bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Mark 11
Mark 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 12 →
1
അവര്‍ യെരൂശലേമിനു സമീപം ഒലിവുമലയ്ക്ക് അരികിലുള്ള ബേത്ഫാഗയ്‍ക്കും ബേഥാന്യക്കും അടുത്തെത്തിയപ്പോള്‍ യേശു ശിഷ്യന്മാരില് രണ്ടുപേരെ വിളിച്ചു പറഞ്ഞു:
2
നിങ്ങളുടെ മുമ്പില്‍ കാണുന്ന ഗ്രാമത്തിലേക്കു ചെല്ലുക; അവിടെ പ്രവേശിക്കുമ്പോള്‍ത്തന്നെ, ആരും ഇതുവരെ കയറിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു നിങ്ങള്‍ കാണും; അതിനെ അഴിച്ചുകൊണ്ടുവരിക;
3
നിങ്ങള്‍ എന്തിനാണ് അതിനെ അഴിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍ കര്ത്താവിന് ഇതിനെ ആവശ്യമുണ്ട്, അവിടുന്ന് ഇതിനെ ഉടനെതന്നെ ഇവിടെ തിരിച്ചെത്തിക്കും എന്നു പറയുക.” ഇങ്ങനെ പറഞ്ഞ് അവിടുന്ന് അവരെ അയച്ചു.
4
അവര്‍ അതനുസരിച്ചു പോയി തെരുവില്‍ ഒരു വീട്ടുവാതില്ക്കല് ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവര്‍ അതിനെ അഴിച്ചു.
5
അവിടെ നിന്നിരുന്നവരില്‍ ചിലര്‍ അവരോട്, “നിങ്ങള്‍ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിനാണ്?” എന്നു ചോദിച്ചു.
6
യേശു പറഞ്ഞിരുന്നതുപോലെ അവര്‍ മറുപടി പറഞ്ഞു.
7
അവിടെ നിന്നവര്‍ അവരെ അനുവദിക്കുകയും ചെയ്തു. ആ ശിഷ്യന്മാര് കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ മേലങ്കികള്‍ അതിന്റെ പുറത്തു വിരിച്ചു. യേശു കഴുതപ്പുറത്തു കയറിയിരുന്നു.
8
പലരും തങ്ങളുടെ മേലങ്കികള്‍ വഴിയില്‍ വിരിച്ചു. മറ്റുള്ളവര്‍ പറമ്പുകളില്‍നിന്ന് ഇലയുള്ള മരച്ചില്ലകള്‍ വെട്ടി വഴിയില്‍ വിതറി.
9
അവിടുത്തെ മുമ്പും പിമ്പും നടന്നവര്‍ “ഹോശാനാ! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന് വാഴ്ത്തപ്പെട്ടവന്‍!
10
നമ്മുടെ പിതാവായ ദാവീദിന്റെ വരുവാനുള്ള രാജ്യം വാഴ്ത്തപ്പെട്ടതാകുന്നു! അത്യുന്നതങ്ങളില്‍ ഹോശാനാ!” എന്ന് ഉച്ചത്തില്‍ ആര്‍പ്പുവിളിച്ചു.
11
അങ്ങനെ യേശു യെരൂശലേമില്‍ പ്രവേശിച്ച്, നേരെ ദേവാലയത്തിലേക്കു പോയി; അവിടെയെത്തി ചുറ്റുപാടുമുള്ളതെല്ലാം നോക്കിക്കണ്ടു. എന്നാല്‍ നേരം വൈകിയിരുന്നതിനാല്‍ അവിടുന്ന് പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി ബേഥാന്യയിലേക്കു പോയി.
12
പിറ്റേദിവസം അവര്‍ ബേഥാന്യയില്‍നിന്നു തിരിച്ചുവരികയായിരുന്നു. അപ്പോള്‍ യേശുവിനു വിശന്നു.
13
അങ്ങകലെ ഇലകള്‍ നിറഞ്ഞ ഒരു അത്തിവൃക്ഷം നില്ക്കുന്നതുകണ്ട് അതില്‍ അത്തിപ്പഴം കാണുമെന്നു കരുതി അവിടുന്ന് അടുത്തു ചെന്നു; പക്ഷേ ഇലകളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അത് അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നു. അവിടുന്നു പറഞ്ഞു:
14
“ഇനിമേല്‍ ആരും ഒരിക്കലും നിന്നില്‍നിന്ന് അത്തിപ്പഴം ഭക്ഷിക്കാതിരിക്കട്ടെ.” ഇതു ശിഷ്യന്മാര് പ്രത്യേകം ശ്രദ്ധിച്ചു.
15
അവര്‍ യെരൂശലേമിലെത്തി. യേശു ദേവാലയത്തില്‍ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തിരുന്നവരെ പുറത്താക്കുവാന്‍ തുടങ്ങി; നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും പ്രാക്കളെ വില്ക്കുന്നവരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു.
16
ദേവാലയത്തിലൂടെ യാതൊരു സാധനവും എടുത്തുകൊണ്ടുപോകുവാന്‍ അവിടുന്ന് അനുവദിച്ചില്ല.
17
ജനങ്ങളെ അവിടുന്ന് ഇപ്രകാരം പ്രബോധിപ്പിച്ചു: “എന്റെ ആലയം എല്ലാ ജനങ്ങളുടെയും പ്രാര്‍ഥനാലയം എന്ന് വിളിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്തതായി എഴുതപ്പെട്ടിട്ടില്ലേ? എന്നാല്‍ നിങ്ങള്‍ അതിനെ കൊള്ളക്കാരുടെ താവളമാക്കിയിരിക്കുന്നു.”
18
പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ഇതുകേട്ട് യേശുവിനെ നിഗ്രഹിക്കുവാനുള്ള വഴി എന്തെന്ന് ആലോചിച്ചു. കാരണം യേശുവിന്റെ ധര്‍മോപദേശം കേട്ട് എല്ലാ ജനങ്ങളും വിസ്മയഭരിതരായതുകൊണ്ട് പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും അവിടുത്തെ ഭയപ്പെട്ടു.
19
സന്ധ്യാസമയമായപ്പോള്‍ യേശുവും ശിഷ്യന്മാരും പട്ടണത്തിനു പുറത്തു പോയി.
20
പിറ്റേദിവസം രാവിലെ അവര്‍ കടന്നുപോകുമ്പോള്‍ ആ അത്തിവൃക്ഷം സമൂലം ഉണങ്ങിയിരിക്കുന്നതായി കണ്ടു.
21
അപ്പോള്‍ യേശു പറഞ്ഞ വാക്കുകള്‍ ഓര്‍ത്തുകൊണ്ട്, “ഗുരുനാഥാ, അതാ നോക്കൂ! അങ്ങു ശപിച്ച ആ അത്തിവൃക്ഷം ഉണങ്ങിപ്പോയതു കണ്ടില്ലേ?” എന്നു പത്രോസ് പറഞ്ഞു.
22
യേശു പ്രതിവചിച്ചു: “നിങ്ങള്‍ ദൈവത്തില്‍ വിശ്വാസമുള്ളവരായിരിക്കുക.
23
ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു, ഹൃദയത്തില്‍ സംശയലേശം കൂടാതെ താന്‍ പറയുന്നതുപോലെ സംഭവിക്കുമെന്നു വിശ്വസിച്ചുകൊണ്ട് ഒരുവന് ഈ മലയോട് ഇളകി കടലില്‍ വീഴുക എന്നു പറഞ്ഞാല്‍ അപ്രകാരം സംഭവിക്കും.
24
അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ എന്തിനുവേണ്ടിയെങ്കിലും അപേക്ഷിച്ചാല്‍ അതു ലഭിച്ചിരിക്കുന്നു എന്നു വിശ്വസിക്കുക. നിങ്ങള്‍ അപേക്ഷിക്കുന്നതെന്തും നിങ്ങള്‍ക്കു ലഭിക്കുകയും ചെയ്യും.
25
നിങ്ങള്‍ പ്രാര്ഥിക്കുവാന് നില്ക്കുമ്പോള് സ്വര്‍ഗസ്ഥനായ പിതാവു നിങ്ങളുടെ പിഴകള്‍ നിങ്ങളോടു ക്ഷമിക്കേണ്ടതിനു നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അതു ക്ഷമിക്കുക.
26
നിങ്ങള്‍ മറ്റുള്ളവരോടു ക്ഷമിക്കുന്നില്ലെങ്കില്‍, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവും നിങ്ങളുടെ പിഴകള്‍ ക്ഷമിക്കുകയില്ല.
27
അവര്‍ വീണ്ടും യെരൂശലേമില്‍ വന്നു. യേശു ദേവാലയത്തിലൂടെ നടക്കുമ്പോള്‍ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരും വന്ന് അവിടുത്തോട് ചോദിച്ചു:
28
“എന്ത് അധികാരംകൊണ്ടാണ് താങ്കള്‍ ഇവയെല്ലാം ചെയ്യുന്നത്? അഥവാ ഇവയൊക്കെ ചെയ്യുവാനുള്ള അധികാരം ആരാണു താങ്കള്‍ക്കു നല്‍കിയത്?”
29
യേശു പ്രതിവചിച്ചു: “നിങ്ങളോടു ഞാനും ഒന്നു ചോദിക്കട്ടെ; അതിന് ഉത്തരം നല്‍കുക. എന്നാല്‍ എന്തധികാരംകൊണ്ടാണ് ഇവയെല്ലാം ഞാന്‍ ചെയ്യുന്നതെന്നു നിങ്ങളോടു പറയാം.
30
സ്നാപനം നടത്തുന്നതിനുള്ള അധികാരം യോഹന്നാന് എവിടെനിന്നു ലഭിച്ചു? ദൈവത്തില്‍നിന്നോ, മനുഷ്യരില്‍നിന്നോ? പറയുക.”
31
അവര്‍ അന്യോന്യം ആലോചിച്ചു. “ദൈവത്തില്‍നിന്ന് എന്നു നാം പറഞ്ഞാല്‍, പിന്നെ നിങ്ങള്‍ എന്തുകൊണ്ട് യോഹന്നാനെ വിശ്വസിച്ചില്ല എന്ന് അവിടുന്നു ചോദിക്കും;
32
മനുഷ്യരില്‍നിന്ന് എന്ന് പറഞ്ഞാലോ?” പക്ഷേ അവര്‍ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാല്‍ യോഹന്നാനെ ഒരു പ്രവാചകനായിട്ടത്രേ എല്ലാവരും കരുതിയിരുന്നത്.
33
അതുകൊണ്ട് “ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ” എന്ന് അവര്‍ യേശുവിനോടു പറഞ്ഞു. “എന്നാല്‍ എന്തധികാരംകൊണ്ടാണ് ഇവയെല്ലാം ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന് യേശു അവരോടുത്തരം പറഞ്ഞു.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16