bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Mark 6
Mark 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 7 →
1
അനന്തരം യേശു അവിടംവിട്ട് സ്വദേശത്തേക്കു പോയി.
2
ശിഷ്യന്മാര് അവിടുത്തെ അനുഗമിച്ചു. ശബത്തുനാളായപ്പോള്‍ അവിടുന്നു സുനഗോഗില്‍ ചെന്നു പഠിപ്പിക്കുവാന്‍ തുടങ്ങി. അവിടുത്തെ ധര്‍മോപദേശം കേട്ട് പലരും വിസ്മയിച്ചു. അവര്‍ ഇങ്ങനെ ചോദിച്ചു: “ഈ മനുഷ്യന് ഈ ജ്ഞാനം എവിടെനിന്നു കിട്ടി? എന്തൊരു ജ്ഞാനമാണ് ഇയാള്‍ക്കു ലഭിച്ചിരിക്കുന്നത്! ഇയാള്‍ എങ്ങനെയാണീ അദ്ഭുതപ്രവൃത്തികള്‍ ചെയ്യുന്നത്? ആ മരപ്പണിക്കാരനല്ലേ ഇയാള്‍?
3
മറിയമിന്റെ പുത്രനും യാക്കോബ്, യോസെ, യൂദാസ്, ശിമോന് എന്നിവരുടെ സഹോദരനുമല്ലേ? ഈ മനുഷ്യന്റെ സഹോദരിമാരും നമ്മോടു കൂടിയുണ്ടല്ലോ” ഇങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ യേശുവിനെ അവഗണിച്ചുകളഞ്ഞു.
4
യേശു അവരോടു പറഞ്ഞു: “ഒരു പ്രവാചകന് തന്റെ സ്വന്തം നാട്ടിലും സ്വഭവനത്തിലും സ്വജനങ്ങളുടെ ഇടയിലും മാത്രമാണ് ബഹുമാനിക്കപ്പെടാതിരിക്കുന്നത്.”
5
ഏതാനും ചില രോഗികളുടെമേല്‍ കൈകള്‍വച്ചു സുഖപ്പെടുത്തിയതല്ലാതെ അവിടെ മറ്റ് അദ്ഭുതപ്രവൃത്തികളൊന്നും ചെയ്യാന്‍ അവിടുത്തേക്ക് കഴിഞ്ഞില്ല.
6
അവര്‍ക്കു വിശ്വാസമില്ലാത്തതില്‍ അവിടുന്നു വിസ്മയിച്ചു. അതിനുശേഷം യേശു ചുറ്റുമുള്ള ഗ്രാമങ്ങളില്‍ സഞ്ചരിച്ചു ജനത്തെ പ്രബോധിപ്പിച്ചുകൊണ്ടിരുന്നു.
7
പന്ത്രണ്ടു ശിഷ്യന്മാരെ അവിടുന്ന് അടുക്കല്‍ വിളിച്ച് ഈരണ്ടുപേരെ വീതം അയച്ചു. അവര്‍ക്കു ദുഷ്ടാത്മാക്കളുടെമേല്‍ അധികാരം നല്കി.
8
“യാത്രയ്ക്ക് ഒരു വടിയല്ലാതെ ഭക്ഷണമോ, ഭാണ്ഡമോ, കീശയില്‍ പണമോ എടുക്കരുത്;
9
ചെരുപ്പു ധരിക്കാം; എന്നാല്‍ രണ്ടു വസ്ത്രം ആവശ്യമില്ല.
10
നിങ്ങള്‍ ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു വീട്ടില്‍ ചെന്നാല്‍ ആ സ്ഥലം വിട്ടുപോകുന്നതുവരെ അവിടെത്തന്നെ പാര്‍ക്കുക;
11
ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ, നിങ്ങള്‍ പറയുന്നതു ശ്രദ്ധിക്കാതിരിക്കുകയോ ചെയ്താല്‍ അവിടം വിട്ടു പൊയ്ക്കൊള്ളുക; നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുകയും ചെയ്യുക; അത് അവര്‍ക്കെതിരെയുള്ള സാക്ഷ്യമായിരിക്കും” എന്ന് അവരെ അനുശാസിക്കുകയും ചെയ്തു.
12
അങ്ങനെ അവര്‍ പോയി, “അനുതപിച്ച് ദൈവത്തിങ്കലേക്കു തിരിയുക” എന്നു പ്രസംഗിച്ചു.
13
അവര്‍ അനേകം ഭൂതങ്ങളെ പുറത്താക്കുകയും തൈലലേപനം ചെയ്ത് ഒട്ടുവളരെ രോഗികളെ സുഖപ്പെടുത്തുകയും ചെയ്തു.
14
ഇങ്ങനെ യേശുവിന്റെ പേര് പ്രഖ്യാതമായി. ഹേരോദാരാജാവും അവിടുത്തെപ്പറ്റി കേട്ടു. “സ്നാപകയോഹന്നാന് മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടാണ് ഈ അദ്ഭുതശക്തികള്‍ അദ്ദേഹത്തില്‍ വ്യാപരിക്കുന്നത്” എന്നു ചിലര്‍ പറഞ്ഞു.
15
എന്നാല്‍ അവിടുന്ന് ഏലിയാ ആണെന്നു മറ്റുചിലരും പുരാതനപ്രവാചകന്മാരില്‍ ഒരുവനെപ്പോലെയുള്ള ഒരു പ്രവാചകനാണെന്നു വേറെ ചിലരും അഭിപ്രായപ്പെട്ടു.
16
ഇതു കേട്ടപ്പോള്‍ “ഞാന്‍ ശിരച്ഛേദം ചെയ്ത യോഹന്നാന് ഉത്ഥാനം ചെയ്യപ്പെട്ടിരിക്കുന്നു” എന്ന് ഹേരോദാ പറഞ്ഞു.
17
[17,18] ഈ ഹേരോദാ തന്റെ സഹോദരന് ഫീലിപ്പോസിന്റെ ഭാര്യയായ ഹേരോദ്യയെ സ്വഭാര്യയാക്കിയിരുന്നു. “അങ്ങയുടെ സഹോദരഭാര്യയെ പരിഗ്രഹിക്കുന്നത് നിയമവിരുദ്ധമാണ്” എന്ന് യോഹന്നാന് ഹേരോദായോടു പറഞ്ഞു. അതിന്റെ പേരില്‍ ഹേരോദാ ഹേരോദ്യയുടെ ഇച്ഛാനുസരണം ആളയച്ചു യോഹന്നാനെ പിടിച്ചു ബന്ധിച്ച് കാരാഗൃഹത്തിലാക്കി.
19
ഹേരോദ്യക്കു യോഹന്നാനോടുള്ള പകനിമിത്തം അദ്ദേഹത്തെ കൊല്ലുവാന്‍ അവള് ഇച്ഛിച്ചു; പക്ഷേ സാധിച്ചില്ല.
20
യോഹന്നാന് നീതിനിഷ്ഠനും പരിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതിനാല്‍ ഹേരോദാ അദ്ദേഹത്തെ ഭയപ്പെട്ടു. അതുകൊണ്ട് അദ്ദേഹത്തെ സുരക്ഷിതമായി സൂക്ഷിച്ചു. യോഹന്നാന്റെ വാക്കുകള്‍ കേട്ട് ഹേരോദാ സംഭ്രാന്തനായിത്തീര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ പ്രഭാഷണം സന്തോഷപൂര്‍വം കേട്ടുപോന്നു.
21
അങ്ങനെയിരിക്കെ തന്റെ ഇംഗിതം നിറവേറ്റുന്നതിനു പറ്റിയ ഒരു സന്ദര്‍ഭം ഹേരോദ്യക്കു ലഭിച്ചു. ഹേരോദായുടെ പിറന്നാള്‍ ദിവസമായിരുന്നു അത്. അന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്ക്കും സേനാനായകന്മാര്ക്കും ഗലീലയിലെ പൗരമുഖ്യന്മാര്ക്കും ഒരു വിരുന്നു നല്കി.
22
ഹേരോദ്യയുടെ പുത്രി രാജസദസ്സില്‍ ചെന്നു നൃത്തം ചെയ്ത് രാജാവിനെയും അതിഥികളെയും സന്തോഷിപ്പിച്ചു. “നീ ആഗ്രഹിക്കുന്നത് എന്തുതന്നെയും നമ്മോടു ചോദിച്ചുകൊള്ളുക; നാം അതു നിനക്കു നല്‍കുന്നതാണ്” എന്നു ഹേരോദാ രാജകുമാരിയോടു പറഞ്ഞു.
23
“നീ ചോദിക്കുന്നതെന്തും രാജ്യത്തിന്റെ പകുതിതന്നെയും നാം തരും” എന്ന് അദ്ദേഹം പ്രതിജ്ഞചെയ്തു.
24
രാജകുമാരി പോയി, താനെന്താണ് ആവശ്യപ്പെടേണ്ടതെന്ന് അമ്മയോടു ചോദിച്ചു. “സ്നാപകയോഹന്നാന്റെ ശിരസ്സു തരാന്‍ പറയൂ” എന്ന് ഹേരോദ്യ പറഞ്ഞു.
25
രാജകുമാരി ഉടനെ ഓടി രാജസന്നിധിയിലെത്തി, “സ്നാപകയോഹന്നാന്റെ ശിരസ്സ് ഒരു താലത്തില്‍വച്ച് എനിക്കു തന്നാലും” എന്നു പറഞ്ഞു.
26
ഇതു കേട്ടപ്പോള്‍ രാജാവ് അത്യന്തം ദുഃഖിതനായി. എങ്കിലും തന്റെ പ്രതിജ്ഞയെയും അവിടെ സന്നിഹിതരായിരുന്ന അതിഥികളെയും ഓര്‍ത്തപ്പോള്‍ രാജകുമാരിയുടെ ഇംഗിതം നിറവേറ്റാതിരിക്കാന്‍ അദ്ദേഹത്തിനു നിവൃത്തിയില്ലാതെയായി.
27
ഉടനെ തന്നെ അകമ്പടി സേവിക്കുന്ന ഒരു പടയാളിയെ വിളിച്ച് സ്നാപകയോഹന്നാന്റെ ശിരസ്സു കൊണ്ടുവരുവാന്‍ രാജാവു കല്പിച്ചു. ആ പടയാളി ഉടനെപോയി കാരാഗൃഹത്തില്‍വച്ച് ശിരച്ഛേദം ചെയ്ത് യോഹന്നാന്റെ തല ഒരു താലത്തില്‍വച്ചു കൊണ്ടുവന്നു രാജകുമാരിക്കു കൊടുത്തു.
28
രാജകുമാരി അതുകൊണ്ടുപോയി അവളുടെ അമ്മയെ ഏല്പിച്ചു.
29
ഇതറിഞ്ഞ് യോഹന്നാന്റെ ശിഷ്യന്മാര് അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങി ഒരു കല്ലറയില്‍ സംസ്കരിച്ചു.
30
അപ്പോസ്തോലന്മാര് തിരിച്ചുവന്ന് തങ്ങള്‍ ചെയ്തതും പഠിപ്പിച്ചതും എല്ലാം യേശുവിനോടു പറഞ്ഞു.
31
നിരവധിയാളുകള്‍ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നതിനാല്‍ യേശുവിനും ശിഷ്യന്മാര്ക്കും ഭക്ഷണം കഴിക്കുവാന്‍പോലും സമയം കിട്ടിയിരുന്നില്ല. അതുകൊണ്ട് യേശു അപ്പോസ്തോലന്മാരോട്: “നിങ്ങള്‍ വരിക, നമുക്ക് ഒരു വിജനസ്ഥലത്തുപോയി അല്പസമയം വിശ്രമിക്കാം” എന്നു പറഞ്ഞു.
32
അവര്‍ വഞ്ചിയില്‍കയറി തനിച്ച് ഒരു ഏകാന്തസ്ഥലത്തേക്കു പോയി.
33
അവര്‍ പോകുന്നതു പലരും കാണുകയും അറിയുകയും ചെയ്തു. അങ്ങനെ എല്ലാ പട്ടണങ്ങളില്‍നിന്നും ആളുകള്‍ കരമാര്‍ഗം ഓടി യേശുവും ശിഷ്യന്മാരും എത്തുന്നതിനുമുമ്പ് അവിടെ എത്തി.
34
യേശു കരയ്ക്കിറങ്ങിയപ്പോള് ഒരു വലിയ ജനസഞ്ചയത്തെ കണ്ടു. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ ആയിരുന്നതുകൊണ്ട് അവിടുത്തേക്ക് അവരോട് അനുകമ്പയുണ്ടായി. അവിടുന്നു പലകാര്യങ്ങള്‍ അവരെ പഠിപ്പിക്കുവാന്‍ തുടങ്ങി.
35
നേരം വൈകിയപ്പോള്‍ ശിഷ്യന്മാര് യേശുവിന്റെ അടുക്കല്‍വന്നു പറഞ്ഞു: “ഇതൊരു വിജനസ്ഥലമാണല്ലോ; നേരവും നന്നേ വൈകിയിരിക്കുന്നു.
36
കുടിപാര്‍പ്പുള്ള സമീപസ്ഥലങ്ങളിലോ ഗ്രാമങ്ങളിലോ ചെന്ന് എന്തെങ്കിലും വാങ്ങി ഭക്ഷിക്കുവാന്‍ ജനങ്ങളെ പറഞ്ഞയച്ചാലും.”
37
യേശു അവരോട്: “നിങ്ങള്ത്തന്നെ അവര്‍ക്കു ഭക്ഷിക്കുവാന്‍ കൊടുക്കുക” എന്നു പറഞ്ഞു. അപ്പോള്‍ അവര്‍: “ഞങ്ങള്‍ പോയി ഇരുനൂറു ദിനാറിന് അപ്പം വാങ്ങി ഇവര്‍ക്കു കൊടുക്കണമെന്നാണോ അങ്ങു പറയുന്നത്?” എന്ന് ചോദിച്ചു.
38
“നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട്? പോയി നോക്കൂ” എന്ന് യേശു അവരോടു പറഞ്ഞു. അവര്‍ നോക്കിയശേഷം “അഞ്ചപ്പവും രണ്ടു മീനും ഉണ്ട്” എന്നറിയിച്ചു.
39
ജനങ്ങളെ പച്ചപ്പുല്‍ത്തറയില്‍ പന്തിയായി ഇരുത്തുവാന്‍ യേശു അവരോടാജ്ഞാപിച്ചു.
40
അവര്‍ നൂറും അമ്പതുംപേര്‍ വീതമുള്ള പന്തികളായി ഇരുന്നു.
41
യേശു ആ അഞ്ചപ്പവും രണ്ടുമീനും എടുത്തു സ്വര്‍ഗത്തിലേക്കു നോക്കി വാഴ്ത്തി അപ്പം മുറിച്ചു ജനങ്ങള്‍ക്കു വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു. ആ രണ്ടുമീനും അവര്‍ക്കു പങ്കിട്ടു കൊടുത്തു.
42
എല്ലാവരും ഭക്ഷിച്ചു സംതൃപ്തരായി.
43
ശേഷിച്ച അപ്പക്കഷണങ്ങളും മീന്‍ നുറുക്കുകളും അവര്‍ പന്ത്രണ്ടു കുട്ട നിറച്ചെടുത്തു.
44
അപ്പം തിന്നവരില്‍ പുരുഷന്മാര്തന്നെ അയ്യായിരം പേരുണ്ടായിരുന്നു.
45
യേശു ജനത്തെ പിരിച്ചുവിടുന്നതിനിടയ്‍ക്ക്, ശിഷ്യന്മാര് മുന്‍കൂട്ടി വഞ്ചിയില്‍ കയറി തടാകത്തിനക്കരെയുള്ള ബെത്‍സെയ്ദയിലേക്കു പോകുവാന്‍ ആജ്ഞാപിച്ചു.
46
അവരെ പറഞ്ഞയച്ചശേഷം പ്രാര്‍ഥിക്കുന്നതിനായി അവിടുന്നു മലയിലേക്കു പോയി.
47
സന്ധ്യ ആയപ്പോള്‍ വഞ്ചി തടാകത്തിന്റെ നടുവിലും യേശു ഏകനായി കരയിലുമായിരുന്നു.
48
കാറ്റ് അവര്‍ക്കു പ്രതികൂലമായിരുന്നതുകൊണ്ട് അവര്‍ തുഴഞ്ഞു കുഴയുന്നത് അവിടുന്നു കണ്ടു. രാത്രിയുടെ നാലാംയാമത്തില്‍ അവിടുന്ന് ജലപ്പരപ്പിലൂടെ നടന്ന് അവരുടെ അടുക്കലെത്തി. അവിടുന്ന് അവരെ കടന്നുപോകുവാന്‍ ഭാവിച്ചു.
49
യേശു വെള്ളത്തിന്മീതെ നടക്കുന്നതുകണ്ട് ഒരു ഭൂതമായിരിക്കുമെന്നു വിചാരിച്ച് അവര്‍ നിലവിളിച്ചു.
50
അവിടുത്തെ ആ നിലയില്‍ കണ്ട് അവര്‍ എല്ലാവരും വല്ലാതെ ഭയപ്പെട്ടു. ഉടനെ അവിടുന്ന് അരുള്‍ചെയ്തു: “ധൈര്യപ്പെടുക; ഇതു ഞാന്‍ തന്നെയാണ്; ഭയപ്പെടേണ്ടാ.”
51
പിന്നീട് അവിടുന്ന് അവരോടു കൂടി വഞ്ചിയില്‍ കയറി. കാറ്റ് ഉടനെ ശമിച്ചു. അവര്‍ അദ്ഭുതംകൊണ്ടു സ്തംഭിച്ചുപോയി.
52
എന്തെന്നാല്‍ അയ്യായിരം പേര്‍ക്ക് അപ്പം കൊടുത്തു സംതൃപ്തരാക്കിയതിന്റെ മര്‍മം അവര്‍ ഗ്രഹിച്ചിരുന്നില്ല; അവരുടെ മനസ്സിന് അത് ഉള്‍ക്കൊള്ളാനുള്ള കഴിവും ഉണ്ടായിരുന്നില്ല.
53
അവര്‍ അക്കരെ ഗന്നേസരെത്ത് എന്ന സ്ഥലത്തു കരയ്ക്കിറങ്ങി.
54
അവര്‍ വഞ്ചിയില്‍ നിന്നിറങ്ങിയ ഉടനെ ജനങ്ങള്‍ യേശുവിനെ തിരിച്ചറിഞ്ഞു.
55
അവര്‍ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന് രോഗികളെ കിടക്കയോടുകൂടി എടുത്തുകൊണ്ട് യേശു വന്നിട്ടുണ്ടെന്നു കേട്ട സ്ഥലങ്ങളില്‍ ചെന്നുതുടങ്ങി.
56
ഗ്രാമങ്ങളിലും പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലും എന്നല്ല, അവിടുന്നു ചെല്ലുന്നിടത്തെല്ലാം ജനങ്ങള്‍ രോഗികളെ വീഥികളില്‍ കിടത്തുമായിരുന്നു. “അവിടുത്തെ വസ്ത്രത്തിന്റെ അഗ്രത്തിലെങ്കിലും സ്പര്ശിക്കുവാന് അനുവദിക്കണേ” എന്ന് അവര്‍ കേണപേക്ഷിച്ചു. അവിടുത്തെ സ്പര്‍ശിച്ചവരെല്ലാം സുഖംപ്രാപിക്കുകയും ചെയ്തു.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16