bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Mark 5
Mark 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 6 →
1
അവര്‍ ഗലീലത്തടാകത്തിന്റെ മറുകരയുള്ള ഗരസീന്യരുടെ ദേശത്തെത്തി.
2
വഞ്ചിയില്‍നിന്നു കരയ്ക്കിറങ്ങിയ ഉടനെ, ശവകുടീരങ്ങളില്‍ പാര്‍ത്തുവന്നിരുന്ന ഒരു മനുഷ്യനെ കണ്ടു. ഒരു അശുദ്ധാത്മാവ് അയാളെ ബാധിച്ചിരുന്നു.
3
ചങ്ങലകൊണ്ടു പോലും ആര്‍ക്കും അയാളെ ബന്ധിച്ചു കീഴ്പെടുത്തുവാന്‍ കഴിഞ്ഞിരുന്നില്ല.
4
പലപ്പോഴും വിലങ്ങുകൊണ്ടും ചങ്ങലകൊണ്ടും അയാളുടെ കൈകാലുകള്‍ ബന്ധിച്ചിരുന്നെങ്കിലും അയാള്‍ വിലങ്ങുകള്‍ തകര്‍ക്കുകയും ചങ്ങലകള്‍ പൊട്ടിക്കുകയും ചെയ്തുവന്നു. ആര്‍ക്കും അയാളെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
5
അയാള്‍ അത്യുച്ചത്തില്‍ അലറുകയും കല്ലുകൊണ്ട് സ്വയം പരുക്കേല്പിക്കുകയും ചെയ്തുവന്നു; രാവും പകലും ശവകുടീരങ്ങളിലും മലകളിലും കഴിച്ചുകൂട്ടി.
6
കുറെ അകലെവച്ചുതന്നെ യേശുവിനെ കണ്ടിട്ട് അയാള്‍ ഓടിവന്ന് അവിടുത്തെ മുമ്പില്‍ സാഷ്ടാംഗം നമസ്കരിച്ചു.
7
അയാള്‍ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട്, “യേശുവേ, അത്യുന്നതനായ ദൈവത്തിന്റെ പുത്രാ, എന്റെ കാര്യത്തില്‍ അങ്ങ് എന്തിനിടപെടുന്നു? ദൈവത്തെ ഓര്‍ത്ത് എന്നെ ദണ്ഡിപ്പിക്കരുതേ” എന്ന് അപേക്ഷിച്ചു.
8
“ദുഷ്ടാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറത്തുപോകുക” എന്നു യേശു പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ അപേക്ഷിച്ചത്.
9
യേശു അയാളോട് “നിന്റെ പേരെന്ത്?” എന്നു ചോദിച്ചു. “എന്റെ പേരു ലെഗ്യോന്‍ എന്നാണ്; ഞങ്ങള്‍ ഒട്ടുവളരെപ്പേര്‍ ഉണ്ട്” എന്ന് അയാള്‍ പ്രതിവചിച്ചു.
10
“ഞങ്ങളെ ഈ നാട്ടില്‍നിന്ന് തുരത്തിക്കളയരുതേ” എന്ന് അയാള്‍ കെഞ്ചി.
11
അവിടെ കുന്നിന്‍ചരുവില്‍ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
12
“ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്ക് അയച്ചാലും; അവയില്‍ ഞങ്ങള്‍ പ്രവേശിച്ചുകൊള്ളാം” എന്ന് ദുഷ്ടാത്മാക്കള്‍ കേണപേക്ഷിച്ചു. യേശു അതിനവരെ അനുവദിച്ചു.
13
അവര്‍ ആ മനുഷ്യനില്‍നിന്നു പുറത്തുകടന്നു പന്നികളില്‍ പ്രവേശിച്ചു. രണ്ടായിരത്തോളം വരുന്ന ആ പന്നിക്കൂട്ടം കുത്തനെയുള്ള കുന്നിന്‍ചരുവിലൂടെ പാഞ്ഞുചെന്നു തടാകത്തില്‍ ചാടി മുങ്ങിച്ചത്തു.
14
പന്നിയെ മേയിച്ചിരുന്നവര്‍ ഓടിപ്പോയി, പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലും ഈ വിവരം അറിയിച്ചു. സംഭവിച്ചത് എന്തെന്നറിയാന്‍ ആളുകള്‍ ഉടനെ ഓടിക്കൂടി.
15
അവര്‍ യേശുവിന്റെ അടുക്കല്‍ വന്നപ്പോള്‍ പിശാചുബാധിതനായിരുന്ന ആ മനുഷ്യന് വസ്ത്രം ധരിച്ചും സുബോധമുള്ളവനായും ഇരിക്കുന്നതു കണ്ടു. ലെഗ്യോന്‍ ബാധിച്ചിരുന്ന ആ മനുഷ്യനെ കണ്ടപ്പോള്‍ അവര്‍ ഭയപ്പെട്ടു.
16
ആ ഭൂതബാധിതനും പന്നികള്‍ക്കും സംഭവിച്ചതെന്താണെന്നു ദൃക്സാക്ഷികളില്‍നിന്ന് അവര്‍ മനസ്സിലാക്കി.
17
അവര്‍ യേശുവിനോടു തങ്ങളുടെ ദേശം വിട്ടുപോകണമെന്ന് അപേക്ഷിച്ചു.
18
യേശു വഞ്ചിയില്‍ കയറിയപ്പോള്‍ “അങ്ങയുടെകൂടെ വരാന്‍ എന്നെക്കൂടി അനുവദിക്കണമേ” എന്നു ഭൂതാവിഷ്ടനായിരുന്ന ആ മനുഷ്യന് അപേക്ഷിച്ചു.
19
പക്ഷേ യേശു അനുവദിച്ചില്ല. അവിടുന്ന് അയാളോട്: “നീ നിന്റെ വീട്ടിലേക്കു തിരിച്ചുപോയി കര്‍ത്താവു തന്റെ കരുണയാല്‍ നിനക്കു ചെയ്തിരിക്കുന്നത് നിന്റെ ബന്ധുമിത്രാദികളോടു പറയുക” എന്നു പറഞ്ഞു.
20
അങ്ങനെ ആ മനുഷ്യന് മടങ്ങിപ്പോയി യേശു തനിക്കു ചെയ്തതെല്ലാം ദക്കപ്പൊലി ദേശത്ത് പ്രഖ്യാപനം ചെയ്തുതുടങ്ങി. അതുകേട്ടവരെല്ലാം വിസ്മയഭരിതരായി.
21
യേശു വഞ്ചിയില്‍ കയറി വീണ്ടും മറുകരയെത്തി. ഒരു വലിയ ജനാവലി അവിടെ വന്നുകൂടി.
22
യേശു തടാകത്തിന്റെ തീരത്ത് ഇരിക്കുമ്പോള്‍ അവിടത്തെ സുനഗോഗിന്റെ അധികാരികളിലൊരുവനായ യായിറോസ് അവിടുത്തെ അടുക്കല്‍ വന്നു. അവിടുത്തെ കണ്ടയുടനെ അയാള്‍ അവിടുത്തെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ട് കേണപേക്ഷിച്ചു.
23
“എന്റെ കുഞ്ഞുമകള്‍ ആസന്നമരണയായി കിടക്കുന്നു; അങ്ങു വന്ന് അവളുടെമേല്‍ കൈകള്‍ വയ്ക്കണമേ. അവിടുന്ന് അങ്ങനെ ചെയ്താല്‍ അവള് രോഗവിമുക്തയായി ജീവിക്കും.
24
യേശു ഉടനെ യായിറോസിന്റെ കൂടെ പുറപ്പെട്ടു. ഒരു വലിയ ജനസഞ്ചയം തിക്കിഞെരുക്കിക്കൊണ്ട് അവിടുത്തെ പിന്നാലെ ചെന്നു.
25
പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവരോഗം മൂലം കഷ്ടപ്പെട്ട ഒരു സ്ത്രീയും അക്കൂട്ടത്തിലുണ്ടായിരുന്നു.
26
അനേകം വൈദ്യന്മാര് ചികിത്സിക്കുകയും ഉണ്ടായിരുന്ന പണമെല്ലാം ചെലവിടുകയും ചെയ്തിട്ടും ആ സ്ത്രീയുടെ രോഗം ഭേദമാകാതെ ഒന്നിനൊന്നു കൂടുകയാണു ചെയ്തത്.
27
[27,28] അവര്‍ യേശുവിനെപ്പറ്റി കേട്ടിരുന്നു. അവിടുത്തെ വസ്ത്രത്തിലെങ്കിലും ഒന്നു തൊടാന്‍ കഴിഞ്ഞാല്‍ തനിക്കു സൗഖ്യം ലഭിക്കുമെന്ന് ആ രോഗിണി ആത്മഗതം ചെയ്തു.
29
അങ്ങനെ ആള്‍ത്തിരക്കിനിടയില്‍ ആ സ്ത്രീ യേശുവിന്റെ പിറകില്‍ചെന്ന് അവിടുത്തെ വസ്ത്രത്തില്‍ തൊട്ടു. തല്‍ക്ഷണം അവരുടെ രക്തസ്രാവം നിലച്ചു; തന്റെ രോഗം വിട്ടുമാറിയതായി ശരീരത്തില്‍ അവര്‍ക്ക് അനുഭവപ്പെടുകയും ചെയ്തു.
30
തന്നില്‍നിന്നു ശക്തി പുറപ്പെട്ടുവെന്നു മനസ്സിലാക്കിക്കൊണ്ട്, ആ ആള്‍ത്തിരക്കിനിടയില്‍ യേശു പെട്ടെന്നു തിരിഞ്ഞുനിന്ന് “ആരാണ് എന്റെ വസ്ത്രത്തില്‍ തൊട്ടത്” എന്നു ചോദിച്ചു.
31
അപ്പോള്‍ ശിഷ്യന്മാര് യേശുവിനോടു ചോദിച്ചു: “ജനങ്ങള്‍ അങ്ങയെ തിക്കിഞെരുക്കുന്നതു കാണുന്നില്ലേ? എന്നിട്ടും ‘എന്നെ തൊട്ടത് ആര്?’ എന്ന് അങ്ങു ചോദിക്കുകയാണോ?”
32
എങ്കിലും തന്നെ ആരാണു തൊട്ടതെന്നറിയാന്‍ യേശു ചുറ്റും നോക്കി.
33
എന്നാല്‍ തന്റെ ശരീരത്തില്‍ സംഭവിച്ചതെന്തെന്നു മനസ്സിലാക്കിയ ആ സ്ത്രീ ഭയപ്പെട്ടു വിറച്ചുകൊണ്ട് അവിടുത്തെ മുമ്പില്‍ സാഷ്ടാംഗം വീണ്, സത്യം മുഴുവന്‍ തുറന്നുപറഞ്ഞു.
34
യേശു അവരോട്: “മകളേ, നിന്റെ വിശ്വാസം നിനക്കു സൗഖ്യം നല്കിയിരിക്കുന്നു; സമാധാനത്തോടുകൂടി പോകുക; നീ ആരോഗ്യവതിയായി ജീവിക്കുക” എന്നു പറഞ്ഞു.
35
യേശു ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ സുനഗോഗ് അധികാരിയുടെ വീട്ടില്‍നിന്ന് ഏതാനും ആളുകള്‍ വന്ന് “അങ്ങയുടെ മകള്‍ മരിച്ചുപോയി; ഇനിയും ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നതെന്തിന്?” എന്നു യായിറോസിനോടു പറഞ്ഞു.
36
യേശു അതു ഗൗനിക്കാതെ അയാളോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്കുക മാത്രം ചെയ്യുക” എന്നു പറഞ്ഞു.
37
പത്രോസ്, യാക്കോബ്, യാക്കോബിന്റെ സഹോദരനായ യോഹന്നാന് എന്നിവരൊഴികെ മറ്റാരെയും തന്റെകൂടെ ചെല്ലാന്‍ യേശു അനുവദിച്ചില്ല.
38
അവര്‍ യായിറോസിന്റെ ഭവനത്തിലെത്തിയപ്പോള്‍ അവിടെ വലിയ ബഹളവും ഉച്ചത്തിലുള്ള കരച്ചിലും മുറവിളിയും ആയിരുന്നു.
39
യേശു അകത്തു കടന്ന്, “ഈ ബഹളവും കരച്ചിലും എന്തിന്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു.
40
ഇതുകേട്ടപ്പോള്‍ അവര്‍ യേശുവിനെ പരിഹസിച്ചു. എന്നാല്‍ അവിടുന്ന് അവരെയെല്ലാം പുറത്താക്കിയശേഷം കുട്ടിയുടെ മാതാപിതാക്കളെയും കൂടെയുണ്ടായിരുന്ന ശിഷ്യന്മാരെയും കൂട്ടിക്കൊണ്ട്
41
അവള് കിടന്നിരുന്ന സ്ഥലത്തു ചെന്ന് അവളുടെ കൈക്കു പിടിച്ചുകൊണ്ട് “തലീഥാ കും” എന്ന് അവളോടു പറഞ്ഞു. ‘കുട്ടീ, എഴുന്നേല്ക്കുക എന്നു ഞാന്‍ നിന്നോടു പറയുന്നു’ എന്നാണതിനര്‍ഥം.
42
തല്‍ക്ഷണം അവള് എഴുന്നേറ്റു നടന്നു. അവള്‍ക്കു പന്ത്രണ്ടുവയസ്സുണ്ടായിരുന്നു. അവര്‍ ആശ്ചര്യപരതന്ത്രരായി.
43
ഈ സംഭവം ആരും അറിയരുതെന്ന് യേശു കര്‍ശനമായി അവരോട് ആജ്ഞാപിച്ചു. പിന്നീട് ‘അവള്‍ക്ക് എന്തെങ്കിലും ആഹാരം കൊടുക്കുക’ എന്നും പറഞ്ഞു.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16