bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Chronicles 27
1 Chronicles 27
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 28 →
1
ഇസ്രായേലിലെ പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും അവരുടെ നേതാക്കന്മാരും ഓരോ മാസവും മാറിമാറി വന്നു രാജാവിനുവേണ്ടി ജോലിചെയ്തു. ഓരോ സംഘത്തിലും ഇരുപത്തിനാലായിരം പേരുണ്ടായിരുന്നു.
2
ഒന്നാം മാസത്തിലേക്കുള്ള ഗണത്തിന്റെ ചുമതലക്കാരനായ സബ്ദിയേലിന്റെ പുത്രന് യശോബെയാമിന്റെ കീഴില്‍ ഇരുപത്തിനാലായിരം പേര്.
3
യശോബെയാം പേരസ്സ് വംശജനും ഒന്നാം മാസത്തെ സകല സേനാപതികള്‍ക്കും തലവനും ആയിരുന്നു.
4
രണ്ടാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരന് അഹോഹ്യനായ ദോദായി ആയിരുന്നു. അയാളുടെ കീഴിലും ഇരുപത്തിനാലായിരം പേര് ഉണ്ടായിരുന്നു.
5
മൂന്നാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരന് മുഖ്യപുരോഹിതനായ യെഹോയാദയുടെ പുത്രന് ബെനായാ ആയിരുന്നു. അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര് ഉണ്ടായിരുന്നു.
6
മുപ്പതു പേരില്‍ ശക്തനും അവരുടെ തലവനുമായ ബെനായാ ഇയാളാണ്. അയാളുടെ ഗണത്തിന്റെ ചുമതലക്കാരന് പുത്രനായ അമ്മീസാബാദ് ആയിരുന്നു.
7
നാലാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരന് യോവാബിന്റെ സഹോദരനായ അസാഹേല്‍ ആയിരുന്നു. അയാള്‍ക്കു ശേഷം പുത്രനായ സെബദ്യാ ചുമതലക്കാരന് ആയിത്തീര്‍ന്നു. അയാളുടെ ഗണത്തിലും ഉണ്ടായിരുന്നു ഇരുപത്തിനാലായിരം പേര്.
8
അഞ്ചാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരന് ഇസ്രാഹ്യനായ ശംഹൂത്ത്. അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേരുണ്ടായിരുന്നു.
9
ആറാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരന് തെക്കോവ്യനായ ഇക്കേശിന്റെ പുത്രന് ഈരാ. അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്.
10
ഏഴാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരന് എഫ്രയീംഗോത്രക്കാരനും പെലോന്യനുമായ ഹേലെസ്; അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്.
11
എട്ടാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരന് സര്‍ഹ്യവംശജനും ഹൂശാത്യനുമായ സിബ്ബെഖായി; അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്.
12
ഒമ്പതാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരന് ബെന്യാമീന്‍ഗോത്രക്കാരനും അനാഥോഥ്യനുമായ അബീയേസെര്‍; അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്.
13
പത്താം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരന് സര്‍ഹ്യവംശജനും നെതോഫാത്യനുമായ മഹരായി; അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്.
14
പതിനൊന്നാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരന് എഫ്രയീംഗോത്രക്കാരനും പിരാഥോന്യനുമായ ബെനായാ. അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്.
15
പന്ത്രണ്ടാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരന് ഒത്നീയേലിന്റെ വംശജനും നെതോഫാത്യനുമായ ഹെല്ദായി; അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്.
16
ഇസ്രായേല്‍ഗോത്രങ്ങളുടെ തലവന്മാര്: രൂബേന്യര്‍ക്ക് അധിപന് സിക്രിയുടെ പുത്രന് എലീയേസെര്‍, ശിമെയോന്യര്‍ക്കു മയഖായുടെ പുത്രന് ശെഫത്യാ;
17
ലേവ്യര്‍ക്കു കെമൂവേലിന്റെ പുത്രന് ഹശബ്യാ; അഹരോന്യര്‍ക്കു സാദോക്;
18
യെഹൂദായ്ക്കു ദാവീദിന്റെ സഹോദരന്മാരില് ഒരാളായ എലീഹൂ; ഇസ്സാഖാരിനു മീഖായേലിന്റെ പുത്രന് ഒമ്രി;
19
സെബൂലൂന് ഓബദ്യായുടെ പുത്രന് ഇശ്മയ്യാ; നഫ്താലിക്ക് അസ്രീയേലിന്റെ പുത്രന് യെരീമോത്ത്;
20
എഫ്രയീമ്യര്‍ക്ക് അസസ്യായുടെ പുത്രന് ഹോശേയ; മനശ്ശെയുടെ പകുതി ഗോത്രത്തിനു പെദായായുടെ പുത്രന് യോവേല്‍;
21
ഗിലെയാദിലെ മനശ്ശെയുടെ പകുതി ഗോത്രത്തിനു സെഖര്യായുടെ പുത്രന് യിദ്ദോ; ബെന്യാമീന് അബ്നേരിന്റെ പുത്രന് യാസീയേല്‍;
22
ദാന്‍ഗോത്രത്തിനു യെരോഹാമിന്റെ പുത്രന് അസരെയേല്‍, ഇസ്രായേല്‍ഗോത്രങ്ങളുടെ തലവന്മാര് ഇവരായിരുന്നു.
23
സര്വേശ്വരന് ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഇസ്രായേലിനെ വര്‍ധിപ്പിക്കുമെന്ന് അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിനു താഴെയുള്ളവരുടെ കണക്ക് എടുത്തില്ല.
24
സെരൂയായുടെ പുത്രനായ യോവാബ് അതിനു ശ്രമിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല. എങ്കിലും ഇതുമൂലം ഇസ്രായേലിന്മേല്‍ ദൈവകോപമുണ്ടായി. അതുകൊണ്ട് ഈ സംഖ്യ ദാവീദുരാജാവിന്റെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുമില്ല.
25
രാജാവിന്റെ ഭണ്ഡാരത്തിന്റെ ചുമതലക്കാരന് അദീയേലിന്റെ പുത്രന് അസ്മാവെത്ത്. വയലുകളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള സംഭരണശാലകളുടെ ചുമതലക്കാരന് ഉസ്സിയായുടെ പുത്രന് യെഹോനാഥാന്‍.
26
കൃഷിക്കാരുടെ ചുമതലക്കാരന് കെലൂബിന്റെ പുത്രന് എസ്രി.
27
മുന്തിരിത്തോട്ടങ്ങളുടെ ചുമതലക്കാരന് രാമാത്യനായ ശിമെയി. വീഞ്ഞു സൂക്ഷിക്കുന്ന നിലവറകള്‍ക്കു ചുമതലക്കാരന് ശിഫ്മ്യനായ സബ്ദി.
28
ഒലിവുതോട്ടങ്ങള്‍ക്കും താഴ്വരയിലെ കാട്ടത്തികള്‍ക്കും ചുമതലക്കാരന് ഗാദേര്യനായ ബാല്‍ഹാനാന്‍. എണ്ണ സൂക്ഷിക്കുന്ന നിലവറകള്‍ക്കു ചുമതലക്കാരന് യോവാശ്.
29
ശാരോന്‍ മേച്ചില്‍പ്പുറങ്ങളിലെ കന്നുകാലികളുടെ ചുമതലക്കാരന് ശാരോന്യനായ ശിത്രായി; താഴ്വരയില് മേയുന്ന കന്നുകാലികള്‍ക്കു ചുമതലക്കാരന് അദായിയുടെ പുത്രന് ശാഫാത്ത്.
30
ഒട്ടകങ്ങളുടെ ചുമതലക്കാരന് ഇശ്മായേല്യനായ ഓബീല്‍; കഴുതകളുടെ ചുമതലക്കാരന് മേരോനോത്യനായ യെഹ്ദെയാ.
31
ആടുകളുടെ ചുമതലക്കാരന് ഹഗ്രീയനായ യാസിസ്. ഇവരെല്ലാമായിരുന്നു ദാവീദുരാജാവിന്റെ സമ്പത്തിന്റെ ചുമതല വഹിച്ചിരുന്നത്.
32
ദാവീദിന്റെ പിതൃസഹോദരനായ യോനാഥാന് ബുദ്ധിമാനും പണ്ഡിതനുമായ ഉപദേഷ്ടാവായിരുന്നു. അയാളും ഹഖ്മോനിയുടെ പുത്രന് യെഹീയേലുംകൂടി രാജകുമാരന്മാരുടെ പരിപാലനചുമതല വഹിച്ചിരുന്നു.
33
രാജാവിന്റെ ഉപദേഷ്ടാവായിരുന്ന അഹീത്തോഫെല്‍; അര്‍ഖ്യനായ ഹൂശായി രാജാവിന്റെ സ്നേഹിതനും.
34
അഹീത്തോഫെലിന്റെ പിന്‍ഗാമികളായിരുന്നു ബെനായായുടെ പുത്രന്മാരായ യെഹോയാദയും അബ്യാഥാരും. രാജാവിന്റെ സേനാപതി യോവാബ് ആയിരുന്നു.
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 28 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29