bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Mark 8
Mark 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 9 →
1
അന്നൊരിക്കല്‍ വീണ്ടും ഒരു വലിയ ജനസഞ്ചയം വന്നുകൂടി. അവര്‍ക്കു ഭക്ഷിക്കുന്നതിനൊന്നും ഇല്ലാഞ്ഞതിനാല്‍ ശിഷ്യന്മാരെ വിളിച്ച് യേശു പറഞ്ഞു:
2
“ഈ ജനത്തോട് എനിക്ക് അനുകമ്പ തോന്നുന്നു; മൂന്നു ദിവസമായി അവര്‍ എന്നോടുകൂടി കഴിയുകയാണല്ലോ.
3
ഇവര്‍ക്കു ഭക്ഷിക്കാനൊന്നുമില്ല; ഞാനിവരെ പട്ടിണിയായി ഇവരുടെ വീടുകളിലേക്കു പറഞ്ഞയച്ചാല്‍ ഇവര്‍ വഴിയില്‍ തളര്‍ന്നുവീഴും; ഇവരില്‍ ചിലര്‍ ദൂരസ്ഥലങ്ങളില്‍നിന്നു വന്നിട്ടുള്ളവരാണ്.”
4
അപ്പോള്‍ ശിഷ്യന്മാര് അവിടുത്തോട്: “ഈ ജനത്തിനെല്ലാം ആഹാരം കൊടുക്കുവാന്‍ ഈ വിജനസ്ഥലത്ത് ആര്‍ക്കു കഴിയും?” എന്നു ചോദിച്ചു.
5
“ആകട്ടെ നിങ്ങളുടെ കൈയില്‍ എത്ര അപ്പമുണ്ട്?” എന്ന് യേശു അവരോട് ചോദിച്ചു. “ഏഴ്” എന്നവര്‍ പറഞ്ഞു.
6
അവിടുന്നു ജനത്തോടു നിലത്തിരിക്കുവാന്‍ ആജ്ഞാപിച്ചു. പിന്നീട് ആ ഏഴപ്പം എടുത്തു സ്തോത്രംചെയ്തു മുറിച്ച് അവര്‍ക്കു വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു.
7
അവര്‍ വിളമ്പി; കുറെ ചെറുമീനും അവരുടെ പക്കലുണ്ടായിരുന്നു; യേശു അവയും വാഴ്ത്തിയശേഷം വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരോടു പറഞ്ഞു.
8
അവര്‍ ഭക്ഷിച്ചു തൃപ്തരായി; ശേഷിച്ച അപ്പനുറുക്കുകള്‍ ഏഴു വട്ടി നിറയെ ശേഖരിച്ചു.
9
ഭക്ഷിച്ചവര്‍ നാലായിരത്തോളം പേരുണ്ടായിരുന്നു.
10
യേശു അവരെ പറഞ്ഞയച്ചു. ഉടനെതന്നെ അവിടുന്നു ശിഷ്യന്മാരോടുകൂടി വഞ്ചിയില്‍ കയറി ദല്മനൂഥ ദേശത്തേക്കു പോയി.
11
പരീശന്മാര് വന്ന് യേശുവിനോടു തര്‍ക്കിച്ചു തുടങ്ങി. അവിടുത്തെ പരീക്ഷിച്ചുകൊണ്ട് ആകാശത്തുനിന്ന് ഒരു അടയാളം കാണിക്കുവാന്‍ അവര്‍ അവിടുത്തോട് ആവശ്യപ്പെട്ടു.
12
അവിടുന്ന് ആത്മാവിന്റെ അടിത്തട്ടില്‍നിന്നു നെടുവീര്‍പ്പിട്ടുകൊണ്ട് “ഈ തലമുറ അടയാളം അന്വേഷിക്കുന്നത് എന്തിന്? ഒരടയാളവും അവര്‍ക്കു ലഭിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു” എന്നു പറഞ്ഞു.
13
അനന്തരം അവിടുന്ന് അവരെ വിട്ട് വഞ്ചിയില്‍ കയറി തടാകത്തിന്റെ മറുകരയ്‍ക്കുപോയി.
14
അപ്പം കൊണ്ടുപോരുവാന്‍ ശിഷ്യന്മാര് മറന്നുപോയി. വഞ്ചിയില്‍ അവരുടെ കൈവശം ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
15
യേശു അവരോട്, “പരീശന്മാരുടെയും ഹേരോദായുടെയും പുളിപ്പുമാവ് സൂക്ഷിച്ചുകൊള്ളുക” എന്നു മുന്നറിയിപ്പു നല്കി.
16
“നമ്മുടെ കൈവശം അപ്പം ഇല്ലാത്തതുകൊണ്ടായിരിക്കുമോ അവിടുന്ന് ഇങ്ങനെ നിര്‍ദേശിച്ചത്?” എന്ന് അവര്‍ അന്യോന്യം പറഞ്ഞു.
17
യേശു ഇതറിഞ്ഞ് അവരോടു ചോദിച്ചു: “നിങ്ങളുടെ കൈയില്‍ അപ്പമില്ലാത്തതിനെപ്പറ്റി സംസാരിക്കുന്നതെന്തിന്? നിങ്ങള്‍ ഇനിയും ഒന്നും കാണുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങള്‍ മന്ദബുദ്ധികളായിത്തന്നെ ഇരിക്കുന്നുവോ?
18
കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും കേള്‍ക്കുന്നില്ലേ? നിങ്ങള്‍ ഓര്‍ക്കുന്നില്ലേ,
19
അയ്യായിരംപേര്‍ക്ക് ഞാന്‍ അഞ്ചപ്പം നുറുക്കിക്കൊടുത്തപ്പോള്‍ അപ്പനുറുക്കുകള്‍ നിങ്ങള്‍ എത്ര കുട്ട നിറച്ചെടുത്തു?” അവര്‍ പറഞ്ഞു: “പന്ത്രണ്ട്.”
20
യേശു അവരോടു വീണ്ടും ചോദിച്ചു: “നാലായിരംപേര്‍ക്ക് ഏഴപ്പം കൊടുത്തപ്പോള്‍ അപ്പനുറുക്കുകള്‍ എത്ര വട്ടി നിറച്ചെടുത്തു?” “ഏഴ്” എന്നവര്‍ പറഞ്ഞു.
21
യേശു അവരോട് “ഇനിയും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?” എന്നു ചോദിച്ചു.
22
പിന്നീട് അവര്‍ ബെത്‍സെയ്ദയിലെത്തി. കാഴ്ചയില്ലാത്ത ഒരുവനെ ചിലര്‍ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. “അയാളെ ഒന്നു തൊടണേ” എന്ന് അവര്‍ അപേക്ഷിച്ചു.
23
അവിടുന്ന് ആ അന്ധനെ കൈക്കുപിടിച്ച് ഗ്രാമത്തിനു പുറത്തു കൊണ്ടുപോയി അയാളുടെ കണ്ണില്‍ സ്വന്തം ഉമിനീരു പുരട്ടുകയും കൈകള്‍ അയാളുടെമേല്‍ വയ്ക്കുകയും ചെയ്തു. “വല്ലതും കാണുന്നുണ്ടോ?” എന്ന് യേശു ആ മനുഷ്യനോടു ചോദിച്ചു.
24
അയാള്‍ മുഖം ഉയര്‍ത്തിനോക്കിക്കൊണ്ടു പറഞ്ഞു: “എനിക്കു മനുഷ്യരെ കാണാം; എന്നാല്‍ അവര്‍ മരങ്ങള്‍പോലെയിരിക്കുന്നു; അവര്‍ നടക്കുന്നതായി ഞാന്‍ കാണുന്നു.”
25
അയാളുടെ കണ്ണുകളുടെമേല്‍ വീണ്ടും യേശു തന്റെ കരങ്ങള്‍വച്ചു; അയാള്‍ മിഴിച്ചു നോക്കി. അപ്പോള്‍ എല്ലാം വ്യക്തമായി കാണത്തക്കവിധം ആ അന്ധന് സുഖം പ്രാപിച്ചു.
26
ഗ്രാമത്തില്‍ പ്രവേശിക്കുകപോലും ചെയ്യരുതെന്നു പറഞ്ഞിട്ട് യേശു അയാളെ വീട്ടിലേക്കു പറഞ്ഞയച്ചു.
27
അനന്തരം യേശു ശിഷ്യന്മാരോടുകൂടി കൈസര്യഫിലിപ്പിക്കു ചുറ്റുമുള്ള ഗ്രാമങ്ങളിലേക്കുപോയി. വഴിയില്‍വച്ച് അവിടുന്ന് ശിഷ്യന്മാരോട്: “ഞാന്‍ ആരാണെന്നാണ് ആളുകള്‍ പറയുന്നത്?” എന്നു ചോദിച്ചു.
28
“ചിലര്‍ സ്നാപകയോഹന്നാന് എന്നും, മറ്റു ചിലര്‍ ഏലിയാ എന്നും, വേറെ ചിലര്‍ പ്രവാചകന്മാരില് ഒരുവനെന്നും പറയുന്നു” എന്ന് അവര്‍ ഉത്തരം പറഞ്ഞു.
29
അപ്പോള്‍, “ആകട്ടെ, ഞാന്‍ ആരാണെന്നാണു നിങ്ങള്‍ പറയുന്നത്?” എന്ന് യേശു ചോദിച്ചു. അതിനു പത്രോസ്, “അങ്ങു ക്രിസ്തു ആകുന്നു” എന്നുത്തരം പറഞ്ഞു.
30
തന്നെപ്പറ്റി ആരോടും പറയരുതെന്ന് അവിടുന്നു കര്‍ശനമായി അവരോട് ആജ്ഞാപിച്ചു.
31
മനുഷ്യപുത്രനായ തനിക്കു വളരെയധികം കഷ്ടതകള്‍ സഹിക്കേണ്ടിവരുമെന്നും ജനപ്രമാണിമാരും മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും തന്നെ പരിത്യജിക്കുമെന്നും താന്‍ വധിക്കപ്പെടുമെന്നും മൂന്നാം ദിവസം ഉയിര്ത്തെഴുന്നേല്ക്കുമെന്നും യേശു അവരെ പറഞ്ഞു ധരിപ്പിക്കുവാന്‍ തുടങ്ങി.
32
ഇക്കാര്യങ്ങള്‍ അവിടുന്ന് അവരോടു തുറന്നു പറഞ്ഞു.
33
അപ്പോള്‍ പത്രോസ് യേശുവിനെ അല്പം മാറ്റി നിറുത്തി അവിടുത്തെ തന്റെ പ്രതിഷേധം അറിയിച്ചു. അവിടുന്നു തിരിഞ്ഞു ശിഷ്യന്മാരെ കണ്ടിട്ട്, “സാത്താനേ, എന്റെ മുമ്പില്‍നിന്നു പോകൂ; നിന്റെ ചിന്താഗതി ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ” എന്നു പറഞ്ഞു പത്രോസിനെ ശാസിച്ചു.
34
അനന്തരം യേശു ജനക്കൂട്ടത്തെയും ശിഷ്യന്മാരെയും അടുക്കല്‍ വിളിച്ച് ഇപ്രകാരം പ്രസ്താവിച്ചു: “എന്നെ അനുഗമിക്കുവാന്‍ ആരെങ്കിലും ഇച്ഛിക്കുന്നെങ്കില്‍ അവന് തന്നെത്തന്നെ ത്യജിച്ചു തന്റെ കുരിശു വഹിച്ചുകൊണ്ട് എന്നെ അനുഗമിക്കട്ടെ.
35
ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കുവാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ അവന് അതു നഷ്ടപ്പെടുത്തും; എന്നാല്‍ എനിക്കുവേണ്ടിയും സുവിശേഷത്തിനുവേണ്ടിയും തന്റെ ജീവനെ നഷ്ടപ്പെടുത്തുന്നവന് അതിനെ രക്ഷിക്കും.
36
ഒരുവന് സര്‍വലോകവും നേടിയാലും തന്റെ ജീവന് നഷ്ടപ്പെടുത്തിയാല്‍ അവന് എന്താണു പ്രയോജനം?
37
തന്റെ ജീവന് തിരിച്ചുകിട്ടുന്നതിനുവേണ്ടി ഒരുവന് എന്തു പകരം കൊടുക്കുവാന്‍ കഴിയും?
38
വഴി പിഴച്ചതും പാപം നിറഞ്ഞതുമായ ഈ തലമുറയില്‍ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു ലജ്ജിച്ചാല്‍, തന്റെ പിതാവിന്റെ തേജസ്സില്‍ വിശുദ്ധമാലാഖമാരോടുകൂടി വരുമ്പോള്‍ മനുഷ്യപുത്രന് അവനെക്കുറിച്ചും ലജ്ജിക്കും.”
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16