bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Genesis 24
Genesis 24
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 25 →
1
അബ്രഹാം വളരെ വൃദ്ധനായി; സര്വേശ്വരന് അദ്ദേഹത്തെ എല്ലാവിധത്തിലും അനുഗ്രഹിച്ചിരുന്നു.
2
ഒരു ദിവസം തന്റെ ഭവനത്തിലെ ദാസന്മാരില് പ്രായം കൂടിയവനും ഗൃഹവിചാരകനുമായ ദാസനെ വിളിച്ച് അദ്ദേഹം പറഞ്ഞു: “നിന്റെ കൈ എന്റെ തുടയുടെ കീഴില്‍ വയ്ക്കുക.
3
ഞാന്‍ പാര്‍ക്കുന്ന ഈ കനാന്‍ദേശത്തിലെ പെണ്കുട്ടികളില്നിന്നു എന്റെ പുത്രനു ഭാര്യയെ തിരഞ്ഞെടുക്കുകയില്ലെന്നും,
4
എന്റെ ജന്മസ്ഥലത്തുള്ള എന്റെ ചാര്‍ച്ചക്കാരുടെ ഇടയില്‍നിന്നുതന്നെ ഒരു പെണ്‍കുട്ടിയെ എന്റെ മകനായ ഇസ്ഹാക്കിനു ഭാര്യയായി തിരഞ്ഞെടുക്കുമെന്നും നീ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും ദൈവമായ സര്‍വേശ്വരന്റെ നാമത്തില്‍ സത്യം ചെയ്യണം.”
5
ദാസന് ചോദിച്ചു: “ഒരുപക്ഷേ, പെണ്‍കുട്ടി സ്വന്തം വീടുവിട്ട് എന്റെകൂടെ ഈ സ്ഥലത്തേക്കു വരുന്നതിനു വിസമ്മതിച്ചാല്‍ ഞാന്‍ എന്തു ചെയ്യണം? അങ്ങയുടെ ജന്മസ്ഥലത്തേക്ക് അവിടുത്തെ പുത്രനെ ഞാന്‍ കൊണ്ടുപോകണമോ?”
6
അബ്രഹാം പറഞ്ഞു: “എന്റെ മകനെ അവിടേക്കു കൊണ്ടുപോകരുത്.
7
എന്റെ പിതൃഭവനത്തില്‍നിന്നും ജന്മദേശത്തുനിന്നും എന്നെ കൂട്ടിക്കൊണ്ടു വരികയും എന്നോടു സംസാരിക്കുകയും ഈ സ്ഥലം എന്റെ സന്തതിക്കു നല്കുമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്ത സ്വര്‍ഗത്തിലെ ദൈവമായ സര്വേശ്വരന് അവിടുത്തെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കും. നീ അവിടെനിന്ന് എന്റെ മകനു ഭാര്യയെ കണ്ടെത്തുകയും ചെയ്യും.
8
എന്നാല്‍ ആ പെണ്‍കുട്ടി നിന്റെകൂടെ പോരാന്‍ വിസമ്മതിച്ചാല്‍ എന്നോടു ചെയ്ത ഈ പ്രതിജ്ഞയില്‍നിന്നു നീ വിമുക്തനായിരിക്കും. എന്തായാലും എന്റെ മകനെ അവിടേക്കു കൊണ്ടുപോകരുത്.”
9
ദാസന് തന്റെ യജമാനനായ അബ്രഹാമിന്റെ തുടയുടെ കീഴില്‍ കൈവച്ച് അപ്രകാരം പ്രവര്‍ത്തിക്കാമെന്നു സത്യം ചെയ്തു.
10
ആ ദാസന് യജമാനന്റെ പത്ത് ഒട്ടകങ്ങളും വിവിധതരം വിശിഷ്ടവസ്തുക്കളുമായി മെസൊപ്പൊത്താമ്യയില്‍ നാഹോരിന്റെ പട്ടണത്തിലേക്കു യാത്രയായി.
11
അവിടെ എത്തിയശേഷം നഗരത്തിനു പുറത്തുള്ള കിണറിനു സമീപം ഒട്ടകങ്ങളെ നിര്‍ത്തി. വൈകുന്നേരം സ്ത്രീകള്‍ വെള്ളം കോരാന്‍ വരുന്ന സമയമായിരുന്നു അത്.
12
അയാള്‍ പ്രാര്‍ഥിച്ചു: “എന്റെ യജമാനനായ അബ്രഹാമിന്റെ ദൈവമായ സര്‍വേശ്വരാ, എന്റെ യജമാനനോടു കൃപ തോന്നി എന്റെ ഉദ്യമം ഇന്നുതന്നെ സഫലമാക്കണമേ.
13
പട്ടണത്തിലെ പെണ്‍കുട്ടികള്‍ വെള്ളം കോരാന്‍ വരുന്ന നീരുറവയുടെ അടുക്കല്‍ ഞാന്‍ നില്ക്കുകയാണല്ലോ,
14
‘എനിക്കു വെള്ളം കുടിക്കാന്‍ കുടം താഴ്ത്തിപ്പിടിച്ചു തരുമോ’ എന്ന് അവരില്‍ ആരോടെങ്കിലും ചോദിക്കുമ്പോള്‍, ‘കുടിച്ചാലും, നിങ്ങളുടെ ഒട്ടകങ്ങള്‍ക്കുകൂടി ഞാന്‍ വെള്ളം കോരിത്തരാം,’ എന്നു പറയുന്ന പെണ്‍കുട്ടിതന്നെ ആയിരിക്കട്ടെ അവിടുത്തെ ദാസനായ ഇസ്ഹാക്കിനു നിശ്ചയിക്കപ്പെട്ട വധു. അങ്ങനെ സംഭവിച്ചാല്‍ എന്റെ യജമാനനായ അബ്രഹാമിനോട് അവിടുന്നു സുസ്ഥിരമായ സ്നേഹം കാട്ടിയിരിക്കുന്നതായി ഞാന്‍ മനസ്സിലാക്കും.”
15
അയാള്‍ പ്രാര്‍ഥിച്ചുതീരുന്നതിനു മുമ്പായി റിബേക്കാ തോളില്‍ കുടവുമായി അവിടെ എത്തി. അവള് അബ്രഹാമിന്റെ സഹോദരന് നാഹോരിനു മില്‍ക്കായില്‍ ജനിച്ച ബെഥൂവേലിന്റെ പുത്രി ആയിരുന്നു.
16
ആ കന്യക അതീവ സുന്ദരി ആയിരുന്നു. അവള് ആ നീരുറവയില്‍നിന്നു വെള്ളം നിറച്ച കുടവുമായി വന്നു.
17
അബ്രഹാമിന്റെ ദാസന് ഓടിച്ചെന്ന് അവളോടു, “കുടിക്കാന്‍ അല്പം വെള്ളം തന്നാലും” എന്നു പറഞ്ഞു.
18
“പ്രഭോ, അങ്ങു കുടിച്ചാലും” എന്നു പറഞ്ഞ് ഉടനെ അവള് കുടം താഴ്ത്തിക്കൊടുത്തു.
19
അയാള്‍ക്കു കുടിക്കാന്‍ കൊടുത്തശേഷം അവള് പറഞ്ഞു: “അങ്ങയുടെ ഒട്ടകങ്ങള്‍ക്കും വേണ്ടുവോളം വെള്ളം ഞാന്‍ കോരിക്കൊടുക്കാം.”
20
കുടത്തിലെ വെള്ളം വേഗം തൊട്ടിയില്‍ ഒഴിച്ചശേഷം വീണ്ടും വെള്ളം കോരാന്‍ അവള് നീരുറവിനരികിലേക്ക് ഓടിപ്പോയി, ഒട്ടകങ്ങള്‍ക്കെല്ലാം വെള്ളം കോരിക്കൊടുത്തു.
21
അപ്പോഴെല്ലാം അയാള്‍ അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു; തന്റെ ദൗത്യം സര്വേശ്വരന് സഫലമാക്കിയെന്നു ബോധ്യപ്പെടുന്നതുവരെ അയാള്‍ നിശ്ശബ്ദനായിരുന്നു.
22
ഒട്ടകങ്ങള്‍ വെള്ളം കുടിച്ചുതീര്‍ന്നപ്പോള്‍, അയാള്‍ അര ശേക്കെല്‍ തൂക്കമുള്ള ഒരു പൊന്മൂക്കുത്തിയും പത്തു ശേക്കെല്‍ തൂക്കമുള്ള രണ്ടു പൊന്‍വളകളും അവള്‍ക്കു നല്‍കിക്കൊണ്ട് ചോദിച്ചു:
23
“നീ ആരുടെ പുത്രിയാണ്? ഞങ്ങള്‍ക്ക് ഇന്നു രാപാര്‍ക്കാന്‍ നിന്റെ വീട്ടില്‍ ഇടമുണ്ടോ?” അവള് പറഞ്ഞു:
24
“ഞാന്‍ നാഹോരിന്റെയും മില്‍ക്കായുടെയും പുത്രനായ ബെഥൂവേലിന്റെ മകളാണ്.
25
ഞങ്ങളുടെ വീട്ടില്‍, മൃഗങ്ങള്‍ക്കുള്ള തീറ്റയും വയ്ക്കോലും വേണ്ടുവോളമുണ്ട്; നിങ്ങള്‍ക്കു രാപാര്‍ക്കുകയും ചെയ്യാം.”
26
അയാള്‍ തലകുനിച്ചു സര്‍വേശ്വരനെ നമസ്കരിച്ചുകൊണ്ടു പറഞ്ഞു: “എന്റെ യജമാനനായ അബ്രഹാമിന്റെ ദൈവമായ സര്വേശ്വരന് വാഴ്ത്തപ്പെട്ടവന്‍.
27
അവിടുന്ന് എന്റെ യജമാനനോടുള്ള സുസ്ഥിരസ്നേഹവും വിശ്വസ്തതയും കൈവെടിഞ്ഞിട്ടില്ല. അവിടുന്ന് എന്നെ എന്റെ യജമാനന്റെ ചാര്‍ച്ചക്കാരുടെ ഭവനത്തിലേക്കുതന്നെ വഴി നടത്തിയല്ലോ.”
28
ആ പെണ്‍കുട്ടി അമ്മയുടെ അടുക്കലേക്ക് ഓടി, വിവരമെല്ലാം അവിടെയുള്ളവരോടു പറഞ്ഞു;
29
റിബേക്കായ്‍ക്കു ലാബാന്‍ എന്നൊരു സഹോദരന് ഉണ്ടായിരുന്നു.
30
റിബേക്കാ ധരിച്ചിരുന്ന മൂക്കുത്തിയും വളകളും കാണുകയും ആ ദാസന് പറഞ്ഞത് അവളില്‍നിന്നു കേള്‍ക്കുകയും ചെയ്തപ്പോള്‍ അയാളുടെ അടുക്കലേക്കു ലാബാന്‍ ഓടിച്ചെന്നു. ആ മനുഷ്യന് അപ്പോഴും നീരുറവയ്ക്കു സമീപം ഒട്ടകങ്ങളുടെ അടുക്കല്‍ നില്‍ക്കുകയായിരുന്നു.
31
ലാബാന്‍ പറഞ്ഞു: “സര്‍വേശ്വരനാല്‍ അനുഗ്രഹിക്കപ്പെട്ടവനേ വരിക; എന്തിനു പുറത്തു നില്ക്കുന്നു? ഞാന്‍ വീടും ഒട്ടകങ്ങള്‍ക്കുള്ള ഇടവും ഒരുക്കിയിട്ടുണ്ട്.”
32
ഇതു കേട്ട് അയാള്‍ വീട്ടിലേക്കു ചെന്നു. ലാബാന്‍ ഒട്ടകങ്ങളുടെ പുറത്തുനിന്നു ഭാരം ഇറക്കിയശേഷം അവയ്ക്കു തിന്നാന്‍ തീറ്റയും വയ്ക്കോലും കൊടുത്തു. ദാസനും കൂടെയുള്ളവര്‍ക്കും കാല് കഴുകാന്‍ വെള്ളവും നല്കി. പിന്നീട് അവര്‍ക്കു ഭക്ഷണം വിളമ്പി.
33
അപ്പോള്‍ ദാസന് പറഞ്ഞു: “ഞാന്‍ വന്നകാര്യം പറയുന്നതിനുമുമ്പ് ഭക്ഷണം കഴിക്കുകയില്ല”. “പറഞ്ഞാലും” ലാബാന്‍ പ്രതിവചിച്ചു.
34
അപ്പോള്‍ അയാള്‍ പറഞ്ഞു: “ഞാന്‍ അബ്രഹാമിന്റെ ദാസനാണ്;
35
സര്‍വേശ്വരന്റെ അനുഗ്രഹത്താല്‍ എന്റെ യജമാനന് സമ്പന്നനായിരിക്കുന്നു; ആടുമാടുകള്‍, സ്വര്‍ണം, വെള്ളി, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവ കൂടാതെ ദാസീദാസന്മാരെയും അവിടുന്ന് അദ്ദേഹത്തിനു സമൃദ്ധമായി നല്‍കിയിട്ടുണ്ട്.
36
യജമാനന്റെ ഭാര്യ സാറാ വാര്‍ധക്യത്തില്‍ അദ്ദേഹത്തിന് ഒരു പുത്രനെ പ്രസവിച്ചു; തനിക്കുള്ളതെല്ലാം യജമാനന് അവനു നല്കിയിരിക്കുന്നു.
37
‘ഞാന്‍ ഇപ്പോള്‍ നിവസിക്കുന്ന കനാന്യരുടെ ദേശത്തുനിന്ന് എന്റെ മകനു ഭാര്യയെ തിരഞ്ഞെടുക്കരുത്.
38
എന്റെ പിതൃഭവനത്തിലുള്ള എന്റെ ചാര്‍ച്ചക്കാരുടെ അടുത്തുതന്നെ പോയി എന്റെ മകന് ഒരു ഭാര്യയെ കണ്ടെത്തണം’ എന്നു പറഞ്ഞ് യജമാനന് എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിരിക്കുന്നു.
39
‘പെണ്‍കുട്ടി എന്റെ കൂടെ വരാതിരുന്നാലോ’ എന്നു ഞാന്‍ എന്റെ യജമാനനോടു ചോദിച്ചു.
40
അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ആരാധിക്കുന്ന സര്വേശ്വരന് തന്റെ ദൂതനെ നിന്റെകൂടെ അയയ്ക്കുകയും നിന്റെ ദൗത്യം സഫലമാക്കുകയും ചെയ്യും; എന്റെ പിതൃഭവനത്തില്‍ എന്റെ ചാര്‍ച്ചക്കാരുടെ ഇടയില്‍ നിന്നുതന്നെ എന്റെ മകനു ഭാര്യയെ നീ കണ്ടെത്തും.
41
എന്നാല്‍ നീ എന്റെ ചാര്‍ച്ചക്കാരുടെ അടുക്കല്‍ ചെല്ലുകയും, അവര്‍ അവളെ നിന്റെകൂടെ അയയ്ക്കാതിരിക്കുകയും ചെയ്താല്‍ നിന്റെ പ്രതിജ്ഞയില്‍നിന്നു നീ വിമുക്തനായിരിക്കും.’
42
ഞാന്‍ നീരുറവയുടെ അടുക്കല്‍ എത്തിയപ്പോള്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: “എന്റെ യജമാനനായ അബ്രഹാമിന്റെ ദൈവമായ സര്‍വേശ്വരാ, എന്റെ ദൗത്യം അങ്ങ് സഫലമാക്കുന്നെങ്കില്‍’
43
ഞാന്‍ ഈ നീരുറവയ്ക്കരികില് നില്ക്കുമ്പോള് ഇവിടെ വെള്ളം കോരാന്‍ ഒരു പെണ്‍കുട്ടി വരികയും, അവളോട് ‘എനിക്കു കുടിക്കാന്‍ നിന്റെ കുടത്തില്‍നിന്ന് അല്പം വെള്ളം തന്നാലും’ എന്നു ഞാന്‍ ചോദിക്കുകയും ചെയ്യുമ്പോള്‍
44
‘അങ്ങേക്കു മാത്രമല്ല, അങ്ങയുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാം’ എന്ന് അവള് മറുപടി പറയുകയും ചെയ്യുന്നെങ്കില്‍ എന്റെ യജമാനന്റെ പുത്രനുവേണ്ടി സര്വേശ്വരന് നിശ്ചയിച്ചിരിക്കുന്ന ഭാര്യ അവളായിരിക്കട്ടെ.’
45
എന്റെ പ്രാര്‍ഥന തീരുന്നതിനു മുമ്പുതന്നെ റിബേക്കാ ചുമലില്‍ കുടവുമായി വരുന്നതു ഞാന്‍ കണ്ടു; അവള് നീരുറവയില്‍നിന്നു വെള്ളം കൊണ്ടുവന്നപ്പോള്‍ ‘എനിക്കു കുടിക്കാന്‍ അല്പം വെള്ളം തരുമോ’ എന്നു ചോദിച്ചു.
46
അവള് ഉടന്‍തന്നെ പാത്രം ഇറക്കിവച്ചിട്ട്, ‘കുടിച്ചാലും, ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാം’ എന്നു പറഞ്ഞു. ഞാന്‍ കുടിച്ചു; ഒട്ടകങ്ങള്‍ക്കും കുടിക്കാന്‍ കൊടുത്തു.
47
അതിനുശേഷം, ‘നീ ആരുടെ മകളാണ്’ എന്നു ഞാന്‍ ചോദിച്ചു. ‘ഞാന്‍ നാഹോരിന്റെയും മില്‍ക്കായുടെയും പുത്രനായ ബെഥൂവേലിന്റെ മകളാണ്’ എന്നവള്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ മൂക്കുത്തിയും വളകളും അവളെ ധരിപ്പിച്ചു.
48
ഞാന്‍ തലകുനിച്ചു സര്‍വേശ്വരനെ നമിച്ചു. എന്റെ യജമാനന്റെ മകനു ചാര്‍ച്ചക്കാരുടെ ഇടയില്‍നിന്നു തന്നെ ഭാര്യയെ കണ്ടുപിടിക്കാന്‍ ഇടവരുത്തിയ എന്റെ യജമാനന്റെ ദൈവമായ സര്‍വേശ്വരനെ സ്തുതിക്കുകയും ചെയ്തു.
49
എന്റെ യജമാനനോടു നിങ്ങള്‍ കൂറും വിശ്വസ്തതയും പുലര്‍ത്തുന്നെങ്കില്‍ ആ വിവരം പറയുക; അല്ലെങ്കില്‍ മറ്റുവഴി നോക്കണമല്ലോ.”
50
“ഇതു സര്‍വേശ്വരന്റെ ഇഷ്ടമാണല്ലോ; ഞങ്ങള്‍ ഇതിനെപ്പറ്റി മറ്റെന്താണു പറയുക എന്നു ലാബാനും ബെഥൂവേലും ഉത്തരം പറഞ്ഞു.
51
അവര്‍ തുടര്‍ന്നു: “റിബേക്കാ ഇതാ നിന്റെ മുമ്പില്‍ നില്ക്കുന്നു. അവളെ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളുക. സര്വേശ്വരന് കല്പിച്ചതുപോലെ അവള് നിന്റെ യജമാനന്റെ മകനു ഭാര്യയായിത്തീരട്ടെ.”
52
അവര്‍ പറഞ്ഞതു കേട്ട് അബ്രഹാമിന്റെ ദാസന് സാഷ്ടാംഗം വീണു സര്‍വേശ്വരനെ വന്ദിച്ചു.
53
വെള്ളിയും സ്വര്‍ണവുംകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും അയാള്‍ റിബേക്കായ്‍ക്കു കൊടുത്തു. കൂടാതെ അവളുടെ സഹോദരനും അമ്മയ്ക്കും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്കി.
54
അയാളും കൂടെയുള്ളവരും ഭക്ഷണം കഴിച്ചശേഷം അവിടെ രാപാര്‍ത്തു. രാവിലെ എഴുന്നേറ്റ് അയാള്‍ പറഞ്ഞു: “എന്നെ യജമാനന്റെ അടുക്കലേക്കു പോകാന്‍ അനുവദിച്ചാലും.”
55
“ഒരു പത്തു ദിവസമെങ്കിലും പെണ്‍കുട്ടി ഇവിടെ ഞങ്ങളുടെകൂടെ നില്ക്കട്ടെ; അതിനുശേഷം അവള് പൊയ്ക്കൊള്ളട്ടെ” എന്ന് അവളുടെ അമ്മയും സഹോദരനും പറഞ്ഞു.
56
അപ്പോള്‍ ദാസന് പറഞ്ഞു: “സര്വേശ്വരന് എന്റെ ശ്രമം സഫലമാക്കിയിരിക്കുന്നുവല്ലോ; ഇനിയും എന്നെ താമസിപ്പിക്കരുതേ, യജമാനന്റെ അടുക്കലേക്കു പോകാന്‍ എന്നെ അനുവദിച്ചാലും.”
57
അവര്‍ പറഞ്ഞു: “നമുക്കു പെണ്‍കുട്ടിയെ വിളിച്ചു ചോദിക്കാം.”
58
അവര്‍ റിബേക്കായെ വിളിച്ചു ചോദിച്ചു: “ഈ ആളിന്റെകൂടെ പോകുന്നുവോ?” “പോകുന്നു” എന്ന് അവള് മറുപടി പറഞ്ഞു.
59
അങ്ങനെ അവര്‍ റിബേക്കായെ അവളുടെ പരിചാരികയോടൊപ്പം അബ്രഹാമിന്റെ ദാസന്റെയും അനുയായികളുടെയുംകൂടെ യാത്രയാക്കി.
60
തത്സമയം അവര്‍ റിബേക്കായെ അനുഗ്രഹിച്ച് ഇപ്രകാരം പറഞ്ഞു: “സഹോദരീ, നീ ആയിരങ്ങളുടെയും പതിനായിരങ്ങളുടെയും മാതാവായിത്തീരട്ടെ; നിന്റെ സന്താനപരമ്പരകള്‍ ശത്രുക്കളുടെ പട്ടണവാതിലുകള്‍ കൈവശപ്പെടുത്തട്ടെ.”
61
പിന്നെ റിബേക്കായും ദാസിമാരും ഒട്ടകപ്പുറത്തു കയറി ആ മനുഷ്യനെ അനുഗമിച്ചു; അങ്ങനെ അബ്രഹാമിന്റെ ദാസന് റിബേക്കായെ കൂട്ടിക്കൊണ്ടു യാത്രയായി.
62
ഇസ്ഹാക്ക് ആ ഇടയ്ക്ക് ബേര്‍-ലഹയീരോയീയില്‍നിന്നു വന്നു നെഗെബില്‍ താമസിച്ചു.
63
ഒരു സന്ധ്യാസമയത്ത് ഇസ്ഹാക്ക് ചിന്താമഗ്നനായി വിജനസ്ഥലത്ത് ഇരിക്കുകയായിരുന്നു. അയാള്‍ നോക്കിയപ്പോള്‍ ഒട്ടകങ്ങള്‍ വരുന്നതു കണ്ടു.
64
റിബേക്കായും ഇസ്ഹാക്കിനെ കണ്ടു, ഉടനെ അവള് ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി:
65
“നമുക്ക് അഭിമുഖമായി വരുന്ന ആ മനുഷ്യന് ആരാണ്” എന്നു ദാസനോടു ചോദിച്ചു. “അതാണ് എന്റെ യജമാനന്” എന്ന് അയാള്‍ പ്രതിവചിച്ചു. അപ്പോള്‍ അവള് മൂടുപടമെടുത്തു മുഖം മൂടി.
66
താന്‍ ചെയ്തതെല്ലാം ദാസന് ഇസ്ഹാക്കിനോടു വിവരിച്ചു.
67
ഇസ്ഹാക്ക് അവളെ തന്റെ അമ്മ സാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അയാള്‍ അവളെ തന്റെ ഭാര്യയായി സ്വീകരിച്ചു; അയാള്‍ അവളെ സ്നേഹിച്ചു. അമ്മ മരിച്ച ദുഃഖത്തിന് അങ്ങനെ ഇസ്ഹാക്കിന് ആശ്വാസം ലഭിച്ചു.
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 25 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50