bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Genesis 43
Genesis 43
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 42
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 44 →
1
ക്ഷാമം ദേശത്ത് അതിരൂക്ഷമായിത്തീര്‍ന്നു.
2
ഈജിപ്തില്‍നിന്നു കൊണ്ടുവന്നിരുന്ന ധാന്യം തീര്‍ന്നപ്പോള്‍ പിതാവ് അവരോടു പറഞ്ഞു: “നിങ്ങള്‍ പോയി കുറെ ധാന്യംകൂടി വാങ്ങിക്കൊണ്ടു വരിക.”
3
യെഹൂദാ പറഞ്ഞു: “സഹോദരനെ കൂടാതെ വന്നാല്‍ നിങ്ങള്‍ക്കിനി എന്നെ കാണാനാവുകയില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.
4
ബെന്യാമീനെ ഞങ്ങളോടുകൂടി അയച്ചാല്‍ ഞങ്ങള്‍ പോയി ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരാം.
5
സഹോദരനെ കൂടാതെവന്നാല്‍ നിങ്ങള്‍ക്കിനി എന്നെ കാണാനാവുകയില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവനെ ഞങ്ങളോടൊപ്പം അയയ്ക്കുന്നില്ലെങ്കില് ഞങ്ങള്‍ പോകുകയില്ല.”
6
അപ്പോള്‍ യാക്കോബു പറഞ്ഞു: “മറ്റൊരു സഹോദരനുണ്ടെന്ന് അദ്ദേഹത്തോടു പറഞ്ഞ് എന്നെ ഈ വിഷമസന്ധിയിലാക്കിയത് എന്തിന്?”
7
അവര്‍ മറുപടി പറഞ്ഞു: “ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയുംപറ്റി അദ്ദേഹം താല്പര്യപൂര്വം അന്വേഷിച്ചു. നിങ്ങളുടെ അപ്പന് ജീവിച്ചിരിക്കുന്നുവോ, നിങ്ങള്‍ക്കു വേറെ സഹോദരനുണ്ടോ എന്നെല്ലാം വിശദമായി ചോദിച്ചപ്പോള്‍ ഞങ്ങള്‍ അതിനു മറുപടി പറഞ്ഞു. എന്നാല്‍ നിങ്ങളുടെ സഹോദരനെയും കൂട്ടിക്കൊണ്ടു വരിക എന്ന് അദ്ദേഹം പറയുമെന്ന് ഞങ്ങള്‍ക്കെങ്ങനെ മുന്‍കൂട്ടി അറിയാന്‍ കഴിയും?”
8
യെഹൂദാ യാക്കോബിനോടു പറഞ്ഞു: “ബാലനെ എന്റെകൂടെ അയച്ചാലും; അങ്ങും ഞങ്ങളും നമ്മുടെ കൊച്ചുകുഞ്ഞുങ്ങളും പട്ടിണികൊണ്ടു മരിക്കാതെയിരിക്കാന്‍ ധാന്യങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ഉടന്‍തന്നെ പോകാം.
9
അവന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. അവനെ എന്നോടുതന്നെ ചോദിച്ചുകൊള്ളുക. ഞാന്‍ അവനെ അങ്ങയുടെ അടുക്കല്‍ തിരികെ കൊണ്ടുവരുന്നില്ലെങ്കില്‍ അങ്ങയുടെ മുമ്പാകെ ഞാന്‍ എന്നും കുറ്റക്കാരനായിരുന്നുകൊള്ളാം.
10
ഇത്രയും താമസിക്കാതിരുന്നെങ്കില്‍ രണ്ടു തവണ പോയി വരാമായിരുന്നു.”
11
പിതാവ് അവരോടു പറഞ്ഞു: “വേറെ മാര്‍ഗമില്ലെങ്കില്‍ അപ്രകാരം ചെയ്യുക; ദേശാധിപതിക്കു സമ്മാനിക്കാനായി ഈ ദേശത്തിലെ വിശിഷ്ടവസ്തുക്കളായ സുഗന്ധപ്പശ, തേന്‍, സാമ്പ്രാണി, സന്നിനായകം, ബോടനണ്ടി, ബദാംപരിപ്പ് ഇവ നിങ്ങളുടെ ചാക്കുകളില്‍ എടുത്തുകൊള്ളുക.
12
ആവശ്യമുള്ളതിന്റെ ഇരട്ടി പണവും കൊണ്ടുപോകണം; ചാക്കില്‍ ഇരുന്ന പണം തിരിച്ചുകൊണ്ടുപോകുക. അത് അറിയാതെ സംഭവിച്ചതായിരിക്കും.
13
നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടു ദേശാധിപതിയുടെ അടുക്കലേക്കു പൊയ്ക്കൊള്ളുക;
14
അദ്ദേഹത്തിനു നിങ്ങളോടു കരുണ തോന്നാന്‍ സര്‍വശക്തനായ ദൈവം ഇടവരുത്തട്ടെ. അങ്ങനെ നിങ്ങളുടെ മറ്റേ സഹോദരനെയും ബെന്യാമീനെയും തിരിച്ചയയ്ക്കട്ടെ. പുത്രദുഃഖമാണ് എനിക്കു നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ അങ്ങനെയും ആകട്ടെ.”
15
വിശിഷ്ടവസ്തുക്കളും ഇരട്ടി പണവുമെടുത്തു ബെന്യാമീനെയും കൂട്ടി അവര്‍ ഈജിപ്തിലേക്കു പോയി യോസേഫിന്റെ മുമ്പില്‍ ചെന്നുനിന്നു.
16
അവരുടെ കൂടെ ബെന്യാമീനെ കണ്ടപ്പോള്‍ യോസേഫ് കാര്യസ്ഥനെ വിളിച്ചു പറഞ്ഞു: “ഇവരെ എന്റെ ഗൃഹത്തിലേക്കു കൊണ്ടുപോകുക. മൃഗത്തെ കൊന്ന് ഭക്ഷണം തയ്യാറാക്കുക. ഇന്ന് അവരുടെ ഉച്ചഭക്ഷണം എന്റെ കൂടെയാണ്.
17
യോസേഫ് ആജ്ഞാപിച്ചതുപോലെ അയാള്‍ ചെയ്തു; അവരെ അദ്ദേഹത്തിന്റെ ഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.
18
യോസേഫിന്റെ ഭവനത്തിലേക്കു തങ്ങളെ കൂട്ടിക്കൊണ്ടുപോയതുകൊണ്ട് അവര്‍ ഭയപ്പെട്ടു. “ആദ്യത്തെ തവണ കൊണ്ടുപോയ ധാന്യങ്ങളുടെ പണം ചാക്കില്‍ നിക്ഷേപിച്ചിട്ടു നമുക്കെതിരായ കുറ്റം കണ്ടുപിടിക്കുകയും നമ്മെ അടിമകളാക്കിയിട്ട് കഴുതകളെ കൈവശപ്പെടുത്തുകയുമായിരിക്കും ലക്ഷ്യം” എന്നവര്‍ ചിന്തിച്ചു.
19
അതുകൊണ്ട് വീടിന്റെ വാതില്ക്കല്വച്ചു യോസേഫിന്റെ ഗൃഹവിചാരകനോട് അവര്‍ പറഞ്ഞു:
20
“യജമാനനേ, സത്യമായി ധാന്യം വാങ്ങുന്നതിനായിരുന്നു മുമ്പു ഞങ്ങള്‍ അങ്ങയുടെ അടുക്കല്‍ വന്നത്.
21
ഞങ്ങള്‍ രാത്രി വിശ്രമത്തിനു സത്രത്തില്‍ ചെന്നു ചാക്കഴിക്കുമ്പോഴാണ് പണം മുഴുവനും ഓരോരുത്തന്റെയും ചാക്കിന്റെ വായ്ക്കല് ഇരിക്കുന്നതു കണ്ടത്. അതു ഞങ്ങള്‍ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്.
22
ധാന്യം വാങ്ങാന്‍ വേറെ പണവും കൊണ്ടുവന്നിരിക്കുന്നു; ചാക്കുകളില്‍ പണം വച്ചതാരാണെന്നു ഞങ്ങള്‍ക്കറിവില്ല.”
23
കാര്യസ്ഥന് പറഞ്ഞു: “ഭയപ്പെടാതെ ധൈര്യമായിരിക്കുക; നിങ്ങളുടെയും നിങ്ങളുടെ പിതാവിന്റെയും ദൈവം നിങ്ങളുടെ ചാക്കുകളില്‍ നിധി നിക്ഷേപിച്ചതായിരിക്കണം. നിങ്ങളുടെ പണം എനിക്കു കിട്ടിയതാണല്ലോ.” അതിനുശേഷം ശിമെയോനെ അവരുടെ അടുക്കല്‍ കൊണ്ടുവന്നു.
24
കാര്യസ്ഥന് അവരെ യോസേഫിന്റെ ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി, അവര്‍ക്കു കാല് കഴുകാന്‍ വെള്ളം കൊടുത്തു. അവര്‍ പാദങ്ങള്‍ കഴുകി ശുദ്ധിയാക്കി; അവരുടെ കഴുതകള്‍ക്കു തീറ്റയും കൊടുത്തു.
25
ഭക്ഷണം കഴിക്കുന്നത് അവിടെയാണെന്നു മനസ്സിലാക്കിയപ്പോള്‍ യോസേഫിന് കൊടുക്കാനുള്ള സമ്മാനങ്ങള്‍ അവര്‍ ഒരുക്കിവച്ചു.
26
യോസേഫ് വീട്ടിലെത്തിയപ്പോള്‍ അവര്‍ ആ സമ്മാനങ്ങള്‍ അദ്ദേഹത്തിനു സമര്‍പ്പിച്ചശേഷം അദ്ദേഹത്തിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു.
27
അവരുടെ ക്ഷേമം അന്വേഷിച്ചുകൊണ്ട് യോസേഫ് ചോദിച്ചു: “നിങ്ങള്‍ പറഞ്ഞതുപോലെ നിങ്ങളുടെ വൃദ്ധനായ പിതാവ് ജീവിച്ചിരിക്കുന്നുവോ? അദ്ദേഹത്തിനു സുഖം തന്നെയോ?”
28
“അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവ് ജീവിച്ചിരിക്കുന്നു; അദ്ദേഹത്തിനു സുഖംതന്നെ” എന്നു പറഞ്ഞ് അവര്‍ താണുവണങ്ങി.
29
തന്റെ അനുജനായ ബെന്യാമീനെ കണ്ടപ്പോള്‍ യോസേഫ് ചോദിച്ചു: “നിങ്ങള്‍ പറഞ്ഞിരുന്ന ഇളയ സഹോദരന് തന്നെയോ ഇവന്? എന്റെ കുഞ്ഞേ, ദൈവം നിന്നോടു കരുണകാണിക്കട്ടെ.”
30
തന്റെ സഹോദരനെ കണ്ടപ്പോള്‍ വികാരഭരിതനായിത്തീര്‍ന്ന യോസേഫ് പെട്ടെന്ന് സ്വകാര്യമുറിയില്‍ പ്രവേശിച്ചു കരഞ്ഞു.
31
പിന്നീട് മുഖം കഴുകി പുറത്തുവന്നു. സ്വയം നിയന്ത്രിച്ചുകൊണ്ട് യോസേഫ് ഭക്ഷണം വിളമ്പാന്‍ പറഞ്ഞു.
32
ഭൃത്യന്മാര് അദ്ദേഹത്തിന് ഒരിടത്തും സഹോദരന്മാര്ക്കു മറ്റൊരിടത്തും കൂടെയുള്ള ഈജിപ്തുകാര്‍ക്കു വേറൊരിടത്തും ഭക്ഷണം വിളമ്പി; എബ്രായരോടുകൂടി ഭക്ഷണം കഴിക്കുന്നത് ഈജിപ്തുകാര്‍ക്ക് നിഷിദ്ധമായിരുന്നു.
33
യോസേഫിന് അഭിമുഖമായി സഹോദരന്മാരെ മൂപ്പുമുറയ്ക്ക് ഭക്ഷണത്തിനിരുത്തിയപ്പോള്‍ അവര്‍ അമ്പരന്നു പരസ്പരം നോക്കി.
34
യോസേഫിന്റെ മേശയില്‍നിന്നായിരുന്നു അവര്‍ക്ക് ഭക്ഷണം വിളമ്പിയത്. ബെന്യാമീന്റെ മുമ്പില്‍ മറ്റുള്ളവരുടേതിലും അഞ്ചിരട്ടി ആഹാരം വിളമ്പി. അവര്‍ യോസേഫിനോടൊത്ത് വിരുന്നില്‍ സന്തോഷപൂര്‍വം പങ്കെടുത്തു.
← Chapter 42
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 44 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50