bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Genesis 30
Genesis 30
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 29
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 31 →
1
യാക്കോബിനു മക്കളെ നല്കാന് തനിക്കു കഴിയുന്നില്ല എന്നു കണ്ട റാഹേലിനു ലേയായോട് അസൂയ തോന്നി. അവള് യാക്കോബിനോടു പറഞ്ഞു: “എനിക്കു മക്കളെ തരിക അല്ലെങ്കില്‍ ഞാന്‍ മരിക്കും.”
2
യാക്കോബ് കുപിതനായി അവളോടു പറഞ്ഞു: “നിനക്കു ഗര്‍ഭഫലം തടഞ്ഞിരിക്കുന്ന ദൈവമാണോ ഞാന്‍?”
3
അപ്പോള്‍ അവള് പറഞ്ഞു: “അങ്ങ് എന്റെ ദാസി ബില്‍ഹായെ പ്രാപിക്കുക. അവള് എനിക്കുവേണ്ടി ഒരു സന്തതിയെ പ്രസവിക്കട്ടെ. അങ്ങനെ അവളിലൂടെ എനിക്ക് മക്കളുണ്ടാകട്ടെ.”
4
അവള് ബില്‍ഹായെ യാക്കോബിനു ഭാര്യയായി കൊടുത്തു. യാക്കോബ് അവളെ പ്രാപിച്ചു.
5
ബില്‍ഹാ ഗര്‍ഭിണിയായി ഒരു മകനെ പ്രസവിച്ചു.
6
അപ്പോള്‍ റാഹേല്‍ പറഞ്ഞു: “ദൈവം എനിക്കനുകൂലമായി ന്യായം വിധിച്ചിരിക്കുന്നു; എന്റെ പ്രാര്‍ഥന കേട്ട് എനിക്ക് ഒരു പുത്രനെ നല്കിയിരിക്കുന്നു.” അതുകൊണ്ട് അവള് അവനു ‘ദാന്‍’ എന്നു പേരിട്ടു.
7
ബില്‍ഹാ ഒരു മകനെക്കൂടി പ്രസവിച്ചു.
8
“ഞാന്‍ എന്റെ സഹോദരിയുമായുള്ള കടുത്ത മത്സരത്തില്‍ ജയിച്ചിരിക്കുന്നു” എന്നു പറഞ്ഞ് അവള് അവനെ ‘നഫ്താലി’ എന്നു വിളിച്ചു.
9
ഇനിയും താന്‍ ഗര്‍ഭവതിയാകയില്ല എന്നറിഞ്ഞ ലേയാ തന്റെ ദാസി സില്പായെ യാക്കോബിനു ഭാര്യയായി നല്കി.
10
സില്പാ ഗര്‍ഭിണിയായി യാക്കോബിന് ഒരു മകനെ പ്രസവിച്ചു.
11
“ഞാന്‍ ഭാഗ്യവതി ആയിരിക്കുന്നു” എന്നു പറഞ്ഞു ലേയാ അവനു ‘ഗാദ്’ എന്നു പേരിട്ടു.
12
സില്പാ വീണ്ടും യാക്കോബിനു മറ്റൊരു മകനെ പ്രസവിച്ചു.
13
“ഞാന്‍ ഭാഗ്യവതി ആയിരിക്കുന്നു; ലേയാ ഭാഗ്യവതി എന്നു സ്ത്രീകള്‍ പറയും” എന്നു പറഞ്ഞുകൊണ്ട് അവന് ‘ആശേര്‍’ എന്നു പേര് വിളിച്ചു.
14
കോതമ്പു കൊയ്ത്തുകാലത്തു വയലിലൂടെ നടക്കുമ്പോള്‍ രൂബേന്‍ ഒരിടത്തു ദൂദായ്പഴം കണ്ടു. അവന് അവയില്‍ കുറെ പറിച്ച് അമ്മയ്ക്കു കൊടുത്തു. “നിന്റെ മകന് കൊണ്ടുവന്ന ദൂദായ്പഴത്തില്‍ കുറെ എനിക്കു തരൂ” എന്നു റാഹേല്‍ ലേയായോടു പറഞ്ഞു.
15
ലേയാ പറഞ്ഞു: “എന്റെ ഭര്‍ത്താവിനെ കൈവശപ്പെടുത്തിയതു പോരേ? ഇനിയും എന്റെ മകന്റെ ദൂദായ്പഴം കൂടി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നോ?” റാഹേല്‍ പറഞ്ഞു: “നിന്റെ മകന്റെ ദൂദായ്പഴം എനിക്കു തരിക. അതിനു പകരം യാക്കോബ് ഇന്നു രാത്രി നിന്റെകൂടെ ശയിക്കട്ടെ.”
16
വൈകുന്നേരം യാക്കോബ് വയലില്‍നിന്നു വന്നപ്പോള്‍ ലേയാ അദ്ദേഹത്തെ കാണുന്നതിന് ഇറങ്ങിച്ചെന്നു. അവള് പറഞ്ഞു: “എന്റെ മകന്റെ ദൂദായ്പഴംകൊണ്ട് ഞാന്‍ അങ്ങയെ ഇന്നത്തേക്കു വിലയ്ക്കു വാങ്ങിയിരിക്കയാണ്. ഇന്ന് എന്റെകൂടെ ശയിക്ക.” അന്നു രാത്രി യാക്കോബ് അവളോടുകൂടി ശയിച്ചു.
17
ദൈവം ലേയായുടെ പ്രാര്‍ഥന കേട്ടു. അവള് യാക്കോബിന് അഞ്ചാമത് ഒരു പുത്രനെ പ്രസവിച്ചു.
18
ലേയാ പറഞ്ഞു: “എന്റെ ദാസിയെ എന്റെ ഭര്‍ത്താവിനു കൊടുത്തതിനുള്ള പ്രതിഫലം ദൈവത്തില്‍നിന്ന് എനിക്കു ലഭിച്ചിരിക്കുന്നു; അതുകൊണ്ട് അവള് അവന് ‘ഇസ്സാഖാര്‍’ എന്നു പേരിട്ടു.
19
ലേയാ പിന്നെയും ഗര്‍ഭിണിയായി ആറാമത് ഒരു മകനെ പ്രസവിച്ചു.
20
“ദൈവം ഒരു നല്ല ദാനം നല്കി എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഞാന്‍ ആറാമതും ഒരു പുത്രനെ പ്രസവിച്ചതുകൊണ്ട് എന്റെ ഭര്‍ത്താവ് എന്നെ ആദരിക്കുകയും എന്റെകൂടെ വസിക്കുകയും ചെയ്യും” എന്നു പറഞ്ഞുകൊണ്ട് അവനു ‘സെബൂലൂന്’ എന്നു പേരിട്ടു.
21
അതിനുശേഷം ലേയാ ഒരു പുത്രിയെ പ്രസവിച്ചു; അവള്‍ക്കു ദീനാ എന്നു പേരു നല്കി.
22
ദൈവം റാഹേലിനെ ഓര്‍ത്തു; അവളുടെ യാചനകേട്ട് അവളുടെ ഗര്‍ഭപാത്രം തുറന്നു.
23
അവള് ഗര്‍ഭിണിയായി ഒരു മകനെ പ്രസവിച്ചു; “ഒരു പുത്രനെ നല്‍കുക മൂലം ദൈവം എന്റെ അപമാനം നീക്കിയിരിക്കുന്നു” എന്നു പറഞ്ഞു.
24
“സര്വേശ്വരന് ഒരു മകനെക്കൂടി നല്കുമാറാകട്ടെ” എന്ന് അപേക്ഷിച്ചുകൊണ്ട് അവള് അവനു ‘യോസേഫ്’ എന്നു പേരിട്ടു.
25
യോസേഫിന്റെ ജനനത്തിനുശേഷം യാക്കോബ് ലാബാനോടു: “എന്റെ വീട്ടിലേക്കു തിരിച്ചുപോകാന്‍ എന്നെ അനുവദിച്ചാലും.
26
എന്റെ ഭാര്യമാര്‍ക്കും കുട്ടികള്‍ക്കുംവേണ്ടി ഇത്രയും കാലം ഞാന്‍ അങ്ങയെ സേവിച്ചു; അവരെ എനിക്കു തരിക; ഞാന്‍ പോകട്ടെ. ഞാന്‍ എത്ര വിശ്വസ്തതയോടെ അങ്ങയെ സേവിച്ചു എന്ന് അങ്ങേക്കറിയാമല്ലോ.”
27
ലാബാന്‍ യാക്കോബിനോട് പറഞ്ഞു: “നിനക്ക് എന്നോടു താല്പര്യമുണ്ടെങ്കില് പോകരുത്. നീ നിമിത്തം സര്വേശ്വരന് എന്നെ സമൃദ്ധിയായി അനുഗ്രഹിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു.
28
നിനക്ക് എന്തു പ്രതിഫലമാണു ഞാന്‍ നല്‍കേണ്ടത്? അതു ഞാന്‍ തരാം.”
29
യാക്കോബു മറുപടി പറഞ്ഞു: “ഞാന്‍ അങ്ങയെ ഏതുവിധം സേവിച്ചുവെന്ന് അങ്ങേക്കറിയാമല്ലോ? അങ്ങയുടെ ആട്ടിന്‍പറ്റം എന്റെ സംരക്ഷണയിലായപ്പോള്‍ എത്രമാത്രം വര്‍ധിച്ചു എന്ന് അങ്ങേക്കറിയാം.
30
ഞാന്‍ ഇവിടെ വരുമ്പോള്‍ അങ്ങയുടെ സമ്പത്ത് അല്പം മാത്രം ആയിരുന്നു. ഇപ്പോള്‍ അതു വളരെ വര്‍ധിച്ചിരിക്കുന്നു. ഞാന്‍ നിമിത്തം സര്വേശ്വരന് അങ്ങയെ അനുഗ്രഹിച്ചു. ഇനി എന്റെ കുടുംബകാര്യങ്ങള്‍ ഞാന്‍ എപ്പോഴാണ് അന്വേഷിക്കുക?”
31
“ഞാന്‍ നിനക്ക് എന്താണു നല്‍കേണ്ടത്?” എന്നു ലാബാന്‍ വീണ്ടും ചോദിച്ചു. യാക്കോബ് പറഞ്ഞു: “എനിക്കു പ്രതിഫലമൊന്നും വേണ്ടാ. എന്നാല്‍ ഒരു കാര്യം സമ്മതിച്ചാല്‍ ഞാന്‍ അങ്ങയുടെ ആടുകളെ തുടര്‍ന്നും സംരക്ഷിച്ചുകൊള്ളാം.
32
ഇന്നുതന്നെ അങ്ങയുടെ ആട്ടിന്പറ്റങ്ങള്ക്കിടയില് നടന്നുനോക്കി പുള്ളിയും മറുകുമുള്ള ചെമ്മരിയാടുകളെയും കറുത്ത ആട്ടിന്‍കുട്ടികളെയും പുള്ളിയും മറുകുമുള്ള കോലാടുകളെയും ഞാന്‍ വേര്‍തിരിക്കാം. അവ എനിക്ക് പ്രതിഫലമായിരിക്കട്ടെ.
33
എന്റെ പെരുമാറ്റം സത്യസന്ധമായിരുന്നുവോ എന്നു ഭാവിയില്‍ അങ്ങേക്കു മനസ്സിലാക്കാം. പുള്ളിയോ മറുകോ ഇല്ലാത്ത കോലാടുകളും കറുപ്പുനിറമില്ലാത്ത ചെമ്മരിയാടുകളും എന്റെ ആട്ടിന്പറ്റത്തില് കണ്ടാല്‍ ഞാന്‍ അവയെ മോഷ്ടിച്ചതായി കരുതിക്കൊള്ളുക.”
34
ലാബാന്‍ അതു സമ്മതിച്ചു.
35
ലാബാന്‍ അന്നുതന്നെ തന്റെ ആട്ടിന്‍പറ്റങ്ങളില്‍നിന്നു വരയും മറുകുള്ള എല്ലാ ആണ്‍കോലാടുകളെയും പൊട്ടും പുള്ളിയുമുള്ള എല്ലാ പെൺകോലാടുകളെയും വെളുത്ത മറുകുള്ള എല്ലാ ആടുകളെയും കറുപ്പുനിറമുള്ള എല്ലാ ചെമ്മരിയാടുകളെയും വേര്‍തിരിച്ച് സ്വന്തം പുത്രന്മാരുടെ സംരക്ഷണയിലാക്കി.
36
ലാബാനും യാക്കോബും മൂന്നുദിവസത്തെ വഴിയകലത്തില്‍ താമസിച്ചു. ലാബാന്റെ മറ്റ് ആടുകളെ യാക്കോബ് തുടര്‍ന്നു സംരക്ഷിച്ചു.
37
യാക്കോബ് പുന്ന, ബദാം, അരിഞ്ഞില്‍ എന്നീ മരങ്ങളുടെ പച്ചക്കൊമ്പുകള്‍ വെട്ടിയെടുത്ത് ഇടവിട്ട് വെള്ളവര കാണത്തക്കവിധം അവയുടെ തൊലിയുരിച്ചു.
38
ആടുകള്‍ വെള്ളം കുടിക്കാന്‍ വന്നപ്പോള്‍ യാക്കോബ് തൊലിയുരിച്ച കമ്പുകള്‍ വെള്ളം നിറച്ച തോണികളുടെയും തൊട്ടികളുടെയും മുമ്പില്‍ നാട്ടി നിര്‍ത്തി. അവിടെ വച്ചായിരുന്നു അവ ഇണചേര്‍ന്നിരുന്നത്.
39
തോണികളുടെ മുമ്പില്‍ നിര്‍ത്തിയിരുന്ന വരയും പുള്ളിയും മറുകും ഉള്ള കമ്പുകള്‍ കണ്ടുകൊണ്ട് ഇണചേര്‍ന്ന ആടുകള്‍ വരയും പുള്ളിയും മറുകും ഉള്ള ആട്ടിന്‍കുട്ടികളെ പ്രസവിച്ചു.
40
ഈ ആട്ടിന്‍കുട്ടികളെ യാക്കോബ് വേര്‍തിരിച്ച് ലാബാന്റെ ആട്ടിന്പറ്റത്തില് കറുപ്പുനിറവും വരകളുമുള്ള ആടുകള്‍ക്ക് അഭിമുഖമായി നിര്‍ത്തി. സ്വന്തം ആടുകളെ ലാബാന്റെ ആടുകളോടു ചേര്‍ക്കാതെ വേറെ സൂക്ഷിച്ചു.
41
കരുത്തുള്ള ആടുകള്‍ ഇണചേരുമ്പോഴെല്ലാം വെള്ളം കുടിക്കുന്ന തോണികളുടെ അടുത്ത് അവയ്ക്കു മുമ്പില്‍ കമ്പുകള്‍ നാട്ടും.
42
എന്നാല്‍ കരുത്തുകുറഞ്ഞ ആടുകളുടെ മുമ്പില്‍ അവ നാട്ടിയിരുന്നില്ല; അങ്ങനെ കരുത്തുകുറഞ്ഞ ആടുകള്‍ ലാബാന്റെ വകയും കരുത്തുള്ളവ യാക്കോബിന്റെ വകയും ആയിത്തീര്‍ന്നു.
43
ഇപ്രകാരം യാക്കോബ് വലിയ ധനികനായിത്തീര്‍ന്നു; വളരെ ആട്ടിന്‍പറ്റങ്ങളും അനേകം ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും അയാള്‍ക്കുണ്ടായി.
← Chapter 29
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 31 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50