bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Genesis 49
Genesis 49
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 48
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 50 →
1
യാക്കോബു പുത്രന്മാരെ വിളിച്ചു പറഞ്ഞു: “നിങ്ങള്‍ ഒന്നിച്ചുവരിക. ഭാവിയില്‍ നിങ്ങള്‍ക്ക് എന്താണു സംഭവിക്കാന്‍ പോകുന്നതെന്നു ഞാന്‍ പറയാം.”
2
യാക്കോബിന്റെ പുത്രന്മാരേ, ഒരുമിച്ചു വന്നു ശ്രദ്ധിക്കുവിന്‍. നിങ്ങളുടെ പിതാവായ ഇസ്രായേലിന്റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍.
3
രൂബേന്‍, നീ എന്റെ കടിഞ്ഞൂല്പുത്രന്. എന്റെ ബലവും എന്റെ ശക്തിയുടെ ആദ്യഫലവും; ഊറ്റത്തില്‍ നീ ഒന്നാമന്.
4
വെള്ളംപോലെ അസ്ഥിരനായ നീ, ശ്രേഷ്ഠനായിത്തീരുകയില്ല; നീ നിന്റെ പിതാവിന്റെ കിടക്കയില്‍ കയറി അതിനെ അശുദ്ധമാക്കിയല്ലോ.
5
ശിമെയോനും ലേവിയും സഹോദരന്മാര്; അവരുടെ വാളുകള്‍ അക്രമത്തിനുള്ള ആയുധങ്ങള്‍ തന്നെ.
6
എന്റെ മനസ്സ് അവരുടെ ആലോചനയില്‍ പങ്കുചേരാതിരിക്കട്ടെ; എന്റെ ഹൃദയം അവരുടെ കൂട്ടത്തില്‍ ചേരാതിരിക്കട്ടെ. കോപംകൊണ്ട് അവര്‍ മനുഷ്യരെ കൊല്ലുന്നു. അവരുടെ ദുശ്ശാഠ്യത്തില്‍ അവര്‍ കൂറ്റന്മാരുടെ കുതിഞരമ്പു വെട്ടി.
7
അവരുടെ കോപം അത്യുഗ്രം; അവരുടെ ക്രോധം അതിക്രൂരം; അവ ശപിക്കപ്പെടട്ടെ. ഞാന്‍ അവരെ യാക്കോബില്‍ വിഭജിക്കും. ഇസ്രായേലില്‍ ചിതറിക്കും.
8
യെഹൂദായേ, നിന്റെ സഹോദരന്മാര് നിന്നെ പുകഴ്ത്തും; ശത്രുക്കളുടെ കഴുത്തില്‍ നീ പിടിമുറുക്കും; നിന്റെ സഹോദരന്മാര് നിന്നെ നമസ്കരിക്കും.
9
യെഹൂദാ ഒരു സിംഹക്കുട്ടി; ഇരയെവിട്ട് നീ തിരിച്ചുവന്നിരിക്കുന്നു; അവന് സിംഹത്തെയും സിംഹിയെയും പോലെ പതുങ്ങിക്കിടക്കുന്നു. അവനെ എഴുന്നേല്പിക്കാന് ആരു ധൈര്യപ്പെടും?
10
യെഹൂദായില്‍നിന്നു ചെങ്കോലും, അവന്റെ പാദങ്ങള്‍ക്കിടയില്‍നിന്നു രാജ ദണ്ഡും അതിന്റെ അവകാശി വരുന്നതുവരെ മാറുകയില്ല.
11
ചെറുകഴുതയെ മുന്തിരിവള്ളിയില്‍ അവന് ബന്ധിക്കുന്നു; കഴുതക്കുട്ടിയെ വിശിഷ്ട മുന്തിരിവള്ളിയില്‍ തന്നെ കെട്ടുന്നു. വീഞ്ഞില്‍ തന്റെ വസ്ത്രവും ദ്രാക്ഷാരസ ത്തില്‍ തന്റെ അങ്കിയും അലക്കുന്നു.
12
വീഞ്ഞു കുടിച്ച് അവന്റെ കണ്ണു ചുവക്കും; പാല് കുടിച്ച് അവന്റെ പല്ലു വെളുക്കും.
13
സെബൂലൂന്റെ പാര്‍പ്പിടം കടല്ക്കര. അവന്റെ തീരം കപ്പലുകളുടെ അഭയസങ്കേതം. അവന്റെ ദേശം സീദോന്‍വരെ വ്യാപിച്ചിരിക്കും.
14
ഇസ്സാഖാര്‍ ബലമുള്ള കഴുത. അവന് ആട്ടിന്‍തൊഴുത്തുകളുടെ ഇടയില്‍ കിടക്കും.
15
വിശ്രമസ്ഥലം നല്ലതായും ദേശം മനോഹര മായും അവന് കണ്ടു. അതുകൊണ്ട് ചുമടെടുക്കുന്നതിന് അവന് ചുമല് താഴ്ത്തിക്കൊടുത്തു. അങ്ങനെ അവന് അടിമവേലയ്ക്ക് നിര്‍ബന്ധിതനായി.
16
ഇസ്രായേലിലെ മറ്റുഗോത്രങ്ങള്പോലെ ദാന്‍ സ്വന്തം ജനങ്ങള്‍ക്കു ന്യായംവിധിക്കും.
17
ദാന്‍ വഴിയില്‍ ഒരു സര്‍പ്പം, പാതയില്‍ ഒരു അണലി, അവന് കുതിരയുടെ കുതികാലില്‍ കടിക്കും; അതിന്മേല് യാത്ര ചെയ്യുന്നവര്‍ മലര്‍ന്നുവീഴും.
18
സര്‍വേശ്വരാ, വിടുതലിനായി ഞാന്‍ കാത്തിരിക്കുന്നു.
19
ഗാദിനെ കൊള്ളക്കാര്‍ കവര്‍ച്ചചെയ്യും. എന്നാല്‍ അവന് അവരെ പിന്തുടര്‍ന്നോടിക്കും.
20
ആശേരിന്റെ ആഹാരം സമ്പുഷ്ടമായിരിക്കും; സ്വാദിഷ്ടമായ രാജകീയഭോജനം അവനു ലഭിക്കും.
21
നഫ്താലി സ്വതന്ത്രയായ മാന്‍പേട. അത് അഴകുള്ള മാന്‍പേടകള്‍ക്കു ജന്മം നല്കുന്നു.
22
യോസേഫ് ഫലപ്രദമായ ഒരു വൃക്ഷം; നീരുറവിന്നരികെ നില്ക്കുന്ന ഫലസമൃദ്ധമായ വൃക്ഷം തന്നെ. അതിന്റെ ചില്ലകള്‍ മതിലിലേക്ക് ചാഞ്ഞു കിടക്കുന്നു
23
വില്ലാളികള്‍ അവനെ ക്രൂരമായി ആക്രമിച്ചു; അമ്പും വില്ലുമായി പിന്തുടര്ന്നു മുറിവേല്പിച്ചു
24
എന്നാല്‍ അവന്റെ വില്ല് ചഞ്ചലമാകയില്ല; യാക്കോബിന്റെ ശക്തിയും, ഇസ്രായേലിന്റെ പാറയും ഇടയനുമായവന്റെ കരങ്ങളാല്‍ അവന്റെ ഭുജങ്ങള്‍ കരുത്തുകാട്ടി.
25
നിന്റെ പിതാവിന്റെ ദൈവം നിന്നെ സഹായിക്കും. സര്‍വശക്തനായ ദൈവം മീതെ ആകാശ ത്തില്‍നിന്നുള്ള അനുഗ്രഹങ്ങളാലും താഴെ ആഴങ്ങളില്‍നിന്നുള്ള അനുഗ്രഹങ്ങളാലും നിന്നെ ധന്യനാക്കും; സ്തനങ്ങളുടെയും ഗര്‍ഭാശയത്തിന്റെയും അനുഗ്രഹങ്ങള്‍ നിനക്കു നല്‍കും.
26
നിന്റെ പിതാവിന്റെ അനുഗ്രഹങ്ങള്‍ ശാശ്വത ഗിരിനിരകളെക്കാള്‍ കരുത്തുറ്റതാണ്. അവ യോസേഫിന്റെ ശിരസ്സില്‍, സഹോദരന്മാരില് ഉല്‍ക്കൃഷ്ടനായവന്റെ നെറുകയില്‍ ആവസിക്കട്ടെ.
27
ബെന്യാമീന് കടിച്ചുകീറുന്ന ചെന്നായ്. രാവിലെമുതല്‍ അവന് ഇരയെ ഭക്ഷിക്കുന്നു. വൈകിട്ട് ശേഷിച്ചതു പങ്കിടുന്നു.
28
ഇവരാണ് ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രപിതാക്കന്മാര്; അവരില്‍ ഓരോരുത്തര്‍ക്കും ചേര്‍ന്നവിധം അവരെ അനുഗ്രഹിച്ച് യാക്കോബു പറഞ്ഞ വാക്കുകള്‍ ഇവയായിരുന്നു.
29
യാക്കോബു പുത്രന്മാരോടു കല്പിച്ചു: “ഞാന്‍ മരിച്ച് എന്റെ പിതാക്കന്മാരോട് ചേരാന്‍ പോകുന്നു. കനാന്‍ദേശത്ത് മമ്രെക്കു കിഴക്കു ഹിത്യനായ എഫ്രോനില്‍നിന്നു വാങ്ങിയ മക്പേലായിലെ ഗുഹയില്‍ എന്റെ പിതാക്കന്മാരോടൊപ്പം എന്നെ സംസ്കരിക്കണം.
30
ആ ഗുഹയും അതിന്റെ ചുറ്റുമുള്ള നിലവും ഹിത്യനായ എഫ്രോനില്‍നിന്നു ശ്മശാനമായി ഉപയോഗിക്കാന്‍ അബ്രഹാം വിലയ്ക്കു വാങ്ങിയതാണ്.
31
അവിടെ അബ്രഹാമിനെയും ഭാര്യ സാറായെയും സംസ്കരിച്ചു. അവിടെത്തന്നെയാണ് ഇസ്ഹാക്കിനെയും റിബേക്കായെയും സംസ്കരിച്ചത്; എന്റെ ഭാര്യ ലേയായെ ഞാന്‍ സംസ്കരിച്ചതും അവിടെയാണ്.
32
ആ നിലവും അതിലെ ഗുഹയും ഹിത്യരില്‍നിന്നു വിലകൊടുത്തു വാങ്ങിയതാണ്.”
33
ഇപ്രകാരം പുത്രന്മാരോട് ആജ്ഞാപിച്ചശേഷം യാക്കോബു കട്ടിലില്‍ കിടന്ന്; അന്ത്യശ്വാസം വലിച്ചു. അങ്ങനെ യാക്കോബ് തന്റെ പിതാക്കന്മാരോടു ചേര്‍ന്നു.
← Chapter 48
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 50 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50