bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Genesis 47
Genesis 47
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 46
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 48 →
1
യോസേഫ് ഫറവോയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “എന്റെ പിതാവും സഹോദരന്മാരും തങ്ങളുടെ ആടുമാടുകളും സകല സമ്പാദ്യങ്ങളുമായി കനാന്‍ദേശത്തുനിന്നു വന്നിട്ടുണ്ട്. അവര്‍ ഇപ്പോള്‍ ഗോശെന്‍പ്രദേശത്തുണ്ട്.”
2
സഹോദരന്മാരില് അഞ്ചു പേരെ യോസേഫ് ഫറവോയുടെ സന്നിധിയില്‍ കൊണ്ടുവന്നു നിര്‍ത്തി.
3
“നിങ്ങളുടെ തൊഴില്‍ എന്താണ്?” എന്നു രാജാവ് അവരോടു ചോദിച്ചു. അവര്‍ ഫറവോയോടു പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ ഇടയന്മാരാണ്”
4
അവര്‍ തുടര്‍ന്നു പറഞ്ഞു: “കനാന്‍ദേശത്തു ക്ഷാമം അതിരൂക്ഷമായിരിക്കുകയാല്‍ ഞങ്ങളുടെ ആടുമാടുകള്‍ക്കു മേച്ചില്‍പ്പുറങ്ങള്‍പോലും ഇല്ല. അതുകൊണ്ട് കുറെക്കാലം പാര്‍ക്കുന്നതിനു ഞങ്ങള്‍ ഇവിടെ വന്നിരിക്കുകയാണ്. അങ്ങയുടെ ദാസന്മാരായ ഞങ്ങളെ ഗോശെന്‍ദേശത്തു പാര്‍ക്കാന്‍ അനുവദിച്ചാലും.”
5
ഫറവോ യോസേഫിനോടു പറഞ്ഞു: “നിന്റെ പിതാവും സഹോദരന്മാരും നിന്റെ അടുക്കല്‍ വന്നിരിക്കുന്നു.
6
ഈജിപ്തുദേശം നിന്റെ അധീനതയിലുണ്ടല്ലോ; ഇവിടെയുള്ളതില്‍ ഏറ്റവും നല്ല സ്ഥലത്തു നിന്റെ പിതാവിനെയും സഹോദരന്മാരെയും പാര്‍പ്പിക്കുക; ഗോശെന്‍ദേശത്തുതന്നെ അവര്‍ പാര്‍ക്കട്ടെ; അവരുടെ കൂട്ടത്തില്‍ സമര്‍ഥരായ ആളുകളുണ്ടെങ്കില്‍ അവരെ എന്റെ ആടുമാടുകളുടെ ചുമതലക്കാരായി നിയമിക്കുക.”
7
പിന്നീട് യോസേഫ് പിതാവായ യാക്കോബിനെ ഫറവോയുടെ സന്നിധിയില്‍ കൊണ്ടുചെന്നു.
8
യാക്കോബ് ഫറവോയെ അനുഗ്രഹിച്ചു. “അങ്ങേക്ക് എത്ര വയസ്സുണ്ട്” എന്നു ഫറവോ ചോദിച്ചപ്പോള്‍,
9
യാക്കോബു പറഞ്ഞു: “എനിക്ക് നൂറ്റിമുപ്പതു വയസ്സായിരിക്കുന്നു. അതു പിതാക്കന്മാരുടെ ജീവിതകാലംപോലെ ദീര്ഘമല്ല; കൂടാതെ ദുരിതപൂര്‍ണവുമായിരുന്നു.”
10
യാക്കോബ് ഫറവോയെ വീണ്ടും അനുഗ്രഹിച്ചശേഷം അവിടെനിന്നു പോയി.
11
ഫറവോ കല്പിച്ചതുപോലെ ഈജിപ്തില്‍ രമെസേസ്പ്രദേശത്ത് ഏറ്റവും ഫലപുഷ്ടിയുള്ള സ്ഥലം യോസേഫ് അവര്‍ക്കു നല്കി. അവിടെ പിതാവിനെയും സഹോദരന്മാരെയും കുടിപാര്‍പ്പിച്ചു.
12
യോസേഫ് പിതാവിനും സഹോദരന്മാര്ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും ശിശുക്കളുടെ എണ്ണംപോലും കണക്കാക്കി ആഹാരസാധനങ്ങള്‍ നല്കി സംരക്ഷിച്ചു.
13
ക്ഷാമം അതിരൂക്ഷമായി തീര്‍ന്നതുകൊണ്ട് ദേശത്തൊരിടത്തും ഭക്ഷണപദാര്‍ഥങ്ങള്‍ ലഭ്യമല്ലാതെയായി. ഈജിപ്തും കനാന്‍ദേശവും ക്ഷാമം നിമിത്തം വലഞ്ഞു.
14
ധാന്യം വാങ്ങാന്‍ ഈജിപ്തിലെയും കനാനിലെയും ആളുകള്‍ തങ്ങളുടെ പണം മുഴുവന്‍ ചെലവിട്ടു. യോസേഫ് ഈ പണമെല്ലാം സംഭരിച്ച് ഫറവോയുടെ കൊട്ടാരത്തില്‍ ഏല്പിച്ചു.
15
കനാന്‍ദേശത്തും ഈജിപ്തിലുമുള്ള ആളുകളുടെ കൈയിലുണ്ടായിരുന്ന പണമെല്ലാം തീര്‍ന്നപ്പോള്‍ ഈജിപ്തുകാര്‍ യോസേഫിന്റെ അടുക്കല്‍ വന്നു പറഞ്ഞു: “ഞങ്ങള്‍ക്കു ഭക്ഷണം തരിക. അങ്ങയുടെ മുമ്പില്‍വച്ചുതന്നെ ഞങ്ങള്‍ മരിക്കാന്‍ ഇടയാകരുത്. ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പണം മുഴുവന്‍ തീര്‍ന്നുപോയി.”
16
യോസേഫ് പറഞ്ഞു: “നിങ്ങളുടെ പണമെല്ലാം തീര്‍ന്നുപോയെങ്കില്‍ നിങ്ങളുടെ കന്നുകാലികളെ കൊണ്ടുവരിക; അവയ്ക്കു പകരമായി ഞാന്‍ നിങ്ങള്‍ക്കു ധാന്യം നല്‍കാം.”
17
അവര്‍ അവരുടെ കന്നുകാലികളെ യോസേഫിന്റെ അടുക്കല്‍ കൊണ്ടുവന്നു; കുതിര, ആടുമാടുകള്‍, കഴുത എന്നിവയ്ക്കു പകരം യോസേഫ് അവര്‍ക്കു ഭക്ഷണസാധനങ്ങള്‍ നല്കി. ആ വര്‍ഷം മുഴുവന്‍ അങ്ങനെ തുടര്‍ന്നു.
18
അടുത്ത വര്‍ഷം ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്നു പറഞ്ഞു: “ഞങ്ങളുടെ പണമെല്ലാം തീര്‍ന്നു. ഞങ്ങളുടെ കന്നുകാലികളും അങ്ങയുടെ വകയായിക്കഴിഞ്ഞു. ഞങ്ങളുടെ ശരീരങ്ങളും നിലവുമല്ലാതെ അങ്ങേക്കു തരാന്‍ ഇനി ഒന്നും ശേഷിച്ചിട്ടില്ല. ഇക്കാര്യങ്ങളൊന്നും അങ്ങയില്‍നിന്നു ഞങ്ങള്‍ മറച്ചുവയ്ക്കുന്നില്ല.
19
ഞങ്ങളും ഞങ്ങളുടെ നിലവും അങ്ങയുടെ കണ്മുമ്പില്വച്ചുതന്നെ നശിക്കുന്നതെന്തിന്? ഞങ്ങളുടെ നിലം വിലയ്ക്കെടുത്തു ഞങ്ങള്‍ക്ക് ആഹാരം നല്കിയാലും. അതോടൊപ്പം ഞങ്ങള്‍ അങ്ങയുടെ അടിമകളായിരുന്നുകൊള്ളാം. ഞങ്ങള്‍ക്കു വിത്തു തരിക; അങ്ങനെ നിലം ശൂന്യമാകാതെയും ഞങ്ങള്‍ നശിക്കാതെയും ഇരിക്കട്ടെ.
20
ഈജിപ്തിലെ നിലം മുഴുവന്‍ യോസേഫ് ഫറവോയുടെ പേരില്‍ വാങ്ങി. ക്ഷാമം അതികഠിനമായിരുന്നതിനാല്‍ ഈജിപ്തുകാരെല്ലാം തങ്ങളുടെ നിലം വിറ്റു. അങ്ങനെ നിലം മുഴുവന്‍ ഫറവോയുടേതായിത്തീര്‍ന്നു.
21
ഈജിപ്തില്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ജനങ്ങളെയെല്ലാം അടിമകളാക്കുകയും ചെയ്തു.
22
പുരോഹിതന്മാരുടെ നിലം മാത്രം യോസേഫ് വിലയ്ക്കു വാങ്ങിയില്ല; ഫറവോ പുരോഹിതന്മാരുടെ ഉപജീവനത്തിനായി അവര്‍ക്കു നിശ്ചിത വിഹിതം നല്കിയിരുന്നതിനാല് നിലം അവര്‍ക്കു വില്ക്കേണ്ടിവന്നില്ല.
23
യോസേഫ് ജനങ്ങളോടു പറഞ്ഞു: “നിങ്ങളെ നിങ്ങളുടെ നിലങ്ങളോടൊപ്പം രാജാവിനുവേണ്ടി ഞാന്‍ വാങ്ങിയിരിക്കുകയാണ്. ഇതാ, വിതയ്ക്കുന്നതിനുള്ള വിത്ത്; നിങ്ങള്‍ കൊണ്ടുപോയി വിതച്ചു കൃഷി ചെയ്യണം.
24
കൊയ്ത്തുകാലത്തു വിളവിന്റെ അഞ്ചിലൊരു ഭാഗം രാജാവിനു നല്‍കണം. ശേഷമുള്ളതു നിങ്ങളുടേതായിരിക്കും. അതു വിത്തിനായും നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും ആഹാരത്തിനായും എടുത്തുകൊള്ളുക.”
25
അവര്‍ പറഞ്ഞു: “ഞങ്ങളുടെ ജീവന് അങ്ങു രക്ഷിച്ചിരിക്കുന്നു. അങ്ങയുടെ ഇഷ്ടംപോലെ ഞങ്ങള്‍ ഫറവോന് അടിമകളായിരുന്നുകൊള്ളാം.”
26
ഇതനുസരിച്ച് യോസേഫ് ഈജിപ്തില്‍ ഒരു ഭൂനിയമം ഉണ്ടാക്കി. വിളവിന്റെ അഞ്ചിലൊരു ഭാഗം ഫറവോയുടേതായിരിക്കും എന്നതായിരുന്നു ആ നിയമം. അത് ഇന്നും നിലവിലിരിക്കുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോയുടേതായില്ല.
27
ഈജിപ്തില്‍ ഗോശെന്‍ദേശത്ത് ഇസ്രായേല്യര്‍ പാര്‍ത്തു; ആ സ്ഥലത്തിന്റെ കൈവശാവകാശം അവര്‍ക്കു ലഭിച്ചു; അവര്‍ക്ക് അവിടെ സന്താനസമൃദ്ധിയും സമ്പദ്സമൃദ്ധിയും ഉണ്ടായി.
28
യാക്കോബ് അവിടെ പതിനേഴു വര്‍ഷം ജീവിച്ചു. അദ്ദേഹത്തിന്റെ ആയുഷ്കാലം നൂറ്റിനാല്പത്തേഴു വര്‍ഷമായിരുന്നു.
29
മരണസമയം അടുത്തപ്പോള്‍ യാക്കോബു യോസേഫിനെ വിളിച്ചു പറഞ്ഞു: “നിനക്ക് എന്നോടു പ്രീതി ഉണ്ടെങ്കില്‍ നിന്റെ കൈ എന്റെ തുടയുടെ കീഴില്‍വച്ച് എന്നോടു ദയയും വിശ്വസ്തതയും പുലര്‍ത്തുമെന്നു സത്യം ചെയ്യുക. എന്നെ ഈജിപ്തില്‍ സംസ്കരിക്കരുത്.
30
ഞാന്‍ എന്റെ പിതാക്കന്മാരോടൊപ്പം വിശ്രമിക്കട്ടെ. എന്നെ ഈജിപ്തില്‍നിന്നു കൊണ്ടുപോയി അവരെ സംസ്കരിച്ച സ്ഥലത്തുതന്നെ സംസ്കരിക്കണം.” “അങ്ങു പറഞ്ഞതുപോലെ ഞാന്‍ ചെയ്തുകൊള്ളാം” എന്നു യോസേഫ് പറഞ്ഞു.
31
“എന്നോടു സത്യം ചെയ്യുക” എന്ന് യാക്കോബ് ആവശ്യപ്പെട്ടു; യോസേഫ് അപ്രകാരം ചെയ്തു. അപ്പോള്‍ യാക്കോബു കട്ടിലിന്റെ തലയ്ക്കല്‍ ശിരസ്സു കുനിച്ചു.
← Chapter 46
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 48 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50