bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Mark 2
Mark 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 3 →
1
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് യേശു വീണ്ടും കഫര്‍ന്നഹൂമിലെത്തി. യേശു അവിടെ ഒരു ഭവനത്തിലുണ്ടെന്നറിഞ്ഞപ്പോള്‍ വാതില്ക്കല്പോലും നില്ക്കാന് ഇടമില്ലാത്തവിധം അനേകമാളുകള്‍ അവിടെ വന്നുകൂടി.
2
യേശു അവരോടു ദിവ്യസന്ദേശം പ്രസംഗിച്ചു.
3
ഒരു പക്ഷവാതരോഗിയെ ചുമന്നുകൊണ്ട് നാലുപേര്‍ അവിടെ വന്നു.
4
എന്നാല്‍ ജനബാഹുല്യം നിമിത്തം യേശുവിനെ സമീപിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല; അതുകൊണ്ട് ആ വീടിന്റെ മുകളില്‍ കയറി മട്ടുപ്പാവു പൊളിച്ച്, ആ രോഗിയെ കിടക്കയോടുകൂടി യേശുവിന്റെ മുമ്പില്‍ ഇറക്കിവച്ചു.
5
അവരുടെ വിശ്വാസം കണ്ടിട്ട് യേശു ആ രോഗിയോട്: “മകനേ, നിന്റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
6
അവിടെ ഉണ്ടായിരുന്ന ചില മതപണ്ഡിതന്മാര് ആത്മഗതം ചെയ്തു:
7
“ഈ മനുഷ്യന് ഇങ്ങനെ പറയുന്നത് എന്തുകൊണ്ട്? ഇതു ദൈവദൂഷണമല്ലേ? ദൈവം ഒരുവനല്ലാതെ മറ്റാര്‍ക്കാണ് പാപം ക്ഷമിക്കുവാന്‍ കഴിയുക.”
8
അവരുടെ അന്തര്‍ഗതം ആത്മാവില്‍ അറിഞ്ഞുകൊണ്ട് യേശു അവരോടു ചോദിച്ചു: “നിങ്ങള്‍ ഉള്ളില്‍ ഇങ്ങനെ ചിന്തിക്കുന്നത് എന്തിന്?
9
പക്ഷവാതരോഗിയോടു നിന്റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തുകൊണ്ടു നടക്കുക എന്നു പറയുന്നതോ ഏതാണ് എളുപ്പം?
10
എന്നാല്‍ ഭൂമിയില്‍ മനുഷ്യപുത്രനു പാപങ്ങള്‍ പൊറുക്കുവാന്‍ അധികാരമുണ്ടെന്നു ഞാന്‍ തെളിയിച്ചുതരാം.”
11
അനന്തരം യേശു ആ പക്ഷവാതരോഗിയോട്, “എഴുന്നേറ്റു കിടക്കയെടുത്തു നിന്റെ വീട്ടിലേക്കു പോകുക എന്നു ഞാന്‍ നിന്നോടു പറയുന്നു” എന്ന് അരുള്‍ചെയ്തു.
12
അയാള്‍ തല്‍ക്ഷണം എല്ലാവരും കാൺകെ എഴുന്നേറ്റ് കിടക്കയെടുത്തു നടന്നുപോയി. ഇതു കണ്ട് അവിടെ കൂടിയിരുന്നവരെല്ലാം വിസ്മയിച്ച് അദ്ഭുതപ്പെട്ടു. “ഇതുപോലെയൊരു സംഭവം ഒരിക്കലും കണ്ടിട്ടില്ലല്ലോ” എന്നു പറഞ്ഞുകൊണ്ട് അവര്‍ ദൈവത്തെ പ്രകീര്‍ത്തിച്ചു.
13
യേശു വീണ്ടും ഗലീലത്തടാകത്തിന്റെ തീരത്തേക്കു പോയി; ഒരു ജനസഞ്ചയം അവിടുത്തെ അടുക്കല്‍ വന്നുകൂടി. അവിടുന്ന് അവരെ ഉപദേശിച്ചു.
14
അവിടുന്നു മുന്പോട്ട് ചെന്നപ്പോള്‍ അല്ഫായിയുടെ മകനായ ലേവി എന്ന ചുങ്കം പിരിവുകാരന് തന്റെ ജോലിസ്ഥലത്തിരിക്കുന്നതു കണ്ടു. “എന്റെ കൂടെ വരിക” എന്ന് യേശു അയാളോടു പറഞ്ഞു. ലേവി എഴുന്നേറ്റ് അവിടുത്തെ അനുഗമിച്ചു.
15
യേശു ലേവിയുടെ വീട്ടില്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ചുങ്കക്കാരും മതനിഷ്ഠയില്ലാത്തവരുമായ പലരും യേശുവിനോടും ശിഷ്യന്മാരോടുംകൂടി പന്തിയിലിരുന്നു. ഇങ്ങനെയുള്ള അനേകമാളുകള്‍ അവിടുത്തെ അനുഗമിച്ചിരുന്നു.
16
ചുങ്കക്കാരോടും മതനിഷ്ഠയില്ലാത്തവരോടും കൂടിയിരുന്ന് യേശു ഭക്ഷണം കഴിക്കുന്നത് പരീശന്മാരായ മതപണ്ഡിതന്മാര് കണ്ടപ്പോള്‍ അവിടുത്തെ ശിഷ്യന്മാരോട് അവര്‍ ചോദിച്ചു: “എന്തുകൊണ്ടാണ് അദ്ദേഹം ചുങ്കക്കാരോടും മതനിഷ്ഠയില്ലാത്തവരോടുംകൂടി ഇരുന്നു ഭക്ഷണം കഴിക്കുന്നത്?”
17
ഇതു കേട്ടിട്ട് യേശു അവരോട്, “ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം; ഞാന്‍ പുണ്യവാന്മാരെയല്ല പാപികളെയാണു വിളിക്കുവാന്‍ വന്നത്” എന്നു പറഞ്ഞു.
18
ഒരിക്കല്‍ സ്നാപകയോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്കുകയായിരുന്നു. ചിലര്‍ വന്ന് യേശുവിനോടു ചോദിച്ചു: “യോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാര് ഉപവസിക്കുന്നുണ്ടല്ലോ; അങ്ങയുടെ ശിഷ്യന്മാര് ഉപവസിക്കാത്തത് എന്തുകൊണ്ടാണ്?”
19
യേശു അവരോടു ചോദിച്ചു, “മണവാളന് കൂടെയുള്ളപ്പോള്‍ വിരുന്നുകാര്‍ക്ക് ഉപവസിക്കാമോ?
20
മണവാളന് അവരെ വിട്ടുപിരിയുന്ന കാലം വരും; അന്ന് അവര്‍ ഉപവസിക്കും.
21
“ആരും കോടിത്തുണിക്കഷണം പഴയ വസ്ത്രത്തില്‍ ചേര്‍ത്തു തുന്നുകയില്ല. അങ്ങനെ ചെയ്താല്‍ പുത്തന്‍തുണി ചുരുങ്ങി പഴയതില്‍നിന്നു വിട്ടുപോവുകയും തന്മൂലം കീറല്‍ ഏറെ വലുതാവുകയും ചെയ്യും.
22
ആരും പുതുവീഞ്ഞ് പഴയ തോല്ക്കുടങ്ങളില് ഒഴിച്ചുവയ്ക്കാറില്ല. അപ്രകാരം ചെയ്താല്‍ വീഞ്ഞ് തോല്ക്കുടത്തെ പിളര്‍ക്കും; വീഞ്ഞ് ഒഴുകിപ്പോകുകയും കുടം നശിക്കുകയും ചെയ്യും. പുതുവീഞ്ഞ് പുതിയ തോല്ക്കുടങ്ങളില്‍ത്തന്നെയാണ് ഒഴിച്ചുവയ്ക്കേണ്ടത്.”
23
ഒരു ശബത്തുദിവസം യേശു ഒരു വിളഭൂമിയില്‍ക്കൂടി നടന്നുപോകുമ്പോള്‍ അവിടുത്തെ ശിഷ്യന്മാര് കതിര് പറിച്ചു തുടങ്ങി.
24
പരീശന്മാര് യേശുവിനോട്, “ഇവര്‍ ശബത്തുദിവസം ചെയ്തുകൂടാത്തതു ചെയ്യുന്നതു കണ്ടില്ലേ?” എന്നു ചോദിച്ചു.
25
യേശു പ്രതിവചിച്ചു: “ദാവീദും അനുചരന്മാരും വിശന്നുവലഞ്ഞപ്പോള്‍ എന്താണു ചെയ്തതെന്നു നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?
26
അബ്യാഥാര്‍പുരോഹിതന്റെ കാലത്ത് ദാവീദ് ദേവാലയത്തില്‍ പ്രവേശിച്ച് പുരോഹിതന്മാരല്ലാതെ മറ്റാരും ഭക്ഷിച്ചുകൂടാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും അനുചരന്മാര്ക്കു കൊടുക്കുകയും ചെയ്തില്ലേ?”
27
പിന്നീടു യേശു അവരോടു പറഞ്ഞു: “ശബത്തു മനുഷ്യനുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്; മനുഷ്യന് ശബത്തിനുവേണ്ടിയുള്ളവനല്ല.
28
മനുഷ്യപുത്രനാകട്ടെ ശബത്തിന്റെയും കര്‍ത്താവാകുന്നു.”
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16