bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Genesis 44
Genesis 44
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 43
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 45 →
1
യോസേഫ് കാര്യസ്ഥനോട് ഇപ്രകാരം കല്പിച്ചു: “അവര്‍ക്കു കൊണ്ടുപോകാവുന്നിടത്തോളം ധാന്യങ്ങള്‍ ചാക്കുകളില്‍ നിറയ്ക്കുക. ഓരോരുത്തരുടെയും പണം ചാക്കിന്റെ വായ്ക്കല്ത്തന്നെ വയ്ക്കണം.
2
ഇളയവന്റെ ചാക്കിന്റെ വായ്ക്കല് പണത്തോടൊപ്പം എന്റെ വെള്ളിപ്പാത്രം കൂടെ വയ്ക്കുക.” യോസേഫ് പറഞ്ഞതുപോലെ അയാള്‍ ചെയ്തു.
3
നേരം വെളുത്തപ്പോള്‍ കഴുതകളുമായി അവര്‍ യാത്രയായി.
4
അവര്‍ പട്ടണത്തില്‍നിന്ന് അധികം അകലെ ആകുന്നതിനു മുമ്പ് യോസേഫ് കാര്യസ്ഥനോടു പറഞ്ഞു: “വേഗം അവരെ പിന്തുടരുക; അവരുടെ ഒപ്പം എത്തി പറയണം, നിങ്ങള്‍ നന്മയ്ക്കു പകരം തിന്മ ചെയ്തതെന്തുകൊണ്ട്?
5
എന്തിനു നിങ്ങള്‍ അദ്ദേഹത്തിന്റെ വെള്ളിപ്പാത്രം മോഷ്ടിച്ചു? എന്റെ യജമാനന് പാനം ചെയ്യുന്നത് ഈ പാത്രത്തില്‍നിന്നല്ലേ? ഇതുപയോഗിച്ചല്ലേ അദ്ദേഹം ലക്ഷണം നോക്കുന്നത്? നിങ്ങള്‍ ചെയ്തത് തെറ്റായിപ്പോയി.”
6
അയാള്‍ അവരുടെ ഒപ്പമെത്തി അപ്രകാരം പറഞ്ഞു.
7
അവര്‍ അയാളോടു പറഞ്ഞു: “യജമാനനേ, അങ്ങ് ഇങ്ങനെ സംസാരിക്കുന്നതെന്ത്? അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ ഇങ്ങനെ ഒരിക്കലും ചെയ്യുകയില്ല.
8
ഞങ്ങള്‍ ചാക്കുകളഴിച്ചപ്പോള്‍ കണ്ട പണം കനാന്‍ദേശത്തുനിന്ന് തിരിച്ചുകൊണ്ടുവന്നില്ലേ? പിന്നെ അങ്ങയുടെ യജമാനന്റെ ഭവനത്തില്‍നിന്നു ഞങ്ങള്‍ വെള്ളിയോ സ്വര്‍ണമോ മോഷ്ടിക്കുമോ?
9
ഞങ്ങളില്‍ ആരുടെയെങ്കിലും ചാക്കില്‍ അതു കണ്ടാല്‍ അവന് മരിക്കട്ടെ; അവശേഷിക്കുന്ന ഞങ്ങള്‍ യജമാനന് അടിമകളായിരുന്നുകൊള്ളാം.”
10
“നിങ്ങള്‍ പറഞ്ഞതുപോലെ തന്നെയാകട്ടെ” എന്ന് അയാള്‍ പറഞ്ഞു. “ആരുടെ പക്കല്‍ അതു കാണുന്നുവോ അവന് എന്റെ അടിമയായിരിക്കും. മറ്റുള്ളവര്‍ കുറ്റക്കാരായിരിക്കുകയില്ല” എന്നും അയാള്‍ പറഞ്ഞു.
11
ഓരോരുത്തനും അവരവരുടെ ചാക്കുകള്‍ വേഗത്തില്‍ താഴെയിറക്കി അഴിച്ചു.
12
മൂത്തവന്റെ തുടങ്ങി ഏറ്റവും ഇളയവന്റെവരെ ഓരോരുത്തരുടെയും ചാക്ക് അയാള്‍ പരിശോധിച്ചു. വെള്ളിപ്പാത്രം ബെന്യാമീന്റെ ചാക്കില്‍ കണ്ടെത്തി.
13
തീവ്രദുഃഖംകൊണ്ട് അവര്‍ വസ്ത്രങ്ങള്‍ പിച്ചിക്കീറി. സാധനങ്ങള്‍ കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിവന്നു.
14
യെഹൂദായും സഹോദരന്മാരും യോസേഫിന്റെ ഭവനത്തിലെത്തിയപ്പോള്‍ അദ്ദേഹം അവിടെയുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു.
15
യോസേഫ് അവരോടു പറഞ്ഞു: “നിങ്ങള്‍ എന്താണ് ഈ ചെയ്തത്? എന്നെപ്പോലെ ഒരാളിനു ലക്ഷണവിദ്യയിലൂടെ ഈ കാര്യം മനസ്സിലാകുമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെയോ?”
16
യെഹൂദാ പറഞ്ഞു: “യജമാനനേ, ഞങ്ങള്‍ അങ്ങയോട് എന്തു പറയും; ഞങ്ങള്‍ എങ്ങനെ ബോധ്യപ്പെടുത്തും? എങ്ങനെ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കും? ഞങ്ങളുടെ അകൃത്യം ദൈവം കണ്ടെത്തി; ഞങ്ങള്‍ ഇതാ, ആരുടെ പക്കല്‍ വെള്ളിപ്പാത്രം കണ്ടെത്തിയോ അവനും ഞങ്ങളും അങ്ങയുടെ അടിമകളായിത്തീര്‍ന്നിരിക്കുന്നു.”
17
എന്നാല്‍ അദ്ദേഹം പറഞ്ഞു: “അതു വേണ്ടാ, അങ്ങനെ ഞാനൊരിക്കലും ചെയ്യുകയില്ല; ആരുടെ പക്കല്‍ എന്റെ പാത്രം കണ്ടെത്തിയോ അവന് മാത്രം എന്റെ അടിമ ആയാല്‍ മതി. നിങ്ങള്‍ക്ക് സമാധാനത്തോടെ പിതാവിന്റെ അടുക്കലേക്കു പോകാം.”
18
യെഹൂദാ യോസേഫിനെ സമീപിച്ചു പറഞ്ഞു: “എന്റെ യജമാനനേ, അങ്ങയുടെ ദാസന് ഒരു വാക്കു ബോധിപ്പിച്ചുകൊള്ളട്ടെ. അങ്ങയുടെ കോപം അടിയന്റെ നേരേ ജ്വലിക്കരുതേ. അങ്ങു ഫറവോയ്ക്ക് സമനല്ലേ?
19
‘നിങ്ങള്‍ക്കൊരു സഹോദരനോ പിതാവോ ഉണ്ടോ’ എന്ന് യജമാനന് അവിടുത്തെ ദാസന്മാരോടു ചോദിച്ചു.
20
അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു, ‘വാര്‍ധക്യത്തിലെത്തിയ പിതാവും ഒരു ഇളയ സഹോദരനും ഞങ്ങള്‍ക്കുണ്ട്. അവന് പിതാവിന്റെ വാര്‍ധക്യകാലത്തു ജനിച്ചവനാണ്. അവന്റെ ഒരു സഹോദരന് മരിച്ചുപോയി. അവന്റെ അമ്മയുടെ പുത്രന്മാരില് അവന് മാത്രമേ ഇപ്പോള്‍ ശേഷിച്ചിട്ടുള്ളൂ. അവന് അപ്പന്റെ ഇഷ്ടപുത്രനുമാകുന്നു.”
21
അങ്ങയുടെ ഈ ദാസന്മാരോട്, ‘അവനെ കൊണ്ടുവരിക ഞാന്‍ കാണട്ടേ’ എന്ന് അങ്ങു പറഞ്ഞു.
22
മറുപടിയായി, ‘അവനെ പിതാവിന്റെ അടുക്കല്‍നിന്നു കൊണ്ടുവരിക പ്രയാസമാണ്; കൊണ്ടുവന്നാല്‍ അപ്പന് മരിച്ചുപോകും’ എന്നു ഞങ്ങള്‍ അങ്ങയോടു പറഞ്ഞിരുന്നു.
23
അവനെ കൊണ്ടുവരാതെ ഒരിക്കലും എന്നെ കാണുകയില്ല’ എന്ന് അങ്ങു പറഞ്ഞു.
24
ഞങ്ങള്‍ തിരിച്ചുചെന്ന് എന്റെ പിതാവിനോട് അങ്ങു കല്പിച്ചതെല്ലാം അറിയിച്ചു.
25
കുറച്ചു ധാന്യം കൂടി വാങ്ങിക്കൊണ്ടുവരാന്‍ പിതാവ് ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ പറഞ്ഞു:
26
‘ഞങ്ങള്‍ക്കു പോകാന്‍ നിവൃത്തിയില്ല; ഇളയ സഹോദരന് കൂടെവന്നാല്‍ ഞങ്ങള്‍ പോകാം; അവനെ കൂടാതെ ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ അടുക്കല്‍ ചെല്ലാന്‍ സാധ്യമല്ല.’
27
അപ്പോള്‍ അങ്ങയുടെ ദാസനായ എന്റെ പിതാവു പറഞ്ഞു: ‘എന്റെ ഭാര്യ രണ്ടു പുത്രന്മാരെ പ്രസവിച്ചു;
28
ഒരാള്‍ എന്നെ വിട്ടുപോയി; അവനെ വന്യമൃഗങ്ങള്‍ കടിച്ചുകീറിയിരിക്കും. പിന്നീടൊരിക്കലും അവനെ കണ്ടിട്ടില്ല.
29
ഇവനെ നിങ്ങള്‍ കൊണ്ടുപോകുകയും ഇവന് എന്തെങ്കിലും സംഭവിക്കുകയും ചെയ്താല്‍ വാര്‍ധക്യത്തിലെത്തിയിരിക്കുന്ന ഞാന്‍ ദുഃഖത്തോടുകൂടി പാതാളത്തിലേക്ക് പോകേണ്ടിവരും.
30
ഈ ബാലന് ഞങ്ങളുടെ കൂടെയില്ലാതെ പിതാവിന്റെ അടുക്കല്‍ ഞങ്ങള്‍ ചെന്നാല്‍ അദ്ദേഹം മരിക്കും. കാരണം, അദ്ദേഹത്തിന്റെ ജീവന് ഇവന്റെ ജീവനോട് അത്രയ്ക്ക് ഒട്ടിയിരിക്കുന്നു.
31
അങ്ങയുടെ ഈ ദാസന്മാര് ഞങ്ങളുടെ പിതാവിനെ വാര്‍ധക്യകാലത്ത് ദുഃഖത്തോടെ പാതാളത്തിലേക്ക് അയയ്ക്കുകയായിരിക്കും അതിന്റെ ഫലം.
32
ഈ ബാലനെ തിരിച്ചു കൊണ്ടുചെല്ലുന്നില്ലെങ്കില്‍ മരണപര്യന്തം ഞാന്‍ പിതാവിന്റെ ദൃഷ്ടിയില് കുറ്റക്കാരനായിരിക്കുമെന്നു പ്രതിജ്ഞ ചെയ്തിട്ടാണ് അങ്ങയുടെ ദാസന് ഇവനെ കൊണ്ടുവന്നത്.
33
അതുകൊണ്ട് ഇവനു പകരം അങ്ങയുടെ അടിമയായിരിക്കാന്‍ എന്നെ അനുവദിച്ചാലും. ബാലനെ എന്റെ സഹോദരന്മാരോടൊന്നിച്ച് മടങ്ങിപ്പോകാന്‍ അനുവദിക്കണമേ.
34
അവനെ കൂടാതെ ഞങ്ങള്‍ എങ്ങനെ പിതാവിന്റെ അടുക്കല്‍ പോകും. അദ്ദേഹത്തിനുണ്ടാകുന്ന ദുരന്തം ഞാന്‍ എങ്ങനെ സഹിക്കും.”
← Chapter 43
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 45 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50