bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Genesis 27
Genesis 27
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 28 →
1
ഇസ്ഹാക്ക് വൃദ്ധനായി, കാഴ്ചമങ്ങി. ഒരു ദിവസം മൂത്തമകനായ ഏശാവിനെ, “എന്റെ മകനേ” എന്നു വിളിച്ചു. “ഇതാ ഞാന്‍ ഇവിടെയുണ്ട്;” ഏശാവ് വിളി കേട്ടു.
2
ഇസ്ഹാക്ക് പറഞ്ഞു: “നോക്കൂ, ഞാന്‍ വൃദ്ധനായി; എപ്പോള്‍ മരിക്കുമെന്നു ഞാന്‍ അറിയുന്നില്ല.
3
നിന്റെ അമ്പും വില്ലുമെടുത്തു കാട്ടില്‍ പോയി എനിക്കുവേണ്ടി ഏതെങ്കിലും മൃഗത്തെ ഉടനെതന്നെ വേട്ടയാടുക.
4
വേട്ടയിറച്ചികൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടുവരിക. മരിക്കുംമുമ്പ് അതു ഭക്ഷിച്ച് ഞാന്‍ നിന്നെ അനുഗ്രഹിക്കട്ടെ.
5
“ഇസ്ഹാക്കും ഏശാവും തമ്മിലുള്ള സംഭാഷണം റിബേക്കാ കേട്ടു.
6
ഏശാവ് വേട്ടയ്ക്കായി പോയപ്പോള്‍ അവള് യാക്കോബിനോടു പറഞ്ഞു: “നീ വേട്ടയ്ക്കു പോയി രുചിയുള്ള ഭക്ഷണം പാകം ചെയ്തുതരിക.
7
ഞാന്‍ മരിക്കുംമുമ്പ് അതു ഭക്ഷിച്ചു സര്‍വേശ്വരന്റെ സന്നിധിയില്‍ നിന്നെ അനുഗ്രഹിക്കട്ടെ” എന്നു നിന്റെ പിതാവ് നിന്റെ സഹോദരനോടു പറയുന്നതു ഞാന്‍ കേട്ടു.
8
അതുകൊണ്ട് എന്റെ മകനേ, ഞാന്‍ പറയുന്നതു നീ അനുസരിക്കുക.
9
ആട്ടിന്‍കൂട്ടത്തില്‍നിന്നു നല്ല രണ്ട് ആട്ടിന്‍കുട്ടികളെ പിടിച്ചു കൊണ്ടുവരിക. നിന്റെ പിതാവ് ഇഷ്ടപ്പെടുന്ന വിധത്തില്‍ ഞാന്‍ അതു പാകം ചെയ്തുതരാം.
10
അതു നീ പിതാവിനു കൊണ്ടുചെന്നു കൊടുക്കണം. അങ്ങനെ അപ്പന് മരിക്കുന്നതിനുമുമ്പ് നിന്നെ അനുഗ്രഹിക്കട്ടെ.”
11
യാക്കോബ് അമ്മയോടു പറഞ്ഞു: “എന്റെ സഹോദരനായ ഏശാവിന്റെ ദേഹം മുഴുവന്‍ രോമമുണ്ടല്ലോ. എന്റെ ദേഹമാകട്ടെ മിനുസ്സമുള്ളതും.
12
ഒരുവേള പിതാവ് എന്നെ തൊട്ടുനോക്കിയാലോ? അപ്പോള്‍ ഞാന്‍ ചതിയനാണെന്നു വരും. അങ്ങനെ അനുഗ്രഹത്തിനു പകരം ശാപമായിരിക്കും എനിക്കു ലഭിക്കുക.”
13
അമ്മ പറഞ്ഞു: “മകനേ, ആ ശാപം ഞാന്‍ ഏറ്റുകൊള്ളാം. ഞാന്‍ പറയുന്നതു നീ കേള്‍ക്കൂ. നീ പോയി ആട്ടിന്‍കുട്ടികളെ കൊണ്ടുവരിക.”
14
അങ്ങനെ യാക്കോബ് ചെന്ന് ആട്ടിന്‍കുട്ടികളെ പിടിച്ചുകൊണ്ടുവന്ന് അമ്മയെ ഏല്പിച്ചു; പിതാവിന് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം അമ്മ തയ്യാറാക്കി.
15
പിന്നെ റിബേക്കാ ഏശാവിന്റെ വകയായി താന്‍ സൂക്ഷിച്ചിരുന്ന ഏറ്റവും വിശേഷപ്പെട്ട വസ്ത്രങ്ങളെടുത്ത് യാക്കോബിനെ ധരിപ്പിച്ചു.
16
ആട്ടിന്‍ തോലുകൊണ്ട് കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.
17
പിന്നീട് താന്‍ പാകം ചെയ്ത രുചികരമായ ഇറച്ചിയും അപ്പവും യാക്കോബിന്റെ കൈയില്‍ കൊടുത്തു.
18
യാക്കോബ് പിതാവിന്റെ അടുക്കല്‍ ചെന്നു, “അപ്പാ” എന്നു വിളിച്ചു. പിതാവ് വിളി കേട്ടു. “മകനേ നീ ആരാണ്?” എന്നു ചോദിച്ചു.
19
“ഞാന്‍ അങ്ങയുടെ മൂത്തമകന് ഏശാവാണ്. അങ്ങു പറഞ്ഞതുപോലെ ഞാന്‍ വേട്ടയിറച്ചി തയ്യാറാക്കി കൊണ്ടുവന്നിരിക്കുന്നു. എഴുന്നേറ്റ് ഇതു ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും” എന്നു യാക്കോബ് പറഞ്ഞു.
20
“ഇത്രവേഗം നിനക്ക് എങ്ങനെ വേട്ടയിറച്ചി കിട്ടി?” എന്നു പിതാവ് അന്വേഷിച്ചു. “അങ്ങയുടെ ദൈവമായ സര്വേശ്വരന് സഹായിച്ചു” എന്നു യാക്കോബു മറുപടി പറഞ്ഞു.
21
ഇസ്ഹാക്ക് യാക്കോബിനോടു പറഞ്ഞു: “മകനേ, അടുത്തു വരൂ; നീ എന്റെ മൂത്തമകന് ഏശാവു തന്നെയോ എന്നു ഞാന്‍ തൊട്ടുനോക്കട്ടെ.”
22
യാക്കോബ് ഇസ്ഹാക്കിന്റെ സമീപത്തേക്കു ചെന്നു; അദ്ദേഹം അവനെ തപ്പിനോക്കിക്കൊണ്ടു പറഞ്ഞു: “ശബ്ദം യാക്കോബിന്റേതാണ്. എന്നാല്‍ കൈകള്‍ ഏശാവിന്റേതുപോലെ.”
23
രോമത്തില്‍ പൊതിഞ്ഞ യാക്കോബിന്റെ കൈകള്‍ ഏശാവിന്റേതെന്നു കരുതി ഇസ്ഹാക്ക് അവനെ അനുഗ്രഹിക്കാന്‍ ഭാവിച്ചു.
24
ഇസ്ഹാക്കു വീണ്ടും ചോദിച്ചു: “നീ എന്റെ മകന് ഏശാവുതന്നെയോ?” “ഞാന്‍തന്നെ” എന്ന് യാക്കോബു പറഞ്ഞു.
25
ഇസ്ഹാക്കു പറഞ്ഞു “നീ പാകം ചെയ്ത മാംസം കൊണ്ടുവരിക. അതു ഭക്ഷിച്ച ശേഷം ഞാന്‍ നിന്നെ അനുഗ്രഹിക്കാം.” യാക്കോബ് ഭക്ഷണം വിളമ്പിക്കൊടുത്തു, ഇസ്ഹാക്ക് ഭക്ഷിച്ചു. കുറെ വീഞ്ഞും പകര്‍ന്നുകൊടുത്തു.
26
ഇസ്ഹാക്ക് അതും കുടിച്ചു. പിന്നീട് ഇസ്ഹാക്ക് അവനോട് “മകനേ, അടുത്തുവന്ന് എന്നെ ചുംബിക്കൂ” എന്നു പറഞ്ഞു. അവന് പിതാവിനെ ചുംബിച്ചു.
27
അവന്റെ വസ്ത്രത്തിന്റെ മണം അറിഞ്ഞശേഷം ഇസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു പറഞ്ഞു: “ഹാ, എന്റെ മകന്റെ മണം! അതു സര്വേശ്വരന് അനുഗ്രഹിച്ച വയലിന്റെ മണംപോലെ തന്നെ.
28
ദൈവം ആകാശത്തുനിന്നു മഞ്ഞുപൊഴിച്ച് നിന്റെ നിലത്തെ ഫലപുഷ്ടമാക്കട്ടെ; ധാന്യവും വീഞ്ഞും അവിടുന്നു നിനക്കു സമൃദ്ധമായി നല്കട്ടെ.
29
ജനതകള്‍ നിന്നെ സേവിക്കും, രാജ്യങ്ങള്‍ നിന്നെ വണങ്ങും, നിന്റെ സ്വന്തക്കാര്‍ക്കു നീ യജമാനനാകും. നിന്റെ അമ്മയുടെ തന്നെ മക്കള്‍ നിന്റെ മുമ്പില്‍ കുമ്പിടും; നിന്നെ ശപിക്കുന്നവരെല്ലാം ശപിക്കപ്പെട്ടവരും; നിന്നെ അനുഗ്രഹിക്കുന്നവരെല്ലാം അനുഗൃഹീതരുമാകും.”
30
ഇസ്ഹാക്കിന്റെ അനുഗ്രഹം വാങ്ങി യാക്കോബ് പുറത്തുകടന്നപ്പോള്‍ ഏശാവു വേട്ട കഴിഞ്ഞു മടങ്ങിയെത്തി.
31
അയാളും രുചികരമായ വേട്ടയിറച്ചി പാകം ചെയ്ത് പിതാവിന്റെ അടുക്കല്‍ കൊണ്ടുവന്നു. ഏശാവു പറഞ്ഞു: “അപ്പാ, ഇതാ ഞാന്‍ കൊണ്ടുവന്നിരിക്കുന്ന വേട്ടയിറച്ചി ഭക്ഷിച്ച ശേഷം എന്നെ അനുഗ്രഹിച്ചാലും.”
32
ഇസ്ഹാക്ക് അവനോട്: “നീ ആരാണ്” എന്നു ചോദിച്ചു. “ഞാന്‍ അങ്ങയുടെ ആദ്യജാതനായ ഏശാവ്” എന്ന് അവന് പ്രതിവചിച്ചു.
33
ഇസ്ഹാക്ക് നടുങ്ങിപ്പോയി. അദ്ദേഹം ചോദിച്ചു: “അപ്പോള്‍ ആരാണ് ഇവിടെ വേട്ടയിറച്ചി കൊണ്ടുവന്നു തന്നത്? നീ വരുംമുമ്പേ ഞാന്‍ അതു ഭക്ഷിച്ച് അവനെ അനുഗ്രഹിച്ചുവല്ലോ. അവന് അനുഗൃഹീതനായിരിക്കും.”
34
പിതാവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഏശാവ് പൊട്ടിക്കരഞ്ഞു. “അപ്പാ, എന്നെയും അനുഗ്രഹിക്കണമേ” എന്നു കേണപേക്ഷിച്ചു.
35
ഇസ്ഹാക്കു പറഞ്ഞു: “നിന്റെ സഹോദരന് കൗശലപൂര്‍വം വന്നു നിനക്കു ലഭിക്കേണ്ടിയിരുന്ന അനുഗ്രഹം തട്ടിയെടുത്തിരിക്കുന്നു.”
36
ഏശാവു പറഞ്ഞു: “വെറുതെയല്ല അവന് ‘യാക്കോബ്’ എന്നു പേരിട്ടിരിക്കുന്നത്. ഇപ്പോള്‍ രണ്ടു പ്രാവശ്യം അവന് എന്നെ വഞ്ചിച്ചിരിക്കുന്നു. ആദ്യം എന്റെ ജ്യേഷ്ഠാവകാശം അവന് അപഹരിച്ചു; ഇപ്പോള്‍ എനിക്കു വരേണ്ട അനുഗ്രഹവും അവന് തട്ടിയെടുത്തിരിക്കുന്നു. എനിക്കുവേണ്ടി ഒരു അനുഗ്രഹവും അങ്ങ് കരുതിവച്ചിട്ടില്ലേ?” എന്ന് ഏശാവ് പിതാവിനോടു ചോദിച്ചു.
37
ഇസ്ഹാക്കു പറഞ്ഞു: “ഞാന്‍ അവനെ നിന്റെ യജമാനനാക്കി. മറ്റു സഹോദരന്മാരെ അവന്റെ ദാസന്മാരുമാക്കി; ധാന്യത്തിനും വീഞ്ഞിനും അവനെ അവകാശിയാക്കി; എന്റെ മകനേ! നിനക്കുവേണ്ടി എനിക്കിനി എന്തു ചെയ്യാന്‍ കഴിയും?”
38
ഏശാവ് പിതാവിനോടു: “അപ്പാ, അപ്പന്റെ പക്കല്‍ ഈ ഒരു അനുഗ്രഹം മാത്രമേയുള്ളോ? എന്നെയുംകൂടെ അനുഗ്രഹിക്കേണമേ” എന്ന് അപേക്ഷിച്ചുകൊണ്ട് അയാള്‍ ഉറക്കെ കരഞ്ഞു.
39
അപ്പോള്‍ ഇസ്ഹാക്ക് പറഞ്ഞു: “നിന്റെ വാസസ്ഥലം ഐശ്വര്യസമൃദ്ധിയില്‍നിന്നും ആകാശത്തിലെ മഞ്ഞുതുള്ളികളില്‍നിന്നും അകന്നിരിക്കും.
40
വാളുകൊണ്ട് നീ ഉപജീവിക്കും. നിന്റെ സഹോദരനെ നീ സേവിക്കും. എന്നാല്‍ നീ സ്വതന്ത്രനാകുമ്പോള്‍ അവന്റെ നുകം നീ ചുമലില്‍നിന്നു കുടഞ്ഞുകളയും.”
41
പിതാവ് യാക്കോബിനെ അനുഗ്രഹിച്ചതുകൊണ്ട് ഏശാവ് യാക്കോബിനെ വെറുത്തു. “പിതാവിന്റെ മരണകാലം അടുത്തിരിക്കുന്നു; അദ്ദേഹത്തെച്ചൊല്ലി വിലപിക്കാനുള്ള കാലം കഴിഞ്ഞ് ഞാന്‍ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും” എന്ന് ഏശാവ് ഉള്ളില്‍ പറഞ്ഞു.
42
ഏശാവിന്റെ അന്തര്‍ഗതം മനസ്സിലാക്കിയ റിബേക്കാ യാക്കോബിനെ വിളിച്ചു പറഞ്ഞു: “നിന്റെ സഹോദരന് നിന്നെ കൊന്നു പകവീട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ്.
43
അതുകൊണ്ട് ഞാന്‍ പറയുന്നതനുസരിക്കുക. ഹാരാനിലുള്ള എന്റെ സഹോദരന് ലാബാന്റെ അടുക്കലേക്കു നീ ഓടി രക്ഷപെടുക.
44
നിന്റെ സഹോദരന്റെ ക്രോധം ശമിക്കുന്നതുവരെ നീ അവിടെ പാര്‍ക്കുക.
45
അവന്റെ കോപം അടങ്ങുകയും നീ ചെയ്തത് അവന് വിസ്മരിക്കുകയും ചെയ്യുന്നതുവരെ നീ അവിടെത്തന്നെ താമസിക്കുക. പിന്നീട് ഞാനാളയച്ചു നിന്നെ വരുത്തിക്കൊള്ളാം. നിങ്ങള്‍ രണ്ടുപേരും ഒരു ദിവസംതന്നെ എനിക്കു നഷ്ടപ്പെടരുതല്ലോ.”
46
റിബേക്കാ ഇസ്ഹാക്കിനോടു പറഞ്ഞു: “ഏശാവിന്റെ ഭാര്യമാരായ ഹിത്യസ്ത്രീകള് നിമിത്തം ഞാന്‍ വലഞ്ഞു. യാക്കോബും ഹിത്യരുടെ ഇടയില്‍നിന്നു വിവാഹം ചെയ്താല്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.”
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 28 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50