുടെ പുത്രനായ സെഖര്യാ ആയിരുന്നു.
22
വാതില്കാവല്ക്കാരായി നിയമിക്കപ്പെട്ട ഇവര്‍ ആകെ ഇരുനൂറ്റി പന്ത്രണ്ടു പേര്. ഇവരുടെ പേരുകള്‍ വംശാവലിപ്രകാരം ഇവരുടെ ഗ്രാമങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദാവീദും പ്രവാചകനായ ശമൂവേലും ആയിരുന്നു അവരെ അവര്‍ക്കു ചുമതലപ്പെട്ട ഉദ്യോഗത്തില്‍ നിയമിച്ചത്.
23
ഇങ്ങനെ ഇവരും പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തില്‍ മുറപ്രകാരം വാതില്‍കാവല്ക്കാരായിരുന്നു.
24
നാലു വശത്തും-അതായതു കിഴക്കും പടിഞ്ഞാറും വടക്കും തെക്കും കാവല്ക്കാരുണ്ടായിരുന്നു.
25
ഗ്രാമങ്ങളില്‍ താമസിച്ചിരുന്ന ഇവരുടെ ചാര്‍ച്ചക്കാര്‍ ഏഴു ദിവസം വീതം കൂടുമ്പോള്‍ തവണ മാറി ശുശ്രൂഷയില്‍ ഇവരെ സഹായിച്ചുവന്നു.
26
വാതില്കാവല്ക്കാരില് പ്രമുഖരായ നാലു ലേവ്യരും സര്‍വേശ്വരമന്ദിരത്തിലെ അറകള്‍ക്കും ഭണ്ഡാരത്തിനും മേല്‍നോട്ടം വഹിച്ചു.
27
കാവല്‍ കൂടാതെ പ്രഭാതംതോറും വാതില്‍ തുറക്കുന്ന ജോലിയും അവര്‍ക്കായതുകൊണ്ട് അവര്‍ ദേവാലയപരിസരങ്ങളില്‍ പാര്‍ത്തു.
28
ഇവരില്‍ ചിലര്‍ക്കു ദേവാലയശുശ്രൂഷയ്‍ക്കുള്ള ഉപകരണങ്ങളുടെ മേല്‍നോട്ടം കൂടി ഉണ്ടായിരുന്നു. അവ കൊണ്ടുപോകുമ്പോഴും തിരിച്ചു കൊണ്ടുവരുമ്പോഴും എണ്ണി തിട്ടപ്പെടുത്തണമായിരുന്നു.
29
മറ്റു ചിലരെ വിശുദ്ധസ്ഥലത്തെ ഉപകരണങ്ങളുടെയും വിശുദ്ധപാത്രങ്ങള്‍, മാവ്, വീഞ്ഞ്, തൈലം, കുന്തുരുക്കം, മറ്റു സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെയും മേല്‍നോട്ടക്കാരായി നിയമിച്ചു.
30
പുരോഹിതപുത്രന്മാരില്‍ ചിലരാണ് സുഗന്ധതൈലം ഉണ്ടാക്കിയിരുന്നത്.
31
ലേവ്യപുത്രനായ കോരഹിന്റെ ഭവനക്കാരനും ശല്ലൂമിന്റെ ആദ്യജാതനുമായ മത്ഥിഥ്യാക്ക് അടകള്‍ ചുടുന്നതിന്റെ ചുമതലയായിരുന്നു.
32
അവരുടെ ചാര്‍ച്ചക്കാരായ കെഹാത്യഭവനക്കാരില്‍ ചിലര്‍ ശബത്തുതോറും കാഴ്ചയപ്പം ഉണ്ടാക്കുന്ന ചുമതല വഹിച്ചിരുന്നു.
33
ലേവ്യരില്‍ കുടുംബത്തലവന്മാരായ ചിലര്‍ രാവും പകലും ഗാനശുശ്രൂഷ ചെയ്യേണ്ടിയിരുന്നതുകൊണ്ട് അവര്‍ ദേവാലയത്തോടനുബന്ധിച്ചുള്ള മുറികളില്‍ പാര്‍ത്തിരുന്നു. മറ്റു ചുമതലകളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല.
34
ഇവരെല്ലാവരും തലമുറതലമുറയായി ലേവ്യഗോത്രത്തിലെ കുലത്തലവന്മാരായിരുന്നു. ഇവര്‍ യെരൂശലേമില്‍ത്തന്നെ പാര്‍ത്തു.
35
ഗിബെയോന്റെ പിതാവായ യെയീയേലും പുത്രന്മാരും ഗിബെയോനില്‍ പാര്‍ത്തു. അയാളുടെ ഭാര്യയാണ് മയഖാ.
36
അയാളുടെ പുത്രന്മാര്: അബ്ദോന് (ആദ്യപുത്രന്), സൂര്, കീശ്,
37
ബാല്‍, നേര്, നാദാബ്, ഗെദോര്‍, അഹ്യോ, സെഖര്യാ, മിക്ലോത്ത് എന്നിവര്‍.
38
മിക്ലോത്തിന്റെ പുത്രനാണ് ശിമെയാം. ഇവര്‍ യെരൂശലേമില്‍ തങ്ങളുടെ ബന്ധുക്കളുമൊത്തു പാര്‍ത്തു.
39
നേരിന്റെ പുത്രനാണ് കീശ്, കീശിന്റെ പുത്രന് ശൗല്‍, ശൗലിന്റെ പുത്രന്മാര്: യോനാഥാന്, മല്ക്കീശൂവ, അബീനാദാബ്, എശ്-ബാല്‍ എന്നിവര്‍.
40
യോനാഥാന്റെ പുത്രന്: മെരിബ്ബാല്‍; മെരിബ്ബാലിന്റെ പുത്രന് മീഖാ.
41
മീഖായുടെ പുത്രന്മാര്: പീഥോന്‍, മേലെക്, തഹ്രേയ, ആഹാസ്.
42
ആഹാസിന്റെ പുത്രനാണ് യാരാ. യാരായുടെ പുത്രന്മാര്: അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവര്‍. സിമ്രിയുടെ പുത്രനാണ് മോസ,
43
അവന്റെ പുത്രന് ബിനെയ; അവന്റെ പുത്രന് രെഫയാ; രെഫയായുടെ പുത്രന് എലാസാ; അവന്റെ പുത്രന് ആസേല്‍.
44
ആസേലിന്റെ പുത്രന്മാര്: അസ്രീക്കാം, ബെക്രൂ, ഇശ്മായേല്‍, ശെയര്യാ, ഓബദ്യാ, ഹാനാന് എന്നീ ആറു പേര്.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29