bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Mark 13
Mark 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 14 →
1
യേശു ദേവാലയത്തില്‍ നിന്നിറങ്ങിപ്പോകുമ്പോള്‍ ശിഷ്യന്മാരില് ഒരാള്‍ അവിടുത്തോട്, “ഗുരോ, നോക്കുക! എത്ര മനോഹരമായ കല്ലുകള്‍! എത്ര സുന്ദരമായ സൗധങ്ങള്‍!” എന്നു പറഞ്ഞു.
2
യേശു ആ ശിഷ്യനോട്, “നീ കാണുന്ന ഈ മഹാസൗധങ്ങളെല്ലാം കല്ലിന്മേല് മറ്റൊരു കല്ലു ശേഷിക്കാതെ ഇടിച്ചു നിരത്തപ്പെടുകതന്നെ ചെയ്യും” എന്നു പറഞ്ഞു.
3
യേശു ഒലിവുമലയില്‍വന്ന് ദേവാലയത്തിന് അഭിമുഖമായി ഇരിക്കുമ്പോള്‍ പത്രോസും യാക്കോബും യോഹന്നാനും അന്ത്രയാസും രഹസ്യമായിവന്ന്,
4
“ഇതൊക്കെയും എപ്പോഴാണു സംഭവിക്കുന്നത്? അത് അടുത്തിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന അടയാളമെന്തായിരിക്കുമെന്നു ഞങ്ങളോടു പറഞ്ഞാലും” എന്നു പറഞ്ഞു.
5
അതിനു യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക.
6
ഞാനാകുന്നു എന്നു പറഞ്ഞുകൊണ്ട് എന്റെ നാമത്തില്‍ പലരും വരും. അനേകമാളുകളെ അവര്‍ വഴിതെറ്റിക്കും.
7
യുദ്ധങ്ങളെയും യുദ്ധത്തെപ്പറ്റിയുള്ള കിംവദന്തികളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പരിഭ്രമിക്കരുത്. അതു സംഭവിക്കേണ്ടതാണ്.
8
എന്നാല്‍ അത് അന്ത്യമല്ല. ജനത ജനതയോടും രാഷ്ട്രം രാഷ്ട്രത്തോടും എതിര്‍ക്കും; അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇവയെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്.
9
“എന്നാല്‍ നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുക; എന്തെന്നാല്‍ അവര്‍ നിങ്ങളെ പിടിച്ച് സന്നദ്രിംസംഘത്തിന് ഏല്പിച്ചുകൊടുക്കും. സുനഗോഗുകളില്‍വച്ച് നിങ്ങളെ ചാട്ടവാറുകൊണ്ട് അടിക്കും. ഞാന്‍ നിമിത്തം ഗവര്‍ണര്‍മാരുടെയും രാജാക്കന്മാരുടെയും മുമ്പില്‍ അവരോടു സാക്ഷ്യം വഹിക്കുന്നതിനായി നിങ്ങള്‍ നില്ക്കേണ്ടിവരും.
10
അന്ത്യം വരുന്നതിനുമുമ്പ് എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടതാണ്.
11
അവര്‍ നിങ്ങളെ അറസ്റ്റുചെയ്ത് അധികാരികളെ ഏല്പിക്കുമ്പോള് എന്തു പറയണമെന്നോര്‍ത്ത് ആകുലപ്പെടേണ്ടതില്ല. തത്സമയം നിങ്ങള്‍ക്കു നല്കപ്പെടുന്നതെന്തോ അതു പറയുക. എന്തെന്നാല്‍ നിങ്ങളല്ല പരിശുദ്ധാത്മാവായിരിക്കും സംസാരിക്കുന്നത്.
12
സഹോദരന് സഹോദരനെയും അപ്പന് മകനെയും മരണത്തിനേല്പിക്കും. മക്കള്‍ മാതാപിതാക്കളോടെതിര്‍ത്ത് അവരെ കൊല്ലിക്കും.
13
നിങ്ങള്‍ എന്റെ നാമം ധരിക്കുന്നതിനാല്‍ എല്ലാവരും നിങ്ങളെ വെറുക്കും. എന്നാല്‍ അവസാനത്തോളം സഹിച്ചു നില്ക്കുന്നവന് രക്ഷപെടും.
14
“വിനാശകരമായ മ്ലേച്ഛത കാണരുതാത്ത സ്ഥാനത്തു നിങ്ങള്‍ കാണുമ്പോള്‍-വായിക്കുന്നവന് മനസ്സിലാക്കിക്കൊള്ളട്ടെ-യെഹൂദ്യയിലുള്ളവര് മലമുകളിലേക്ക് ഓടിപ്പോകട്ടെ;
15
മട്ടുപ്പാവില്‍ ഇരിക്കുന്നവന് വീട്ടിനുള്ളിലേക്കു പോകുകയോ എന്തെങ്കിലും എടുക്കുന്നതിന് അകത്തു കടക്കുകയോ ചെയ്യരുത്.
16
വയലില്‍ ആയിരിക്കുന്നവന് തന്റെ മേലങ്കി എടുക്കുന്നതിനു തിരിച്ചു പോകരുത്.
17
അക്കാലത്ത് ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന മാതാക്കള്‍ക്കും മഹാകഷ്ടം!
18
ശീതകാലത്ത് ഇതു സംഭവിക്കാതിരിക്കുവാന്‍ പ്രാര്‍ഥിക്കുക. പ്രപഞ്ചസൃഷ്ടിയുടെ ആരംഭം മുതല്‍
19
ഇതുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനി ഒരിക്കലും സംഭവിക്കാത്തതുമായ ദുരിതങ്ങളുടെ നാളുകളായിരിക്കും അവ.
20
സര്വേശ്വരന് ആ ദിവസങ്ങള്‍ പരിമിതപ്പെടുത്തിയില്ലെങ്കില്‍ ഒരു ജീവിയും രക്ഷപെടുകയില്ല. എന്നാല്‍ താന്‍ തിരഞ്ഞെടുത്തവരെപ്രതി ദൈവം ആ നാളുകള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.
21
“അപ്പോള്‍ ‘അതാ ക്രിസ്തു അവിടെയുണ്ട്’! ‘ഇതാ ഇവിടെയുണ്ട്’! എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാല്‍ അതു വിശ്വസിക്കരുത്.
22
കള്ളക്രിസ്തുക്കളും വ്യാജപ്രവാചകന്മാരും വന്ന് കഴിയുമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെക്കൂടി വഴിതെറ്റിക്കുന്നതിനായി അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും.
23
നിങ്ങള്‍ ജാഗരൂകരായിരിക്കുക. ഞാന്‍ മുന്‍കൂട്ടി എല്ലാം നിങ്ങളോടു പറഞ്ഞിരിക്കുന്നു.
24
“അക്കാലത്ത് ഈ കൊടിയ ദുരന്തങ്ങള്‍ക്കുശേഷം സൂര്യന് ഇരുണ്ടുപോകും; ചന്ദ്രന് പ്രകാശം ചൊരിയുകയില്ല;
25
നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു വീണുകൊണ്ടിരിക്കും; നഭോമണ്ഡലത്തിലെ ശക്തികള്‍ ഇളക്കപ്പെടും.
26
അനന്തരം മനുഷ്യപുത്രന് മഹാശക്തിയോടും തേജസ്സോടുംകൂടി വിണ്‍മേഘങ്ങളില്‍ എഴുന്നള്ളുന്നത് അവര്‍ കാണും.
27
പിന്നീട് അവിടുന്നു തന്റെ ദൂതന്മാരെ അയച്ച് ആകാശത്തിന്റെയും ഭൂമിയുടെയും അറുതിവരെയുള്ള നാലു ദിക്കുകളില്‍നിന്നും തിരഞ്ഞെടുത്തവരെ കൂട്ടിച്ചേര്‍ക്കും.
28
“അത്തിവൃക്ഷത്തില്‍നിന്നുള്ള പാഠം പഠിക്കുക. അതിന്റെ ചില്ലകള്‍ ഇളതായി തളിരണിയുമ്പോള്‍ വേനല്‍ക്കാലം സമീപിച്ചിരിക്കുന്നു എന്നു നിങ്ങള്‍ മനസ്സിലാക്കുന്നു.
29
അതുപോലെ തന്നെ ഇവയെല്ലാം സംഭവിക്കുന്നതു കാണുമ്പോള്‍ അന്ത്യം ആസന്നമായിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക.
30
ഞാന്‍ വാസ്തവം പറയട്ടെ, ഇവയെല്ലാം സംഭവിക്കുന്നതിനുമുമ്പ് ഈ തലമുറ കടന്നുപോകുകയില്ല.
31
ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളാകട്ടെ എന്നും നിലനില്ക്കും.
32
എന്നാല്‍ ആ നാളോ നാഴികയോ ആരും അറിയുന്നില്ല; പിതാവുമാത്രമല്ലാതെ സ്വര്‍ഗത്തിലെ മാലാഖമാരോ, പുത്രന് പോലുമോ, അതറിയുന്നില്ല.
33
നിങ്ങള്‍ സശ്രദ്ധം ജാഗരൂകരായിരിക്കുക; എന്തെന്നാല്‍ ആ സമയം എപ്പോഴാണെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടല്ലോ.
34
ഒരു മനുഷ്യന് വീടുവിട്ടു യാത്രയ്ക്കു പുറപ്പെടുമ്പോള്‍ തന്റെ ഭൃത്യന്മാര്‍ക്ക് ഓരോരുത്തര്‍ക്കും ചെയ്യുവാനുള്ള ജോലി ഏല്പിച്ചിട്ട് വാതില്‍ കാവല്ക്കാരനോട് ജാഗ്രതയോടുകൂടി ഇരിക്കണമെന്ന് ആജ്ഞാപിക്കുന്നതുപോലെയാണത്.
35
ആ ഗൃഹനായകന് സന്ധ്യക്കോ, അര്‍ധരാത്രിക്കോ, കോഴികൂകുമ്പോഴോ, പുലര്‍കാലത്തോ എപ്പോഴാണു വരുന്നതെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് ജാഗ്രതയുള്ളവരായിരിക്കുക.
36
അല്ലെങ്കില്‍ ഗൃഹനായകന് പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെന്നു വരാം.
37
നിങ്ങളോടു പറയുന്നതുതന്നെ ഞാന്‍ എല്ലാവരോടും പറയുന്നു: ‘ഉണര്‍ന്നിരിക്കുക!’
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16