bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Genesis 37
Genesis 37
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 36
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 38 →
1
കനാനില്‍ തന്റെ പിതാവു കുടിയേറിപ്പാര്‍ത്തിരുന്ന സ്ഥലത്തുതന്നെ യാക്കോബു വസിച്ചു.
2
യാക്കോബിന്റെ കുടുംബചരിത്രം: തന്റെ പിതാവിനു ബില്‍ഹാ, സില്പാ എന്നീ ദാസിമാരില്‍ പിറന്ന തന്റെ സഹോദരന്മാരോടൊപ്പം യോസേഫ് ആടുകളെ മേയിക്കുകയായിരുന്നു. അവന് അപ്പോള്‍ പതിനേഴു വയസ്സായിരുന്നു. അവരെക്കുറിച്ചുള്ള ദുര്‍വാര്‍ത്തകള്‍ അവന് പിതാവിനെ അറിയിച്ചു.
3
വാര്‍ധക്യകാലത്തു ജനിച്ച പുത്രന് ആകയാല്‍ യോസേഫിനെ യാക്കോബ് മറ്റു മക്കളെക്കാളെല്ലാം കൂടുതലായി സ്നേഹിച്ചു; കൈനീളമുള്ള ഒരു നിലയങ്കി അവനു തയ്പിച്ചുകൊടുത്തിരുന്നു.
4
പിതാവു യോസേഫിനെ തങ്ങളെക്കാള്‍ അധികമായി സ്നേഹിച്ചിരുന്നതുകൊണ്ട് മറ്റു സഹോദരന്മാര് യോസേഫിനെ വെറുത്തു; അവര്‍ അവനോടു സ്നേഹത്തോടെ സംസാരിക്കുകപോലും ചെയ്തില്ല.
5
ഒരിക്കല്‍ യോസേഫ് ഒരു സ്വപ്നം കണ്ടു; അതിനെക്കുറിച്ച് സഹോദരന്മാരോടു പറഞ്ഞപ്പോള്‍ അവര്‍ അവനെ കൂടുതല്‍ വെറുത്തു.
6
അവന് അവരോടു പറഞ്ഞു:
7
“ഞാന്‍ ഒരു സ്വപ്നം കണ്ടു: നാം വയലില്‍ കറ്റ കൊയ്തുകൊണ്ടിരിക്കുകയായിരുന്നു. എന്റെ കറ്റ എഴുന്നേറ്റു നിവിര്‍ന്നുനിന്നു; നിങ്ങളുടെ കറ്റകള്‍ ചുറ്റും നിന്ന് എന്റെ കറ്റയെ നമസ്കരിച്ചു.”
8
അപ്പോള്‍ സഹോദരന്മാര് അവനോടു ചോദിച്ചു: “നീ ഞങ്ങളെ ഭരിക്കാന്‍ പോകുകയാണോ? നീ ഞങ്ങളുടെ രാജാവാകുമെന്നോ?” അവന്റെ സ്വപ്നവും വാക്കുകളും കാരണം അവര്‍ അവനെ അധികം വെറുത്തു.
9
യോസേഫ് വേറൊരു സ്വപ്നം കണ്ടു; അതും അവന് സഹോദരന്മാരോടു പറഞ്ഞു: “കേള്‍ക്കുക; ഞാന്‍ മറ്റൊരു സ്വപ്നം കണ്ടു. സൂര്യചന്ദ്രന്മാരും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണു വണങ്ങി.”
10
അവന് ഈ സ്വപ്നം പിതാവിനെയും സഹോദരന്മാരെയും അറിയിച്ചപ്പോള്‍ പിതാവ് അവനെ ശാസിച്ചു: “ഇതെന്തു സ്വപ്നമാണ്? ഞാനും നിന്റെ അമ്മയും സഹോദരന്മാരും നിന്റെ മുമ്പില്‍ മുട്ടുകുത്തുമെന്നാണോ നീ പറയുന്നത്?”
11
സഹോദരന്മാര്ക്ക് അവനോട് അസൂയ തോന്നി. എന്നാല്‍ പിതാവ് ഈ വാക്കുകള്‍ ഹൃദയത്തില്‍ സൂക്ഷിച്ചു.
12
യോസേഫിന്റെ സഹോദരന്മാര് പിതാവിന്റെ ആടുകളെ മേയിച്ചുകൊണ്ടു ശെഖേമില്‍ എത്തി.
13
യാക്കോബ് യോസേഫിനെ വിളിച്ചു പറഞ്ഞു: “നിന്റെ സഹോദരന്മാര് ആടുകളെ മേയ്ക്കാന്‍ ശെഖേമിലേക്കു പോയിരിക്കുകയാണല്ലോ; ഞാന്‍ നിന്നെ അവരുടെ അടുക്കലേക്കു വിടുകയാണ്.”
14
യോസേഫ് അതിനു സമ്മതിച്ചു. പിതാവ് അവനോടു പറഞ്ഞു: “നീ ഇപ്പോള്‍ത്തന്നെ പോകൂ; സഹോദരന്മാര്ക്കും ആടുകള്‍ക്കും ക്ഷേമം തന്നെയോ എന്ന് അന്വേഷിച്ചു വരിക.” അങ്ങനെ പിതാവ് അവനെ ഹെബ്രോന്‍ താഴ്വരയില്നിന്നു യാത്രയാക്കി. യോസേഫ് ശെഖേമില്‍ എത്തി;
15
അവന് അവിടെ ചുറ്റിനടക്കുന്നതു കണ്ട് ഒരാള്‍ ചോദിച്ചു: “നീ എന്താണ് അന്വേഷിക്കുന്നത്?”
16
“ഞാന്‍ എന്റെ സഹോദരന്മാരെ അന്വേഷിക്കുകയാണ്. അവര്‍ എവിടെയാണ് ആടുകളെ മേയിക്കുന്നത് എന്ന് അറിയാമോ?”
17
അയാള്‍ പറഞ്ഞു: “അവര്‍ ഇവിടെനിന്നു പോയി; ‘ദോഥാനിലേക്കു പോകാം’ എന്നു പറയുന്നതു ഞാന്‍ കേട്ടു.” യോസേഫ് അവരെ പിന്തുടര്ന്നു, ദോഥാനില്‍വച്ച് അവരെ കണ്ടുമുട്ടി.
18
ദൂരെവച്ചുതന്നെ യോസേഫ് വരുന്നതു കണ്ട സഹോദരന്മാര് അവനെ വകവരുത്താന്‍ ഗൂഢാലോചന നടത്തി.
19
അവര്‍ പറഞ്ഞു: “അതാ, സ്വപ്നക്കാരന്‍ വരുന്നു.
20
വരിക, അവനെ കൊന്ന് ഏതെങ്കിലും കുഴിയില്‍ തള്ളിയിടാം. ഒരു കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു എന്നു നമുക്കു പറയുകയും ചെയ്യാം. അവന്റെ സ്വപ്നം എന്താകുമെന്ന് കാണാമല്ലോ.”
21
രൂബേന്‍ ഇതു കേട്ട് അവനെ രക്ഷിക്കാന്‍ ആഗ്രഹിച്ചുകൊണ്ടു പറഞ്ഞു: “അവനെ കൊല്ലേണ്ടാ;
22
അവന്റെ രക്തം ചൊരിയേണ്ടാ; ഈ വിജനപ്രദേശത്തുള്ള ഏതെങ്കിലും കുഴിയില്‍ അവനെ ഇട്ടുകളയാം.” എങ്ങനെയെങ്കിലും അവനെ അവരില്‍നിന്നു രക്ഷിച്ചു പിതാവിനെ ഏല്പിക്കണം എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു അയാള്‍ അങ്ങനെ പറഞ്ഞത്.
23
യോസേഫ് അവന്റെ സഹോദരന്മാരുടെ അടുക്കലെത്തിയപ്പോള്‍ അവര്‍ അവന്റെ വിശേഷപ്പെട്ട അങ്കി ഊരിയെടുത്തു.
24
പിന്നീട് അവനെ ഒരു കുഴിയില്‍ ഇട്ടു. അത് ഒരു പൊട്ടക്കിണറായിരുന്നു.
25
അവര്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഗിലെയാദില്‍നിന്നു സുഗന്ധപ്പശയും പരിമളദ്രവ്യങ്ങളും കുന്തുരുക്കവും ഒട്ടകപ്പുറത്തു കയറ്റി ഈജിപ്തിലേക്കു പോകുന്ന ഇശ്മായേല്യര്‍ ആ വഴി വരുന്നതു കണ്ടു.
26
അപ്പോള്‍ യെഹൂദാ സഹോദരന്മാരോടു പറഞ്ഞു: “നമ്മുടെ സഹോദരനെ കൊന്ന് ആ പാതകം മറച്ചുവച്ചാല്‍ നമുക്ക് എന്തു പ്രയോജനം?
27
അവനെ നമുക്ക് ഉപദ്രവിക്കേണ്ടാ; അവന് നമ്മുടെ സഹോദരനും നമ്മുടെ സ്വന്തം മാംസവുമാണല്ലോ. നമുക്കവനെ ഇശ്മായേല്യര്‍ക്കു വിറ്റുകളയാം.” അവന്റെ സഹോദരന്മാര് അതിനു സമ്മതിച്ചു.
28
മിദ്യാന്യവ്യാപാരികള്‍ അതുവഴി കടന്നുപോയപ്പോള്‍, അവര്‍ യോസേഫിനെ പൊട്ടക്കിണറ്റില്‍നിന്നു പുറത്തെടുത്ത് ഇരുപതു വെള്ളിനാണയങ്ങള്‍ക്ക് അവനെ ഇശ്മായേല്യര്‍ക്കു വിറ്റു. അവര്‍ യോസേഫിനെ ഈജിപ്തിലേക്കു കൊണ്ടുപോയി.
29
രൂബേന്‍ പൊട്ടക്കിണറ്റിന്റെ അരികില്‍ ചെന്നു നോക്കിയപ്പോള്‍ യോസേഫിനെ കണ്ടില്ല. അവന് തന്റെ വസ്ത്രം ദുഃഖംകൊണ്ട് വലിച്ചുകീറി;
30
സഹോദരന്മാരുടെ അടുത്തുചെന്നു പറഞ്ഞു: “ബാലനെ അവിടെ കണ്ടില്ല; ഇനി ഞാന്‍ എന്തു ചെയ്യും?”
31
അവര്‍ ഒരു കോലാടിനെ കൊന്ന് യോസേഫിന്റെ അങ്കി രക്തത്തില്‍ മുക്കി;
32
അവര്‍ അതു പിതാവിന്റെ അടുക്കല്‍ കൊണ്ടുചെന്നിട്ടു ചോദിച്ചു: “ഞങ്ങള്‍ക്കു കിട്ടിയ ഈ അങ്കി അങ്ങയുടെ പുത്രന്റേതു തന്നെയോ എന്നു നോക്കിയാലും.”
33
യാക്കോബ് അങ്കി തിരിച്ചറിഞ്ഞു: “എന്റെ മകന്റെ അങ്കിതന്നെ; ഏതോ കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു; അത് അവനെ കടിച്ചുകീറിയിരിക്കും” എന്ന് അദ്ദേഹം പറഞ്ഞു.
34
യാക്കോബു സ്വന്തം അങ്കി കീറി ചാക്കുടുത്തു വളരെക്കാലം അവനെയോര്‍ത്തു വിലപിച്ചു.
35
അദ്ദേഹത്തിന്റെ പുത്രീപുത്രന്മാര് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ആശ്വാസംകൊണ്ടില്ല. യാക്കോബു പറഞ്ഞു: “ഞാന്‍ വിലാപത്തോടെ പാതാളത്തില്‍ എന്റെ മകന്റെ അടുക്കലേക്കു പോകും.” ഇങ്ങനെ അദ്ദേഹം യോസേഫിനെ ഓര്‍ത്ത് വിലപിച്ചുകൊണ്ടിരുന്നു.
36
ഇതിനിടയില്‍ മിദ്യാന്യവ്യാപാരികള്‍ ഈജിപ്തില്‍ എത്തി. യോസേഫിനെ ഫറവോയുടെ അകമ്പടിസേനാനായകനായ പൊത്തീഫറിനു വിറ്റു.
← Chapter 36
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 38 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50