bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Chronicles 16
1 Chronicles 16
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 17 →
1
അവര്‍ ദൈവത്തിന്റെ പെട്ടകം കൊണ്ടു വന്നു ദാവീദ് തയ്യാറാക്കിയിരുന്ന കൂടാരത്തില്‍ വച്ചു. പിന്നീട് അവര്‍ ദൈവസന്നിധിയില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.
2
അതിനുശേഷം ദാവീദ് സര്‍വേശ്വരന്റെ നാമത്തില്‍ ജനത്തെ ആശീര്‍വദിച്ചു.
3
സ്ത്രീപുരുഷഭേദമെന്യേ ഇസ്രായേല്‍ജനത്തില്‍ ഓരോരുത്തര്‍ക്കും ഓരോ അപ്പവും ഓരോ കഷണം മാംസവും ഓരോ മുന്തിരിയടയും കൊടുത്തു.
4
സര്‍വേശ്വരന്റെ പെട്ടകത്തിനു മുമ്പില്‍ ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരനു ശുശ്രൂഷ ചെയ്യാനും അവിടുത്തെ നാമം വിളിച്ചപേക്ഷിക്കാനും സ്തുതിസ്തോത്രങ്ങള്‍ അര്‍പ്പിക്കാനുമായി ദാവീദ് ഏതാനും ലേവ്യരെ നിയമിച്ചു.
5
അവരില്‍ ആസാഫ് ആയിരുന്നു പ്രമുഖന്. അയാള്‍ക്കു സഹായികളായി സെഖര്യാ, യെയീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, മത്ഥിഥ്യാ, എലീയാബ്, ബെനായാ, ഓബേദ്-എദോം, യെയീയേല്‍ എന്നിവരെ വീണയും കിന്നരവും വായിക്കാനും ആസാഫിനെ ഇലത്താളം കൊട്ടാനും നിയമിച്ചു.
6
പുരോഹിതന്മാരായ ബെനായായും യെഹസീയേലും ദൈവത്തിന്റെ ഉടമ്പടിപ്പെട്ടകത്തിനു മുമ്പില്‍ ഇടവിടാതെ കാഹളം ഊതാന്‍ നിയോഗിക്കപ്പെട്ടു.
7
സര്‍വേശ്വരനു സ്തോത്രഗീതം ആലപിക്കാന്‍ ദാവീദ് അന്നുതന്നെ ആസാഫിനെയും സഹോദരന്മാരെയും ചുമതലപ്പെടുത്തി.
8
സര്‍വേശ്വരനു സ്തോത്രമര്‍പ്പിക്കുവിന്‍, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍, ജനതകളുടെ ഇടയില്‍ അവിടുത്തെ പ്രവൃത്തികള്‍ പ്രഘോഷിക്കുവിന്‍!
9
അവിടുത്തേക്ക് സ്തോത്രഗാനം ആലപിക്കുവിന്‍, അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ വര്‍ണിക്കുവിന്‍!
10
അവിടുത്തെ പരിശുദ്ധനാമത്തില്‍ അഭിമാനം കൊള്ളുവിന്‍; സര്‍വേശ്വരനെ ആരാധിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ!
11
സര്‍വേശ്വരനെ ആരാധിക്കുവിന്‍, അവിടുത്തെ ശക്തിയില്‍ ആശ്രയിക്കുവിന്‍! അവിടുത്തെ സാന്നിധ്യം നിരന്തരം തേടുവിന്‍!
12
അവിടുത്തെ ദാസനായ അബ്രഹാമിന്റെ സന്തതികളേ, അവിടുന്നു തിരഞ്ഞെടുത്ത യാക്കോബിന്റെ സന്തതികളേ,
13
അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികളെ ഓര്‍ക്കുവിന്‍, അവിടുത്തെ അടയാളങ്ങളും ന്യായവിധികളും തന്നെ.
14
സര്‍വേശ്വരനാണ് നമ്മുടെ ദൈവം അവിടുത്തെ ന്യായവിധി ഭൂമി മുഴുവനും ബാധകമാണ്.
15
അവിടുന്നു തന്റെ ഉടമ്പടി എന്നും പാലിക്കും തന്റെ വാഗ്ദാനം ഒരിക്കലും മറക്കുകയില്ല.
16
അബ്രഹാമിനോടു ചെയ്ത ഉടമ്പടിയും ഇസ്ഹാക്കിനോടു ചെയ്ത പ്രതിജ്ഞയും തന്നെ
17
അതു യാക്കോബിന് ഒരു ചട്ടമായും ഇസ്രായേലിനു ശാശ്വത ഉടമ്പടിയായും ഉറപ്പിച്ചു.
18
“കനാന്‍ദേശം ഞാന്‍ നിനക്ക് അവകാശമായി തരും” എന്നു സര്വേശ്വരന് അരുളിച്ചെയ്തു.
19
അന്ന് അവര്‍ എണ്ണത്തില്‍ കുറഞ്ഞവരും നിസ്സാരരും പരദേശികളും ആയിരുന്നു.
20
ദേശം വിട്ടു മറ്റു ദേശത്തേക്കും രാജ്യം വിട്ടു മറ്റു രാജ്യത്തേക്കും അലഞ്ഞുനടന്നു
21
അവരെ പീഡിപ്പിക്കാന്‍ ആരെയും അവിടുന്നു അനുവദിച്ചില്ല. അവര്‍ക്കുവേണ്ടി രാജാക്കന്മാരെ അവിടുന്നു ശാസിച്ചു:
22
“എന്റെ അഭിഷിക്തരെ തൊടരുത്, എന്റെ പ്രവാചകരെ ഉപദ്രവിക്കരുത്” എന്ന് അവിടുന്ന് അരുളിച്ചെയ്തു.
23
സര്‍വഭൂതലമേ, സര്‍വേശ്വരനു സ്തുതി പാടുക അവിടുന്നു രക്ഷകനെന്നു ദിനംതോറും പ്രഘോഷിക്കുവിന്‍;
24
അവിടുത്തെ മഹത്ത്വം ജനതകളുടെ ഇടയില്‍ വിളംബരം ചെയ്യുവിന്‍ അന്യജനതകളുടെ ഇടയില്‍ അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ പ്രഘോഷിക്കുവിന്‍.
25
കാരണം സര്വേശ്വരന് വലിയവന്‍, അവിടുന്ന് ഏറ്റവും സ്തുത്യനും അര്‍ഹനുമാകുന്നു. സകല ദേവന്മാരെയുംകാള് ഭയഭക്തിക്കര്‍ഹനുമാണ്.
26
ജനതകളുടെ ദേവന്മാരോ വിഗ്രഹങ്ങള്‍ മാത്രം എന്നാല്‍ സര്‍വേശ്വരനാണ് ആകാശത്തെ സൃഷ്ടിച്ചത്.
27
മഹത്ത്വവും തേജസ്സും തിരുമുമ്പിലുണ്ട്. ബലവും ആനന്ദവും അവിടുത്തെ വാസസ്ഥലത്തുണ്ട്.
28
ജനപദങ്ങളേ, സര്‍വേശ്വരനെ മഹത്ത്വപ്പെടുത്തുവിന്‍ അവിടുത്തെ മഹത്ത്വവും ശക്തിയും പ്രഘോഷിക്കുവിന്‍!
29
സര്‍വേശ്വരന്റെ നാമം എത്ര മഹിമയേറിയതെന്നു ഉദ്ഘോഷിക്കുവിന്‍. കാഴ്ചകളുമായി തിരുമുമ്പില്‍ ചെല്ലുവിന്‍. വിശുദ്ധ വസ്ത്രാലങ്കാരത്തോടെ അവിടുത്തെ ആരാധിക്കുവിന്‍.
30
സര്‍വഭൂവാസികളും അവിടുത്തെ മുമ്പില്‍ വിറയ്ക്കട്ടെ. ഭൂലോകം ഇളകാത്തവിധം ഉറച്ചുനില്‍ക്കുന്നു.
31
ആകാശം ആഹ്ലാദിക്കട്ടെ! ഭൂമി ആനന്ദിക്കട്ടെ! “സര്വേശ്വരന് വാഴുന്നു” എന്നു ജനതകളുടെ ഇടയില്‍ അവ പ്രഘോഷിക്കട്ടെ.
32
സമുദ്രവും അതിലുള്ള സര്‍വവും ആര്‍ത്തുഘോഷിക്കട്ടെ; വയലും അതിലുള്ള സകലവും സന്തോഷിക്കട്ടെ.
33
അന്ന് വനത്തിലെ മരങ്ങള്‍ സര്‍വേശ്വരസന്നിധിയില്‍ ആനന്ദഗീതം ആലപിക്കും. അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നുവല്ലോ.
34
സര്‍വേശ്വരനു സ്തോത്രമര്‍പ്പിക്കുക അവിടുന്നു നല്ലവനാണല്ലോ; അവിടുത്തെ സ്നേഹം ശാശ്വതമാണല്ലോ.
35
ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ വിടുവിക്കണമേ; ജനതകളുടെ ഇടയില്‍നിന്നു ഞങ്ങളെ ഒരുമിച്ചുകൂട്ടി മോചിപ്പിക്കണമേ! അവിടുത്തെ വിശുദ്ധനാമം വാഴ്ത്തി പുകഴ്ത്തുന്നതില്‍ ഞങ്ങള്‍ അഭിമാനംകൊള്ളട്ടെ.
36
ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് എന്നും എന്നേക്കും വാഴ്ത്തപ്പെടട്ടെ. ജനങ്ങളെല്ലാം ആമേന്‍ എന്നു പറഞ്ഞു സര്‍വേശ്വരനെ സ്തുതിച്ചു.
37
സര്‍വേശ്വരന്റെ പെട്ടകത്തിനു മുമ്പില്‍ ദിനംതോറുമുള്ള ആരാധന യഥാവിധി അനുഷ്ഠിക്കാന്‍ ദാവീദ് ആസാഫിനെയും അയാളുടെ സഹോദരന്മാരെയും നിയമിച്ചു.
38
അവരോടൊപ്പം ഓബേദ്-എദോമിനെയും അയാളുടെ ചാര്‍ച്ചക്കാരായ അറുപത്തെട്ടു പേരെയും നിയമിച്ചിരുന്നു. യെദൂഥൂന്റെ പുത്രന് ഓബേദ്-എദോമും ഹോസയും വാതില്‍ കാക്കേണ്ടിയിരുന്നു.
39
പുരോഹിതന്മാരായ സാദോക്കും അയാളുടെ സഹോദരന്മാരും ഗിബെയോനിലെ പൂജാഗിരിയില്‍ സര്‍വേശ്വരന്റെ തിരുസാന്നിധ്യകൂടാരത്തിനു മുമ്പില്‍ ശുശ്രൂഷ ചെയ്യുന്നതിനു നിയമിക്കപ്പെട്ടു.
40
സര്വേശ്വരന് ഇസ്രായേലിനു നല്‍കിയിരുന്ന ധര്‍മശാസ്ത്രത്തില്‍ രേഖപ്പെടുത്തിയിരുന്നതനുസരിച്ചു മുടങ്ങാതെ എല്ലാ ദിവസവും രാവിലെയും വൈകിട്ടും യാഗപീഠത്തിന്മേല്‍ അവര്‍ സര്‍വേശ്വരനു ഹോമയാഗം അര്‍പ്പിച്ചു.
41
അവരോടൊപ്പം ഹേമാന്, യെദൂഥൂന്‍ എന്നിവരും സര്‍വേശ്വരന്റെ സുസ്ഥിരസ്നേഹത്തെ പ്രകീര്‍ത്തിക്കാന്‍ പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ടവരും ഉണ്ടായിരുന്നു.
42
ആരാധനാഗീതത്തിന് കാഹളം, ഇലത്താളം തുടങ്ങിയവ ധ്വനിപ്പിച്ചിരുന്നതു ഹേമാനും യെദൂഥൂനും ആയിരുന്നു. വാതില്കാവല്ക്കാരായി നിയോഗിക്കപ്പെട്ടിരുന്നത് യെദൂഥൂന്റെ പുത്രന്മാരായിരുന്നു.
43
പിന്നീട് സര്‍വജനങ്ങളും അവരവരുടെ വീടുകളിലേക്കു മടങ്ങി. തന്റെ കുടുംബത്തെ ആശീര്‍വദിക്കാന്‍ ദാവീദും മടങ്ങിപ്പോയി.
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 17 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29