bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Chronicles 4
1 Chronicles 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 5 →
1
യെഹൂദായുടെ മറ്റു പുത്രന്മാര്: പേരെസ്, ഹെസ്രോന്, കര്‍മ്മി, ഹൂര്‍, ശോബല്‍.
2
ശോബലിന്റെ പുത്രന് രെയായായുടെ പുത്രനാണ് യഹത്ത്. യഹത്തിന്റെ പുത്രന്മാര്: അഹൂമായി, ലാഹദ്. ഇവരാണ് സോരത്യ കുടുംബങ്ങള്‍.
3
ഏതാമിന്റെ സഹോദരന്മാര്: ജെസ്രീല്‍, ഇശ്മാ, ഇദ്ബാശ്. ഇവരുടെ സഹോദരിയാണ് ഹസ്സെലൊല്പോനി.
4
ബേത്ലഹേമിന്റെ പിതാവായ എഫ്രാത്തായുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാര്: ഗെദോരിന്റെ പിതാവായ പെനൂവേല്‍, ഹൂശയുടെ പിതാവായ ഏസെര്‍.
5
തെക്കോവയുടെ പിതാവായ അശ്ഹൂരിനു ഹേലാ, നയരാ എന്നു രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു.
6
നയരായില്‍ അഹുസ്സാം, ഹേഫെര്‍, തേമനി, ഹായഹസ്താരി എന്നിവരും
7
ഹേലായില്‍ സേരെത്ത്, ഇസോഹര്‍, എത്നാന്‍ എന്നിവരും ജനിച്ചു.
8
ആനൂബ്, സോബേബാ എന്നിവരും ഹാരൂമിന്റെ മകനായ അഹര്‍ഹേലിന്റെ ഗോത്രങ്ങളും കോസിന്റെ സന്തതികളാണ്.
9
യബ്ബേസ്, തന്റെ സഹോദരന്മാരെക്കാള് ബഹുമാന്യനായിരുന്നു. “ഞാന്‍ അവനെ വേദനയോടെ പ്രസവിച്ചു” എന്നു പറഞ്ഞ് അവന്റെ അമ്മ അവനെ യബ്ബേസ് എന്നു വിളിച്ചു.
10
അയാള്‍ ഇസ്രായേലിന്റെ ദൈവത്തോടു പ്രാര്‍ഥിച്ചു: “അവിടുന്ന് എന്നെ അനുഗ്രഹിച്ച് എന്റെ അതിര് വിസ്തൃതമാക്കണമേ. അവിടുത്തെ കരം എന്റെകൂടെ ഇരിക്കുകയും അനര്‍ഥത്തില്‍നിന്ന് എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ”. അയാളുടെ അപേക്ഷ ദൈവം കേട്ടു.
11
ശൂഹയുടെ സഹോദരന് കെലൂബിന്റെ പുത്രന് മെഹീര്‍; അവന്റെ പുത്രന് എസ്തോന്‍,
12
എസ്തോന്റെ പുത്രന്മാര്: ബേത്ത്-രാഫാ, പാസേഹാ, ഈര്‍നാഹാശിന്റെ പിതാവായ തെഹിന്നാ; ഇവര്‍ രേഖാനിവാസികളാണ്.
13
കെനസിന്റെ പുത്രന്മാര്: ഒത്നീയേല്‍, സെരായാ; ഒത്നീയേലിന്റെ പുത്രന്മാര്: ഹഥത്ത്, മെയോനോഥയി; മെയോനോഥയിയുടെ പുത്രന് ഒഫ്രാ.
14
സെരായായുടെ പുത്രന് ഗേ-ഹാരാശീമിന്റെ പിതാവായ യോവാബ്. അവര്‍ കരകൗശലപ്പണിക്കാര്‍ ആയിരുന്നു.
15
യെഫുന്നെയുടെ പുത്രനായ കാലേബിന്റെ പുത്രന്മാര്: ഈരൂ, ഏലാ, നായം; ഏലായുടെ പുത്രന് കെനസ്,
16
യെഹലലേലിന്റെ പുത്രന്മാര്: സീഫ്, സീഫാ, തീര്യ, അസരെയേല്‍.
17
എസ്രായുടെ പുത്രന്മാര്: യേഥെര്‍, മേരെദ്, ഏഫെര്‍, യാലോന്‍. മേരെദിന് ഫറവോന്റെ മകളായ തന്റെ ഭാര്യ ബിഥിയായില്‍ മിര്യാം, ശമ്മ, എസ്തെമോവയുടെ പിതാവായ ഇശ്ബഹ് എന്നിവര്‍ ജനിച്ചു.
18
മേരെദിന് യെഹൂദാഗോത്രക്കാരിയായ ഒരു ഭാര്യയും ഉണ്ടായിരുന്നു. ഗെദോരിന്റെ പിതാവായ യേരെദ്, സോഖോവിന്റെ പിതാവായ ഹേബെര്‍, സാനോഹായുടെ പിതാവായ യെക്കൂഥീയേല്‍ എന്നിവര്‍ അവരില്‍ ജനിച്ച പുത്രന്മാരായിരുന്നു.
19
നഹമിന്റെ സഹോദരിയെ ഹോദീയാ വിവാഹം കഴിച്ചു. അവരുടെ പുത്രന്മാരാണ് ഗര്‍മ്മ്യനായ കെയീലായുടെ പിതാവ്, മയഖാത്യനായ എസ്തെമോവ എന്നിവര്‍.
20
ശിമോന്റെ പുത്രന്മാര്: അമ്നോന്, രിന്നാ, ബെന്‍-ഹാനാന്, തീലോന്‍. ഇശിയുടെ പുത്രന്മാര്: സോഹേത്ത്, ബെന്‍-സോഹേത്ത്.
21
യെഹൂദായുടെ മകനായ ശേലായുടെ പുത്രന്മാര്: ലേഖായുടെ പിതാവായ ഏര്, മാരേശായുടെ പിതാവായ ലാദാ, ബേത്ത്-അശ്ബെയയില്‍ നെയ്ത്തുജോലി ചെയ്യുന്നവരുടെ ഗോത്രങ്ങള്‍; യോക്കീം,
22
കോസേബനിവാസികള്‍, യോവാശ്, മോവാബ് ഭരിക്കുകയും പിന്നീടു ബേത്ലഹേമിലേക്ക് മടങ്ങിപ്പോകുകയും ചെയ്ത സാരാഫ്. ഈ രേഖകള്‍ പുരാതനമാണ്.
23
ഇവര്‍ നെതായീമിലും, ഗെദേരായിലും പാര്‍ത്തിരുന്ന കുശവന്മാരാണ്. ഇവര്‍ രാജാവിനുവേണ്ടി ജോലി ചെയ്തു.
24
ശിമെയോന്റെ പുത്രന്മാര്: നെമൂവേല്‍, യാമീന്,
25
യാരീബ്, സേരഹ്, ശൗല്‍. ശൗലിന്റെ പുത്രന് ശല്ലൂം; അവന്റെ പുത്രന് മിബ്ശാം, മിബ്ശാമിന്റെ പുത്രന് മിശ്മ.
26
അയാളുടെ പുത്രന് ഹമ്മൂവേല്‍, ഹമ്മൂവേലിന്റെ പുത്രന് സക്കൂര്‍, അയാളുടെ പുത്രന് ശിമെയി.
27
ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു. അയാളുടെ സഹോദരന്മാര്ക്ക് മക്കള്‍ അധികം ഇല്ലാതിരുന്നതുകൊണ്ട് അവര്‍ യെഹൂദാഗോത്രക്കാരെപ്പോലെ പെരുകിയില്ല.
28
അവര്‍ ബേര്‍-ശേബ, മോലാദാ, ഹസര്‍-ശൂവാല്‍,
29
ബില്‍ഹാ, ഏസെം, തോലാദ്, ബെഥൂവേല്‍,
30
ഹൊര്‍മ്മ, സിക്ലാഗ്, ബേത്ത്-മര്‍ക്കാബോത്ത്,
31
ഹസര്‍-സൂസീം, ബേത്ത്-ബിരി, ശയരീം എന്നിവിടങ്ങളില്‍ പാര്‍ത്തു. ദാവീദിന്റെ ഭരണകാലംവരെ ഇവ അവരുടെ പട്ടണങ്ങള്‍ ആയിരുന്നു.
32
ഏതാം, അയീന്‍, രിമ്മോന്‍, തോഖെന്‍, ആശാന് എന്നീ അഞ്ചു പട്ടണങ്ങളും
33
ബാല്‍വരെ അവയോടു ചേര്‍ന്ന ഗ്രാമങ്ങളും അവരുടെ വാസസ്ഥലങ്ങളായിരുന്നു. അവര്‍ തങ്ങളുടെ വംശാവലി രേഖപ്പെടുത്തിയിരുന്നു.
34
മെശോബാബ്, യമ്ലേക്, അമസ്യായുടെ പുത്രന് യോശാ, യോവേല്‍,
35
അസീയേലിന്റെ പ്രപൗത്രനും സെരായായുടെ പൗത്രനും, യോശിബ്യായുടെ പുത്രനുമായ യേഹൂ.
36
എല്യോവേനായി, യയക്കോബാ, യെശോഹായാ, അസായാ, അദീയേല്‍, യസീമീയേല്‍,
37
ബെനായാ, ശെമെയായുടെ പ്രപൗത്രനും സിമ്രിയുടെ പൗത്രനും അല്ലോന്റെ പുത്രനുമായ ശിഫിയുടെ പുത്രന് സീസാ;
38
ഇവര്‍ തങ്ങളുടെ കുലങ്ങളില് പ്രഭുക്കന്മാരായിരുന്നു. അവരുടെ പിതൃഭവനക്കാര്‍ വളരെ വര്‍ധിച്ചിരുന്നു.
39
ആട്ടിന്‍പറ്റങ്ങള്‍ക്ക് മേച്ചില്‍സ്ഥലങ്ങള്‍ അന്വേഷിച്ചു താഴ്വരയുടെ കിഴക്കു ഗെദോര്‍ കവാടംവരെ അവര്‍ യാത്രചെയ്തു.
40
അവിടെ സമൃദ്ധമായ മേച്ചില്‍സ്ഥലങ്ങള്‍ കണ്ടെത്തി. ദേശം വിസ്തൃതവും പ്രശാന്തവും സമാധാനപൂര്‍ണവും ആയിരുന്നു. ഹാംവംശക്കാരായിരുന്നു അവിടത്തെ പൂര്‍വനിവാസികള്‍.
41
മേല്‍പ്പറഞ്ഞ പ്രഭുക്കന്മാര് യെഹൂദാരാജാവായ ഹിസ്കീയായുടെ കാലത്ത് ഗേദാറിനെ ആക്രമിച്ച് അവിടെ പാര്‍ത്തിരുന്ന മെയൂന്യരെ അവരുടെ കൂടാരങ്ങളോടൊപ്പം നിശ്ശേഷം നശിപ്പിച്ചു. ആട്ടിന്‍പറ്റങ്ങള്‍ക്കു മേച്ചില്‍സ്ഥലങ്ങള്‍ കണ്ടെത്തിയതിനാല്‍ അവിടെ അവര്‍ വാസമുറപ്പിക്കുകയും ചെയ്തു.
42
ഇവരില്‍ ശിമെയോന്യരായ അഞ്ഞൂറു പേര് ഇശിയുടെ പുത്രനായ പെലത്യാ, നെയര്യാ, രെഫായാ, ഉസ്സീയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ സേയീര്‍ മലയിലേക്കുപോയി.
43
അവിടെ അവശേഷിച്ചിരുന്ന അമാലേക്യരെ സംഹരിച്ച് അവര്‍ അവിടെ പാര്‍ത്തു. ഇന്നും അവര്‍ അവിടെ നിവസിക്കുന്നു.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29