bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Genesis 41
Genesis 41
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 40
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 42 →
1
രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫറവോ ഒരു സ്വപ്നം കണ്ടു. അദ്ദേഹം നൈല്‍നദിയുടെ തീരത്തു നില്‍ക്കുകയായിരുന്നു.
2
അപ്പോള്‍ തടിച്ചുകൊഴുത്ത ഏഴു പശുക്കള്‍ നദിയില്‍നിന്നു കയറിവന്ന് ഞാങ്ങണയ്‍ക്കിടയില്‍ മേഞ്ഞുകൊണ്ടിരുന്നു.
3
അവയുടെ പിന്നാലെ മെലിഞ്ഞ് എല്ലുന്തിയ വേറെ ഏഴു പശുക്കള്‍ നദിയില്‍നിന്നു കയറിവന്നു.
4
മെലിഞ്ഞ പശുക്കള്‍ തടിച്ചുകൊഴുത്ത പശുക്കളുടെ അടുത്തുവന്ന് അവയെ തിന്നുകളഞ്ഞു; ഉടനെ ഫറവോ ഉണര്‍ന്നു.
5
അദ്ദേഹം വീണ്ടും ഉറങ്ങിയപ്പോള്‍ മറ്റൊരു സ്വപ്നം കണ്ടു. ഒരു തണ്ടില്‍ ധാന്യമണികള്‍ നിറഞ്ഞ പുഷ്ടിയുള്ള ഏഴു കതിരുകള്‍ നില്ക്കുന്നു.
6
അവയുടെ പിന്നാലെ ശുഷ്കിച്ചതും കിഴക്കന്‍കാറ്റില്‍ ഉണങ്ങിയതുമായ വേറെ ഏഴു കതിരുകള്‍ ഉയര്‍ന്നുവന്നു.
7
ഉണങ്ങിയ കതിരുകള്‍ പുഷ്ടിയുള്ള കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഫറവോ ഉണര്‍ന്നപ്പോള്‍ അതൊരു സ്വപ്നമായിരുന്നുവെന്നു മനസ്സിലാക്കി.
8
രാവിലെ അദ്ദേഹം അസ്വസ്ഥനായിരുന്നു. ഈജിപ്തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും കൊട്ടാരത്തില്‍ വരുത്തി അവരോടു തന്റെ സ്വപ്നം വിവരിച്ചു പറഞ്ഞു; എന്നാല്‍ അതു ഫറവോയ്ക്കു വ്യാഖ്യാനിച്ചുകൊടുക്കാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല.
9
അപ്പോള്‍ പാനീയമേല്വിചാരകന് ഫറവോയോടു പറഞ്ഞു: “ഞാന്‍ ഒരു അപരാധം ചെയ്തുപോയത് ഇപ്പോള്‍ ഓര്‍ക്കുന്നു.
10
അങ്ങ് ഒരിക്കല്‍ കോപിച്ച് പാചകമേല്‍വിചാരകനെയും എന്നെയും അകമ്പടിസേനാനായകന്റെ ഭവനത്തില്‍ തടവിലാക്കിയിരുന്നല്ലോ.
11
ഒരു രാത്രിയില്‍ വ്യത്യസ്ത അര്‍ഥങ്ങളുള്ള ഓരോ സ്വപ്നം ഞങ്ങള്‍ രണ്ടു പേരും കണ്ടു.
12
അകമ്പടിസേനാനായകന്റെ അടിമയായിരുന്ന ഒരു എബ്രായയുവാവ് ഞങ്ങളോടൊപ്പം തടവില്‍ ഉണ്ടായിരുന്നു; ഞങ്ങളുടെ സ്വപ്നങ്ങള്‍ അവനോടു പറഞ്ഞപ്പോള്‍ അവന് അവയുടെ അര്‍ഥം വ്യാഖ്യാനിച്ചു.
13
അതുപോലെ സംഭവിക്കുകയും ചെയ്തു. എന്നെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കുകയും പാചകമേല്‍വിചാരകനെ തൂക്കിക്കൊല്ലുകയും ചെയ്തു.”
14
ഫറവോ യോസേഫിനെ കൊണ്ടുവരാന്‍ ആളയച്ചു; തടവറയില്‍നിന്ന് ഉടന്‍തന്നെ അവനെ മോചിപ്പിച്ചു. അവനെ ക്ഷൗരം ചെയ്യിച്ച് വസ്ത്രം മാറ്റി രാജസന്നിധിയില്‍ ഹാജരാക്കി.
15
ഫറവോ യോസേഫിനോടു പറഞ്ഞു: “ഞാന്‍ ഒരു സ്വപ്നം കണ്ടു; അതു വ്യാഖ്യാനിച്ചു തരാന്‍ ആര്‍ക്കും കഴിയുന്നില്ല; സ്വപ്നം വ്യാഖ്യാനിക്കാനുള്ള കഴിവ് നിനക്കുണ്ടെന്നു ഞാന്‍ അറിഞ്ഞു.”
16
യോസേഫ് പറഞ്ഞു: “ഞാനല്ല, ദൈവം തന്നെ അങ്ങേക്കു ശരിയായ വ്യാഖ്യാനം നല്‍കും.”
17
രാജാവ് യോസേഫിനോടു പറഞ്ഞു: “ഇതാണു സ്വപ്നം; ഞാന്‍ നൈല്‍നദിയുടെ തീരത്തു നില്‍ക്കുകയായിരുന്നു.
18
തടിച്ചുകൊഴുത്ത ഏഴു പശുക്കള്‍ നദിയില്‍നിന്നു കയറിവന്ന് നദീതീരത്തു ഞാങ്ങണകള്‍ക്കിടയില്‍ മേഞ്ഞുകൊണ്ടിരുന്നു;
19
അപ്പോള്‍ അവയുടെ പിന്നാലെ മെലിഞ്ഞ് വളരെ വിരൂപമായ വേറെ ഏഴു പശുക്കള്‍ കൂടി കയറി വന്നു; അവയെപ്പോലെ മെലിഞ്ഞ് എല്ലുന്തിയ പശുക്കളെ ഒരിക്കലും ഈജിപ്തില്‍ ഒരിടത്തും ഞാന്‍ കണ്ടിട്ടില്ല.
20
മെലിഞ്ഞ പശുക്കള്‍ തടിച്ചുകൊഴുത്ത ഏഴു പശുക്കളെ തിന്നുകളഞ്ഞു.
21
എന്നാല്‍ തടിച്ചുകൊഴുത്ത ഏഴു പശുക്കളെ ഭക്ഷിച്ചു കഴിഞ്ഞിട്ടും അവയെ ഭക്ഷിച്ചു എന്ന് ആരും പറയാത്തവിധം അവ ആദ്യത്തേതുപോലെതന്നെ മെലിഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ ഉണര്‍ന്നു.
22
ഞാന്‍ വീണ്ടും കണ്ട സ്വപ്നത്തില്‍ ഒരു തണ്ടില്‍നിന്നു നല്ലമണികള്‍ നിറഞ്ഞ പുഷ്ടിയുള്ള ഏഴു ധാന്യക്കതിരുകള്‍ വളര്‍ന്നുവന്നു;
23
അവയ്ക്കു പിന്നാലെ ശുഷ്കിച്ചതും കിഴക്കന്‍ കാറ്റേറ്റ് ഉണങ്ങിയതുമായ വേറെ ഏഴു കതിരുകള്‍കൂടി ഉയര്‍ന്നുവന്നു;
24
ഉണങ്ങിയ കതിരുകള്‍ പുഷ്ടിയുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഈ സ്വപ്നങ്ങള്‍ ഞാന്‍ മന്ത്രവാദികളോടു പറഞ്ഞു; എന്നാല്‍ അവ വ്യാഖ്യാനിക്കാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല.”
25
യോസേഫ് ഫറവോയോടു പറഞ്ഞു: “രണ്ടു സ്വപ്നങ്ങള്‍ക്കും അര്‍ഥം ഒന്നുതന്നെ. ദൈവം ചെയ്യാന്‍ പോകുന്നതു രാജാവിനു വെളിപ്പെടുത്തിത്തന്നിരിക്കുന്നു.
26
ഏഴു നല്ല പശുക്കള്‍ ഏഴു സംവത്സരം; ഏഴു പുഷ്ടിയുള്ള കതിരുകളും ഏഴു വര്‍ഷം തന്നെ. രണ്ടും ഒരേ അര്‍ഥമുള്ള സ്വപ്നങ്ങളാണ്.
27
അവയ്ക്കു പിന്നാലെ വന്ന മെലിഞ്ഞ ഏഴു പശുക്കളും, കിഴക്കന്‍ കാറ്റേറ്റ് ഉണങ്ങിയ ഏഴു കതിരുകളും ക്ഷാമമുള്ള ഏഴു വര്‍ഷങ്ങളാണ്.
28
ഞാന്‍ പറഞ്ഞതുപോലെ ദൈവം ചെയ്യാന്‍ പോകുന്നതു രാജാവിനു വെളിപ്പെടുത്തിയിരിക്കുന്നു.
29
ഈജിപ്തു മുഴുവനും സുഭിക്ഷതയും സമൃദ്ധിയുമുള്ള ഏഴു വര്‍ഷങ്ങളുണ്ടാകും.
30
എന്നാല്‍ അവയ്ക്കു പിന്നാലെ കടുത്ത ക്ഷാമമുള്ള ഏഴു വര്‍ഷങ്ങളും വരും. സുഭിക്ഷതയുടെ കാലം മറന്നുപോകത്തക്കവിധം ക്ഷാമം കഠിനമായിരിക്കും; അതു രാജ്യത്തെ ഗ്രസിച്ചുകളയും.
31
ആ ക്ഷാമം അത്ര രൂക്ഷമായിരിക്കുന്നതുകൊണ്ട് സമൃദ്ധിയുടെ കാലം ഓര്‍മയില്‍പോലും അവശേഷിക്കുകയില്ല.
32
സ്വപ്നം രണ്ടു പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടതിന്റെ അര്‍ഥം ദൈവം ഇക്കാര്യം നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു എന്നും അതുടനെ സംഭവിക്കുമെന്നുമാണ്.
33
അതുകൊണ്ട് അങ്ങ് ഇപ്പോള്‍ത്തന്നെ ദീര്‍ഘവീക്ഷണവും ജ്ഞാനവുമുള്ള ഒരാളിനെ തിരഞ്ഞെടുത്ത് രാജ്യത്തിന്റെ മേലധികാരിയായി നിയമിക്കണം.
34
സമൃദ്ധിയുടെ ഏഴു വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടാകുന്ന വിളവുകളുടെ അഞ്ചിലൊന്നു ശേഖരിക്കാന്‍ ഉദ്യോഗസ്ഥന്മാരെയും നിയമിക്കണം.
35
ഈ സമൃദ്ധിയുള്ള വര്‍ഷങ്ങളിലുണ്ടാകുന്ന വിളവുകള്‍ അവര്‍ രാജാവിന്റെ പേരില്‍ നഗരങ്ങളില്‍ സംഭരിച്ചുവയ്ക്കട്ടെ.
36
ഏഴു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്ഷാമകാലത്ത് ഇതു കരുതല്‍ധാന്യമായി പ്രയോജനപ്പെടും; അങ്ങനെ ചെയ്താല്‍ രാജ്യം ക്ഷാമംകൊണ്ടു നശിച്ചുപോകയില്ല.
37
ഈ നിര്‍ദ്ദേശം നല്ലതാണെന്നു ഫറവോയ്ക്കും ഉദ്യോഗസ്ഥപ്രമുഖര്‍ക്കും തോന്നി.
38
ഫറവോ അവരോടു ചോദിച്ചു: “ഇതുപോലെ ദിവ്യചൈതന്യമുള്ള ഒരാളെ കണ്ടെത്താന്‍ കഴിയുമോ?”
39
ഫറവോ യോസേഫിനോടു പറഞ്ഞു: “ദൈവം ഇതെല്ലാം നിനക്കു വെളിപ്പെടുത്തിയിരിക്കുകയാല്‍ നിന്നെക്കാള്‍ ദീര്‍ഘവീക്ഷണവും ജ്ഞാനവുമുള്ള മറ്റൊരാളില്ല.
40
നീ എന്റെ ഭവനത്തിനു മേലധികാരിയായിരിക്കുക; എന്റെ പ്രജകളെല്ലാം നിന്റെ ആജ്ഞയനുസരിച്ചു പ്രവര്‍ത്തിച്ചുകൊള്ളും; സിംഹാസനത്തിന്റെ കാര്യത്തില്‍മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും.”
41
അതിനുശേഷം ഫറവോ യോസേഫിനെ ഈജിപ്തിന്റെ ഭരണാധികാരിയായി നിയമിച്ചു.
42
ഫറവോ തന്റെ മുദ്രമോതിരം ഊരി യോസേഫിന്റെ വിരലില്‍ അണിയിച്ചു. മേല്‍ത്തരം വസ്ത്രം ധരിപ്പിക്കുകയും സ്വര്‍ണമാല അണിയിക്കുകയും ചെയ്തു.
43
ഫറവോ തന്റെ രണ്ടാം രാജകീയരഥത്തില്‍ യോസേഫിനെ ഇരുത്തി നഗരത്തില്‍ പ്രദക്ഷിണം നടത്തിച്ചു. യോസേഫിനെ വണങ്ങാന്‍ ഘോഷകര് ജനത്തോടു വിളിച്ചുപറഞ്ഞു. അങ്ങനെ ഫറവോ അദ്ദേഹത്തെ ഈജിപ്തിന്റെ മുഴുവന്‍ മേലധികാരിയാക്കി.
44
ഫറവോ യോസേഫിനോടു പറഞ്ഞു: “ഞാന്‍ ഫറവോ ആകുന്നു. നിന്റെ അനുവാദം കൂടാതെ ഈജിപ്തില്‍ യാതൊരുവനും കൈയോ കാലോ ഉയര്‍ത്തുകയില്ല.
45
ഫറവോ യോസേഫിനു ‘സാപ്നത് പനേഹ്’ എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പൊത്തിഫേറായുടെ പുത്രി ആസ്നത്തിനെ വിവാഹം കഴിച്ചുകൊടുക്കയും ചെയ്തു. പിന്നീട് യോസേഫ് ഈജിപ്തിലെങ്ങും സഞ്ചരിച്ചു.
46
ഈജിപ്തിലെ രാജാവായ ഫറവോയുടെ സേവനത്തില്‍ പ്രവേശിക്കുമ്പോള്‍ യോസേഫിനു മുപ്പതു വയസ്സായിരുന്നു. അദ്ദേഹം ഫറവോയുടെ കൊട്ടാരം വിട്ട് ഈജിപ്തിലെല്ലായിടത്തും സഞ്ചരിച്ചു.
47
സുഭിക്ഷതയുടെ ഏഴു വര്‍ഷം; ദേശത്ത് സമൃദ്ധമായി വിളവുണ്ടായി.
48
യോസേഫ് ആ വിളവെല്ലാം ശേഖരിച്ചു നഗരത്തില്‍ സൂക്ഷിച്ചു; ഓരോ നഗരത്തിനും ചുറ്റുമുള്ള വയലുകളില്‍ ഉണ്ടാകുന്ന വിളവെല്ലാം അതതു നഗരത്തില്‍ത്തന്നെ സംഭരിച്ചു.
49
അങ്ങനെ കടല്ക്കരയിലെ മണല്‍പോലെ വളരെയധികം ധാന്യം യോസേഫ് ശേഖരിച്ചു; അത് അളക്കാനാകാത്തവിധം സമൃദ്ധമായിരുന്നതിനാല്‍ അളവുതന്നെ വേണ്ടെന്നുവച്ചു.
50
ക്ഷാമകാലം ആരംഭിക്കുന്നതിനുമുമ്പ് യോസേഫിന് ഓനിലെ പുരോഹിതനായ പൊത്തിഫേറായുടെ പുത്രി ആസ്നത്തില്‍ രണ്ടു പുത്രന്മാര് ജനിച്ചു.
51
“എന്റെ സകല ദുരിതങ്ങളും എന്റെ പിതൃഭവനവും ഞാന്‍ മറക്കാന്‍ ദൈവം സഹായിച്ചു” എന്നു പറഞ്ഞുകൊണ്ട് കടിഞ്ഞൂല്പുത്രന് മനശ്ശെ എന്നു പേരിട്ടു.”
52
കഷ്ടതയുടെ ദേശത്ത് ദൈവം എന്നെ ധന്യനാക്കി” എന്നു പറഞ്ഞു രണ്ടാമത്തെ പുത്രനെ എഫ്രയീം എന്നു വിളിച്ചു.
53
ഈജിപ്തിലെ സമൃദ്ധിയുള്ള ഏഴു വര്‍ഷങ്ങള്‍ അവസാനിച്ചു; യോസേഫ് പറഞ്ഞതുപോലെ ഏഴു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്ഷാമകാലം ആരംഭിക്കുകയും ചെയ്തു.
54
മറ്റെല്ലാ രാജ്യങ്ങളെയും ക്ഷാമം ബാധിച്ചു. പക്ഷേ ഈജിപ്തില്‍ എല്ലായിടത്തും ധാന്യം ലഭ്യമായിരുന്നു.
55
ഈജിപ്തിലും ക്ഷാമം അനുഭവപ്പെട്ടപ്പോള്‍ ജനം ഫറവോയോടു ഭക്ഷണത്തിനുവേണ്ടി അപേക്ഷിച്ചു. “യോസേഫിന്റെ അടുക്കല്‍ ചെല്ലുക; അയാള്‍ പറയുന്നതുപോലെ ചെയ്യുവിന്‍” എന്നു ഫറവോ അവരോടു കല്പിച്ചു.
56
ക്ഷാമം ദേശത്തെല്ലായിടത്തും വ്യാപിച്ചു കഴിഞ്ഞപ്പോള്‍ യോസേഫ് സംഭരണശാലകള്‍ തുറന്ന് ഈജിപ്തുകാര്‍ക്കു ധാന്യം വില്ക്കാന് തുടങ്ങി. ഈജിപ്തില്‍ ക്ഷാമം കഠിനമായിരുന്നു.
57
ഭൂമിയില്‍ ആകെ ക്ഷാമം രൂക്ഷമായതിനാല്‍ മറ്റു ദേശങ്ങളില്‍നിന്നും ജനങ്ങള്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ യോസേഫിനെ സമീപിച്ചു.
← Chapter 40
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 42 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50