bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Mark 12
Mark 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 13 →
1
അനന്തരം യേശു ദൃഷ്ടാന്തരൂപേണ അവരോടു സംസാരിച്ചു തുടങ്ങി: “ഒരു മനുഷ്യന് ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, ചുറ്റും വേലികെട്ടുകയും മുന്തിരിച്ചക്കു കുഴിച്ചിടുകയും കാവല്‍ഗോപുരം നിര്‍മിക്കുകയും ചെയ്തു. പിന്നീട് തോട്ടം പാട്ടത്തിന് ഏല്പിച്ചശേഷം അയാള്‍ വിദേശത്തേക്കു പോയി.
2
വിളവെടുപ്പിനു സമയമായപ്പോള്‍ മുന്തിരിത്തോട്ടത്തില്‍നിന്നു തനിക്കു കിട്ടേണ്ട പാട്ടം വാങ്ങുന്നതിനായി അയാള്‍ ഒരു ദാസനെ പാട്ടക്കാരുടെ അടുക്കലേക്കയച്ചു.
3
അവര്‍ അവനെ പിടിച്ചു കണക്കിനു പ്രഹരിച്ചു വെറുംകൈയായി തിരിച്ചയച്ചു.
4
വീണ്ടും മറ്റൊരു ദാസനെ അവരുടെ അടുക്കല്‍ അയച്ചു. അവര്‍ അവന്റെ തലയ്ക്കു പരുക്കേല്പിക്കുകയും അവനെ അപമാനിക്കുകയും ചെയ്തു.
5
പിന്നീടു മറ്റൊരാളെക്കൂടി പറഞ്ഞയച്ചു. അവര്‍ അവനെ കൊന്നുകളഞ്ഞു; മറ്റുപലരെയും ആ പാട്ടക്കാര് തല്ലുകയും ചിലരെ കൊല്ലുകയും ചെയ്തു.
6
അവരുടെ അടുക്കല്‍ അയയ്ക്കാന്‍ ഇനി ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; അയാളുടെ പ്രിയപുത്രന്. ‘എന്റെ മകനെ അവര്‍ ആദരിക്കും’ എന്നു പറഞ്ഞുകൊണ്ട് അയാള്‍ തന്റെ മകനെയും ആ കൃഷിക്കാരുടെ അടുക്കലേക്ക് അയച്ചു.
7
മകനെ കണ്ടപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: ‘ഇതാ ഇവനാണ് ഈ തോട്ടത്തിന്റെ അവകാശി; വരൂ, നമുക്ക് ഇവനെ കൊല്ലാം,
8
അപ്പോള്‍ അവകാശം നമ്മുടേതായിത്തീരും’ എന്നു പറഞ്ഞുകൊണ്ട് അവര്‍ അവനെ പിടിച്ചു കൊന്ന് തോട്ടത്തിനു പുറത്തെറിഞ്ഞു കളഞ്ഞു.
9
“ആ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന് ഇനി എന്തു ചെയ്യും? അയാള്‍ ചെന്ന് ആ പാട്ടക്കാരെ നിഗ്രഹിക്കുകയും മുന്തിരിത്തോട്ടം മറ്റാരെയെങ്കിലും ഏല്പിക്കുകയും ചെയ്യും.
10
നിങ്ങള്‍ ഈ വേദഭാഗം വായിച്ചിട്ടില്ലേ? പണിക്കാര് തള്ളിക്കളഞ്ഞ കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു.
11
ഇതു സര്‍വേശ്വരന്റെ പ്രവൃത്തിയാണ്; നമ്മുടെ ദൃഷ്ടിയില് ഇത് എത്ര ആശ്ചര്യകരം”
12
യെഹൂദമതനേതാക്കള്‍ യേശുവിനെ പിടിക്കുവാന്‍ ശ്രമിച്ചു. എന്തെന്നാല്‍ ഈ ദൃഷ്ടാന്തം തങ്ങളെക്കുറിച്ചാണ് പറഞ്ഞതെന്ന് അവര്‍ക്കു മനസ്സിലായി. എന്നാല്‍ പൊതുജനങ്ങളെ ഭയപ്പെട്ടതുകൊണ്ട് അവര്‍ അവിടുത്തെ വിട്ടുപോയി.
13
വാക്കുകള്‍കൊണ്ട് യേശുവിനെ കെണിയില്‍ വീഴ്ത്തുവാന്‍ പരീശന്മാരിലും ഹേരോദ്യരിലുംപെട്ട ചിലരെ അവര്‍ അവിടുത്തെ അടുക്കല്‍ അയച്ചു.
14
അവര്‍ അവിടുത്തോട് പറഞ്ഞു: “ഗുരോ, അങ്ങു സത്യസന്ധനും ആരെയും ഭയപ്പെടാത്തവനും ആണെന്നും, അതുകൊണ്ട് അങ്ങ് ആരുടെയും മുഖം നോക്കാതെ ദൈവത്തിന്റെ മാര്‍ഗം സത്യമായി ഉപദേശിക്കുന്നു എന്നും ഞങ്ങള്‍ക്കറിയാം; ഞങ്ങള്‍ ഒന്നു ചോദിക്കട്ടെ; കൈസര്‍ക്കു നികുതികള്‍ കൊടുക്കുന്നതു ന്യായമാണോ? ഞങ്ങള്‍ അതു കൊടുക്കണോ വേണ്ടയോ?”
15
അവരുടെ കപടതന്ത്രം മനസ്സിലാക്കിക്കൊണ്ട് യേശു അവരോടു പറഞ്ഞു: “നിങ്ങള്‍ എന്നെ പരീക്ഷിക്കുന്നത് എന്തിന്? ഒരു നാണയം ഇങ്ങുകൊണ്ടുവരൂ; ഞാന്‍ അതൊന്നു നോക്കട്ടെ.”
16
അവര്‍ ഒരു നാണയം കൊണ്ടുവന്നു. അവിടുന്നു ചോദിച്ചു: “ആരുടെ രൂപവും ലിഖിതവുമാണ് ഇതില്‍ കാണുന്നത്?” “കൈസറുടേത്” എന്ന് അവര്‍ പറഞ്ഞു.
17
“ശരി, കൈസര്‍ക്കുള്ളത് കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്ന് യേശു പറഞ്ഞു. അപ്പോള്‍ അവര്‍ അത്യന്തം ആശ്ചര്യപ്പെട്ടു.
18
പുനരുത്ഥാനമില്ലെന്നു വാദിക്കുന്ന സാദൂക്യര്‍ യേശുവിന്റെ അടുക്കല്‍ വന്നു ചോദിച്ചു:
19
“ഗുരോ, ഒരാള്‍ സന്താനമില്ലാതെ മരിച്ചാല്‍ അയാളുടെ സഹോദരന് വിധവയായിത്തീര്‍ന്ന സഹോദരഭാര്യയെ വിവാഹം ചെയ്ത് അന്തരിച്ച ആളിനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കണമെന്ന് മോശ എഴുതിയിട്ടുണ്ടല്ലോ.
20
“ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു; ഒന്നാമന് വിവാഹം ചെയ്തു. അയാള്‍ സന്താനമില്ലാതെ മരണമടഞ്ഞു.
21
രണ്ടാമന് ആ വിധവയെ വിവാഹം ചെയ്തു. അയാളും സന്താനമില്ലാതെ മരിച്ചു.
22
മൂന്നാമനും അങ്ങനെ തന്നെ. അങ്ങനെ ആ ഏഴു സഹോദരന്മാര്ക്കും സന്താനങ്ങളുണ്ടായില്ല.
23
എല്ലാവര്ക്കും ഒടുവില്‍ ആ സ്ത്രീയും മരിച്ചു. പുനരുത്ഥാനത്തില്‍ അവള് ആരുടെ ഭാര്യ ആയിരിക്കും? അവള് ഏഴുപേരുടെയും ഭാര്യ ആയിരുന്നുവല്ലോ.”
24
യേശു അവരോടു പറഞ്ഞു: “വേദഭാഗങ്ങളും ദൈവത്തിന്റെ ശക്തിയും നിങ്ങള്‍ ഗ്രഹിച്ചിട്ടില്ലാത്തതുകൊണ്ടല്ലേ നിങ്ങള്‍ക്കീ തെറ്റു പറ്റുന്നത്?
25
മരിച്ചവരില്‍നിന്ന് ഉയിര്ത്തെഴുന്നേല്ക്കുമ്പോള് സ്ത്രീപുരുഷന്മാര് വിവാഹിതരാകുന്നില്ല. അവര്‍ സ്വര്‍ഗത്തിലെ മാലാഖമാരെപ്പോലെയാകുന്നു.
26
മോശയുടെ പുസ്തകത്തില്‍ മുള്‍പ്പടര്‍പ്പില്‍ ദൈവം പ്രത്യക്ഷപ്പെട്ട സംഭവത്തെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്തു മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു നിങ്ങള്‍ വായിച്ചിട്ടില്ലയോ? അവിടെ ‘ഞാന്‍ അബ്രാഹാമിന്റെ ദൈവവും ഇസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാകുന്നു’ എന്ന് ദൈവം മോശയോട് അരുളിച്ചെയ്യുന്നു.
27
ദൈവം മരിച്ചവരുടെ ദൈവമല്ല, ജീവിക്കുന്നവരുടെ ദൈവമാകുന്നു. നിങ്ങള്‍ക്കു തികച്ചും തെറ്റുപറ്റിയിരിക്കുന്നു.”
28
മതപണ്ഡിതന്മാരില് ഒരാള്‍ അവരുടെ സംവാദം കേട്ടു. യേശു അവര്‍ക്കു നല്കിയ മറുപടി സമുചിതമായിരിക്കുന്നുവെന്നു കണ്ട് അയാള്‍ അവിടുത്തോടു ചോദിച്ചു: “കല്പനകളില് ഏതാണ് പരമപ്രധാനമായിട്ടുള്ളത്?”
29
യേശു പ്രതിവചിച്ചു: “ഇതാണു മുഖ്യ കല്പന: ഇസ്രായേലേ, കേള്‍ക്കുക! സര്‍വേശ്വരനായ നമ്മുടെ ദൈവം ഏക കര്‍ത്താവാകുന്നു.
30
നിന്റെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടുംകൂടി സ്നേഹിക്കുക;
31
അതുപോലെതന്നെ രണ്ടാമത്തെ കല്പന, നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക എന്നതാകുന്നു. ഇവയ്ക്കുപരി മറ്റൊരു കല്പനയുമില്ല.
32
മതപണ്ഡിതന് യേശുവിനോടു പറഞ്ഞു: “ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ; ഏകദൈവമേ ഉള്ളൂ. അവിടുന്നല്ലാതെ മറ്റൊരു ദൈവം ഇല്ലതന്നെ.
33
ആ ദൈവത്തെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും സര്‍വശക്തിയോടുംകൂടി സ്നേഹിക്കുകയും അയല്‍ക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കുകയും ചെയ്യുന്നത് എല്ലാ ഹോമങ്ങളെയും യാഗങ്ങളെയുംകാള്‍ ശ്രേഷ്ഠമാണ്.”
34
അയാള്‍ ബുദ്ധിപൂര്‍വം മറുപടി പറഞ്ഞതു കേട്ടിട്ട് യേശു അയാളോട് “താങ്കള്‍ ദൈവരാജ്യത്തില്‍നിന്നു വിദൂരസ്ഥനല്ല” എന്നു പറഞ്ഞു. പിന്നീട് ആരും യേശുവിനോടു ചോദ്യങ്ങള്‍ ചോദിക്കുവാന്‍ തുനിഞ്ഞില്ല.
35
യേശു ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞു: “മശിഹാ ദാവീദിന്റെ വംശജനാണെന്നു മതപണ്ഡിതന്മാര് പറയുന്നതെങ്ങനെ?
36
‘ഞാന്‍ നിന്റെ ശത്രുക്കളെ കാല്ക്കീഴാക്കുന്നതുവരെ നീ എന്റെ വലത്തുഭാഗത്ത് ഇരിക്കുക എന്നു സര്വേശ്വരന് എന്റെ കര്‍ത്താവിനോട് അരുള്‍ചെയ്തു’ എന്നു ദാവീദ് പരിശുദ്ധാത്മപ്രചോദിതനായി പറഞ്ഞിട്ടുണ്ടല്ലോ.
37
“ദാവീദുതന്നെ അവിടുത്തെ കര്‍ത്താവ് എന്നു വിളിക്കുന്നു എങ്കില്‍ അവിടുന്ന് എങ്ങനെ ദാവീദിന്റെ പുത്രനാകും?”
38
ഒരു വലിയ ജനതതി യേശുവിന്റെ പ്രഭാഷണം സന്തോഷപൂര്‍വം കേട്ടു. അവിടുന്നു പ്രബോധിപ്പിക്കുന്നതിനിടയില്‍ അവരോട് അരുള്‍ചെയ്തു: “നീണ്ട അങ്കി അണിഞ്ഞു നടക്കുവാനും പൊതുസ്ഥലങ്ങളില്‍വച്ച് അഭിവാദനം ചെയ്യപ്പെടുവാനും സുനഗോഗുകളില്‍ മുഖ്യാസനവും
39
വിരുന്നുശാലയില്‍ പ്രഥമസ്ഥാനവും ലഭിക്കുവാനും ആഗ്രഹിക്കുന്ന മതപണ്ഡിതന്മാരെ സൂക്ഷിച്ചുകൊള്ളുക.
40
അവര്‍ വിധവകളുടെ വീടുകള്‍ വിഴുങ്ങുകയും നീണ്ട പ്രാര്‍ഥന നടത്തുന്നു എന്നു ഭാവിക്കുകയും ചെയ്യുന്നു. അവര്‍ക്കു ലഭിക്കുന്ന ശിക്ഷാവിധി ഏറ്റവും കഠിനതരമായിരിക്കും.”
41
ഒരിക്കല്‍ യേശു ശ്രീഭണ്ഡാരത്തിന് അഭിമുഖമായി ഇരുന്ന് ജനങ്ങള്‍ കാണിക്കയിടുന്നത് നോക്കുകയായിരുന്നു. ധനികരായ പലരും വലിയ തുകകള്‍ ഇട്ടുകൊണ്ടിരുന്നു.
42
സാധുവായ ഒരു വിധവ വന്ന് രണ്ടു പൈസയിട്ടു.
43
യേശു ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചു പറഞ്ഞു: “ശ്രീഭണ്ഡാരത്തില്‍ കാണിക്കയിട്ട എല്ലാവരെയുംകാള്‍ അധികം ഇട്ടത് നിര്‍ധനയായ ആ വിധവയാണെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു;
44
എന്തെന്നാല്‍ എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്നാണു സമര്‍പ്പിച്ചത്. ഈ സ്ത്രീയാകട്ടെ, അവളുടെ ഇല്ലായ്മയില്‍നിന്ന്, തനിക്കുള്ളതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനുംതന്നെ സമര്‍പ്പിച്ചിരിക്കുന്നു.”
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16