bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Genesis 38
Genesis 38
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 37
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 39 →
1
അക്കാലത്തു യെഹൂദാ സ്വന്തം സഹോദരന്മാരില്നിന്നു വേര്‍പെട്ട് ഹീരാം എന്ന അദുല്ലാംകാരന്റെ കൂടെ പാര്‍ക്കുകയായിരുന്നു.
2
അവിടെവച്ചു യെഹൂദാ കനാന്യനായ ശൂവായുടെ പുത്രിയെ കണ്ടുമുട്ടി അവളെ വിവാഹം ചെയ്തു.
3
അവള് ഒരു പുത്രനെ പ്രസവിച്ചു; യെഹൂദാ അവന് ഏര് എന്നു പേരിട്ടു.
4
അവള് വീണ്ടും ഒരു പുത്രനെ പ്രസവിച്ചു; അവള് അവന് ഓനാന്‍ എന്നു പേരു നല്കി.
5
അവള് മറ്റൊരു പുത്രനെ പ്രസവിച്ചു; അവനെ ശേലാ എന്നു വിളിച്ചു. അവന് ജനിക്കുമ്പോള്‍ യെഹൂദാ കെസീബില്‍ ആയിരുന്നു.
6
യെഹൂദാ മൂത്തമകന് ഏരിന് താമാര്‍ എന്ന പെണ്‍കുട്ടിയെ ഭാര്യയായി കണ്ടെത്തി.
7
ഏരിന്റെ ജീവിതരീതികള്‍ സര്വേശ്വരന് ഹിതകരമായിരുന്നില്ല. അതുകൊണ്ട് അവിടുന്ന് അവനെ മരണത്തിനിരയാക്കി.
8
അപ്പോള്‍ യെഹൂദാ ഓനാനോടു പറഞ്ഞു: “നീ സഹോദരപത്നിയെ പ്രാപിച്ച് ഭര്‍ത്തൃസഹോദരന്റെ കടമ നിര്‍വഹിക്കുക. അങ്ങനെ നിന്റെ സഹോദരനു സന്തതി ജനിക്കട്ടെ.
9
സന്തതി ഉണ്ടായാലും പിതൃത്വം തനിക്ക് അവകാശപ്പെട്ടതായിരിക്കുകയില്ലെന്ന് അറിയാമായിരുന്ന ഓനാന്‍ സഹോദരനു സന്തതി ഉണ്ടാകരുതെന്നു കരുതി ബന്ധപ്പെടുമ്പോഴെല്ലാം ബീജം നിലത്തു വീഴ്ത്തിക്കളയുമായിരുന്നു.
10
അവന്റെ പ്രവൃത്തി സര്വേശ്വരന് ഇഷ്ടമായില്ല. അതുകൊണ്ട് അവനെയും മരണത്തിനിരയാക്കി.
11
അപ്പോള്‍ യെഹൂദാ താമാരിനോട് പറഞ്ഞു: “എന്റെ പുത്രനായ ശേലാ പ്രായപൂര്‍ത്തി ആകുംവരെ നീ പിതൃഭവനത്തില്‍ പോയി പാര്‍ക്കുക; സഹോദരന്മാരെപ്പോലെ ശേലായും മരിക്കുമെന്നു അയാള്‍ ഭയപ്പെട്ടിരുന്നു. താമാര്‍ പിതൃഭവനത്തില്‍ പോയി പാര്‍ത്തു.
12
കുറെക്കാലം കഴിഞ്ഞപ്പോള്‍ യെഹൂദായുടെ ഭാര്യ മരിച്ചു. അവള് ശൂവയുടെ മകളായിരുന്നു. വിലാപകാലം കഴിഞ്ഞപ്പോള്‍ യെഹൂദാ അവന്റെ സ്നേഹിതന് അദുല്ലാമ്യനായ ഹീരാമിനോടൊപ്പം തിമ്നയില് ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുക്കലേക്കു പോയി.
13
തന്റെ ഭര്‍തൃപിതാവായ യെഹൂദാ തിമ്നായില്‍ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുക്കല്‍ പോകുന്ന വിവരം താമാര്‍ അറിഞ്ഞു.
14
ശേലാ പ്രായപൂര്‍ത്തിയായിട്ടും അവനെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കുന്നില്ലെന്നു കണ്ട താമാര്‍ വൈധവ്യവസ്ത്രങ്ങള്‍ മാറ്റി, മൂടുപടം അണിഞ്ഞ്, തിമ്നായിലേക്കുള്ള വഴിയരികില്‍ എനയീംപട്ടണത്തിന്റെ വാതില്ക്കല് ചെന്ന് ഇരുന്നു.
15
മുഖം മൂടിയിരുന്നതുകൊണ്ട് അവള് വേശ്യ ആയിരിക്കുമെന്നു യെഹൂദാ വിചാരിച്ചു.
16
പുത്രഭാര്യ ആണെന്നറിയാതെ അയാള്‍ വഴിയരികില്‍ അവളുടെ അടുത്തുചെന്നു: “ഞാന്‍ നിന്റെ അടുക്കല്‍ വരട്ടെ” എന്നു ചോദിച്ചു. “അങ്ങ് എന്തു പ്രതിഫലം തരും?” അവള് ചോദിച്ചു.
17
“എന്റെ ആട്ടിന്‍പറ്റത്തില്‍നിന്ന് ഒരു ആട്ടിന്‍കുട്ടിയെ ഞാന്‍ കൊടുത്തയയ്ക്കാം” എന്നു യെഹൂദാ മറുപടി പറഞ്ഞു. “അത് കൊടുത്തയയ്ക്കുന്നതുവരെ എന്തു പണയം തരും?” എന്ന് അവള് ചോദിച്ചു.
18
“എന്താണ് പണയം വേണ്ടത്?” എന്ന് യെഹൂദാ ചോദിച്ചപ്പോള്‍ അവള് പറഞ്ഞു: “അങ്ങയുടെ മുദ്രമോതിരവും മോതിരച്ചരടും അങ്ങയുടെ വടിയും പണയമായി തരിക.” യെഹൂദാ അവയെല്ലാം അവള്‍ക്കു കൊടുത്തു; അയാള്‍ അവളെ പ്രാപിച്ചു, അങ്ങനെ അവള് ഗര്‍ഭവതിയായി.
19
പിന്നീട് അവള് എഴുന്നേറ്റുപോയി മൂടുപടം മാറ്റി വൈധവ്യവസ്ത്രം ധരിച്ചു.
20
ആട്ടിന്‍കുട്ടിയെ കൊടുത്ത് പണയംവച്ച സാധനങ്ങള്‍ തിരികെ വാങ്ങാന്‍ സുഹൃത്തായ ഹീരാമിനെ യെഹൂദാ അയച്ചു. എന്നാല്‍ അയാള്‍ക്ക് അവളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.
21
“എനയീമില്‍ വഴിയരികില്‍ ഇരുന്ന വേശ്യ എവിടെ” എന്നു സ്ഥലവാസികളോടു ചോദിച്ചപ്പോള്‍ “ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല” എന്നവര്‍ പറഞ്ഞു.
22
അയാള്‍ യെഹൂദായുടെ അടുക്കല്‍ മടങ്ങിവന്നു പറഞ്ഞു: “അവളെ ഞാന്‍ കണ്ടില്ല; അവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നാണു നാട്ടുകാര്‍ പറഞ്ഞത്.”
23
യെഹൂദാ പറഞ്ഞു: “സാധനങ്ങള്‍ അവള്‍തന്നെ എടുത്തുകൊള്ളട്ടെ. അല്ലെങ്കില്‍ നാം പരിഹാസ്യരാകും. നോക്കൂ, ഞാന്‍ ആട്ടിന്‍കുട്ടിയെ തന്നയച്ചു. നിനക്ക് അവളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലല്ലോ.”
24
പുത്രഭാര്യയായ താമാര്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട് ഗര്‍ഭിണിയായി എന്ന് മൂന്നു മാസം കഴിഞ്ഞ് യെഹൂദാ അറിഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞു:
25
“അവളെ പുറത്താക്കി ചുട്ടുകളയുക.” അവളെ പുറത്തു കൊണ്ടുവരുന്നതിനിടയില്‍ അവള് ഭര്‍തൃപിതാവിനെ ഇങ്ങനെ അറിയിച്ചു: “ഈ സാധനങ്ങളുടെ ഉടമസ്ഥന് നിമിത്തമാണ് ഞാന്‍ ഗര്‍ഭിണി ആയത്. ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആരുടേതാണെന്നു നോക്കണം.”
26
യെഹൂദാ ആ സാധനങ്ങള്‍ തിരിച്ചറിഞ്ഞു. അയാള്‍ പറഞ്ഞു: “അവള് എന്നെക്കാള്‍ ധര്‍മിഷ്ഠയാണ്. എന്റെ മകനായ ശേലായ്ക്ക് അവളെ വിവാഹം ചെയ്തു കൊടുക്കാതെയിരുന്ന ഞാനാണ് കുറ്റക്കാരന്‍.” പിന്നീടൊരിക്കലും അയാള്‍ അവളെ പ്രാപിച്ചില്ല.
27
അവള്‍ക്ക് പ്രസവസമയമായപ്പോള്‍ ഗര്‍ഭത്തില്‍ രണ്ടു കുട്ടികള്‍ ഉണ്ടെന്നു വ്യക്തമായി.
28
ആദ്യത്തെ കുട്ടിയുടെ കൈ പുറത്തുവന്നപ്പോള്‍ “ഇതാണ് കടിഞ്ഞൂല്‍ സന്തതി” എന്നു പറഞ്ഞു പരിചാരിക ചുവന്നനൂല്‍ അവന്റെ കൈയില്‍ കെട്ടി.
29
എന്നാല്‍ അവന് കൈ ഉള്ളിലേക്കു വലിച്ചു; സഹോദരന് പുറത്തുവരികയും ചെയ്തു. “നീ മത്സരിച്ചു പുറത്തുവന്നതെന്ത്?” എന്നു ചോദിച്ചുകൊണ്ട് അവനു പേരെസ്സ് എന്നു പേരിട്ടു.
30
അല്പസമയം കഴിഞ്ഞ് കൈയില്‍ ചുവന്ന നൂലുമായി അവന്റെ സഹോദരനും പുറത്തുവന്നു. അവനു സേരഹ് എന്നു പേരിട്ടു.
← Chapter 37
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 39 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50