bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Mark 1
Mark 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 2 →
1
ഇതു ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം.
2
[2,3] യെശയ്യാപ്രവാചകന്റെ പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ‘നിനക്കുവേണ്ടി വഴി ഒരുക്കുന്നതിന് എന്റെ ദൂതനെ നിനക്കു മുമ്പായി ഞാന്‍ അയയ്ക്കും. കര്‍ത്താവിന്റെ വഴി ഒരുക്കുക; അവിടുത്തെ പാത നേരേയാക്കുക.’ എന്നു മരുഭൂമിയില്‍ ഒരു അരുളപ്പാടുണ്ടായി.
4
അങ്ങനെ യോഹന്നാന് മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ട് സ്നാപനം നടത്തുകയും. പ്രസംഗിക്കുകയും ചെയ്തു. “നിങ്ങളുടെ പാപത്തില്‍നിന്നു പിന്തിരിഞ്ഞ് സ്നാപനം സ്വീകരിക്കുക; അപ്പോള്‍ ദൈവം നിങ്ങളുടെ പാപങ്ങള്‍ക്കു മോചനം നല്‍കും” എന്ന് അദ്ദേഹം ജനത്തോടു പറഞ്ഞു.
5
യെഹൂദ്യയിലും യെരൂശലേമിലുമുള്ള സര്‍വജനങ്ങളും അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കുവാന്‍ വന്നുകൂടി. അവര്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞു; അദ്ദേഹം യോര്ദ്ദാന് നദിയില്‍ അവരെ സ്നാപനം ചെയ്തു.
6
ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും തുകല്‍ ബെല്‍റ്റും യോഹന്നാന് ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്റെ ആഹാരം.
7
യോഹന്നാന് ഇപ്രകാരം പ്രഖ്യാപനം ചെയ്തു: “എന്റെ പിന്നാലെ വരുന്നവന് എന്നെക്കാള്‍ ബലമേറിയവനാണ്. കുനിഞ്ഞ് അവിടുത്തെ ചെരുപ്പ് അഴിക്കുവാന്‍പോലുമുള്ള യോഗ്യത എനിക്കില്ല.
8
ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്നാപനം ചെയ്തിരിക്കുന്നു; അവിടുന്നാകട്ടെ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടു സ്നാപനം ചെയ്യും.”
9
അക്കാലത്ത് യേശു ഗലീലപ്രദേശത്തെ നസറെത്തില്‍നിന്നു വന്ന് യോര്‍ദ്ദാന്‍നദിയില്‍ യോഹന്നാനില്‍നിന്നു സ്നാപനം സ്വീകരിച്ചു.
10
വെള്ളത്തില്‍നിന്നു കയറിയ ഉടനെ സ്വര്‍ഗം തുറക്കുന്നതും ആത്മാവ് ഒരു പ്രാവിനെപ്പോലെ തന്റെമേല്‍ ഇറങ്ങിവരുന്നതും അദ്ദേഹം കണ്ടു.
11
“നീ എന്റെ പ്രിയ പുത്രന്; നിന്നില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു” എന്നു സ്വര്‍ഗത്തില്‍നിന്ന് ഒരു അശരീരിയുമുണ്ടായി.
12
ഉടനെതന്നെ ആത്മാവ് അവിടുത്തെ വിജനസ്ഥലത്തേക്കു നയിച്ചു.
13
അവിടുന്ന് അവിടെ സാത്താനാല്‍ പരീക്ഷിക്കപ്പെട്ടുകൊണ്ട് നാല്പതു ദിവസം വന്യമൃഗങ്ങളോടുകൂടി കഴിച്ചുകൂട്ടി. മാലാഖമാര്‍ വന്ന് അവിടുത്തെ പരിചരിച്ചുകൊണ്ടിരുന്നു.
14
യോഹന്നാന് കാരാഗൃഹത്തിലടയ്‍ക്കപ്പെട്ടശേഷം യേശു ഗലീലയില്‍ ചെന്ന് ദൈവത്തിന്റെ സുവിശേഷം ഉദ്ഘോഷിച്ചു.
15
“സമയം പൂര്‍ത്തിയായി; ദൈവരാജ്യം ഇതാ അടുത്തെത്തിക്കഴിഞ്ഞു! പാപത്തില്‍നിന്നു പിന്തിരിഞ്ഞ് സുവിശേഷത്തില്‍ വിശ്വസിക്കുക” എന്ന് അവിടുന്നു പറഞ്ഞു.
16
ഗലീലത്തടാകത്തിന്റെ തീരത്തുകൂടി യേശു നടന്നു പോകുകയായിരുന്നു. ശിമോനും തന്റെ സഹോദരന് അന്ത്രയാസും തടാകത്തില്‍ വല വീശുന്നത് അവിടുന്ന് കണ്ടു; അവര്‍ മീന്‍പിടിത്തക്കാരായിരുന്നു.
17
യേശു അവരോട്: “എന്റെ കൂടെ വരിക; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു.
18
ഉടനെതന്നെ അവര്‍ വലയും മറ്റും ഉപേക്ഷിച്ച് അവിടുത്തെ അനുഗമിച്ചു.
19
അവിടെനിന്നു കുറെദൂരം മുന്നോട്ടു ചെന്നപ്പോള്‍ യാക്കോബും അയാളുടെ സഹോദരന് യോഹന്നാനും വഞ്ചിയിലിരുന്നു വല നന്നാക്കുന്നതു കണ്ടു. സെബദിയുടെ പുത്രന്മാരായിരുന്നു അവര്‍.
20
യേശു അവരെയും വിളിച്ചു. അവരുടെ പിതാവായ സെബദിയെ കൂലിക്കാരോടുകൂടി വഞ്ചിയില്‍ വിട്ടിട്ട് അവര്‍ യേശുവിനെ അനുഗമിച്ചു.
21
പിന്നീട് അവര്‍ കഫര്‍ന്നഹൂമില്‍ പ്രവേശിച്ചു. ശബത്തില്‍ യേശു സുനഗോഗില്‍ ചെന്നു പഠിപ്പിച്ചുകൊണ്ടിരുന്നു.
22
യേശുവിന്റെ ധര്‍മോപദേശം കേട്ടു ജനങ്ങള്‍ വിസ്മയിച്ചു. യെഹൂദമതപണ്ഡിതന്മാരെപ്പോലെയല്ല അധികാരത്തോടുകൂടിയത്രേ അവിടുന്ന് പ്രബോധിപ്പിച്ചത്.
23
[23,24] ദുരാത്മാവ് ബാധിച്ച ഒരു മനുഷ്യന് അവരുടെ സുനഗോഗിലുണ്ടായിരുന്നു. “നസറായനായ യേശുവേ, അങ്ങേക്കു ഞങ്ങളോട് എന്തു കാര്യം? ഞങ്ങളെ നശിപ്പിക്കുന്നതിനാണോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം; അങ്ങു ദൈവത്തിന്റെ പരിശുദ്ധന്‍തന്നെ” എന്ന് അയാള്‍ ആക്രോശിച്ചു.
25
“മിണ്ടരുത്, അവനെ വിട്ടു പോകൂ” എന്നു യേശു ദുരാത്മാവിനോട് ആജ്ഞാപിച്ചു.
26
അപ്പോള്‍ അയാളെ കഠിനമായി ഉലച്ച് ഉച്ചത്തില്‍ അലറിക്കൊണ്ട് ആ ദുരാത്മാവ് വിട്ടുപോയി. എല്ലാവരും ആശ്ചര്യപരതന്ത്രരായി.
27
“ഇതെന്ത്? ഇത് ഒരു പുതിയ ഉപദേശമാണല്ലോ! ദുരാത്മാക്കളോടുപോലും ഇദ്ദേഹം ആജ്ഞാപിക്കുന്നു! അവ അനുസരിക്കുകയും ചെയ്യുന്നുവല്ലോ” എന്ന് അവര്‍ അന്യോന്യം പറഞ്ഞു.
28
അങ്ങനെ അവിടുത്തെക്കുറിച്ചുള്ള കീര്‍ത്തി ഗലീലനാട്ടിലെങ്ങും അതിവേഗം പരന്നു.
29
സുനഗോഗില്‍നിന്നു പുറപ്പെട്ട്, യാക്കോബിനോടും യോഹന്നാനോടുംകൂടി യേശു ശിമോന്റെയും അന്ത്രയാസിന്റെയും വീട്ടില്‍ ചെന്നു.
30
അപ്പോള്‍ ശിമോന്റെ ഭാര്യാമാതാവ് ജ്വരബാധിതയായി കിടപ്പിലായിരുന്നു. അവിടെ എത്തിയ ഉടനെ ആ രോഗിണിയെപ്പറ്റി അവര്‍ യേശുവിനോടു പറഞ്ഞു.
31
അവിടുന്ന് അടുത്തുചെന്ന് ആ സ്ത്രീയുടെ കൈക്കു പിടിച്ച് എഴുന്നേല്പിച്ചു. ഉടനെ ജ്വരം വിട്ടുമാറി. ആ സ്ത്രീ അവരെ പരിചരിക്കുകയും ചെയ്തു.
32
സൂര്യാസ്തമയത്തോടുകൂടി ശബത്ത് അവസാനിച്ചപ്പോള്‍, അവര്‍ എല്ലാവിധ രോഗികളെയും ഭൂതബാധിതരെയും അവിടുത്തെ അടുക്കല്‍ കൊണ്ടുവന്നു.
33
പട്ടണവാസികളെല്ലാവരും വാതില്ക്കല് വന്നുകൂടി.
34
വിവിധ വ്യാധികള്‍ ബാധിച്ച അനേകമാളുകളെ അവിടുന്നു സുഖപ്പെടുത്തി. അനേകം ഭൂതാവിഷ്ടരില്‍നിന്ന് ഭൂതങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തു. അവിടുന്ന് ആരാണെന്നു ഭൂതങ്ങള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ട്, അവിടുന്ന് അവരെ സംസാരിക്കുവാന്‍ അനുവദിച്ചില്ല.
35
അതിരാവിലെ ഇരുട്ടുള്ളപ്പോള്‍ത്തന്നെ യേശു എഴുന്നേറ്റ് ഒരു വിജനസ്ഥലത്തുപോയി പ്രാര്‍ഥിച്ചു.
36
ശിമോനും കൂടെയുണ്ടായിരുന്നവരും യേശുവിനെ അന്വേഷിച്ചു പുറപ്പെട്ടു.
37
അവിടുത്തെ കണ്ടെത്തിയപ്പോള്‍ “എല്ലാവരും അങ്ങയെ അന്വേഷിക്കുന്നു” എന്ന് അവര്‍ പറഞ്ഞു.
38
യേശു അവരോട്, “ചുറ്റുപാടുമുള്ള മറ്റു ഗ്രാമങ്ങളിലേക്കും നമുക്കു പോകണം. എനിക്ക് ആ പ്രദേശങ്ങളിലും പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയാണല്ലോ ഞാന്‍ വന്നിരിക്കുന്നത്” എന്നു മറുപടി പറഞ്ഞു.
39
അവരുടെ സുനഗോഗുകളില്‍ പ്രസംഗിക്കുകയും ഭൂതങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തുകൊണ്ട് ഗലീലയില്‍ ഉടനീളം അവിടുന്നു സഞ്ചരിച്ചു.
40
ഒരു കുഷ്ഠരോഗി യേശുവിന്റെ അടുക്കല്‍ വന്നു മുട്ടുകുത്തി കേണപേക്ഷിച്ചു: “അങ്ങേക്കു മനസ്സുണ്ടെങ്കില്‍ രോഗം നീക്കി എന്നെ ശുദ്ധീകരിക്കുവാന്‍ കഴിയും.”
41
യേശു മനസ്സലിഞ്ഞ് കൈനീട്ടി അയാളെ തൊട്ടു; “എനിക്കു മനസ്സുണ്ട്; ശുദ്ധനാകുക” എന്നു പറഞ്ഞു.
42
തല്‍ക്ഷണം കുഷ്ഠരോഗം വിട്ടുമാറി അയാള്‍ ശുദ്ധനായിത്തീര്‍ന്നു.
43
[43,44] “നോക്കൂ, ഇക്കാര്യം ആരോടും പറയരുത്; എന്നാല്‍ നീ നേരെ പുരോഹിതന്റെ അടുക്കല്‍ ചെന്നു നിന്നെത്തന്നെ കാണിച്ചുകൊടുക്കുക; രോഗവിമുക്തനായി എന്നുള്ളതിന്റെ സാക്ഷ്യത്തിനായി മോശ കല്പിച്ചിട്ടുള്ള വഴിപാട് അര്‍പ്പിക്കുകയും ചെയ്യുക” എന്നു യേശു കര്‍ശനമായി ആജ്ഞാപിച്ചശേഷം അയാളെ പറഞ്ഞയച്ചു.
45
എന്നാല്‍ ആ മനുഷ്യന് അവിടെനിന്നു പോയ ഉടനെ, ഈ വാര്‍ത്ത എല്ലായിടത്തും പറഞ്ഞു പരത്തുവാന്‍ തുടങ്ങി. പരസ്യമായി പട്ടണത്തില്‍ പ്രവേശിക്കുവാന്‍ യേശുവിനു നിവൃത്തിയില്ലാതെയായി; അതുകൊണ്ട് അവിടുന്നു വിജനസ്ഥലങ്ങളില്‍ കഴിഞ്ഞുകൂടി. എങ്കിലും എല്ലാ ദിക്കുകളില്‍നിന്നും ആളുകള്‍ അവിടുത്തെ അടുക്കല്‍ വന്നുകൊണ്ടിരുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16