bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Mark 7
Mark 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 8 →
1
യെരൂശലേമില്‍നിന്നു പരീശന്മാരും ചില മതപണ്ഡിതന്മാരും യേശുവിന്റെ അടുക്കല്‍ വന്നുകൂടി.
2
അവിടുത്തെ ശിഷ്യന്മാരില് ചിലര്‍ അവരുടെ ആചാരപ്രകാരം ശുദ്ധമാക്കാത്ത കൈകൊണ്ട് അതായത് കഴുകാത്ത കൈകൊണ്ട്, ഭക്ഷണം കഴിക്കുന്നത് അവര്‍ കണ്ടു.
3
പൂര്‍വികരുടെ പരമ്പരാഗതമായ ആചാരമനുസരിച്ച് പരീശന്മാരും യെഹൂദന്മാരും കൈകഴുകാതെ ഭക്ഷണം കഴിക്കുമായിരുന്നില്ല.
4
ചന്തയില്‍നിന്നു വരുമ്പോഴും കുളിക്കാതെ അവര്‍ ഭക്ഷണം കഴിക്കുകയില്ല, പാനപാത്രങ്ങളും കുടങ്ങളും ഓട്ടുപാത്രങ്ങളും കഴുകുക തുടങ്ങി പല ആചാരങ്ങളും അവര്‍ അനുഷ്ഠിച്ചുപോന്നിരുന്നു.
5
അതിനാല്‍ പരീശന്മാരും മതപണ്ഡിതന്മാരും യേശുവിനോടു ചോദിച്ചു: “താങ്കളുടെ ശിഷ്യന്മാര് നമ്മുടെ പൂര്വികന്മാരുടെ ആചാരങ്ങള്‍ അനുസരിക്കാതെ അശുദ്ധമായ കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് എന്ത്? യേശു പ്രതിവചിച്ചു:
6
“കപടഭക്തരായ നിങ്ങളെക്കുറിച്ച് യെശയ്യാ പ്രവചിച്ചത് എത്ര ശരിയാണ്: ഈ ജനം അധരംകൊണ്ട് എന്നെ ആദരിക്കുന്നു, അവരുടെ ഹൃദയമാകട്ടെ, എന്നില്‍നിന്ന് അകന്നിരിക്കുന്നു;
7
മനുഷ്യര്‍ നടപ്പാക്കിയ അനുശാസനങ്ങളെ ദൈവത്തിന്റെ പ്രമാണങ്ങളെന്നവിധം പഠിപ്പിക്കുന്നതുകൊണ്ട് എന്നെ അവര്‍ ആരാധിക്കുന്നത് വ്യര്‍ഥമാണ്.
8
നിങ്ങള്‍ ദൈവത്തിന്റെ ധര്‍മശാസനം ഉപേക്ഷിച്ചിട്ട് മനുഷ്യന്റെ അനുശാസനങ്ങള്‍ മുറുകെപ്പിടിക്കുന്നു.
9
പിന്നീട് അവിടുന്നു പറഞ്ഞു: “നിങ്ങളുടെ പാരമ്പര്യം പാലിക്കുന്നതിനുവേണ്ടി, ദൈവത്തിന്റെ ധര്‍മശാസനങ്ങളെ കൗശലപൂര്‍വം നിങ്ങള്‍ നിരാകരിക്കുന്നു!
10
നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം എന്നും പിതാവിനെയോ മാതാവിനെയോ ദുഷിക്കുന്നവന്‍ നിശ്ചയമായും മരിക്കണം എന്നും മോശ അനുശാസിച്ചിട്ടുണ്ട്.
11
[11,12] എന്നാല്‍ ഒരുവന് തന്റെ മാതാവിനോടോ പിതാവിനോടോ ‘നിങ്ങളെ സംരക്ഷിക്കുവാന്‍ എന്റെ കൈവശമുള്ളത് കൊര്‍ബാന്‍, അഥവാ ദൈവത്തിനു സമര്‍പ്പിതം ആകുന്നു’ എന്നു പറഞ്ഞാല്‍ പിന്നെ തന്റെ മാതാവിനോ പിതാവിനോ എന്തെങ്കിലും ചെയ്യുവാന്‍ അയാളെ നിങ്ങള്‍ അനുവദിക്കുന്നില്ല.
13
ഇങ്ങനെ നിങ്ങളുടെ മാമൂല്‍കൊണ്ട് ഈശ്വരകല്പനകളെ നിങ്ങള്‍ നിരര്‍ഥകമാക്കുന്നു; ഇങ്ങനെയുള്ള പല കാര്യങ്ങളും നിങ്ങള്‍ ചെയ്യുന്നുണ്ട്.”
14
യേശു ജനാവലിയെ വീണ്ടും അടുക്കല്‍ വിളിച്ച് അവരോടു പറഞ്ഞു: “നിങ്ങള്‍ എല്ലാവരും ഞാന്‍ പറയുന്നതു ശ്രദ്ധിച്ചു മനസ്സിലാക്കുക.
15
പുറത്തുനിന്ന് ഒരുവന്റെ ഉള്ളിലേക്കു ചെല്ലുന്നതൊന്നും അവനെ അശുദ്ധനാക്കുകയില്ല. പ്രത്യുത, മനുഷ്യനില്‍നിന്നു പുറത്തേക്കു വരുന്നതാണ് അവനെ മലിനപ്പെടുത്തുന്നത്.
16
കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”
17
ജനക്കൂട്ടത്തെവിട്ട് യേശു വീട്ടിലെത്തിയപ്പോള്‍ ശിഷ്യന്മാര് പ്രസ്തുത ദൃഷ്ടാന്തത്തെപ്പറ്റി അവിടുത്തോടു ചോദിച്ചു.
18
അവിടുന്ന് അവരോട് അരുള്‍ചെയ്തു: “നിങ്ങളും ഇത്ര ബുദ്ധിയില്ലാത്തവരാണോ? പുറത്തുനിന്നു മനുഷ്യന്റെ ഉള്ളിലെത്തുന്ന ഒന്നിനും അവനെ മലിനപ്പെടുത്തുവാന്‍ സാധ്യമല്ലെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?
19
അതു ഹൃദയത്തിലല്ല, ഉദരത്തിലാണു ചെല്ലുന്നത്; പിന്നീടു വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു.” ഇങ്ങനെ പ്രസ്താവിച്ചുകൊണ്ട് എല്ലാ ഭക്ഷണസാധനങ്ങളും ശുദ്ധമാണെന്ന് യേശു സൂചിപ്പിച്ചു.
20
അവിടുന്നു തുടര്‍ന്നു പറഞ്ഞു: “മനുഷ്യനില്‍നിന്നു പുറപ്പെടുന്നതാണ് അവനെ അശുദ്ധനാക്കുന്നത്.
21
[21,22] എന്തെന്നാല്‍ ഉള്ളില്‍നിന്ന്, അതായത് അവന്റെ ഹൃദയത്തില്‍നിന്ന് ദുഷ്ടവിചാരം, അവിഹിതവേഴ്ച, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, ചതി, ഭോഗാസക്തി, അസൂയ, ദൈവദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറത്തേക്കു വരുന്നു.
23
ഈ ദോഷങ്ങളെല്ലാം ഉള്ളില്‍നിന്നു പുറപ്പെട്ട് മനുഷ്യനെ അശുദ്ധനാക്കുന്നു.”
24
യേശു അവിടെനിന്ന് സോര്‍ പ്രദേശത്തേക്കുപോയി. അവിടെയുള്ള ഒരു വീട്ടില്‍ അദ്ദേഹം ചെന്നു. അത് ആരും അറിയരുതെന്ന് അവിടുന്ന് ആഗ്രഹിച്ചു. പക്ഷേ അവിടുത്തെ സാന്നിധ്യം മറച്ചുവയ്ക്കുക സാധ്യമല്ലായിരുന്നു.
25
ദുഷ്ടാത്മാവു ബാധിച്ച ഒരു പെണ്‍കുട്ടിയുടെ അമ്മ യേശുവിനെപ്പറ്റി കേട്ട് അവിടെയെത്തി അവിടുത്തെ പാദാന്തികത്തില്‍ സാഷ്ടാംഗം വീണു വണങ്ങി.
26
അവര്‍ സിറിയയിലെ ഫൊയ്നിക്യയില്‍ ജനിച്ച ഒരു ഗ്രീക്കു വനിതയായിരുന്നു. തന്റെ മകളില്‍നിന്ന് ആ ദുഷ്ടാത്മാവിനെ പുറത്താക്കണമെന്ന് അവര്‍ യേശുവിനോട് അപേക്ഷിച്ചു. അവിടുന്ന് അവരോടു പറഞ്ഞു:
27
“ആദ്യം മക്കള്‍ തിന്നു തൃപ്തരാകട്ടെ: മക്കള്‍ക്കുള്ള അപ്പം എടുത്തു നായ്ക്കുട്ടികള്ക്ക് ഇട്ടുകൊടുക്കുന്നതു ശരിയല്ലല്ലോ.”
28
എന്നാല്‍ അതിനു മറുപടിയായി, “കര്‍ത്താവേ, മേശയുടെ കീഴിലിരിക്കുന്ന നായ്ക്കുട്ടികള്പോലും മക്കളുടെ കൈയില്‍നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നാറുണ്ടല്ലോ” എന്ന് അവര്‍ പറഞ്ഞു.
29
‘നീ പറഞ്ഞതു ശരി; പൊയ്ക്കൊള്ളുക; ദുഷ്ടാത്മാവ് നിന്റെ മകളെ വിട്ടുപോയിരിക്കുന്നു” എന്ന് യേശു പറഞ്ഞു.
30
ആ സ്ത്രീ വീട്ടില്‍ മടങ്ങിച്ചെന്നപ്പോള്‍ അവരുടെ മകള്‍ ഭൂതോപദ്രവത്തില്‍നിന്നു വിമുക്തയായി കിടക്കയില്‍ കിടക്കുന്നതു കണ്ടു.
31
പിന്നീട് യേശു സോരില്‍നിന്ന് സീദോന്‍വഴി ദക്കപ്പൊലി ദേശത്തുകൂടി ഗലീലത്തടാകതീരത്തേക്കു മടങ്ങിപ്പോയി.
32
അപ്പോള്‍ ബധിരനും മൂകനുമായ ഒരു മനുഷ്യനെ ചിലര്‍ അവിടുത്തെ അടുക്കല്‍ കൊണ്ടുവന്ന് അയാളുടെമേല്‍ കൈകള്‍ വയ്ക്കണമെന്ന് അപേക്ഷിച്ചു.
33
യേശു ആ മനുഷ്യനെ ആള്‍ക്കൂട്ടത്തില്‍നിന്ന് രഹസ്യമായി മാറ്റി നിറുത്തി അയാളുടെ ചെവിയില്‍ വിരലുകള്‍ ഇടുകയും തുപ്പല്‍കൊണ്ട് നാവില്‍ സ്പര്‍ശിക്കുകയും ചെയ്തു;
34
പിന്നീട് സ്വര്‍ഗത്തിലേക്കു നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് “എഫഥാ” എന്ന് അയാളോടു പറഞ്ഞു; അതിനു ‘തുറക്കപ്പെടട്ടെ’ എന്നര്‍ഥം.
35
അപ്പോള്‍ ആ ബധിരന്റെ ചെവി തുറന്നു. അയാളുടെ നാവിന്റെ ബന്ധനം അഴിഞ്ഞു സ്പഷ്ടമായി സംസാരിക്കുകയും ചെയ്തു.
36
ഇത് ആരോടും പറയരുതെന്ന് അവിടുന്ന് അവരോട് ആജ്ഞാപിച്ചു. എന്നാല്‍ എത്ര നിഷ്കര്‍ഷാപൂര്‍വം അവിടുന്ന് ആജ്ഞാപിച്ചുവോ അത്രയധികം അവര്‍ ഈ സംഭവം വിളംബരം ചെയ്തു.
37
ഇതു കേട്ടവരെല്ലാം അത്യന്തം ആശ്ചര്യഭരിതരായി. “എത്ര നന്നായിട്ടാണ് അവിടുന്ന് എല്ലാം ചെയ്യുന്നത്! ബധിരര്‍ക്കു ശ്രവണശക്തിയും മൂകര്‍ക്കു സംസാരശേഷിയും അവിടുന്നു പ്രദാനം ചെയ്യുന്നു” എന്നു പറഞ്ഞു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16