bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Mark 10
Mark 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 11 →
1
യേശു അവിടംവിട്ട് യോര്‍ദ്ദാന്റെ മറുകരെയുള്ള യെഹൂദ്യപ്രദേശത്തേക്കു പോയി. വീണ്ടും ജനങ്ങള്‍ കൂട്ടംകൂട്ടമായി അവിടുത്തെ അടുക്കല്‍ വന്നുചേര്‍ന്നു. പതിവുപോലെ അവിടുന്ന് അവരെ പ്രബോധിപ്പിക്കുവാന്‍ തുടങ്ങി.
2
അപ്പോള്‍ പരീശന്മാര് അടുത്തുവന്ന് അവിടുത്തെ പരീക്ഷിക്കുന്നതിനുവേണ്ടി ചോദിച്ചു: “ഒരു പുരുഷന് തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതു ന്യായമാണോ?”
3
യേശു മറുപടിയായി “മോശ കല്പിച്ചിരിക്കുന്നതെന്താണ്?” എന്നു ചോദിച്ചു.
4
“പുരുഷന് മോചനപത്രം എഴുതിക്കൊടുത്തിട്ട് ഭാര്യയെ ഉപേക്ഷിക്കുവാന്‍ മോശ അനുവദിച്ചിട്ടുണ്ട്” എന്നവര്‍ പറഞ്ഞു.
5
യേശു അവരോട് അരുള്‍ചെയ്തു: “നിങ്ങള്‍ക്ക് ഇതിലുപരി ഗ്രഹിക്കുവാന്‍ കഴിയാത്തതുകൊണ്ടാണ് മോശ അപ്രകാരം അനുശാസിച്ചത്.
6
സൃഷ്ടിയുടെ ആരംഭത്തില്‍ത്തന്നെ ദൈവം മനുഷ്യരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.
7
അതിനാല്‍ ഒരുവന് തന്റെ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും;
8
അവര്‍ ഇരുവരും ഒരു മെയ്യായിത്തീരുകയും ചെയ്യും.” അതുകൊണ്ട് അതുമുതല്‍ അവര്‍ രണ്ടല്ല, ഒരു ശരീരമാകുന്നു.
9
ദൈവം സംയോജിപ്പിച്ചത് മനുഷ്യന് വേര്‍പിരിക്കരുത്.
10
വീട്ടില്‍വച്ച് ഇക്കാര്യത്തെപ്പറ്റി ശിഷ്യന്മാര് വീണ്ടും അവിടുത്തോട് ചോദിച്ചു. അവിടുന്ന് അവരോടു പറഞ്ഞു:
11
“സ്വഭാര്യയെ ഉപേക്ഷിച്ച് വേറൊരു സ്ത്രീയെ വിവാഹം ചെയ്യുന്ന ഏതൊരുവനും അവള്‍ക്കെതിരെ വ്യഭിചാരം ചെയ്യുന്നു.
12
ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വേറൊരുവനെ വിവാഹം ചെയ്താല്‍ ആ സ്ത്രീയും വ്യഭിചാരം ചെയ്യുന്നു.”
13
ശിശുക്കളെ തൊട്ട് അനുഗ്രഹിക്കുന്നതിനുവേണ്ടി ചിലര്‍ അവരെ യേശുവിന്റെ അടുത്തുകൊണ്ടുവന്നു. ശിഷ്യന്മാര് അവരെ ശകാരിച്ചു.
14
അതു കണ്ടപ്പോള്‍ യേശു നീരസപ്പെട്ട് അവരോടു പറഞ്ഞു: “എന്റെ അടുക്കല്‍ വരുവാന്‍ ആ ശിശുക്കളെ അനുവദിക്കൂ; അവരെ വിലക്കരുത്. എന്തെന്നാല്‍ ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതാണ്.
15
ഒരു ശിശു എന്നപോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്തവന് അതില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.”
16
പിന്നീട് ആ ശിശുക്കളെ അവിടുന്ന് ആശ്ലേഷിക്കുകയും ചെയ്തു.
17
അവിടെനിന്ന് യേശു യാത്ര തുടര്‍ന്നപ്പോള്‍ ഒരാള്‍ ഓടിവന്ന് അവിടുത്തെ മുമ്പില്‍ മുട്ടുകുത്തി, “നല്ലവനായ ഗുരോ, അനശ്വരജീവന് അവകാശമാക്കുവാന്‍ ഞാന്‍ എന്തു ചെയ്യണം?” എന്നു ചോദിച്ചു.
18
യേശു അയാളോട്, “എന്നെ നല്ലവന്‍ എന്നു വിളിക്കുന്നതെന്ത്? നല്ലവനായി ദൈവം മാത്രമേയുള്ളൂ; മറ്റാരുമില്ലതന്നെ. കൊല ചെയ്യരുത്,
19
വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്, വഞ്ചിക്കരുത്, മാതാപിതാക്കളെ ബഹുമാനിക്കണം എന്നിങ്ങനെയുള്ള ധര്‍മശാസനങ്ങള്‍ താങ്കള്‍ക്ക് അറിയാമല്ലോ” എന്നു പറഞ്ഞു.
20
“ഗുരോ, ഇവയെല്ലാം ചെറുപ്പം മുതല്ക്കേ ഞാന്‍ പാലിക്കുന്നുണ്ട്” എന്ന് അയാള്‍ പറഞ്ഞു.
21
യേശു സ്നേഹപൂര്‍വം അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: “താങ്കള്‍ക്കു ഒരു കുറവുണ്ട്; പോയി താങ്കള്‍ക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക; അപ്പോള്‍ താങ്കള്‍ക്കു സ്വര്‍ഗത്തില്‍ നിക്ഷേപം ഉണ്ടാകും; പിന്നീടു വന്ന് എന്നെ അനുഗമിക്കുക.”
22
ഇതുകേട്ട് ദുഃഖിതനായിത്തീര്‍ന്ന അയാള്‍, മ്ലാനമുഖനായി അവിടെനിന്നു പോയി; എന്തെന്നാല്‍ അയാള്‍ വലിയ ധനികനായിരുന്നു.
23
യേശു ചുറ്റും നോക്കിയിട്ട്: “ധനവാന്മാര് ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര ദുഷ്കരം” എന്ന് ശിഷ്യന്മാരോട് അരുള്‍ ചെയ്തു.
24
അവിടുത്തെ ഈ വാക്കുകള്‍ കേട്ട് അവര്‍ വിസ്മയഭരിതരായി.
25
യേശു വീണ്ടും പറഞ്ഞു: “കുഞ്ഞുങ്ങളേ, ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്രയോ പ്രയാസം! ധനവാന് ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.”
26
അവര്‍ അത്യധികം ആശ്ചര്യപ്പെട്ട് യേശുവിനോടു ചോദിച്ചു: “അങ്ങനെയെങ്കില്‍ രക്ഷപെടുവാന്‍ ആര്‍ക്കു കഴിയും?”
27
യേശു അവരെ നോക്കിക്കൊണ്ട്: “മനുഷ്യര്‍ക്ക് അത് അസാധ്യം; എന്നാല്‍ ദൈവത്തിന് അസാധ്യമല്ല” എന്ന് ഉത്തരമരുളി.
28
പത്രോസ് യേശുവിനോട്, “ഇതാ ഞങ്ങള്‍ സകലവും ഉപേക്ഷിച്ച് അങ്ങയെ അനുഗമിക്കുകയാണല്ലോ” എന്നു പറഞ്ഞു.
29
യേശു അരുള്‍ചെയ്തു: “വാസ്തവം ഞാന്‍ നിങ്ങളോടു പറയട്ടെ; എനിക്കുവേണ്ടിയോ, സുവിശേഷത്തിനുവേണ്ടിയോ; ഭവനത്തെയും സഹോദരന്മാരെയും സഹോദരിമാരെയും മാതാവിനെയും പിതാവിനെയും മക്കളെയും നിലംപുരയിടങ്ങളെയും ഉപേക്ഷിക്കുന്ന ഏതൊരുവനും
30
ഇപ്പോള്‍ത്തന്നെ നൂറുമടങ്ങു ഭവനങ്ങളെയും സഹോദരന്മാരെയും സഹോദരിമാരെയും അമ്മമാരെയും മക്കളെയും വസ്തുവകകളെയും പീഡനങ്ങളോടൊപ്പം ലഭിക്കും; ഭാവിയുഗത്തില്‍ അനശ്വര ജീവനും കിട്ടും.
31
എന്നാല്‍ മുമ്പന്മാര് പലരും പിമ്പന്മാരും പിമ്പന്മാര് പലരും മുമ്പന്മാരുമായിത്തീരും.
32
അവര്‍ യെരൂശലേമിലേക്കു യാത്ര ചെയ്യുകയായിരുന്നു. യേശു അവരുടെ മുമ്പേ നടന്നു. ശിഷ്യന്മാര് വിസ്മയിക്കുകയും യേശുവിനെ അനുഗമിച്ചിരുന്നവര്‍ ഭയപ്പെടുകയും ചെയ്തിരുന്നു. അവിടുന്നു പന്ത്രണ്ടു ശിഷ്യന്മാരെ അരികില്‍ വിളിച്ച് തനിക്കു സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചു വീണ്ടും പറഞ്ഞുതുടങ്ങി:
33
“ഇതാ നാം യെരൂശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രന് മുഖ്യപുരോഹിതന്മാരുടെയും മതപണ്ഡിതന്മാരുടെയും കൈയില്‍ ഏല്പിക്കപ്പെടും; അവര്‍ തന്നെ വധശിക്ഷയ്ക്കു വിധിക്കുകയും വിജാതീയരെ ഏല്പിക്കുകയും ചെയ്യും.
34
അവര്‍ മനുഷ്യപുത്രനെ പരിഹസിക്കുകയും തന്റെമേല്‍ തുപ്പുകയും ചാട്ടവാറുകൊണ്ട് അടിക്കുകയും ഒടുവില്‍ കൊല്ലുകയും ചെയ്യും. എന്നാല്‍ മൂന്നുദിവസം കഴിഞ്ഞ് മനുഷ്യപുത്രന് ഉയിര്ത്തെഴുന്നേല്ക്കും.”
35
സെബദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും വന്ന് “ഗുരോ, ഞങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം സാധിച്ചു തരണമേ” എന്ന് യേശുവിനോട് അപേക്ഷിച്ചു.
36
“ഞാന്‍ എന്താണു നിങ്ങള്‍ക്കു ചെയ്തുതരേണ്ടത്?” എന്ന് യേശു ചോദിച്ചു.
37
അവര്‍ പറഞ്ഞു: “മഹത്ത്വമേറിയ രാജ്യത്തില്‍ അവിടുന്നു വാണരുളുമ്പോള്‍ ഞങ്ങളിലൊരുവന്‍ അങ്ങയുടെ വലത്തും അപരന് ഇടത്തും ഇരിക്കുവാനുള്ള വരം തന്നാലും.”
38
യേശു അവരോട്, “നിങ്ങള്‍ അപേക്ഷിക്കുന്നത് എന്തെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടാ. ഞാന്‍ കുടിക്കുന്ന പാനപാത്രത്തില്‍നിന്നു കുടിക്കുവാനും ഞാന്‍ ഏല്ക്കുന്ന സ്നാപനം ഏല്ക്കുവാനും നിങ്ങള്‍ക്കു കഴിയുമോ?” എന്നു ചോദിച്ചു.
39
“ഞങ്ങള്‍ക്കു കഴിയും” എന്ന് അവര്‍ പറഞ്ഞു. യേശു അവരോട് അരുള്‍ചെയ്തു: “ഞാന്‍ കുടിക്കുന്ന പാനപാത്രത്തില്‍നിന്നു നിങ്ങള്‍ കുടിക്കും; ഞാന്‍ സ്വീകരിക്കുന്ന സ്നാപനം നിങ്ങള്‍ സ്വീകരിക്കുകയും ചെയ്യും.
40
എന്നാല്‍ എന്റെ വലത്തും ഇടത്തും ഇരിക്കുവാനുള്ള വരം നല്‍കുന്നത് എന്റെ അധികാരത്തിലുള്ള കാര്യമല്ല; അത് ആര്‍ക്കുവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നുവോ അവര്‍ക്കുള്ളതായിരിക്കും.”
41
ഇതു കേട്ടപ്പോള്‍ മറ്റു പത്തു ശിഷ്യന്മാര്ക്കും യാക്കോബിനോടും യോഹന്നാനോടും നീരസം തോന്നി.
42
യേശു അവരെ അടുക്കല്‍ വിളിച്ച് ഇപ്രകാരം പറഞ്ഞു: “വിജാതീയരില്‍ പ്രഭുത്വമുള്ളവര്‍ അധികാരം നടത്തുന്നു എന്നും അവരില്‍ പ്രമുഖന്മാര് അവരെ ഭരിക്കുന്നുവെന്നും നിങ്ങള്‍ക്ക് അറിയാമല്ലോ.
43
എന്നാല്‍ നിങ്ങളുടെ ഇടയില്‍ അതു പാടില്ല. നിങ്ങളില്‍ വലിയവനാകുവാന്‍ ആഗ്രഹിക്കുന്നവന് എല്ലാവരുടെയും ശുശ്രൂഷകന് ആകണം.
44
നിങ്ങളില്‍ പ്രമുഖന് ആകുവാന്‍ ഇച്ഛിക്കുന്നവന് എല്ലാവരുടെയും ദാസനാകണം.
45
മനുഷ്യപുത്രന് വന്നത് ശുശ്രൂഷിക്കപ്പെടുവാനല്ല, ശുശ്രൂഷിക്കുവാനും അസംഖ്യം ആളുകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മൂല്യമായി തന്റെ ജീവന് നല്കുവാനുമാണ്.”
46
അവര്‍ യെരിഹോവിലെത്തി. ശിഷ്യന്മാരോടും ഒരു വലിയ ജനാവലിയോടുംകൂടി യേശു അവിടെനിന്നു പോകുമ്പോള്‍ തിമായിയുടെ മകനായ ബര്‍ത്തിമായി എന്ന അന്ധന് വഴിയരികില്‍ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നു.
47
നസറായനായ യേശു വരുന്നു എന്നു കേട്ടപ്പോള്‍, “യേശുവേ! ദാവീദുപുത്രാ! എന്നോടു കരുണയുണ്ടാകണമേ” എന്ന് അയാള്‍ ഉച്ചത്തില്‍ വിളിച്ചുപറയുവാന്‍ തുടങ്ങി.
48
“മിണ്ടാതിരിക്കൂ” എന്നു പറഞ്ഞുകൊണ്ട് പലരും അയാളെ ശകാരിച്ചു. അയാളാകട്ടെ, കൂടുതല്‍ ഉച്ചത്തില്‍ “ദാവീദുപുത്രാ! എന്നോടു കനിവുതോന്നണമേ” എന്നു നിലവിളിച്ചു.
49
യേശു അവിടെ നിന്നു: “അയാളെ വിളിക്കുക” എന്നു പറഞ്ഞു. അവര്‍ ആ അന്ധനെ വിളിച്ച് “ധൈര്യപ്പെടുക; എഴുന്നേല്ക്കൂ! അവിടുന്നു നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞു.
50
അയാള്‍ മേലങ്കി വലിച്ചെറിഞ്ഞു ചാടിയെഴുന്നേറ്റ് യേശുവിന്റെ അടുക്കലേക്കു ചെന്നു.
51
യേശു അയാളോട്: “ഞാന്‍ നിനക്ക് എന്തു ചെയ്തുതരണമെന്നാണു നീ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു. “ഗുരോ, എനിക്കു വീണ്ടും കാഴ്ച കിട്ടണം” എന്ന് ആ അന്ധന് പറഞ്ഞു.
52
യേശു അരുള്‍ചെയ്തു: “പോകുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” തല്‍ക്ഷണം അയാള്‍ കാഴ്ചപ്രാപിച്ച് യാത്രയില്‍ യേശുവിനെ അനുഗമിച്ചു.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16