bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Chronicles 29
1 Chronicles 29
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 28
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
1
ദാവീദുരാജാവ് ഇസ്രായേല്‍സമൂഹത്തോടു പറഞ്ഞു: “എന്റെ പുത്രനായ ശലോമോനെ മാത്രമാണ് ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്. അവന് ചെറുപ്പമാണ്, പരിചയസമ്പന്നനുമല്ല; ചെയ്യാനുള്ള പ്രവൃത്തിയോ, വലുത്; ആലയം മനുഷ്യനുവേണ്ടിയുള്ളതല്ല, ദൈവമായ സര്‍വേശ്വരനു വേണ്ടിയുള്ളതാണല്ലോ.
2
അതുകൊണ്ട് എന്റെ ദൈവത്തിന്റെ ആലയത്തിനായി എന്നാല്‍ കഴിയുന്നതെല്ലാം കരുതിയിട്ടുണ്ട്. അതത് ഉപകരണങ്ങള്‍ക്കു വേണ്ട സ്വര്‍ണം, വെള്ളി, ഓട്, ഇരുമ്പ്, തടി, കൂടാതെ ധാരാളം ഗോമേദകക്കല്ലുകള്‍, രത്നക്കല്ലുകള്‍, അഞ്ജനക്കല്ലുകള്‍, വര്‍ണക്കല്ലുകള്‍, എല്ലാത്തരം അമൂല്യ രത്നങ്ങള്‍, മാര്‍ബിള്‍ എന്നിവയും ഞാന്‍ ശേഖരിച്ചിട്ടുണ്ട്.
3
വിശുദ്ധമന്ദിരത്തിനു വേണ്ടി ഞാന്‍ കരുതിയിട്ടുള്ളവയ്‍ക്കെല്ലാം പുറമേ, എന്റെ സ്വന്തമായ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഭണ്ഡാരവും ഉണ്ട്. എന്റെ ദൈവത്തിന്റെ ഭവനത്തോട് എനിക്കുള്ള കൂറുനിമിത്തം എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി അതെല്ലാം നല്കിയിരിക്കുന്നു.
4
ആലയഭിത്തികള്‍ വേണ്ടതുപോലെ സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും പൊതിയാനും വിദഗ്ദ്ധശില്പികളുടെ പണിത്തരങ്ങള്‍ക്കുമായി ഓഫീറില്‍നിന്നുള്ള മൂവായിരം താലന്തു സ്വര്‍ണവും ഏഴായിരം താലന്തു ശുദ്ധിചെയ്ത വെള്ളിയും കൊടുത്തിരിക്കുന്നു.
5
ഇനിയും ആരാണ് സര്‍വേശ്വരനു വേണ്ടി സ്വമനസ്സാലെ കാഴ്ചയര്‍പ്പിച്ചു സമര്‍പ്പിതനാകുന്നത്?”
6
തത്സമയം പിതൃഭവനത്തലവന്മാരും ഗോത്രനായകന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജകീയ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടക്കാരും സ്വമേധാദാനങ്ങള്‍ നല്കി.
7
ദേവാലയത്തിന്റെ പണികള്‍ക്കായി അവര്‍ അയ്യായിരം താലന്തു സ്വര്‍ണവും പതിനായിരം തങ്കക്കാശും പതിനായിരം താലന്തു വെള്ളിയും പതിനെണ്ണായിരം താലന്ത് ഓടും ഒരു ലക്ഷം താലന്ത് ഇരുമ്പും നല്കി.
8
അമൂല്യ രത്നങ്ങള്‍ കൈവശം ഉണ്ടായിരുന്നവര്‍ ഗേര്‍ശോന്യനായ യെഹീയേലിന്റെ മേല്‍നോട്ടത്തില്‍ അവ സര്‍വേശ്വരമന്ദിരത്തിലെ ഭണ്ഡാരത്തില് സമര്‍പ്പിച്ചു.
9
അവര്‍ പൂര്‍ണഹൃദയത്തോടെ സര്വേശ്വരന് അവ സമര്‍പ്പിച്ചതിനാല്‍ ദാവീദുരാജാവും ജനങ്ങളും ആഹ്ലാദിച്ചു.
10
അപ്പോള്‍ സഭ മുഴുവന്റെയും മുമ്പാകെ ദാവീദ് സര്‍വേശ്വരനെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: “ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരാ, അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവന്‍.
11
സര്‍വേശ്വരാ, മഹിമയും ശക്തിയും മഹത്ത്വവും വിജയവും പ്രതാപവും അങ്ങേക്കുള്ളത്; സ്വര്‍ഗത്തിലും ഭൂമിയിലുമുള്ളതെല്ലാം അങ്ങയുടേതാണല്ലോ. സര്‍വേശ്വരാ, രാജത്വം അങ്ങയുടേത്. അങ്ങ് എല്ലാറ്റിനും മീതെ അധീശനായി വര്‍ത്തിക്കുന്നു.
12
ധനവും ബഹുമതിയും അങ്ങയില്‍നിന്നു വരുന്നു; അങ്ങ് എല്ലാറ്റിനും മീതെ വാഴുന്നു. ശക്തിയും പ്രതാപവും അങ്ങയുടെ കൈകളില്‍ ആകുന്നു; മാഹാത്മ്യം വരുത്തുന്നതും എല്ലാറ്റിനും ശക്തി പകരുന്നതും അങ്ങാണ്.
13
അതിനാല്‍ ഞങ്ങളുടെ ദൈവമേ, ഞങ്ങളിതാ, അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കുന്നു, അവിടുത്തെ മഹത്ത്വപൂര്‍ണമായ നാമത്തെ സ്തുതിക്കുന്നു.
14
സ്വമനസ്സാലെ ഈ തിരുമുല്ക്കാഴ്ച അര്‍പ്പിക്കാന്‍ ഞാന്‍ ആര്? എന്റെ ജനം ആര്? സമസ്തവും അങ്ങയില്‍ നിന്നുള്ളതാണല്ലോ. അങ്ങയില്‍നിന്നു ലഭിച്ചത് ഞങ്ങള്‍ അങ്ങേക്കു നല്കിയിരിക്കുന്നു.
15
ഞങ്ങളുടെ എല്ലാ പിതാക്കന്മാരെയുംപോലെ ഞങ്ങളും അങ്ങയുടെ മുമ്പില്‍ പരദേശികളും തല്‍ക്കാലവാസികളുമാണ്; ഭൂമിയിലെ ഞങ്ങളുടെ ദിവസങ്ങള്‍ നിഴല്‍പോലെ മാത്രം; ഒരു സ്ഥിരതയുമില്ല.
16
ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, അങ്ങയുടെ വിശുദ്ധനാമത്തില്‍ അങ്ങേക്ക് ഒരു ആലയം പണിയാന്‍ സമൃദ്ധമായി ഞങ്ങള്‍ ശേഖരിച്ചിട്ടുള്ളതെല്ലാം അങ്ങയുടെ കൈകളില്‍നിന്നു ലഭിച്ചിട്ടുള്ളവയാണ്. എല്ലാം അങ്ങയുടേതുമാത്രം.
17
“എന്റെ ദൈവമേ, അങ്ങ് ഹൃദയം പരിശോധിച്ച് പരമാര്‍ഥതയില്‍ പ്രസാദിക്കുന്നതായി ഞാന്‍ അറിയുന്നു. ഹൃദയപരമാര്‍ഥതയാല്‍ ഇതെല്ലാം ഞാന്‍ മനസ്സോടെ അര്‍പ്പിച്ചിരിക്കുന്നുവല്ലോ; ഇവിടെ സന്നിഹിതരായിരിക്കുന്ന അങ്ങയുടെ ജനവും മനസ്സോടും ആനന്ദത്തോടും അവിടുത്തേക്കു കാഴ്ചകള്‍ അര്‍പ്പിക്കുന്നതു ഞാന്‍ കണ്ടിരിക്കുന്നു.
18
ഞങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ജനത്തിന്റെ ഹൃദയങ്ങളില്‍ ഇത്തരം ലക്ഷ്യങ്ങളും ചിന്തകളും എന്നേക്കും നിലനിറുത്തുകയും അവരുടെ ഹൃദയങ്ങളെ അങ്ങയിലേക്കു തിരിക്കുകയും ചെയ്യണമേ.
19
എന്റെ പുത്രനായ ശലോമോന് അങ്ങയുടെ കല്പനകളും സാക്ഷ്യങ്ങളും അനുശാസനങ്ങളും എല്ലാം പൂര്‍ണഹൃദയത്തോടെ പാലിക്കാനും അങ്ങേക്കുള്ള മന്ദിരം ഞാന്‍ കരുതിയിട്ടുള്ള വിഭവങ്ങള്‍കൊണ്ടു പണിയാനും അവിടുത്തെ കടാക്ഷം അവനില്‍ ഉണ്ടാകണമേ.”
20
പിന്നീടു ദാവീദു സഭ മുഴുവനോടുമായി കല്പിച്ചു: “നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ വാഴ്ത്തുവിന്‍.” സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനെ വാഴ്ത്തുകയും ആരാധിക്കുകയും രാജാവിനെ വണങ്ങുകയും ചെയ്തു.
21
പിന്നീട് അവര്‍ സര്‍വേശ്വരനു യാഗങ്ങള്‍ അര്‍പ്പിച്ചു. പിറ്റേദിവസം ഹോമയാഗമായി ആയിരം കാളകളെയും ആയിരം മുട്ടാടുകളെയും ആയിരം കുഞ്ഞാടുകളെയും പാനീയ നിവേദ്യത്തോടുകൂടി എല്ലാ ഇസ്രായേല്യര്‍ക്കും വേണ്ടി സര്വേശ്വരന് അര്‍പ്പിച്ചു;
22
അവര്‍ വലിയ സന്തോഷത്തോടെ സര്‍വേശ്വരസന്നിധിയില്‍ തിന്നുകുടിച്ച് അത്യന്തം ആഹ്ലാദിച്ചു. അവര്‍ ദാവീദിന്റെ പുത്രനായ ശലോമോനെ വീണ്ടും രാജാവായി അവരോധിച്ചു. സര്‍വേശ്വരനുവേണ്ടി ശലോമോനെ പ്രഭുവായും സാദോക്കിനെ പുരോഹിതനായും അഭിഷേകം ചെയ്തു.
23
തന്റെ പിതാവായ ദാവീദിനു പകരം ശലോമോന് രാജാവായി സര്‍വേശ്വരന്റെ സിംഹാസനത്തില്‍ ഇരുന്നു. അദ്ദേഹം ഐശ്വര്യസമ്പന്നനായിത്തീര്‍ന്നു. ഇസ്രായേല്‍ജനം മുഴുവന്‍ അദ്ദേഹത്തെ അനുസരിച്ചു.
24
എല്ലാ നായകന്മാരും വീരയോദ്ധാക്കളും ദാവീദുരാജാവിന്റെ എല്ലാ പുത്രന്മാരും ശലോമോന് രാജാവിനോടു കൂറു പ്രഖ്യാപിച്ചു.
25
ഇസ്രായേല്‍ജനതയുടെ മുമ്പില്‍ സര്വേശ്വരന് ശലോമോനെ അത്യന്തം പ്രശസ്തനാക്കി. ഇസ്രായേലില്‍ ഒരു രാജാവിനും മുമ്പ് ഉണ്ടായിട്ടില്ലാത്ത രാജകീയ പ്രതാപം അദ്ദേഹത്തിനു നല്കി.
26
അങ്ങനെ യിശ്ശായിയുടെ പുത്രനായ ദാവീദ് ഇസ്രായേല്‍ മുഴുവന്റെയുംമേല്‍ ഭരണം നടത്തി.
27
ഇസ്രായേലില്‍ അദ്ദേഹത്തിന്റെ ഭരണകാലം നാല്പതു വര്‍ഷം ആയിരുന്നു; ഏഴുവര്‍ഷം ഹെബ്രോനിലും മുപ്പത്തിമൂന്നു വര്‍ഷം യെരൂശലേമിലും അദ്ദേഹം വാണു.
28
ആയുസ്സും ധനവും പ്രതാപവും തികഞ്ഞു വാര്‍ധക്യത്തില്‍ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ ശലോമോന് പകരം രാജാവായി.
29
ദാവീദുരാജാവിന്റെ പ്രവൃത്തികള്‍ ആദ്യന്തം ദര്‍ശകരായ ശമൂവേല്‍, ഗാദ് എന്നിവരുടെയും നാഥാന്‍പ്രവാചകന്റെയും വൃത്താന്തപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
30
അദ്ദേഹത്തിന്റെ എല്ലാ ഭരണവിവരങ്ങളും വീര്യപ്രവൃത്തികളും അദ്ദേഹത്തെയും ഇസ്രായേലിനെയും മറ്റു രാജ്യങ്ങളെയും സംബന്ധിച്ച സകല കാര്യങ്ങളും ഈ രേഖകളില്‍ വിവരിച്ചിരിക്കുന്നു.
← Chapter 28
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29