bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Genesis 45
Genesis 45
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 44
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 46 →
1
അവിടെ ഉണ്ടായിരുന്നവരുടെ മുമ്പില്‍ വികാരം നിയന്ത്രിക്കാന്‍ യോസേഫിനു കഴിഞ്ഞില്ല. സഹോദരന്മാര് ഒഴികെ മറ്റുള്ളവരെ പുറത്താക്കാന്‍ അദ്ദേഹം കല്പിച്ചു. അങ്ങനെ യോസേഫ് സഹോദരന്മാര്ക്കു രഹസ്യമായി സ്വയം വെളിപ്പെടുത്തി.
2
അദ്ദേഹം ഉറക്കെ കരഞ്ഞു. ഈജിപ്തുകാര്‍ അതു കേട്ടു. ഫറവോയുടെ കൊട്ടാരംവരെ കരച്ചിലിന്റെ ശബ്ദം എത്തി.
3
യോസേഫ് സഹോദരന്മാരോടു പറഞ്ഞു: “ഞാന്‍ യോസേഫ് ആണ്; എന്റെ പിതാവിനു സുഖം തന്നെയോ?” അതു കേട്ട് ഞെട്ടിപ്പോയ സഹോദരന്മാര്ക്ക് മറുപടി ഒന്നും പറയാന്‍ കഴിഞ്ഞില്ല.
4
യോസേഫ് അവരോട് അടുത്തുചെല്ലാന്‍ പറഞ്ഞു. അവര്‍ അടുത്തുചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ അടിമയായി വിറ്റ് ഈജിപ്തിലേക്കയച്ച നിങ്ങളുടെ സഹോദരന് യോസേഫാണു ഞാന്‍.
5
നിങ്ങള്‍ എന്നെ ഇവിടേക്കു വിറ്റതില്‍ ദുഃഖിക്കുകയോ സ്വയം കുറ്റപ്പെടുത്തുകയോ വേണ്ടാ. നിങ്ങളുടെ ജീവന് രക്ഷിക്കാന്‍വേണ്ടി ദൈവമാണ് എന്നെ മുന്‍കൂട്ടി ഇവിടേക്കയച്ചത്.
6
ക്ഷാമം തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു വര്‍ഷം ഇനി വരാനിരിക്കുന്നു.
7
നിങ്ങളുടെ സന്തതി ഭൂമിയില്‍ അവശേഷിക്കാനും നിങ്ങള്‍ക്ക് അദ്ഭുതകരമായ രക്ഷ നല്കാനുമായി ദൈവമാണ് എന്നെ ഇങ്ങോട്ടയച്ചത്.
8
അതുകൊണ്ട് യഥാര്‍ഥത്തില്‍ നിങ്ങളല്ല ദൈവമാണ് എന്നെ ഇവിടേക്കയച്ചത്. അവിടുന്നെന്നെ ഫറവോയ്ക്ക് പിതാവും അദ്ദേഹത്തിന്റെ ഗൃഹത്തിനു നാഥനും ഈജിപ്തുദേശത്തിന് അധിപതിയും ആക്കിയിരിക്കുന്നു.
9
നിങ്ങള്‍ വേഗം മടങ്ങിച്ചെന്ന് അങ്ങയുടെ പുത്രനായ യോസേഫ് ഇപ്രകാരം പറയുന്നുവെന്ന് അറിയിക്കുക: ദൈവം എന്നെ ഈജിപ്തിന്റെ മുഴുവന്‍ അധിപതിയാക്കിയിരിക്കുന്നു; എത്രയും വേഗം അപ്പന് എന്റെ അടുക്കല്‍ എത്തണം.
10
അപ്പനും മക്കളും കൊച്ചുമക്കളും അങ്ങയുടെ ആടുമാടുകളും മറ്റെല്ലാ സമ്പാദ്യങ്ങളുമായി എന്റെ അടുത്തുതന്നെയുള്ള ഗോശെന്‍ ദേശത്തു വന്നു പാര്‍ക്കണം.
11
ക്ഷാമം ഇനിയും അഞ്ചു വര്‍ഷംകൂടി നീണ്ടുനില്‍ക്കും. എന്നാല്‍ അങ്ങയെയും കുടുംബത്തിലുള്ള എല്ലാവരെയും അങ്ങേക്കുള്ള എല്ലാറ്റിനെയും ക്ഷാമം ബാധിക്കാതെ ഞാന്‍ സംരക്ഷിച്ചുകൊള്ളാം.
12
ഞാന്‍ തന്നെയാണു നിങ്ങളോടു സംസാരിക്കുന്നതെന്നു നിങ്ങള്‍ക്കും എന്റെ അനുജന് ബെന്യാമീനും ബോധ്യമായല്ലോ.
13
ഈജിപ്തില്‍ എനിക്കുള്ള പ്രതാപവും നിങ്ങള്‍ കണ്ട മറ്റു കാര്യങ്ങളും എന്റെ പിതാവിനോടു പറയണം. അദ്ദേഹത്തെ ഉടന്‍തന്നെ ഇവിടെ കൂട്ടിക്കൊണ്ടു വരികയും വേണം.”
14
യോസേഫ് ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ബെന്യാമീന് യോസേഫിന്റെ തോളില്‍ തല ചായിച്ചു കരഞ്ഞു.
15
സഹോദരന്മാരെയെല്ലാം യോസേഫ് ചുംബിച്ചു കരഞ്ഞു. പിന്നീട് അവര്‍ അദ്ദേഹത്തോടു സംസാരിക്കാന്‍ തുടങ്ങി.
16
യോസേഫിന്റെ സഹോദരന്മാര് വന്നിരിക്കുന്നു എന്ന വാര്‍ത്ത ഫറവോയുടെ കൊട്ടാരത്തില്‍ അറിഞ്ഞു. ഫറവോയും സേവകന്മാരും സന്തോഷിച്ചു.
17
ഫറവോ യോസേഫിനോടു പറഞ്ഞു: “നിന്റെ സഹോദരന്മാരോട് അവര്‍ മൃഗങ്ങളുടെ പുറത്ത് ധാന്യവുമായി കനാന്‍ദേശത്തേക്കു പോകാന്‍ പറയുക.
18
പിന്നെ അവര്‍ പിതാവിനെയും കുടുംബാംഗങ്ങളെയും കൂട്ടി നിന്റെ അടുക്കല്‍ മടങ്ങിവരട്ടെ. ഈജിപ്തിലുള്ള ഏറ്റവും നല്ല പ്രദേശം ഞാന്‍ അവര്‍ക്കു നല്‍കും. സമ്പല്‍സമൃദ്ധിയോടുകൂടി അവര്‍ക്ക് ഇവിടെ കഴിയാം.
19
കുഞ്ഞുങ്ങളെയും ഭാര്യമാരെയും പിതാവിനോടൊപ്പം കൂട്ടിക്കൊണ്ടു വരാന്‍ ഈജിപ്തില്‍നിന്നു വാഹനങ്ങള്‍ കൊണ്ടുപൊയ്ക്കൊള്ളാന് അവരോടു കല്പിക്കുക.
20
അവിടെയുള്ള സമ്പത്തിനെപ്പറ്റി വ്യാകുലപ്പെടേണ്ടാ. ഈജിപ്തിലെ ഏറ്റവും മെച്ചമായതെല്ലാം അവരുടേതായിരിക്കും.”
21
യാക്കോബിന്റെ പുത്രന്മാര് അതുപോലെതന്നെ ചെയ്തു. രാജാവു കല്പിച്ചതുപോലെ വാഹനങ്ങളും യാത്രയ്ക്കാവശ്യമായ ഭക്ഷണസാധനങ്ങളും യോസേഫ് അവര്‍ക്കു കൊടുത്തു.
22
അവരില്‍ ഓരോരുത്തനും വിശേഷവസ്ത്രങ്ങള്‍ നല്കി. ബെന്യാമീനുമാത്രം മുന്നൂറു വെള്ളിനാണയവും അഞ്ച് വിശേഷവസ്ത്രങ്ങളും കൊടുത്തു.
23
പത്തു കഴുതകളുടെ പുറത്തു ഈജിപ്തിലെ വിശിഷ്ടവസ്തുക്കളും പത്തു പെണ്‍കഴുതകളുടെപുറത്തു ധാന്യവും അപ്പവും യാത്രയ്ക്കുവേണ്ട വകയും യോസേഫ് പിതാവിന് കൊടുത്തയച്ചു.
24
അങ്ങനെ അദ്ദേഹം അവരെ യാത്രയാക്കി. വഴിയില്‍വച്ചു കലഹിക്കരുതെന്ന് ഒരു താക്കീതും നല്കി.
25
ഈജിപ്തില്‍നിന്നു പുറപ്പെട്ട് അവര്‍ കനാനില്‍ പിതാവിന്റെ അടുക്കലെത്തി.
26
യോസേഫ് ജീവിച്ചിരിക്കുന്നുവെന്നും അവനാണ് ഈജിപ്തിലെ സര്‍വാധിപതിയെന്നും പറഞ്ഞു. അതുകേട്ട് യാക്കോബ് അദ്ഭുതസ്തബ്ധനായിത്തീര്‍ന്നു. അവര്‍ പറഞ്ഞതു വിശ്വസിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
27
എന്നാല്‍ യോസേഫിന്റെ വാക്കുകള്‍ അദ്ദേഹത്തോടു പറയുകയും യാത്രയ്ക്കുവേണ്ടി യോസേഫ് അയച്ച വാഹനങ്ങള്‍ കാണുകയും ചെയ്തപ്പോള്‍ യാക്കോബ് ഉന്മേഷവാനായി.
28
യാക്കോബ് പറഞ്ഞു: “എനിക്കതു കേട്ടാല്‍ മതി; എന്റെ മകന് യോസേഫ് ജീവിച്ചിരിക്കുന്നുവല്ലോ. ഞാന്‍ മരിക്കുന്നതിനുമുമ്പു അവനെ ചെന്നു കാണും.”
← Chapter 44
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 46 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50