bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Genesis 31
Genesis 31
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 30
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 32 →
1
“ഞങ്ങളുടെ പിതാവിന്റെ സമ്പത്തു യാക്കോബ് അപഹരിച്ചു; അങ്ങനെയാണ് ഈ സമ്പത്തെല്ലാം അവന് നേടിയത്” എന്നു ലാബാന്റെ പുത്രന്മാര് പറയുന്നതു യാക്കോബു കേട്ടു.
2
ലാബാന്‍ തന്നോടു താല്പര്യം കുറയുന്നതായി അദ്ദേഹം മനസ്സിലാക്കി.
3
അപ്പോള്‍ സര്വേശ്വരന് യാക്കോബിനോടു പറഞ്ഞു: “നിന്റെ പിതൃദേശത്തുള്ള ബന്ധുക്കളുടെ അടുത്തേക്കു മടങ്ങിപ്പോകുക; ഞാന്‍ നിന്റെകൂടെ ഉണ്ടായിരിക്കും.”
4
തന്റെ ആട്ടിന്‍പറ്റം മേഞ്ഞിരുന്ന വയലിലേക്ക് എത്താന്‍ യാക്കോബ് റാഹേലിനെയും ലേയായെയും വിളിപ്പിച്ചു.
5
അവരോടു പറഞ്ഞു: “നിങ്ങളുടെ പിതാവിന് എന്നോടിപ്പോള്‍ പണ്ടത്തെപ്പോലെ താല്പര്യമില്ല. എന്നാല്‍ ദൈവം എന്റെകൂടെ ഉണ്ട്.
6
എന്റെ സര്‍വകഴിവുകളും ഉപയോഗിച്ച് നിങ്ങളുടെ പിതാവിനെ ഞാന്‍ സേവിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമല്ലോ.
7
നിങ്ങളുടെ പിതാവാകട്ടെ എന്നെ ചതിച്ചു; പത്തു പ്രാവശ്യം എന്റെ പ്രതിഫലത്തിനു മാറ്റം വരുത്തി; എങ്കിലും എന്നെ ഉപദ്രവിക്കാന്‍ ദൈവം അദ്ദേഹത്തെ അനുവദിച്ചില്ല.
8
‘മറുകുള്ള ആടുകള്‍ നിനക്കു പ്രതിഫലമായിരിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞതിനുശേഷം ആട്ടിന്പറ്റത്തില് ഉണ്ടായ ആട്ടിന്‍കുട്ടികളെല്ലാം മറുകുള്ളവയായിത്തീര്‍ന്നു. ‘വരയുള്ള ആടുകള്‍ നിന്റെ പ്രതിഫലം ആയിരിക്കട്ടെ’ എന്നു പറഞ്ഞശേഷം ഉണ്ടായവയെല്ലാം വരയുള്ളവ ആയിരുന്നു.
9
ഇങ്ങനെ ദൈവം നിങ്ങളുടെ പിതാവിന്റെ ആട്ടിന്‍കൂട്ടത്തെ എടുത്ത് എനിക്കു നല്കിയിരിക്കുന്നു.
10
ആടുകള്‍ ഇണചേരുന്ന സമയത്തു ഞാന്‍ ഒരു സ്വപ്നം കണ്ടു; ആ സ്വപ്നത്തില്‍ ഇണചേര്‍ന്നതായി കണ്ട മുട്ടാടുകളെല്ലാം വരയും പുള്ളിയും മറുകും ഉള്ളവയായിരുന്നു;
11
ദൈവത്തിന്റെ ദൂതന് സ്വപ്നത്തില്‍ ‘യാക്കോബേ’ എന്നു വിളിച്ചു. ‘ഇതാ ഞാന്‍’ എന്നു ഞാന്‍ വിളികേട്ടു.
12
ദൂതന് പറഞ്ഞു: “നോക്കൂ, ഇണചേരുന്ന മുട്ടാടുകളെല്ലാം വരയും പുള്ളിയും മറുകും ഉള്ളവയാണ്; ലാബാന്‍ നിന്നോടു ചെയ്യുന്നതെല്ലാം ഞാന്‍ കാണുന്നുണ്ട്.
13
നീ തൂണു നാട്ടി എണ്ണ അഭിഷേകം ചെയ്ത് എന്നോട് പ്രതിജ്ഞചെയ്ത ബേഥേലില്‍വച്ചു നിന്നെ സന്ദര്‍ശിച്ച ദൈവമാണു ഞാന്‍. നീ ഇവിടം വിട്ടു നിന്റെ ജന്മസ്ഥലത്തേക്കു പോകുക.”
14
റാഹേലും ലേയായും പറഞ്ഞു: “പിതാവിന്റെ ഭവനത്തില്‍ ഞങ്ങള്‍ക്ക് ഇനി എന്തെങ്കിലും അവകാശമുണ്ടോ?
15
അന്യരായിട്ടല്ലേ പിതാവ് ഞങ്ങളെ കരുതുന്നത്. ഞങ്ങളെ അദ്ദേഹം വിറ്റു; വിറ്റുകിട്ടിയ പണവും ചിലവഴിച്ചു.
16
പിതാവില്‍നിന്ന് ദൈവം എടുത്തുകളഞ്ഞ സ്വത്തുമുഴുവന്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ സന്താനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്; അതുകൊണ്ട് ദൈവം അങ്ങയോടു കല്പിച്ചതുപോലെ ചെയ്യുക.”
17
യാക്കോബു രാവിലെ എഴുന്നേറ്റു ഭാര്യമാരെയും കുട്ടികളെയും ഒട്ടകപ്പുറത്തു കയറ്റി.
18
പദ്ദന്‍-അരാമില്‍വച്ചു നേടിയ ആടുമാടുകള്‍, മൃഗങ്ങള്‍ അങ്ങനെ സര്‍വസമ്പാദ്യങ്ങളുമായി യാക്കോബ് കനാനില്‍ തന്റെ പിതാവായ ഇസ്ഹാക്കിന്റെ അടുക്കലേക്കു പുറപ്പെട്ടു.
19
അപ്പോള്‍ ലാബാന്‍ ആടുകളുടെ രോമം കത്രിക്കാന്‍ പോയിരിക്കുകയായിരുന്നു. ആ തക്കം നോക്കി റാഹേല്‍ തന്റെ പിതാവിന്റെ കുലദേവവിഗ്രഹങ്ങള്‍ അപഹരിച്ചു.
20
നാടുവിടുന്ന വിവരം യാക്കോബ് ലാബാനെ അറിയിച്ചില്ല.
21
സകലസമ്പാദ്യങ്ങളുമായിട്ടാണ് യാക്കോബ് പുറപ്പെട്ടത്. യൂഫ്രട്ടീസ്നദി കടന്ന് ഗിലെയാദ് മലകള്‍ ലക്ഷ്യമാക്കി അവര്‍ നീങ്ങി.
22
യാക്കോബ് ഒളിച്ചുപോയതിന്റെ മൂന്നാം ദിവസം ലാബാന്‍ വിവരമറിഞ്ഞു.
23
അയാള്‍ ചാര്‍ച്ചക്കാരെയും കൂട്ടി ഏഴു ദിവസം യാക്കോബിനെ പിന്തുടര്ന്നു. ഗിലെയാദ് മലകള്‍ക്കടുത്തുവച്ച് അവര്‍ യാക്കോബിനെ കണ്ടെത്തി.
24
അന്നു രാത്രി ദൈവം സ്വപ്നത്തില്‍ ലാബാനു പ്രത്യക്ഷനായി പറഞ്ഞു: “നീ യാക്കോബിനെ ഭീഷണിപ്പെടുത്തരുത്.”
25
ലാബാന്‍ യാക്കോബിന്റെ ഒപ്പമെത്തി; യാക്കോബ് മലമ്പ്രദേശത്ത് കൂടാരം അടിച്ചിരുന്നു; ലാബാനും കൂട്ടരും ഗിലെയാദ് മലമ്പ്രദേശത്തുതന്നെ കൂടാരമടിച്ചു.
26
ലാബാന്‍ യാക്കോബിനോടു പറഞ്ഞു: “നീ എന്താണ് ഇങ്ങനെ ചെയ്തത്? എന്തിനെന്നെ ചതിച്ചു? യുദ്ധത്തടവുകാരെ കൊണ്ടുപോകുന്നതുപോലെ എന്റെ പുത്രിമാരെ കൊണ്ടുപോകുന്നത് എന്ത്?
27
നീ എന്നോടു പറയാതെ ഒളിച്ചോടിയത് എന്തുകൊണ്ട്? എന്നോടു പറഞ്ഞിരുന്നെങ്കില്‍ തംബുരുവും വീണയും മീട്ടി പാട്ടും മേളവുമായി സന്തോഷത്തോടെ ഞാന്‍ നിങ്ങളെ യാത്ര അയയ്ക്കുമായിരുന്നില്ലേ?
28
എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിച്ചു യാത്രയാക്കാന്‍ നീ എനിക്ക് അവസരം നല്കാഞ്ഞതെന്ത്?
29
നിന്നെ ഉപദ്രവിക്കാന്‍ എനിക്കു കഴിയും. എന്നാല്‍ നിന്നെ ഭീഷണിപ്പെടുത്തരുതെന്ന നിന്റെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രിയില്‍ എന്നോടു കല്പിച്ചു.
30
പിതൃഭവനത്തിലെത്താനുള്ള അതിയായ ആഗ്രഹംകൊണ്ടാണ് നീ അങ്ങനെ ചെയ്തതെന്ന് എനിക്കറിയാം. എന്നാല്‍ എന്തിന് എന്റെ കുലദേവവിഗ്രഹങ്ങള്‍ മോഷ്ടിച്ചു?”
31
യാക്കോബ് ലാബാനോടു പറഞ്ഞു: “അങ്ങു ബലം പ്രയോഗിച്ച് അങ്ങയുടെ പുത്രിമാരെ തടഞ്ഞുവയ്ക്കുമെന്നു ഞാന്‍ ഭയപ്പെട്ടു. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്.
32
എന്നാല്‍ ആരുടെയെങ്കിലും പക്കല്‍ അങ്ങയുടെ കുലദേവവിഗ്രഹങ്ങള്‍ കണ്ടാല്‍ പിന്നീടയാള്‍ ജീവിക്കരുത്. നമ്മുടെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍വച്ചു പരിശോധിച്ച് അങ്ങയുടെ വക ഏതെങ്കിലും വസ്തുക്കള്‍ എന്റെ കൈവശം ഉണ്ടെങ്കില്‍ എടുത്തുകൊള്ളുക.” റാഹേല്‍ അവ മോഷ്ടിച്ചു എന്നു യാക്കോബ് അറിഞ്ഞിരുന്നില്ല.
33
യാക്കോബിന്റെയും ലേയായുടെയും ദാസിമാരുടെയും കൂടാരങ്ങളില്‍ കടന്ന് അവിടെയുള്ളതെല്ലാം ലാബാന്‍ പരിശോധിച്ചു. എന്നാല്‍ വിഗ്രഹങ്ങള്‍ ഒന്നും കണ്ടില്ല. പിന്നീട് റാഹേലിന്റെ കൂടാരത്തില്‍ പ്രവേശിച്ചു.
34
റാഹേല്‍ കുലദേവവിഗ്രഹങ്ങളെടുത്ത് ഒട്ടകത്തിന്റെ ജീനിയിലുള്ള സഞ്ചിയിലാക്കി അതിന്മേല് ഇരിക്കുകയായിരുന്നു. ലാബാന്‍ കൂടാരം മുഴുവന്‍ പരിശോധിച്ചിട്ടും അവ കണ്ടില്ല.
35
അവള് പറഞ്ഞു: “പിതാവേ, എന്നോടു കോപിക്കരുതേ; എനിക്കിപ്പോള്‍ ആര്‍ത്തവസമയമാണ്. എഴുന്നേല്ക്കാന് കല്പിക്കരുതേ!” ലാബാന്‍ കൂടാരമെല്ലാം പരിശോധിച്ചിട്ടും വിഗ്രഹങ്ങള്‍ കണ്ടെത്തിയില്ല.
36
യാക്കോബു രോഷത്തോടെ ലാബാനോടു ചോദിച്ചു: “ഞാന്‍ എന്തു കുറ്റം ചെയ്തു? ഇത്ര ആവേശത്തോടെ പിന്തുടരാന് എന്തു തെറ്റാണ് ഞാന്‍ ചെയ്തത്?
37
ഈ പരിശോധനയെല്ലാം നടത്തിയിട്ടും അങ്ങയുടെ ഭവനത്തിലെ ഏതെങ്കിലും വസ്തു കണ്ടുപിടിക്കാന്‍ കഴിഞ്ഞുവോ? കണ്ടുപിടിച്ചെങ്കില്‍ അങ്ങയുടെയും എന്റെയും ചാര്‍ച്ചക്കാരുടെ മുമ്പില്‍ അതു വയ്ക്കുക; അവര്‍ വിധി പറയട്ടെ.
38
ഞാന്‍ കഴിഞ്ഞ ഇരുപതു വര്‍ഷം അങ്ങയുടെ കൂടെ ഉണ്ടായിരുന്നു; അങ്ങയുടെ ചെമ്മരിയാടുകള്‍ക്കോ കോലാടുകള്‍ക്കോ ഗര്‍ഭനാശം ഉണ്ടായിട്ടില്ല. അങ്ങയുടെ പറ്റങ്ങളില്‍നിന്നു ഭക്ഷണത്തിനായി മുട്ടാടുകളെ ഞാന്‍ എടുത്തിട്ടുമില്ല.
39
വന്യമൃഗങ്ങള്‍ കടിച്ചുകീറിയ ആടുകളെ അങ്ങയുടെ അടുക്കല്‍ ഞാന്‍ കൊണ്ടുവന്നിട്ടുമില്ല; അവയുടെ നഷ്ടം ഞാന്‍ തന്നെയാണ് വഹിച്ചത്; രാത്രിയോ പകലോ എന്ന വ്യത്യാസം കൂടാതെ കളവുപോയ എല്ലാറ്റിനുംവേണ്ടി അങ്ങ് എന്നോടു പകരം വാങ്ങി.
40
എന്റെ അനുഭവം അതായിരുന്നു. പകലത്തെ വെയിലും രാത്രിയിലെ ശൈത്യവും എന്നെ ക്ഷീണിപ്പിച്ചു; ഞാന്‍ നിദ്രാവിഹീനനായിത്തീര്‍ന്നു.
41
“കഴിഞ്ഞ ഇരുപതു വര്‍ഷം ഞാന്‍ അങ്ങയുടെ ഭവനത്തിലായിരുന്നല്ലോ കഴിഞ്ഞത്. അതില്‍ പതിനാലു വര്‍ഷം അങ്ങയുടെ പുത്രിമാര്‍ക്കുവേണ്ടിയും ശേഷിച്ച ആറു വര്‍ഷം ആടുകള്‍ക്കുവേണ്ടിയും ഞാന്‍ വേല ചെയ്തു. ഈ കാലയളവിനുള്ളില്‍ പലതവണ എന്റെ പ്രതിഫലം അങ്ങു മാറ്റിമറിച്ചു.
42
എന്റെ പിതാക്കന്മാരായ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ദൈവം എനിക്ക് അനുകൂലമായിരുന്നില്ലെങ്കില്‍ അങ്ങ് എന്നെ വെറുംകൈയോടെ അയച്ചുകളയുമായിരുന്നു. ദൈവം എന്റെ അധ്വാനവും ദുരിതങ്ങളും കണ്ടു. അതുകൊണ്ടാണ് കഴിഞ്ഞ രാത്രിയില്‍ അവിടുന്ന് അങ്ങേക്കു താക്കീതു നല്‍കിയത്.”
43
ലാബാന്‍ യാക്കോബിനോടു പറഞ്ഞു: “ഇവര്‍ എന്റെ പുത്രിമാര്‍, ഈ കുട്ടികള്‍ എന്റെ കുട്ടികള്‍; ആട്ടിന്‍പറ്റവും എന്റേതാണ്. നീ ഇപ്പോള്‍ കാണുന്നതെല്ലാം എന്റെ വകയാണ്. എന്നാല്‍, എന്റെ പുത്രിമാരോടോ അവരുടെ മക്കളോടോ എനിക്ക് ഇപ്പോള്‍ എന്തു ചെയ്യാന്‍ കഴിയും?
44
അതുകൊണ്ട് ഇപ്പോള്‍ നമുക്കു തമ്മില്‍ ഒരു ഉടമ്പടി ചെയ്യാം; അതു നമുക്കു മധ്യേ ഒരു സാക്ഷ്യം ആയിരിക്കട്ടെ.”
45
യാക്കോബ് ഒരു കല്ലെടുത്തു നാട്ടി നിര്‍ത്തി.
46
അനന്തരം കുറെ കല്ലുകള്‍ പെറുക്കിക്കൂട്ടാന്‍ ബന്ധുക്കളോടു പറഞ്ഞു. അവര്‍ കല്ലുകള്‍ ശേഖരിച്ച് കൂമ്പാരം കൂട്ടി. അതിനു സമീപം ഇരുന്ന് അവര്‍ ഭക്ഷണം കഴിച്ചു.
47
ലാബാന്‍ അതിനെ യെഗര്‍-സാഹദൂഥ എന്നും യാക്കോബ് അതിനെ ഗലേദ് എന്നും വിളിച്ചു.
48
“ഈ കൂമ്പാരം ഇന്നു നമുക്കു മധ്യേ സാക്ഷിയായിരിക്കുന്നു” എന്നു പറഞ്ഞു ലാബാന്‍ അതിനു ഗലേദ് എന്നും, കല്ത്തൂണിനു മിസ്പാ എന്നും പേരിട്ടു.
49
അദ്ദേഹം പറഞ്ഞു: “നാം ഇരുവരും രണ്ടു സ്ഥലത്തായിരിക്കുമ്പോള്‍ സര്വേശ്വരന് നമുക്കു കാവലായിരിക്കട്ടെ.
50
നീ എന്റെ പുത്രിമാരെ ഉപദ്രവിക്കുകയോ, അവര്‍ക്കു പുറമേ മറ്റു സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കുകയോ ചെയ്താല്‍ അതു കാണാന്‍ നമ്മുടെകൂടെ ഒരാളും ഇല്ലെങ്കിലും എനിക്കും നിനക്കും മധ്യേ ദൈവം സാക്ഷിയായിരിക്കുന്നു എന്നോര്‍ക്കുക.”
51
പിന്നീട് ലാബാന്‍ യാക്കോബിനോടു പറഞ്ഞു: “നമ്മുടെ മധ്യത്തില്‍ വച്ചിരിക്കുന്ന ഈ കല്‍ക്കൂമ്പാരവും കല്‍ത്തൂണും കാണുക.
52
ദ്രോഹോദ്ദേശ്യത്തോടുകൂടി ഈ കല്‍ക്കൂമ്പാരവും കല്‍ത്തൂണും കടന്ന് ഞാന്‍ നിന്റെ അടുക്കലേക്കോ നീ ഇവ കടന്ന് എന്റെ അടുക്കലേക്കോ വരികയില്ലെന്നുള്ളതിന് ഇവ സാക്ഷിയാകുന്നു.
53
അബ്രഹാമിന്റെയും നാഹോരിന്റെയും അവരുടെ പിതാവിന്റെയും ദൈവം നമുക്കു മധ്യേ ന്യായം വിധിക്കട്ടെ.” ഇസ്ഹാക്ക് ആരാധിച്ചിരുന്ന ദൈവത്തിന്റെ നാമത്തില്‍ യാക്കോബു സത്യം ചെയ്തു.
54
ആ മലയില്‍വച്ചു യാക്കോബ് ഒരു യാഗം അര്‍പ്പിച്ചു; പിന്നീട് ഭക്ഷണം കഴിക്കുന്നതിന് അദ്ദേഹം ബന്ധുക്കളെ ക്ഷണിച്ചു. അവര്‍ ഭക്ഷണം കഴിച്ചശേഷം രാത്രിയില്‍ അവിടെത്തന്നെ പാര്‍ത്തു.
55
ലാബാന്‍ അതിരാവിലെ എഴുന്നേറ്റു കൊച്ചുമക്കളെയും പുത്രിമാരെയും ചുംബിച്ച് അനുഗ്രഹിച്ചശേഷം സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോയി.
← Chapter 30
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 32 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50