bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Mark 16
Mark 16
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
1
ശബത്തു കഴിഞ്ഞപ്പോള്‍ മഗ്ദലേന മറിയവും യാക്കോബിന്റെ അമ്മ മറിയവും ശലോമിയും യേശുവിന്റെ ശരീരത്തില്‍ പൂശുവാന്‍ സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി.
2
അവര്‍ ഞായറാഴ്ച പുലര്കാലവേളയില് സൂര്യനുദിച്ചപ്പോള്‍ത്തന്നെ കല്ലറയ്ക്കലേക്കു പോയി.
3
“നമുക്കുവേണ്ടി കല്ലറയുടെ വാതില്ക്കല്നിന്ന് ആ കല്ല് ആര് ഉരുട്ടിനീക്കിത്തരും?” എന്ന് അവര്‍ അന്യോന്യം പറഞ്ഞു.
4
എന്നാല്‍ അവര്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ കല്ലുരുട്ടി നീക്കിയിരിക്കുന്നതു കണ്ടു. ഒരു വലിയ കല്ലായിരുന്നു അത്.
5
കല്ലറയ്ക്കുള്ളില്‍ പ്രവേശിച്ചപ്പോള്‍ ശുഭ്രവസ്ത്രം ധരിച്ച ഒരു യുവാവ് വലത്തുഭാഗത്ത് ഇരിക്കുന്നത് കണ്ട് അവര്‍ അമ്പരന്നു.
6
അയാള്‍ പറഞ്ഞു: “പരിഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെയാണല്ലോ നിങ്ങള്‍ അന്വേഷിക്കുന്നത്; അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; ഇവിടെയില്ല. അവിടുത്തെ സംസ്കരിച്ച സ്ഥലം ഇതാ കണ്ടാലും.
7
നിങ്ങള്‍ പോയി അവിടുത്തെ ശിഷ്യന്മാരോടും പത്രോസിനോടും ‘നിങ്ങള്‍ക്കു മുമ്പായി അവിടുന്ന് ഗലീലയിലേക്കു പോകുന്നു; നിങ്ങളോടു പറഞ്ഞതുപോലെ അവിടെവച്ച് അവിടുത്തെ നിങ്ങള്‍ കാണും’ എന്നു പറയുക.
8
ആ സ്ത്രീകള്‍ കല്ലറയില്‍ നിന്നിറങ്ങി ഓടി. അവര്‍ അമ്പരന്നു വിറയ്ക്കുന്നുണ്ടായിരുന്നു. ഭയപരവശരായിരുന്നതുകൊണ്ട് അവര്‍ ആരോടും ഒന്നും സംസാരിച്ചില്ല.
9
ഞായറാഴ്ച അതിരാവിലെ യേശു ഉയിര്‍ത്തെഴുന്നേറ്റശേഷം ആദ്യമായി മഗ്ദലേന മറിയമിനു പ്രത്യക്ഷപ്പെട്ടു. ആ സ്ത്രീയില്‍ നിന്നായിരുന്നു യേശു ഏഴു ഭൂതങ്ങളെ ഒഴിച്ചു വിട്ടത്.
10
മറിയം പോയി യേശു ഉയിര്‍ത്തെഴുന്നേറ്റ വാര്‍ത്ത അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരെ അറിയിച്ചു. അവര്‍ ദുഃഖിച്ചു വിലപിക്കുകയായിരുന്നു.
11
യേശു ജീവിച്ചിരിക്കുന്നു എന്നും മറിയം അവിടുത്തെ കണ്ടു എന്നും കേട്ടിട്ട് അവര്‍ വിശ്വസിച്ചില്ല.
12
അതിനുശേഷം അവരില്‍ രണ്ടുപേര്‍ നാട്ടിന്പുറത്തേക്കു പോകുമ്പോള്‍ യേശു മറ്റൊരു വിധത്തില്‍ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു.
13
അവര്‍ തിരിച്ചുചെന്ന് മറ്റുള്ളവരോട് ആ വിവരം പറഞ്ഞിട്ടും അവര്‍ വിശ്വസിച്ചില്ല.
14
ഒടുവില്‍ ശിഷ്യന്മാര് പതിനൊന്നു പേരും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. താന്‍ ഉയിര്‍ത്തെഴുന്നേറ്റശേഷം തന്നെ നേരില്‍ കണ്ടവര്‍ പറഞ്ഞത് അവിശ്വാസവും ഹൃദയകാഠിന്യവും മൂലം വിശ്വസിക്കാതിരുന്നതിനാല്‍, യേശു അവരെ ശാസിച്ചു.
15
അനന്തരം അവിടുന്ന് അരുള്‍ചെയ്തു: “നിങ്ങള്‍ ലോകമെങ്ങും പോയി സര്‍വമനുഷ്യരാശിയോടും ഈ സുവിശേഷം പ്രസംഗിക്കുക.
16
വിശ്വസിച്ച് സ്നാപനം സ്വീകരിക്കുന്നവന് രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന് ശിക്ഷിക്കപ്പെടും.
17
വിശ്വസിക്കുന്നവര്‍ക്ക് ഈ അദ്ഭുതസിദ്ധികള്‍ ഉണ്ടായിരിക്കും; എന്റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും. അവര്‍ പുതിയ ഭാഷകളില്‍ സംസാരിക്കും.
18
സര്‍പ്പങ്ങളെ അവര്‍ കൈയിലെടുക്കുകയോ മാരകമായ ഏതെങ്കിലും വിഷം കുടിക്കുകയോ ചെയ്താലും അവര്‍ക്ക് ഒരു ഹാനിയും സംഭവിക്കുകയില്ല; അവര്‍ കൈകള്‍വച്ചാല്‍ രോഗികള്‍ സുഖം പ്രാപിക്കും.”
19
ഇങ്ങനെ അവരോടു പറഞ്ഞശേഷം കര്‍ത്താവായ യേശു സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു; അവിടുന്ന് ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.
20
ശിഷ്യന്മാര് എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടു ചേര്‍ന്നു പ്രവര്‍ത്തിക്കുകയും അവര്‍ മുഖാന്തരം നടന്ന അദ്ഭുതപ്രവൃത്തികളാല്‍ വചനത്തെ ഉറപ്പിക്കുകയും ചെയ്തുപോന്നു.
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16