bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Genesis 18
Genesis 18
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 19 →
1
മമ്രെയുടെ കരുവേലകത്തോപ്പിനു സമീപം സര്വേശ്വരന് അബ്രഹാമിനു പ്രത്യക്ഷനായി; വെയിലുറച്ചപ്പോള്‍ അബ്രഹാം കൂടാരവാതില്ക്കല് ഇരിക്കുകയായിരുന്നു.
2
അദ്ദേഹം തല ഉയര്‍ത്തി നോക്കിയപ്പോള്‍ മൂന്ന് ആളുകള്‍ തനിക്കെതിരെ നില്ക്കുന്നതു കണ്ടു. ഉടനെ അവരെ സ്വീകരിക്കാന്‍ കൂടാരവാതില്ക്കല്നിന്ന് ഓടിച്ചെന്ന് സാഷ്ടാംഗം പ്രണമിച്ചു പറഞ്ഞു:
3
“യജമാനന്മാരേ, നിങ്ങള്‍ എന്നില്‍ പ്രസാദിക്കുന്നെങ്കില്‍ ഈ ദാസനെ കടന്നുപോകരുതേ. ഞാന്‍ കുറച്ച് വെള്ളം കൊണ്ടുവരട്ടെ.
4
കാലുകഴുകി ഈ മരത്തണലില്‍ വിശ്രമിച്ചാലും; കുറെ അപ്പവും കൊണ്ടുവരാം.
5
ക്ഷീണം ശമിച്ചിട്ട് യാത്ര തുടരാം. ഈ ദാസന്റെ അടുത്ത് നിങ്ങള്‍ എത്തിയിരിക്കുകയാണല്ലോ.” “ശരി അങ്ങനെ ആകട്ടെ” എന്ന് അവര്‍ പറഞ്ഞു.
6
അബ്രഹാം നേരെ കൂടാരത്തില്‍ ചെന്നു സാറായോടു പറഞ്ഞു: “വേഗം മൂന്നിടങ്ങഴി മാവെടുത്തു കുഴച്ച് അപ്പമുണ്ടാക്കുക.”
7
പിന്നീട് തൊഴുത്തിലേക്ക് ഓടി, കൊഴുത്തു തടിച്ച ഒരു കാളക്കുട്ടിയെ പിടിച്ച് ഭൃത്യനെ ഏല്പിച്ചു. അവന് അതിനെ പെട്ടെന്ന് പാകപ്പെടുത്തി.
8
അബ്രഹാം വെണ്ണയും പാലും പാകം ചെയ്ത മാംസവും കൊണ്ടുവന്ന് അവര്‍ക്കു വിളമ്പി. അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കെ അദ്ദേഹം മരത്തണലില്‍ അവരെ പരിചരിച്ചുകൊണ്ടു നിന്നു.
9
“നിന്റെ ഭാര്യ സാറാ എവിടെ” എന്ന് അവര്‍ ചോദിച്ചു. “അവള് കൂടാരത്തിലുണ്ട്” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
10
അവരില്‍ ഒരുവന്: “അടുത്ത വര്‍ഷം ഈ സമയം ഞാന്‍ ഇവിടെ തീര്‍ച്ചയായും മടങ്ങിവരും. അപ്പോള്‍ നിന്റെ ഭാര്യ സാറായ്ക്ക് ഒരു പുത്രന് ജനിച്ചിരിക്കും.” സാറാ അദ്ദേഹത്തിന്റെ പിമ്പില്‍ കൂടാരവാതില്ക്കല് സംഭാഷണം ശ്രദ്ധിച്ചുകൊണ്ടു നിന്നിരുന്നു.
11
അബ്രഹാമും സാറായും വയോവൃദ്ധരായിരുന്നു. സാറായ്ക്ക് ആര്‍ത്തവം നിലയ്ക്കുകയും ചെയ്തിരുന്നു.
12
അതുകൊണ്ടു സാറാ ഉള്ളില്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: “ഞാന്‍ വൃദ്ധയായി; എന്റെ ഭര്‍ത്താവും വൃദ്ധനാണ്. ഇനി എനിക്കു സുഖഭോഗമുണ്ടാകുമെന്നോ?”
13
സര്വേശ്വരന് അബ്രഹാമിനോടു ചോദിച്ചു: “വൃദ്ധയായ എനിക്ക് സന്താനഭാഗ്യമുണ്ടാകുമോ എന്നു പറഞ്ഞ് സാറാ ഉള്ളില്‍ ചിരിച്ചതെന്ത്?
14
സര്വേശ്വരന് അസാധ്യമായത് എന്തെങ്കിലുമുണ്ടോ? പറഞ്ഞതുപോലെ അടുത്ത വര്‍ഷം നിശ്ചിതസമയത്ത് ഞാന്‍ തിരിച്ചുവരുമ്പോള്‍ സാറായ്ക്ക് ഒരു പുത്രനുണ്ടായിരിക്കും.”
15
സാറാ ഭയപ്പെട്ട് “ഞാന്‍ ചിരിച്ചില്ല” എന്നു പറഞ്ഞു. “അല്ല നീ ചിരിക്കുക തന്നെ ചെയ്തു” എന്ന് അവിടുന്ന് പറഞ്ഞു.
16
ആ അതിഥികള്‍ അവിടെനിന്നു പുറപ്പെട്ട് സൊദോമിലേക്കുള്ള വഴിക്കു തിരിഞ്ഞു. യാത്ര അയയ്ക്കാന്‍ അബ്രഹാം അവരുടെകൂടെ പോയി.
17
സര്വേശ്വരന് ചിന്തിച്ചു: “ഞാന്‍ ചെയ്യാന്‍ പോകുന്നത് അബ്രഹാമില്‍നിന്നു മറച്ചുവയ്ക്കണമോ?
18
അവന്റെ സന്തതി വലുതും ശക്തവുമായ ഒരു ജനതയായിത്തീരും. അവനിലൂടെ ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും.
19
ഞാന്‍ വാഗ്ദാനം ചെയ്തിട്ടുള്ളത് നിറവേറത്തക്കവിധം നീതിയും ന്യായവും പ്രവര്‍ത്തിച്ച് എന്റെ വഴിയില്‍ നടക്കണമെന്ന് അവന്റെ പുത്രന്മാരോടും ഭാവിതലമുറകളോടും നിഷ്കര്‍ഷിക്കാനാണ് ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നത്.”
20
സര്വേശ്വരന് അരുളിച്ചെയ്തു: “സൊദോമിനും ഗൊമോറായ്ക്കും എതിരായുള്ള ആവലാതി എന്റെ അടുക്കല്‍ എത്തിയിരിക്കുന്നു. അതു വലുതും അവരുടെ പാപം അതിഭയങ്കരവുമാകുന്നു.
21
ആ ആവലാതിയെക്കുറിച്ച് നേരിട്ടന്വേഷിച്ച് ബോധ്യപ്പെടാന്‍ ഞാന്‍ അവിടേക്ക് പോകുകയാണ്.”
22
അവര്‍ അവിടെനിന്നു സൊദോം ലക്ഷ്യമാക്കി നടന്നു; എന്നാല്‍ അബ്രഹാം സര്‍വേശ്വരന്റെ സന്നിധിയില്‍തന്നെ നിന്നു.
23
അബ്രഹാം അവിടുത്തെ സമീപിച്ച് ചോദിച്ചു: “ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങു നശിപ്പിക്കുമോ?
24
ആ നഗരത്തില്‍ അമ്പതു നീതിമാന്മാര് ഉണ്ടെന്നിരിക്കട്ടെ. എങ്കില്‍ അവര്‍ നിമിത്തം അവിടുന്ന് ആ പട്ടണത്തെ രക്ഷിക്കുകയില്ലേ?
25
ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങ് ഒരിക്കലും നശിപ്പിക്കുകയില്ലല്ലോ? അത് അവിടുത്തേക്കു അസാധ്യം! സര്‍വലോകത്തിന്റെയും വിധികര്‍ത്താവായ ദൈവം നീതി പ്രവര്‍ത്തിക്കാതിരിക്കുമോ?”
26
സര്വേശ്വരന് അരുളിച്ചെയ്തു: “നീതിമാന്മാരായ അമ്പതു പേരെ സൊദോമില്‍ കണ്ടെത്തിയാല്‍ അവര്‍ നിമിത്തം ആ പട്ടണത്തെ ഞാന്‍ രക്ഷിക്കും.”
27
അബ്രഹാം പ്രതിവചിച്ചു: “വെറും പൂഴിയും വെണ്ണീറുമായ ഞാന്‍ സര്‍വേശ്വരനോടു സംസാരിക്കുവാന്‍ മുതിര്‍ന്നല്ലോ;
28
ഒരുവേള അമ്പതു നീതിമാന്മാരില് അഞ്ചു പേര് കുറഞ്ഞുപോയാലോ? ആ അഞ്ചു പേരുടെ കുറവുനിമിത്തം അവിടുന്ന് ആ നഗരത്തെ നശിപ്പിക്കുമോ?” അവിടുന്ന് അരുളിച്ചെയ്തു: “ഇല്ല, നാല്പത്തിയഞ്ച് നീതിമാന്മാരെ അവിടെ കണ്ടാല്‍ ഞാന്‍ അതിനെ നശിപ്പിക്കുകയില്ല.”
29
അബ്രഹാം വീണ്ടും ചോദിച്ചു: “ഒരുപക്ഷേ നാല്പതു പേരെ ഉള്ളൂ എങ്കിലോ?” “ആ നാല്പതു പേരെ കരുതി ഞാന്‍ അതിനെ നശിപ്പിക്കുകയില്ല” എന്ന് അവിടുന്നു പ്രതിവചിച്ചു.
30
അബ്രഹാം പറഞ്ഞു: “സര്‍വേശ്വരാ, ഞാന്‍ ഇങ്ങനെ സംസാരിക്കുന്നതില്‍ അവിടുന്നു കോപിക്കരുതേ. മുപ്പതു പേരെ മാത്രമേ അവിടെ കാണുന്നുള്ളുവെങ്കിലോ?” “മുപ്പതു പേരെ അവിടെ കാണുന്നെങ്കില്‍ അതിനെ നശിപ്പിക്കുകയില്ല” എന്ന് അവിടുന്ന് അരുളിച്ചെയ്തു.
31
അബ്രഹാം തുടര്‍ന്നു പറഞ്ഞു: “സര്‍വേശ്വരനോടു സംസാരിക്കാന്‍ ഞാന്‍ തുനിഞ്ഞത് ക്ഷമിക്കണമേ. അവിടെ ഇരുപതു പേരെ മാത്രമേ കണ്ടെത്തുന്നുള്ളെങ്കിലോ?” “ഇരുപതു പേരെ പ്രതി ഞാന്‍ അതിനെ നശിപ്പിക്കുകയില്ല” എന്ന് അവിടുന്ന് അരുളിച്ചെയ്തു.
32
“സര്‍വേശ്വരാ, കോപിക്കരുതേ, ഞാന്‍ ഒരിക്കല്‍ക്കൂടി മാത്രമേ ചോദിക്കുകയുള്ളൂ. പത്തു പേരെ മാത്രം അവിടെ കണ്ടാല്‍ അതിനെ നശിപ്പിക്കുമോ?” എന്ന് അബ്രഹാം ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “ഇല്ല, പത്തു പേര് നിമിത്തം ഞാന്‍ അതിനെ നശിപ്പിക്കയില്ല.”
33
അബ്രഹാമിനോടു സംസാരിച്ചുതീര്‍ന്നപ്പോള്‍ സര്വേശ്വരന് അവിടെനിന്നു പോയി. അബ്രഹാം സ്വന്തസ്ഥലത്തേക്കു മടങ്ങിപ്പോയി.
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 19 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50