bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Chronicles 5
1 Chronicles 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 6 →
1
രൂബേന്‍ ഇസ്രായേലിന്റെ ആദ്യജാതനെങ്കിലും പിതാവിന്റെ ഉപഭാര്യയെ പ്രാപിച്ചതുമൂലം അയാളുടെ ജന്മാവകാശം അനുജനായ യോസേഫിന്റെ പുത്രന്മാര്ക്കു ലഭിച്ചു. അയാളെ ആദ്യജാതനായി വംശാവലിയില്‍ ഉള്‍പ്പെടുത്തിയുമില്ല.
2
സഹോദരന്മാരില് യെഹൂദാ ഏറ്റവും പ്രബലനാവുകയും അയാളുടെ പിന്‍ഗാമികളില്‍നിന്നും ഒരു നായകന് ഉയരുകയും ചെയ്തിട്ടും ജ്യേഷ്ഠാവകാശം യോസേഫിനുതന്നെ ലഭിച്ചു.
3
ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാര്: ഹാനോക്ക്,
4
പല്ലൂ, ഹെസ്രോന്, കര്‍മ്മി. യോവേലിന്റെ പുത്രന്മാര് തലമുറക്രമത്തില്‍: ശെമയ്യാ, ഗോഗ്, ശിമെയി;
5
[5,6] മീഖാ, രെയായാ, ബാല്‍, അസ്സീറിയ രാജാവായ തിഗ്ലത്ത്-പില്‍നേസെര്‍ തടവുകാരനാക്കി കൊണ്ടുപോയ ബയേരാ. അയാള്‍ രൂബേന്‍ഗോത്രത്തിന്റെ നേതാവായിരുന്നു.
7
രൂബേന്‍ഗോത്രത്തിലെ മറ്റു കുലത്തലവന്മാരുടെ വംശാവലി:
8
യയീയേല്‍, സെഖര്യാ, യോവേലിന്റെ പ്രപൗത്രനും ശേമയുടെ പൗത്രനും ആസാസിന്റെ പുത്രനും ആയ ബേല. അവര്‍ അരോവേരും നെബോമുതല്‍ ബാല്‍-മെയോന്‍ വരെയുള്ള ദേശവും കൈവശമാക്കിയിരുന്നു.
9
ഗിലെയാദില്‍ അവരുടെ കന്നുകാലികള്‍ വളരെ വര്‍ധിച്ചതുകൊണ്ട് അവര്‍ കിഴക്കോട്ടു യൂഫ്രട്ടീസ്നദിമുതല്‍ മരുഭൂമിവരെയുള്ള പ്രദേശത്തു പാര്‍ത്തു.
10
ശൗലിന്റെ കാലത്ത് അവര്‍ ഹഗ്രീയരെ യുദ്ധത്തില്‍ തോല്പിച്ച് ഗിലെയാദിന്റെ കിഴക്കുദേശം മുഴുവന്‍ സ്വന്തമാക്കി, അവിടെ കൂടാരം അടിച്ചു പാര്‍ത്തു.
11
ഗാദിന്റെ പുത്രന്മാര് രൂബേന്യര്‍ക്കു വടക്കു ബാശാന്‍ദേശത്തു സല്‍ക്കാവരെ പാര്‍ത്തു.
12
അവരുടെ തലവന്‍ യോവേല്‍, രണ്ടാമന് ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.
13
അവരുടെ ഗോത്രത്തിലെ മറ്റു കുലത്തലവന്മാര്: മീഖായേല്‍, മെശുല്ലാം, ശേബ, യോരായി, യക്കാന്‍, സീയ, ഏബെര്‍ ഇങ്ങനെ ഏഴു പേര്.
14
ഇവര്‍ ഹൂരിയുടെ പുത്രന് അബീഹയേലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യരോഹായുടെയും യരോഹാ ഗിലെയാദിന്റെയും, ഗിലെയാദ് മീഖായേലിന്റെയും മീഖായേല്‍ യെശീശയുടെയും യെശീശ യെഹദോയുടെയും യെഹദോ ബൂസിന്റെയും പുത്രന്മാരാണ്.
15
ഗൂനിയുടെ പുത്രനായ അബ്ദീയേലിന്റെ പുത്രന് അഹി അവരുടെ പിതൃഭവനത്തിന്റെ തലവനായിരുന്നു.
16
അവര്‍ ഗിലെയാദിലെ ബാശാനിലും അതിര്‍ത്തിവരെയുള്ള അതിന്റെ പട്ടണങ്ങളിലും ശാരോനിലെ മേച്ചില്‍സ്ഥലങ്ങളിലുമായി പാര്‍ത്തു.
17
യെഹൂദാരാജാവായ യോഥാമിന്റെയും ഇസ്രായേല്‍രാജാവായ യെരോബെയാമിന്റെയും കാലത്താണ് ഇവരുടെ വംശാവലി രേഖപ്പെടുത്തിയത്.
18
രൂബേന്‍, ഗാദ് എന്നീ ഗോത്രങ്ങളിലും മനശ്ശെയുടെ പകുതി ഗോത്രത്തിലുമായി ശൂരന്മാരും വാളും പരിചയും എടുക്കാനും വില്ലുകുലച്ച് എയ്യാനും കഴിവുള്ള നാല്പത്തിനാലായിരത്തി എഴുനൂറ്ററുപതു യോദ്ധാക്കള്‍ ഉണ്ടായിരുന്നു.
19
അവര്‍ ഹഗ്രീയരോടും യെതൂര്‍, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധം ചെയ്തു.
20
ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് അവരുടെ പ്രാര്‍ഥനയ്‍ക്കുത്തരമരുളി. അവിടുത്തെ സഹായത്താല്‍ അവര്‍ യുദ്ധത്തില്‍ ഹഗ്രീയരുടെയും കൂട്ടാളികളുടെയുംമേല്‍ വിജയം വരിച്ചു.
21
അവര്‍ ശത്രുക്കളുടെ അമ്പതിനായിരം ഒട്ടകങ്ങളെയും രണ്ടരലക്ഷം ആടുകളെയും രണ്ടായിരം കഴുതകളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചുകൊണ്ടുപോയി.
22
യുദ്ധം നടന്നതു ദൈവഹിതപ്രകാരം ആയിരുന്നതുകൊണ്ട് അവര്‍ക്ക് വളരെപ്പേരെ കൊല്ലുവാന്‍ കഴിഞ്ഞു. പ്രവാസകാലംവരെ അവര്‍ അവിടെ പാര്‍ത്തു.
23
മനശ്ശെയിലെ പകുതി ഗോത്രക്കാര്‍ ദേശത്തു വര്‍ധിച്ചു; ബാശാന്‍മുതല്‍ ബാല്‍-ഹെര്മ്മോന്, സെനീര്‍, ഹെര്മ്മോന് മല എന്നിവിടംവരെ പാര്‍ത്തു.
24
അവരുടെ പിതൃഭവനത്തലവന്മാരായ ഏഫെര്‍, ഇശി, എലീയേല്‍, അസ്ത്രീയേല്, യിരെമ്യാ, ഹോദവ്യാ, യെഹദീയേല്‍ എന്നിവര്‍ പ്രസിദ്ധരായ വീരയോദ്ധാക്കള്‍ ആയിരുന്നു.
25
എന്നാല്‍ അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ ഉപേക്ഷിച്ച് ദൈവം അവരുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജനതകളുടെ ദേവന്മാരെ ആരാധിച്ചു.
26
അതുകൊണ്ട് ഇസ്രായേലിന്റെ ദൈവം അസ്സീറിയാരാജാവായ പൂലിനെ-തിഗ്ലത്ത് പില്‍നേസെരിനെ-അവര്‍ക്കെതിരെ അയച്ചു. അവന് രൂബേന്‍, ഗാദ് ഗോത്രങ്ങളെയും മനശ്ശെയുടെ പകുതി ഗോത്രത്തെയും തടവുകാരാക്കി ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാന്‍ നദീതീരത്തേക്കും കൊണ്ടുപോയി. അവര്‍ ഇന്നും അവിടെ പാര്‍ക്കുന്നു.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29