bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Chronicles 28
1 Chronicles 28
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 29 →
1
ഇസ്രായേലിലെ ഗോത്രത്തലവന്മാര്, രാജസേവകരുടെ സംഘത്തലവന്മാര്, സഹസ്രാധിപന്മാര്, ശതാധിപന്മാര്, രാജാവിന്റെയും രാജപുത്രന്മാരുടെയും വസ്തുവകകള്‍ക്കും കന്നുകാലികള്‍ക്കും മേല്‍നോട്ടം വഹിച്ചിരുന്നവര്‍, കൊട്ടാരമേല്‍വിചാരകര്‍, ധീരയോദ്ധാക്കള്‍ എന്നിങ്ങനെ എല്ലാ ഉദ്യോഗസ്ഥന്മാരെയും ദാവീദ് യെരൂശലേമില്‍ വിളിച്ചുകൂട്ടി.
2
ദാവീദുരാജാവ് എഴുന്നേറ്റു നിന്നു പറഞ്ഞു: “സഹോദരന്മാരേ, എന്റെ ജനമേ, ശ്രദ്ധിക്കുവിന്‍; സര്‍വേശ്വരന്റെ ഉടമ്പടിപ്പെട്ടകം പ്രതിഷ്ഠിക്കുന്നതിനും അവിടുത്തെ പാദപീഠം ആയിരിക്കുന്നതിനുംവേണ്ടി ഒരു ആലയം പണിയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു; അതിനുവേണ്ട ഒരുക്കങ്ങളും ചെയ്തിരുന്നു.
3
എന്നാല്‍ ദൈവം എന്നോട് അരുളിച്ചെയ്തു: ‘നീ ധാരാളം രക്തം ചൊരിഞ്ഞ യോദ്ധാവായതുകൊണ്ട് എന്റെ നാമത്തിന് ഒരു ആലയം പണിയേണ്ട.’
4
എങ്കിലും ഇസ്രായേലിന്റെ രാജാവായി സദാകാലവും വാഴാന്‍ ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് എന്റെ പിതൃഭവനത്തില്‍ എല്ലാവരില്‍നിന്നും എന്നെ തിരഞ്ഞെടുത്തു. നേതൃത്വം നല്കുന്നതിനു യെഹൂദാഗോത്രത്തെയും അതില്‍നിന്ന് എന്റെ പിതൃഭവനത്തെയും ആയിരുന്നു തിരഞ്ഞെടുത്തത്. എന്റെ പിതാവിന്റെ സന്തതികളില്‍നിന്ന് ഇസ്രായേലിന്റെ രാജാവായി എന്നെ തിരഞ്ഞെടുക്കാന്‍ അവിടുത്തേക്കു തിരുമനസ്സായി.
5
അവിടുന്ന് എനിക്ക് ധാരാളം പുത്രന്മാരെ നല്കിയിട്ടുണ്ടല്ലോ. അവരില്‍നിന്നു ശലോമോനെ ഇസ്രായേലില്‍ സര്‍വേശ്വരന്റെ രാജസിംഹാസനത്തിലിരിക്കാന്‍ അവിടുന്നു തിരഞ്ഞെടുത്തു.
6
“അവിടുന്നു എന്നോട് അരുളിച്ചെയ്തു: ‘ശലോമോനെ എന്റെ പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാന്‍ അവന്റെ പിതാവായിരിക്കും. അവന് എന്റെ ആലയവും അങ്കണങ്ങളും പണിയും.
7
എന്റെ കല്പനകളും അനുശാസനങ്ങളും പാലിക്കുന്നതില്‍ അവന് ഇന്നത്തെപ്പോലെ ശുഷ്കാന്തി ഉള്ളവനായിരുന്നാല്‍ അവന്റെ രാജ്യം എന്നേക്കും സുസ്ഥിരമാക്കും.’
8
ആകയാല്‍ സര്‍വേശ്വരന്റെ സഭയായ ഇസ്രായേലിന്റെ സമസ്തജനങ്ങളുടെയും മുമ്പില്‍വച്ച് ദൈവം കേള്‍ക്കെ ഞാന്‍ കല്പിക്കുന്നു: “ഐശ്വര്യപൂര്‍ണമായ ഈ ദേശം കൈവശമാക്കാനും നിങ്ങള്‍ക്കുശേഷം നിങ്ങളുടെ മക്കള്‍ അതു ശാശ്വതമായി അവകാശപ്പെടുത്താനുമായി നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ കല്പനകളെല്ലാം ശ്രദ്ധാപൂര്‍വം പാലിക്കണം.”
9
“എന്റെ മകനേ ശലോമോനേ, നീ നിന്റെ പിതാവിന്റെ ദൈവത്തെ അറിയുകയും പൂര്‍ണഹൃദയത്തോടും നല്ല മനസ്സോടുംകൂടി അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുക. അവിടുന്ന് സര്‍വഹൃദയങ്ങളും പരിശോധിച്ച് വിചാരങ്ങളും ആലോചനകളുമെല്ലാം ഗ്രഹിക്കുന്നു; നീ സര്‍വേശ്വരനെ അന്വേഷിച്ചാല്‍ കണ്ടെത്തും; ഉപേക്ഷിച്ചാല്‍ അവിടുന്നു നിന്നെ എന്നേക്കും തള്ളിക്കളയും.
10
ശ്രദ്ധിക്കുക, വിശുദ്ധ മന്ദിരം പണിയാന്‍ അവിടുന്ന് നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അചഞ്ചലനായി അതു നിര്‍വഹിക്കുക.”
11
പിന്നീട് ദാവീദ് ദേവാലയത്തിന്റെ മണ്ഡപം, ഉപഗൃഹങ്ങള്‍, ഭണ്ഡാരഗൃഹങ്ങള്‍, മാളികമുറികള്‍, അറകള്‍, സര്‍വേശ്വരന്റെ പെട്ടകത്തിനു വേണ്ടിയുള്ള അറ എന്നിവയുടെ രൂപരേഖ ശലോമോനു നല്കി.
12
സര്‍വേശ്വരന്റെ ആലയം, അങ്കണം, ചുറ്റുമുള്ള അറകള്‍, ദേവാലയത്തിലെ ഭണ്ഡാരങ്ങള്‍,
13
പുരോഹിതന്മാരുടെയും ലേവ്യരുടെയും ഗണങ്ങള്‍, സര്‍വേശ്വരന്റെ ആലയത്തിലെ ശുശ്രൂഷാസംബന്ധമായ ജോലികള്‍, അവിടെയുള്ള പാത്രങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം തന്റെ മനസ്സിലുണ്ടായിരുന്ന രൂപരേഖ അവനു വിവരിച്ചുകൊടുത്തു.
14
ഓരോ ശുശ്രൂഷയ്ക്കും ഉപയോഗിക്കുന്ന സ്വര്‍ണപ്പാത്രങ്ങള്‍ക്കു വേണ്ട സ്വര്‍ണം, വെള്ളിപ്പാത്രങ്ങള്‍ക്കു വേണ്ട വെള്ളി,
15
സ്വര്‍ണവിളക്കുകള്‍ക്കും തണ്ടുകള്‍ക്കും വേണ്ട സ്വര്‍ണം, വെള്ളിവിളക്കുകള്‍ക്കും തണ്ടുകള്‍ക്കും വേണ്ട വെള്ളി,
16
കാഴ്ചയപ്പത്തിന്റെ മേശയ്ക്കുവേണ്ട സ്വര്‍ണം, വെള്ളിമേശകള്‍ക്കു വേണ്ട വെള്ളി, മുള്‍ക്കരണ്ടി, തളികകള്‍,
17
പാനപാത്രങ്ങള്‍, കോപ്പകള്‍ ഇവയ്ക്കു വേണ്ട തങ്കം,
18
വെള്ളിക്കോപ്പകള്‍ക്കു വേണ്ട വെള്ളി, ശുദ്ധിചെയ്ത സ്വര്‍ണംകൊണ്ടുള്ള ധൂപപീഠത്തിനുവേണ്ട സ്വര്‍ണം, സര്‍വേശ്വരന്റെ ഉടമ്പടിപ്പെട്ടകത്തിന്റെ മുകളില്‍ ചിറകു വിരിച്ചു നില്ക്കുന്ന കെരൂബുകളോടുകൂടിയ രഥത്തിന്റെ രൂപരേഖയും അതിനുവേണ്ട സ്വര്‍ണവും നല്കി.
19
തല്‍സംബന്ധമായ വിവരങ്ങള്‍ സര്‍വേശ്വരനില്‍നിന്ന് എഴുതിക്കിട്ടിയതുപോലെ തന്നെയാണു ദാവീദ് ഇവയെല്ലാം വിശദീകരിച്ചു കൊടുത്തത്. അവയനുസരിച്ചുതന്നെ അവയുടെ പണികളും നടക്കണം.
20
പിന്നെ ദാവീദ് ശലോമോനോടു പറഞ്ഞു: “ശക്തിയോടും ധീരതയോടുംകൂടി പ്രവര്‍ത്തിക്കുക; ഭയമോ ശങ്കയോ വേണ്ടാ. എന്റെ ദൈവമായ സര്വേശ്വരന് നിന്റെ കൂടെയുണ്ട്. അവിടുത്തെ ആലയത്തിലെ ശുശ്രൂഷകള്‍ക്കുവേണ്ട ജോലികളെല്ലാം തീരുന്നതുവരെ അവിടുന്നു നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല.
21
ഇതാ, ദേവാലയത്തിലെ സകല ശുശ്രൂഷകള്‍ക്കും വേണ്ട പുരോഹിതന്മാരുടെയും ലേവ്യരുടെയും ഗണങ്ങള്‍ തയ്യാറായി നില്ക്കുന്നു; ഓരോ ജോലിക്കും വേണ്ട സാമര്‍ഥ്യവും സന്നദ്ധതയുമുള്ളവര്‍ നിന്റെ കൂടെയുണ്ട്; ഉദ്യോഗസ്ഥന്മാരും ജനങ്ങളും നിന്റെ കല്പനകളെല്ലാം അനുസരിക്കാന്‍ ഒരുങ്ങി നില്ക്കുന്നു.”
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 29 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29