bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Genesis 25
Genesis 25
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 26 →
1
അബ്രഹാം കെതൂറാ എന്ന മറ്റൊരു സ്ത്രീയെ ഭാര്യയായി സ്വീകരിച്ചു.
2
അവള് സിമ്രാന്, യൊക്ശാന്‍, മെദാന്‍, മിദ്യാന്‍, ഇശ്ബാക്ക്, ശൂവാഹ് എന്നിവരെ പ്രസവിച്ചു.
3
യൊക്ശാന്റെ മക്കളായിരുന്നു ശെബയും ദെദാനും. ദെദാന്റെ പുത്രന്മാരായിരുന്നു അശ്ശൂരിം, ലെത്തൂശിം, ലെ-ഉമ്മിം എന്നിവര്‍.
4
മിദ്യാന്റെ മക്കളായിരുന്നു ഏഫാ, ഏഫര്‍, ഹനോക്ക്, അബിദ, എല്‍ദാ എന്നിവര്‍. ഇവരെല്ലാം കെതൂറായുടെ സന്താനപരമ്പരയില്‍ ഉള്‍പ്പെടുന്നു.
5
അബ്രഹാം തനിക്കുണ്ടായിരുന്നതെല്ലാം ഇസ്ഹാക്കിനു കൊടുത്തു.
6
ഉപഭാര്യമാരില്‍ ജനിച്ച മക്കള്‍ക്കും തന്റെ ജീവിതകാലത്തുതന്നെ സമ്മാനങ്ങള്‍ നല്കി. അബ്രഹാം ജീവിച്ചിരിക്കുമ്പോള്‍തന്നെ അവരെ പുത്രനായ ഇസ്ഹാക്കിന്റെ അടുക്കല്‍ നിന്നകറ്റി കിഴക്ക് ഒരു സ്ഥലത്ത് പറഞ്ഞയച്ചു.
7
[7,8] നൂറ്റിഎഴുപത്തിയഞ്ചാമത്തെ വയസ്സില്‍ തികഞ്ഞ വാര്‍ധക്യത്തില്‍ അബ്രഹാം ചരമമടഞ്ഞു, പിതാക്കന്മാരോടു ചേര്‍ന്നു.
9
പുത്രന്മാരായ ഇസ്ഹാക്കും ഇശ്മായേലുംകൂടി മമ്രെക്കു കിഴക്കു ഹിത്യനായ സോഹരിന്റെ മകന് എഫ്രോന്റെ നിലത്തിലുള്ള മക്പേലാ ഗുഹയില്‍ അദ്ദേഹത്തെ സംസ്കരിച്ചു.
10
അത് ഹിത്യരില്‍നിന്ന് അബ്രഹാം വിലയ്ക്കു വാങ്ങിയതായിരുന്നു. അവിടെ സാറായെ സംസ്കരിച്ചിടത്തു തന്നെ അബ്രഹാമിനെയും സംസ്കരിച്ചു.
11
അബ്രഹാമിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനായ ഇസ്ഹാക്കിനെ ദൈവം അനുഗ്രഹിച്ചു. ഇസ്ഹാക്ക് ബേര്‍ - ലഹയീ-രോയീയിലാണ് അപ്പോള്‍ പാര്‍ത്തിരുന്നത്.
12
ഈജിപ്തുകാരിയും സാറായുടെ ദാസിയുമായിരുന്ന ഹാഗാറില്‍ അബ്രഹാമിനു ജനിച്ച ഇശ്മായേലിന്റെ പിന്തലമുറക്കാര് ഇവരായിരുന്നു.
13
ഇശ്മായേലിന്റെ പുത്രന്മാര്: ആദ്യജാതന് നെബായോത്ത്, മറ്റുള്ളവര്‍:
14
കേദാര്‍, അദ്ബയേല്‍, മിബ്ശാം, മിശ്മ, ദൂമാ,
15
മശ്ശ, ഹദാദ്, തേമ, യതൂര്‍, നാഫിശ്, കേദെമാ.
16
പന്ത്രണ്ടു ഗോത്രങ്ങളുടെ നായകന്മാര് ഇവരാണ്. അവര്‍ പാര്‍ത്തിരുന്ന സ്ഥലങ്ങളും ഗ്രാമങ്ങളും ഈ പേരുകളില്‍തന്നെ അറിയപ്പെട്ടിരുന്നു.
17
ഇശ്മായേല്‍ നൂറ്റിമുപ്പത്തി ഏഴാമത്തെ വയസ്സില്‍ മരിച്ചു പൂര്‍വ്വികന്മാരോടു ചേര്‍ന്നു.
18
ഹവീലാമുതല്‍ ഈജിപ്തിനു കിഴക്ക് അശ്ശൂരിലേക്കുള്ള വഴിയില്‍ ശൂര്‍വരെ ഇശ്മായേലിന്റെ പുത്രന്മാര് കുടിയേറിപ്പാര്‍ത്തു. അവര്‍ ചാര്‍ച്ചക്കാരില്‍നിന്ന് അകന്നായിരുന്നു വസിച്ചത്.
19
അബ്രഹാമിന്റെ പുത്രനായ ഇസ്ഹാക്കിന്റെ വംശപാരമ്പര്യം.
20
പദ്ദന്‍-അരാമിലെ ബെഥൂവേലിന്റെ പുത്രിയും ലാബാന്റെ സഹോദരിയുമായ റിബേക്കായെ വിവാഹം ചെയ്യുമ്പോള്‍ ഇസ്ഹാക്കിനു നാല്പതു വയസ്സായിരുന്നു.
21
അവര്‍ അരാമ്യരായിരുന്നു. തന്റെ ഭാര്യ വന്ധ്യ ആയതിനാല്‍ ഇസ്ഹാക്ക് അവള്‍ക്കുവേണ്ടി സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു. അവിടുന്നു പ്രാര്‍ഥന കേട്ടു; അവള് ഗര്‍ഭിണിയായി.
22
പ്രസവത്തിനു മുമ്പ് ഗര്‍ഭസ്ഥശിശുക്കള്‍ തമ്മില്‍ മല്ലിട്ടപ്പോള്‍ അവള് സ്വയം പറഞ്ഞു: “ഇങ്ങനെയെങ്കില്‍ ഞാന്‍ എന്തിനു ജീവിക്കുന്നു?” അവള് സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു.
23
അവിടുന്ന് അരുളിച്ചെയ്തു: “നിന്റെ ഉദരത്തില്‍ രണ്ടു ജനതകളാണ് ഉള്ളത്. അന്യോന്യം മത്സരിക്കുന്ന രണ്ടു ജനതകള്‍ക്കു നീ ജന്മം നല്‍കും. ഒരു വംശം മറ്റേതിനെക്കാള്‍ ശക്തമായിരിക്കും; ജ്യേഷ്ഠന് അനുജനെ സേവിക്കും.”
24
റിബേക്കായ്ക്ക് പ്രസവകാലം തികഞ്ഞു. അവളുടെ ഗര്‍ഭപാത്രത്തില്‍ രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നു.
25
ആദ്യജാതന് ചുവന്ന നിറമുള്ളവനും അവന്റെ ശരീരം രോമാവൃതവും ആയിരുന്നു. അതുകൊണ്ട് അവനെ ഏശാവ് എന്നു വിളിച്ചു.
26
പിന്നീട് അവന്റെ സഹോദരന് പുറത്തുവന്നു; അവന് ഏശാവിന്റെ കുതികാലില്‍ പിടിച്ചിരുന്നു; അതുകൊണ്ട് യാക്കോബ് എന്നു പേരിട്ടു. അവര്‍ ജനിച്ചപ്പോള്‍ ഇസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.
27
കുട്ടികള്‍ വളര്‍ന്നു; ഏശാവ് സമര്‍ഥനായ വേട്ടക്കാരനായി; വെളിമ്പ്രദേശങ്ങളില്‍ താമസിക്കാന്‍ അവന് ഇഷ്ടപ്പെട്ടു. എന്നാല്‍ ശാന്തശീലനായിരുന്നു യാക്കോബ്; കൂടാരത്തില്‍ കഴിയാനാണ് അവന് ആഗ്രഹിച്ചത്.
28
ഏശാവു കൊണ്ടുവന്നിരുന്ന വേട്ടയിറച്ചി ഇസ്ഹാക്കിന് ഇഷ്ടമായിരുന്നു. അതുകൊണ്ട് ഏശാവിനെ കൂടുതല്‍ സ്നേഹിച്ചു. എന്നാല്‍ റിബേക്കായ്ക്ക് യാക്കോബിനോടായിരുന്നു കൂടുതല്‍ സ്നേഹം.
29
ഒരിക്കല്‍ യാക്കോബ് പായസം പാകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു;
30
ഏശാവ് യാക്കോബിനോടു പറഞ്ഞു: “ഞാന്‍ വളരെ ക്ഷീണിച്ചിരിക്കുന്നു. ഈ ചുവന്ന പായസത്തില്‍ കുറെ എനിക്കു തരാമോ?” അതുകൊണ്ട് അവന് എദോം എന്നു പേരുണ്ടായി.
31
യാക്കോബു പറഞ്ഞു: “ആദ്യം നിന്റെ ജ്യേഷ്ഠാവകാശം എനിക്കു വില്‍ക്കുക.”
32
ഏശാവ് മറുപടി പറഞ്ഞു: “വിശന്നു മരിക്കാറായ എനിക്ക് ഈ ജ്യേഷ്ഠാവകാശംകൊണ്ട് എന്തു പ്രയോജനം?”
33
യാക്കോബു പറഞ്ഞു: “ആദ്യമേ എന്നോടു സത്യംചെയ്യുക” ഏശാവ് സത്യം ചെയ്ത് തന്റെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റു.
34
അപ്പോള്‍ യാക്കോബു കുറെ അപ്പവും പയറുപായസവും ഏശാവിനു കൊടുത്തു. ഏശാവ് വിശപ്പടക്കി സ്ഥലം വിട്ടു. ജ്യേഷ്ഠാവകാശത്തെ അത്ര നിസ്സാരമായി മാത്രമേ ഏശാവ് ഗണിച്ചുള്ളൂ.
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 26 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50