bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Chronicles 19
1 Chronicles 19
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 20 →
1
അതിനുശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അയാളുടെ പുത്രന് പകരം രാജാവായി.
2
ദാവീദു പറഞ്ഞു: “നാഹാശ് എന്നോടു കൂറു പുലര്‍ത്തിയിരുന്നതുകൊണ്ട് അയാളുടെ പുത്രന് ഹാനൂനോടു ഞാനും കൂറു പുലര്‍ത്തും.” പിതാവിന്റെ മരണത്തില്‍ ദുഃഖിക്കുന്ന ഹാനൂനെ ആശ്വസിപ്പിക്കാന്‍ ദാവീദ് ദൂതന്മാരെ അയച്ചു. അവര്‍ ഹാനൂനെ ആശ്വസിപ്പിക്കാന്‍ അമ്മോന്യരുടെ നാട്ടില്‍ അയാളുടെ അടുക്കല്‍ എത്തി.
3
അമ്മോന്യപ്രഭുക്കന്മാര് ഹാനൂനോടു ചോദിച്ചു: “അങ്ങയെ ആശ്വസിപ്പിക്കാന്‍ ദാവീദ് ഇവരെ അയച്ചിരിക്കുന്നത് അങ്ങയുടെ പിതാവിനോടുള്ള ബഹുമാനം കൊണ്ടാണെന്നു കരുതുന്നുവോ? ചാരവൃത്തിയിലൂടെ രഹസ്യാന്വേഷണം നടത്തി ഈ ദേശം കീഴടക്കാന്‍ അല്ലേ അവര്‍ വന്നിരിക്കുന്നത്?”
4
അപ്പോള്‍ ഹാനൂന്‍ ദാവീദിന്റെ ദൂതന്മാരെ പിടിച്ചു ക്ഷൗരം ചെയ്യിക്കുകയും അരക്കെട്ടു മുതല്‍ കീഴോട്ടുള്ള അങ്കിയുടെ ഭാഗം മുറിച്ചു കളയുകയും ചെയ്ത് അവരെ പറഞ്ഞയച്ചു.
5
അവര്‍ക്കു സംഭവിച്ചതറിഞ്ഞ് അവരെ സ്വീകരിക്കാന്‍ ദാവീദ് ആളയച്ചു. കാരണം അവര്‍ വല്ലാതെ നാണിച്ചിരിക്കുകയായിരുന്നു. “താടി വളരുന്നതുവരെ യെരീഹോവില്‍ പാര്‍ത്തിട്ട് മടങ്ങിവരണം” എന്ന് രാജാവ് അറിയിച്ചു.
6
തങ്ങള്‍ ദാവീദിന്റെ ശത്രുത സമ്പാദിച്ചു എന്ന് അമ്മോന്യര്‍ മനസ്സിലാക്കി. അപ്പോള്‍ അവര്‍ മെസൊപ്പൊത്താമ്യയില്‍നിന്നും മയഖായോടു ചേര്‍ന്ന സിറിയന്‍പ്രദേശങ്ങളില്‍നിന്നും സോബയില്‍നിന്നും ആയിരം താലന്തു വെള്ളി കൊടുത്തു രഥങ്ങളും കുതിരപ്പടയാളികളെയും കൂലിക്കെടുത്തു.
7
അമ്മോന്യര്‍ കൂലിക്കെടുത്ത മുപ്പത്തീരായിരം രഥങ്ങളും മയഖാരാജാവും അയാളുടെ സൈന്യങ്ങളും മെദേബയ്ക്കു മുമ്പില്‍ പാളയമടിച്ചു. തങ്ങളുടെ പട്ടണങ്ങളില്‍നിന്ന് ഒരുമിച്ച് ചേര്‍ക്കപ്പെട്ട അമ്മോന്യരും യുദ്ധത്തിന് അണിനിരന്നു.
8
ദാവീദ് ഈ വിവരം കേട്ടപ്പോള്‍ യോവാബിനെയും ധീരയോദ്ധാക്കള്‍ അടങ്ങിയ മുഴുവന്‍ സൈന്യത്തെയും അങ്ങോട്ടയച്ചു.
9
അമ്മോന്യര്‍ പുറത്തു വന്നു നഗരവാതില്ക്കല് അണിനിരന്നു. അവരെ സഹായിക്കാന്‍ വന്ന രാജാക്കന്മാര് വെളിമ്പ്രദേശത്തു നിലയുറപ്പിച്ചു.
10
മുമ്പിലും പിമ്പിലും ശത്രുസൈന്യം അണിനിരന്നിരിക്കുന്നതു കണ്ട് യോവാബ് ഇസ്രായേലിലെ ധീരന്മാരായ പടയാളികളില്‍നിന്നു കുറെ പേരെ തിരഞ്ഞെടുത്ത് സിറിയാക്കാര്‍ക്കെതിരെ അണിനിരത്തി.
11
ശേഷിച്ച സൈനികരെ യോവാബ് തന്റെ സഹോദരനായ അബീശായിയുടെ നേതൃത്വത്തിലാക്കി. അവര്‍ അമ്മോന്യര്‍ക്കെതിരെ അണിനിരന്നു.
12
യോവാബ് പറഞ്ഞു: “സിറിയാക്കാര്‍ എന്നെക്കാള്‍ ശക്തരാണെന്നു കണ്ടാല്‍ നീ എന്നെ സഹായിക്കണം; അമ്മോന്യര്‍ നിന്നെക്കാള്‍ ശക്തരാണെങ്കില്‍ ഞാന്‍ നിന്നെ സഹായിക്കാം.
13
ധൈര്യമായിരിക്കുക, നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ നഗരങ്ങള്‍ക്കുംവേണ്ടി നമുക്കു സുധീരം പോരാടാം. സര്‍വേശ്വരന്റെ ഇഷ്ടം നടക്കട്ടെ.”
14
പിന്നീട് യോവാബും അനുയായികളും സിറിയാക്കാരുടെ നേരെ പടയ്ക്ക് അടുത്തു. അവര്‍ യോവാബിന്റെ മുമ്പില്‍നിന്നു തോറ്റോടി.
15
സിറിയാക്കാര്‍ പലായനം ചെയ്യുന്നതു കണ്ടപ്പോള്‍ അമ്മോന്യരും യോവാബിന്റെ സഹോദരനായ അബീശായിയുടെ മുമ്പില്‍ നിന്നോടി പട്ടണത്തില്‍ കടന്നു. യോവാബ് യെരൂശലേമിലേക്കു മടങ്ങി.
16
ഇസ്രായേലിനോടു തങ്ങള്‍ പരാജയപ്പെട്ടു എന്നു കണ്ടപ്പോള്‍ സിറിയാക്കാര്‍ ദൂതന്മാരെ അയച്ച് യൂഫ്രട്ടീസ്നദിയുടെ അക്കരെയുള്ള സിറിയാക്കാരെ വരുത്തി. ഹദദേസറിന്റെ സൈന്യാധിപനായ ശോഫക് ആയിരുന്നു അവരുടെ നേതാവ്.
17
ഈ വിവരം അറിഞ്ഞ് ദാവീദ് ഇസ്രായേല്‍ജനങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി യോര്‍ദ്ദാന്‍നദി കടന്നു സിറിയാക്കാര്‍ക്കെതിരെ അവരെ അണിനിരത്തി അവരോട് ഏറ്റുമുട്ടി.
18
അവര്‍ ഇസ്രായേല്യരുടെ മുമ്പില്‍നിന്നു തോറ്റോടി. സിറിയാക്കാരുടെ ഏഴായിരം തേരാളികളെയും നാല്പതിനായിരം കാലാള്‍ പടയാളികളെയും അവരുടെ സൈന്യാധിപന് ശോഫക്കിനെയും ദാവീദ് വധിച്ചു.
19
ഇസ്രായേല്യര്‍ തങ്ങളെ പരാജയപ്പെടുത്തി എന്നു മനസ്സിലാക്കിയ ഹദദേസറിന്റെ ദാസന്മാര് ദാവീദിനോടു സന്ധിചെയ്ത് അദ്ദേഹത്തിനു കീഴടങ്ങി. അതിനുശേഷം സിറിയാക്കാര്‍ അമ്മോന്യരെ സഹായിക്കാന്‍ തുനിഞ്ഞിട്ടില്ല.
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 20 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29