bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Genesis 32
Genesis 32
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 31
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 33 →
1
യാക്കോബു യാത്ര തുടര്‍ന്നു; വഴിയില്‍വച്ചു ദൈവത്തിന്റെ ദൂതന്മാര് യാക്കോബിനു പ്രത്യക്ഷപ്പെട്ടു.
2
അവരെ കണ്ടപ്പോള്‍ യാക്കോബു പറഞ്ഞു: “ഇതു ദൈവത്തിന്റെ സേനയാകുന്നു. അദ്ദേഹം ആ സ്ഥലത്തിനു ‘ മഹനയീം’ എന്നു പേരിട്ടു.
3
യാക്കോബ് ഏദോമില്‍ സേയിര്‍ദേശത്തു വസിച്ചിരുന്ന ഏശാവിന്റെ അടുക്കല്‍ തനിക്കു മുമ്പായി ദൂതന്മാരെ പറഞ്ഞയച്ചു:
4
“അങ്ങയുടെ ദാസനായ ഞാന്‍ ഇത്രയും കാലം ലാബാന്റെ വീട്ടില്‍ പാര്‍ക്കുകയായിരുന്നു.
5
എനിക്കു ധാരാളം കാളകളും കഴുതകളും ആട്ടിന്‍പറ്റങ്ങളും ദാസീദാസന്മാരും ഉണ്ട്; അങ്ങ് എന്നില്‍ പ്രസാദിക്കുന്നതിനായി ഞാന്‍ ഇവരെ അയയ്ക്കുന്നു.”
6
ദൂതന്മാര് മടങ്ങിവന്നു യാക്കോബിനോടു പറഞ്ഞു: “ഞങ്ങള്‍ അങ്ങയുടെ സഹോദരനായ ഏശാവിന്റെ അടുക്കല്‍ പോയിരുന്നു; അങ്ങയെ എതിരേല്ക്കാന് നാനൂറുപേരോടുകൂടി അദ്ദേഹം വരുന്നുണ്ട്.”
7
അതു കേട്ട് യാക്കോബു പരിഭ്രാന്തനും ഭയപരവശനുമായി. തന്റെ ആളുകളെയും കന്നുകാലിക്കൂട്ടത്തെയും ആട്ടിന്‍പറ്റത്തെയും ഒട്ടകങ്ങളെയും രണ്ടായി തിരിച്ചു.
8
“ഒരു കൂട്ടത്തെ ഏശാവ് ആക്രമിച്ചു നശിപ്പിച്ചാല്‍ മറ്റേകൂട്ടം രക്ഷപെടുമല്ലോ” എന്നദ്ദേഹം കരുതി.
9
യാക്കോബ് ഇങ്ങനെ പ്രാര്‍ഥിച്ചു: “എന്റെ പിതാക്കന്മാരായ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ദൈവമേ, നിന്റെ ദേശത്തേക്കും നിന്റെ ബന്ധുക്കളുടെ അടുക്കലേക്കും പോകുക; ഞാന്‍ നിനക്കു നന്മചെയ്യും എന്ന് അരുളിച്ചെയ്ത സര്‍വേശ്വരാ,
10
അവിടുന്ന് ഈ ദാസനോടു കാണിച്ചിട്ടുള്ള സുസ്ഥിരസ്നേഹവും വിശ്വസ്തതയും അടിയന് അര്‍ഹിക്കുന്നതിനപ്പുറമാണ്; ഞാന്‍ യോര്ദ്ദാന് കടന്നുപോകുമ്പോള്‍ ഒരു വടി മാത്രമേ കൈയില്‍ ഉണ്ടായിരുന്നുള്ളൂ; ഇപ്പോള്‍ ഞാന്‍ രണ്ടു വലിയ സംഘങ്ങളായി വളര്‍ന്നിരിക്കുന്നു.
11
എന്റെ സഹോദരനായ ഏശാവിന്റെ കൈയില്‍നിന്ന് എന്നെ വിടുവിക്കണമേ. ഞങ്ങളെ എല്ലാവരെയും മക്കളെയും അവരുടെ അമ്മമാരെയും അദ്ദേഹം നശിപ്പിക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു.
12
എന്നാല്‍ അവിടുന്നു, ‘ഞാന്‍ നിനക്കു നന്മചെയ്യും; നിന്റെ സന്തതികളെ കടല്‍പ്പുറത്തെ മണല്‍പോലെ എണ്ണിക്കൂടാത്തവിധം അസംഖ്യമാക്കും’ എന്നു കല്പിച്ചുവല്ലോ.”
13
യാക്കോബ് അന്നുരാത്രി അവിടെ പാര്‍ത്തു; സഹോദരനായ ഏശാവിനു സമ്മാനമായി നല്കാന് തന്റെ സമ്പത്തില്‍ ചിലത് തിരഞ്ഞെടുത്തു.
14
ഇരുനൂറു പെൺകോലാട്, ഇരുപതു ആണ്‍കോലാട്, ഇരുനൂറു പെൺചെമ്മരിയാട്, ഇരുപത് ആണ്‍ചെമ്മരിയാട്,
15
കറവയുള്ള മുപ്പത് ഒട്ടകങ്ങളും അവയുടെ കുട്ടികളും, നാല്പതു പശുക്കള്‍, പത്തു കാളകള്‍, ഇരുപതു പെണ്‍കഴുതകള്‍, പത്ത് ആണ്‍കഴുതകള്‍ എന്നിവയെയാണ് തിരഞ്ഞെടുത്തത്.
16
ഇവയെ പറ്റംപറ്റമായി തിരിച്ച് ഓരോ കൂട്ടത്തെയും ഓരോ ഭൃത്യന്റെ ചുമതലയില്‍ ഏല്പിച്ചു; അവര്‍ തനിക്കു മുമ്പേ പോകാനും യാത്രയില്‍ പറ്റങ്ങള്‍ തമ്മില്‍ അകലം സൂക്ഷിക്കാനും യാക്കോബ് അവരോടു നിര്‍ദ്ദേശിച്ചു.
17
ഏറ്റവും മുമ്പില്‍ പോകുന്നവനോടു യാക്കോബു പറഞ്ഞു: “എന്റെ സഹോദരനായ ഏശാവ് നിന്നെ കാണുകയും നീ ആരുടെ ആള്? നീ എവിടെ പോകുന്നു? ഈ മൃഗങ്ങള്‍ ആരുടെ വകയാണ്? എന്നിങ്ങനെ ചോദിക്കുമ്പോള്‍:
18
“അവ അങ്ങയുടെ ദാസനായ യാക്കോബിന്റെ വകയാണ്; യജമാനനായ അങ്ങേക്ക് സമ്മാനമായി തന്നയച്ചതാണ്; യാക്കോബും പിന്നാലെ വരുന്നുണ്ട്” എന്നു പറയുക.”
19
പറ്റങ്ങളെ നയിച്ചിരുന്ന എല്ലാവരോടും യാക്കോബ് ഇപ്രകാരം നിര്‍ദ്ദേശിച്ചു. “അങ്ങയുടെ ദാസനായ യാക്കോബു പിന്നാലെ വരുന്നുണ്ടെന്നു പറയണം.”
20
താന്‍ കൊടുത്തയച്ച സമ്മാനങ്ങള്‍കൊണ്ട് അദ്ദേഹത്തെ പ്രീതിപ്പെടുത്താന്‍ കഴിഞ്ഞാല്‍ പിന്നീടു നേരില്‍ കാണുമ്പോള്‍ തന്നോടു കരുണ തോന്നിയേക്കാം എന്നു യാക്കോബ് വിചാരിച്ചു.
21
സമ്മാനങ്ങള്‍ കൊടുത്തയച്ചശേഷം യാക്കോബ് രാത്രിയില്‍ കൂടാരത്തില്‍ പാര്‍ത്തു.
22
ആ രാത്രിതന്നെ യാക്കോബ് തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസികളെയും പതിനൊന്നു മക്കളെയും കൂട്ടിക്കൊണ്ട് യാബോക്കു കടവു കടന്നു.
23
അവരെ തന്റെ സര്‍വസമ്പത്തോടുംകൂടി അക്കരയ്ക്ക് അയച്ചു. യാക്കോബു മാത്രം ഇക്കരെ ശേഷിച്ചു.
24
അപ്പോള്‍ ഒരാള്‍ വന്നു യാക്കോബുമായി പ്രഭാതംവരെ മല്‍പ്പിടുത്തം നടത്തി.
25
യാക്കോബിനെ കീഴ്പെടുത്താന്‍ കഴിയുകയില്ല എന്നു മനസ്സിലായപ്പോള്‍ അദ്ദേഹം യാക്കോബിന്റെ അരക്കെട്ടില്‍ അടിച്ചു; വീണ്ടും മല്‍പ്പിടുത്തം നടത്തിയപ്പോള്‍ യാക്കോബിന്റെ തുട ഉളുക്കിപ്പോയി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “പ്രഭാതമാകുന്നു ഞാന്‍ പോകട്ടെ.”
26
“എന്നെ അനുഗ്രഹിക്കാതെ ഞാന്‍ അങ്ങയെ വിടുകയില്ല” എന്നു യാക്കോബു മറുപടി പറഞ്ഞു.
27
അദ്ദേഹം ചോദിച്ചു: “നിന്റെ പേരെന്താണ്?” “യാക്കോബ്” എന്ന് മറുപടി പറഞ്ഞു.
28
നിന്റെ പേര് ഇനിമേല്‍ യാക്കോബ് എന്നായിരിക്കുകയില്ല; നീ ദൈവത്തോടും മനുഷ്യരോടും മല്‍പ്പിടുത്തം നടത്തി ജയിച്ചിരിക്കുന്നതുകൊണ്ട് നിന്റെ പേര് ഇസ്രായേല്‍ എന്നായിരിക്കും.”
29
“അങ്ങയുടെ പേരെന്താണ്” എന്നു യാക്കോബ് ചോദിച്ചു. “എന്തിനു നീ എന്റെ പേരു തിരക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു. അവിടെവച്ച് അദ്ദേഹം യാക്കോബിനെ അനുഗ്രഹിച്ചു.
30
“ഞാന്‍ ദൈവത്തെ അഭിമുഖമായി ദര്‍ശിച്ചെങ്കിലും എനിക്കു ജീവഹാനി സംഭവിച്ചില്ല” എന്നു പറഞ്ഞു യാക്കോബ് ആ സ്ഥലത്തിനു ‘പെനീയേല്‍’ എന്നു പേരിട്ടു.
31
തുടയുടെ ഉളുക്കു നിമിത്തം യാക്കോബ് മുടന്തിക്കൊണ്ട് പെനീയേല്‍ കടന്നപ്പോഴേക്കും സൂര്യന് ഉദിച്ചു.
32
അരക്കെട്ടിലെ ഞരമ്പ് ഇങ്ങനെ സ്പര്‍ശിക്കപ്പെട്ടതിനാലാണ് ഇസ്രായേല്‍ജനം ആ ഭാഗത്തെ ഞരമ്പ് ഇപ്പോഴും ഭക്ഷിക്കാത്തത്.
← Chapter 31
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 33 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50