bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Mark 15
Mark 15
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 16 →
1
അതിരാവിലെതന്നെ മുഖ്യപുരോഹിതന്മാര്, ജനപ്രമാണിമാരോടും മതപണ്ഡിതന്മാരോടും സന്നദ്രിംസംഘത്തിലെ എല്ലാ അംഗങ്ങളോടുംകൂടി ആലോചിച്ചശേഷം യേശുവിനെ ബന്ധിച്ച് പീലാത്തോസിന്റെ മുമ്പില്‍ ഹാജരാക്കി.
2
പീലാത്തോസ് യേശുവിനോട് ചോദിച്ചു: “നിങ്ങള്‍ യെഹൂദന്മാരുടെ രാജാവാണോ?” യേശു പ്രതിവചിച്ചു: “താങ്കള്‍ അങ്ങനെ പറയുന്നു.”
3
മുഖ്യപുരോഹിതന്മാര് യേശുവിനെതിരെ പല ആരോപണങ്ങള്‍ ഉന്നയിച്ചു.
4
പീലാത്തോസ് വീണ്ടും ചോദിച്ചു: “താങ്കള്‍ ഒരു മറുപടിയും പറയുന്നില്ലേ? നോക്കൂ, താങ്കള്‍ക്കെതിരെ എത്രയെത്ര കുറ്റങ്ങളാണ് അവര്‍ ആരോപിക്കുന്നത്!”
5
എന്നിട്ടും യേശു മറുപടിയൊന്നും പറഞ്ഞില്ല. അതില്‍ പീലാത്തോസ് ആശ്ചര്യപ്പെട്ടു.
6
ഉത്സവദിവസം അവര്‍ ആവശ്യപ്പെടുന്ന ഒരു തടവുകാരനെ പീലാത്തോസ് മോചിപ്പിക്കുക പതിവായിരുന്നു.
7
ഒരു കലാപത്തില്‍ കൊലക്കുറ്റം ചെയ്ത ബറബ്ബാസ് എന്നൊരാള്‍ മറ്റു കലാപകാരികളോടുകൂടി തടവില്‍ കിടക്കുന്നുണ്ടായിരുന്നു.
8
ജനങ്ങള്‍ പീലാത്തോസിന്റെ അടുക്കല്‍ചെന്ന്, പതിവുപോലെ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
9
“യെഹൂദന്മാരുടെ രാജാവിനെ ഞാന്‍ നിങ്ങള്‍ക്കു വിട്ടുതരണമെന്നാണോ നിങ്ങളുടെ ആഗ്രഹം?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു.
10
അസൂയകൊണ്ടാണ് മുഖ്യപുരോഹിതന്മാര് യേശുവിനെ പിടിച്ച് തന്നെ ഏല്പിച്ചതെന്ന് പീലാത്തോസ് മനസ്സിലാക്കിയിരുന്നു.
11
ബറബ്ബാസിനെത്തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ പുരോഹിതമുഖ്യന്മാര്‍ ജനത്തെ പറഞ്ഞിളക്കി.
12
പീലാത്തോസ് വീണ്ടും ചോദിച്ചു: “യെഹൂദന്മാരുടെ രാജാവ് എന്നു നിങ്ങള്‍ പറയുന്ന ഈ മനുഷ്യനെ ഞാന്‍ എന്തുചെയ്യണം?”
13
“അയാളെ ക്രൂശിക്കുക” എന്ന് അവര്‍ അത്യുച്ചത്തില്‍ പറഞ്ഞു.
14
“എന്തിന്? അയാള്‍ എന്തുദോഷം ചെയ്തു?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. എന്നാല്‍ അവര്‍ പൂര്‍വാധികം ഉച്ചത്തില്‍ “അയാളെ ക്രൂശിക്കുക” എന്ന് അട്ടഹസിച്ചു.
15
ജനങ്ങളെ പ്രീണിപ്പിക്കുവാന്‍ പീലാത്തോസ് ആഗ്രഹിച്ചതുകൊണ്ട് ബറബ്ബാസിനെ മോചിപ്പിക്കുകയും യേശുവിനെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ക്രൂശിക്കുവാന്‍ അവരെ ഏല്പിക്കുകയും ചെയ്തു.
16
പടയാളികള്‍ യേശുവിനെ കൊട്ടാരത്തിനുള്ളിലുള്ള അങ്കണത്തിലേക്കു കൊണ്ടുപോയി. അവര്‍ അവിടെയുണ്ടായിരുന്ന പട്ടാളത്തെ മുഴുവന്‍ വിളിച്ചുകൂട്ടി;
17
അവിടുത്തെ കടുംചുമപ്പ് നിറമുള്ള ഒരു അങ്കി അണിയിച്ചു; മുള്ളുകൊണ്ടു മെടഞ്ഞ കിരീടം അവിടുത്തെ ശിരസ്സില്‍ ചൂടിക്കുകയും ചെയ്തു.
18
പിന്നീട് “ഹേ, യെഹൂദന്മാരുടെ രാജാവേ! ജയിച്ചാലും! ജയിച്ചാലും! എന്നു പറഞ്ഞുകൊണ്ട് ഹാസ്യമായി അഭിവാദനം ചെയ്തു.
19
വടികൊണ്ട് അവര്‍ അവിടുത്തെ തലയ്ക്കടിച്ചു; മുഖത്തു തുപ്പി; മുട്ടുകുത്തി അവിടുത്തെ നമസ്കരിച്ചു.
20
ഇങ്ങനെ അവര്‍ അവിടുത്തെ അവഹേളിച്ചശേഷം അങ്കി ഊരി സ്വന്തം വസ്ത്രം ധരിപ്പിച്ചു ക്രൂശിക്കുവാന്‍ പുറത്തേക്കു കൊണ്ടുപോയി.
21
അലക്സാണ്ടറിന്റെയും രൂഫസിന്റെയും പിതാവായ കുറേനക്കാരന്‍ ശിമോന് വയലില്‍നിന്ന് അതുവഴി കടന്നുപോകുമ്പോള്‍ യേശുവിന്റെ കുരിശ് ചുമക്കുവാന്‍ പടയാളികള്‍ അയാളെ നിര്‍ബന്ധിച്ചു.
22
അവര്‍ യേശുവിനെ തലയോടിന്റെ സ്ഥലം എന്ന് അര്‍ഥമുള്ള ഗോല്ഗോഥായിലേക്ക് കൊണ്ടുപോയി.
23
അവര്‍ അവിടുത്തെ കയ്പുചേര്‍ത്ത വീഞ്ഞു കുടിക്കുവാന്‍ കൊടുത്തു. പക്ഷേ അവിടുന്ന് അതു സ്വീകരിച്ചില്ല.
24
അവര്‍ അവിടുത്തെ ക്രൂശിച്ചു. പിന്നീട് അവിടുത്തെ വസ്ത്രങ്ങള്‍ പങ്കിട്ടശേഷം ആര്‍ക്കു കിട്ടണമെന്നറിയുന്നതിനു നറുക്കിട്ടു.
25
രാവിലെ ഒന്‍പതുമണിക്കാണ് അവര്‍ യേശുവിനെ ക്രൂശിച്ചത്.
26
അവിടുത്തെ പേരിലുള്ള കുറ്റമായി ‘യെഹൂദന്മാരുടെ രാജാവ്’ എന്ന് മീതെ എഴുതിവച്ചു.
27
യേശുവിന്റെ കൂടെ രണ്ടു കൊള്ളക്കാരെ ഒരാളെ വലത്തും അപരനെ ഇടത്തുമായി ക്രൂശിച്ചു.
28
‘അവന് അധര്‍മികളുടെകൂടെ എണ്ണപ്പെട്ടു’ എന്ന വേദലിഖിതം ഇങ്ങനെ സത്യമായി.
29
അതുവഴി കടന്നുപോയവര്‍ യേശുവിനെ ദുഷിച്ചു; “ആഹാ! ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയുന്നവനല്ലേ നീ!
30
കുരിശില്‍നിന്ന് ഇറങ്ങിവന്നു നീ നിന്നെത്തന്നെ രക്ഷിക്കുക!” എന്നു തലയാട്ടിക്കൊണ്ട് അവര്‍ പറഞ്ഞു.
31
അതുപോലെതന്നെ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും യേശുവിനെ പരിഹസിച്ചു; അവര്‍ അന്യോന്യം പറഞ്ഞു: “ഇവന് മറ്റുള്ളവരെ രക്ഷിച്ചു; പക്ഷേ തന്നെത്തന്നെ രക്ഷിക്കുവാന്‍ കഴിവില്ല.
32
ഇസ്രായേലിന്റെ രാജാവായ മശിഹാ ഇപ്പോള്‍ കുരിശില്‍നിന്ന് ഇറങ്ങിവരട്ടെ; നമുക്കു കണ്ടു വിശ്വസിക്കാമല്ലോ” യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവിടുത്തെ നിന്ദിച്ചു.
33
മധ്യാഹ്നം മുതല്‍ മൂന്നുമണിവരെ ദേശമാസകലം അന്ധകാരാവൃതമായി; മൂന്നുമണിക്ക് യേശു,
34
“ഏലോയീ, ഏലോയീ, ലമ്മാ ശബ്ബക്താനി?” എന്ന് അത്യുച്ചത്തില്‍ നിലവിളിച്ചു. ‘എന്റെ ദൈവമേ, എന്റെ ദൈവമേ അങ്ങ് എന്നെ കൈവിട്ടത് എന്ത്? എന്നാണ് ഇതിനര്‍ഥം.
35
അടുത്തുനിന്നവരില്‍ ചിലര്‍ ഇതു കേട്ടപ്പോള്‍, “അതാ അയാള്‍ ഏലിയായെ വിളിക്കുന്നു” എന്നു പറഞ്ഞു.
36
ഒരാള്‍ ഓടിപ്പോയി പുളിച്ച വീഞ്ഞില്‍ സ്പഞ്ചു മുക്കി ഞാങ്ങണത്തണ്ടില്‍ വച്ച് അവിടുത്തേക്ക് കുടിക്കുവാന്‍ കൊടുത്തു. “ആകട്ടെ ഏലിയാ ഇയാളെ താഴെ ഇറക്കാന്‍ വരുമോ എന്ന് നമുക്കു കാണാം” എന്ന് അവര്‍ പറഞ്ഞു.
37
യേശു ഉച്ചത്തില്‍ നിലവിളിച്ചു പ്രാണന് വെടിഞ്ഞു.
38
അപ്പോള്‍ വിശുദ്ധമന്ദിരത്തിലെ തിരശ്ശീല മുകളില്‍നിന്നു താഴെവരെ രണ്ടായി കീറിപ്പോയി.
39
യേശു ഇങ്ങനെ പ്രാണന് വെടിഞ്ഞത് കണ്ടപ്പോള്‍ അവിടുത്തേക്ക് അഭിമുഖമായി നോക്കി നിന്നിരുന്ന ശതാധിപന്, “തീര്‍ച്ചയായും ഈ മനുഷ്യന് ദൈവപുത്രനായിരുന്നു” എന്നു പറഞ്ഞു.
40
ഏതാനും സ്ത്രീകളും അല്പം അകലെ നിന്നുകൊണ്ട് ഇവയെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. അവരുടെ കൂട്ടത്തില്‍ മഗ്ദലേന മറിയവും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയവും ശലോമിയും ഉണ്ടായിരുന്നു.
41
യേശു ഗലീലയിലായിരുന്നപ്പോള്‍ അവിടുത്തെ അനുഗമിക്കുകയും പരിചരിക്കുകയും ചെയ്തവരായിരുന്നു ഈ സ്ത്രീകള്‍. അവിടുത്തോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു പല സ്ത്രീകളും അവിടെയുണ്ടായിരുന്നു.
42
[42,43] അന്നു ശബത്തിന്റെ തലേദിവസമായ ഒരുക്കനാളായിരുന്നു. അതുകൊണ്ട് സന്ധ്യ ആയപ്പോള്‍, അരിമത്യസ്വദേശിയായ യോസേഫ് ധൈര്യസമേതം പീലാത്തോസിന്റെ അടുക്കല്‍ ചെന്ന് യേശുവിന്റെ ശരീരം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ സന്നദ്രിം സംഘത്തിലെ സമാദരണീയനായ ഒരു അംഗവും ദൈവരാജ്യത്തെ പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു.
44
യേശു ഇത്രവേഗം മരിച്ചു എന്നു കേട്ടതിനാല്‍ പീലാത്തോസ് ആശ്ചര്യപ്പെട്ടു. അദ്ദേഹം ശതാധിപനെ വിളിച്ച്, യേശു മരിച്ചുകഴിഞ്ഞോ എന്നു ചോദിച്ചു.
45
ശതാധിപനില്‍ നിന്ന് യേശു മരിച്ച വിവരം ഗ്രഹിച്ചശേഷം ശരീരം യോസേഫിനു വിട്ടുകൊടുത്തു.
46
അദ്ദേഹം യേശുവിന്റെ ശരീരം ഇറക്കി മൃതദേഹം പൊതിയുന്ന തുണി വാങ്ങിക്കൊണ്ടുവന്ന് അതില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയുണ്ടാക്കിയ കല്ലറയില്‍ സംസ്കരിച്ചു; കല്ലറയുടെ വാതില്ക്കല് ഒരു കല്ലുരുട്ടി വയ്ക്കുകയും ചെയ്തു.
47
മഗ്ദലേന മറിയവും യോസെയുടെ അമ്മ മറിയവും യേശുവിന്റെ ശരീരം സംസ്കരിച്ച സ്ഥലം കണ്ടിരുന്നു.
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16