bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Mark 4
Mark 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 5 →
1
യേശു വീണ്ടും ഗലീലത്തടാകത്തിന്റെ തീരത്തുവച്ചു പ്രബോധിപ്പിക്കുവാന്‍ തുടങ്ങി. ഒരു വലിയ ജനാവലി അവിടുത്തെ ചുറ്റും കൂടിയിരുന്നതുകൊണ്ട് അവിടുന്ന് തടാകത്തില്‍ കിടന്ന ഒരു വഞ്ചിയില്‍ കയറി ഇരുന്നു. ജനങ്ങളെല്ലാവരും തടാകതീരത്തു നിലകൊണ്ടു.
2
ദൃഷ്ടാന്തങ്ങളിലൂടെ അവിടുന്നു പല കാര്യങ്ങള്‍ അവരെ പഠിപ്പിച്ചു. ധര്‍മോപദേശമധ്യേ അവിടുന്ന് ഇപ്രകാരം പറഞ്ഞു:
3
“ഇതാ കേള്‍ക്കൂ! ഒരു മനുഷ്യന് വിതയ്ക്കാന്‍ പുറപ്പെട്ടു.
4
അയാള്‍ വിതച്ചപ്പോള്‍ കുറെ വിത്തു വഴിയില്‍ വീണു. പക്ഷികള്‍ വന്ന് അവ തിന്നുകളഞ്ഞു.
5
[5,6] ചില വിത്തു പാറയുള്ള സ്ഥലത്താണു വീണത്. അവിടെ മണ്ണിനു താഴ്ചയില്ലാതിരുന്നതിനാല്‍ വിത്തു പെട്ടെന്നു മുളച്ചെങ്കിലും അവയ്ക്കു വേരില്ലാഞ്ഞതുകൊണ്ട് സൂര്യന് ഉദിച്ചുയര്‍ന്നപ്പോള്‍ വാടിക്കരിഞ്ഞുപോയി.
7
മറ്റു ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന് അവയെ ഞെരുക്കിക്കളഞ്ഞു. അവ ഫലം നല്‍കിയില്ല.
8
മറ്റുള്ള വിത്തു നല്ല നിലത്താണു വീണത്. അവ മുളച്ചു വളര്‍ന്നു; മുപ്പതും അറുപതും നൂറും മേനി വിളവു നല്കി.”
9
“കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ” എന്നും യേശു പറഞ്ഞു.
10
യേശു തനിച്ചിരുന്നപ്പോള്‍, അവിടുത്തോട് കൂടെയുണ്ടായിരുന്നവരില്‍ ചിലര്‍ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടിവന്ന്, അവിടുന്നു പറഞ്ഞതിന്റെ പൊരുള്‍ എന്താണെന്നു ചോദിച്ചു.
11
അപ്പോള്‍ യേശു അരുള്‍ചെയ്തു: “ദൈവരാജ്യത്തിന്റെ മര്‍മം നിങ്ങള്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മറ്റുള്ളവരാകട്ടെ എല്ലാം ദൃഷ്ടാന്തങ്ങളിലൂടെ കേള്‍ക്കുന്നു.
12
“അവര്‍ പിന്നെയും പിന്നെയും നോക്കും; പക്ഷേ കാണുകയില്ല; പിന്നെയും പിന്നെയും കേള്‍ക്കും; പക്ഷേ, ഗ്രഹിക്കുകയില്ല; അങ്ങനെ അല്ലായിരുന്നെങ്കില്‍ അവര്‍ ദൈവത്തിങ്കലേക്കു തിരിയുകയും അവരുടെ പാപം ക്ഷമിക്കപ്പെടുകയും ചെയ്യുമായിരുന്നു.”
13
പിന്നീട് യേശു അവരോടു പറഞ്ഞു: “ഈ ദൃഷ്ടാന്തം നിങ്ങള്‍ക്കു മനസ്സിലായില്ലേ? എങ്കില്‍ മറ്റു ദൃഷ്ടാന്തങ്ങളൊക്കെയും നിങ്ങള്‍ എങ്ങനെ ഗ്രഹിക്കും?
14
വിതയ്ക്കുന്നവന് ദൈവവചനമാണു വിതയ്ക്കുന്നത്.
15
ചിലരുടെ ഹൃദയത്തില്‍ വിതയ്ക്കപ്പെടുന്ന വചനം കേള്‍ക്കുന്ന ക്ഷണത്തില്‍ത്തന്നെ സാത്താന് വന്ന് എടുത്തുകളയുന്നു. ഇതാണ് വഴിയരികില്‍ വീണ വിത്ത്.
16
അതുപോലെതന്നെ പാറയുള്ള സ്ഥലത്തു വിതയ്ക്കപ്പെട്ട വിത്തിനെപ്പോലെയാണ് മറ്റു ചിലര്‍. കേള്‍ക്കുന്ന ഉടനെ അവര്‍ സന്തോഷപൂര്‍വം വചനം സ്വീകരിക്കുന്നു.
17
എന്നാല്‍ അതിന്റെ വേര് ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാത്തതുകൊണ്ട് അല്പകാലം മാത്രമേ നിലനില്ക്കുകയുള്ളൂ; വചനംമൂലം കഷ്ടതകളും പീഡനങ്ങളും നേരിടുമ്പോള്‍ ആടിയുലഞ്ഞു വീണുപോകുന്നു.
18
മുള്‍ച്ചെടികള്‍ക്കിടയില്‍ വിതയ്ക്കപ്പെട്ട വിത്തിനെപ്പോലെയാണു മറ്റു ചിലര്‍; വചനം കേള്‍ക്കുമെങ്കിലും ലൗകിക ജീവിതത്തിന്റെ ക്ലേശങ്ങളും ധനമോഹവും
19
ഇതരകാര്യങ്ങളിലുള്ള വ്യഗ്രതയും വചനത്തെ ഞെക്കിഞെരുക്കുകയും ഫലശൂന്യമാക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍.
20
എന്നാല്‍ നല്ല നിലത്തു വിതയ്ക്കപ്പെട്ട വിത്തു സൂചിപ്പിക്കുന്നത്, വചനം കേട്ടു സ്വീകരിക്കുകയും മുപ്പതും അറുപതും നൂറും മേനി വിളവ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നവരെയത്രേ.”
21
പിന്നീടു യേശു അവരോടു പറഞ്ഞു: “വിളക്കു കത്തിച്ചു പറയുടെയോ കട്ടിലിന്റെയോ കീഴില്‍ ആരെങ്കിലും വയ്ക്കുമോ? അതു വിളക്കുതണ്ടിന്മേലല്ലേ വയ്ക്കുന്നത്?
22
നിഗൂഢമായി വച്ചിരിക്കുന്നത് എന്തുതന്നെ ആയാലും അതു വെളിച്ചത്തുവരും. മൂടി വച്ചിരിക്കുന്നതെന്തും അനാവരണം ചെയ്യപ്പെടും.
23
കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”
24
യേശു വീണ്ടും പറഞ്ഞു: “നിങ്ങള്‍ കേള്‍ക്കുന്നത് എന്താണെന്നു ശ്രദ്ധിക്കുക; നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങള്‍ക്ക് അളന്നു കിട്ടും; എന്നല്ല നിങ്ങള്‍ക്കു കൂടുതല്‍ കിട്ടുകയും ചെയ്യും.
25
ഉള്ളവനു നല്കപ്പെടും; ഇല്ലാത്തവനില്‍നിന്ന് അവന് ഉള്ളതുകൂടി എടുത്തുകളയും.”
26
യേശു തുടര്‍ന്നു പറഞ്ഞു: “ഒരു മനുഷ്യന് തന്റെ കൃഷിഭൂമിയില്‍ വിത്തു വിതയ്ക്കുന്നു.
27
അയാള്‍ രാവും പകലും ഉറങ്ങിയും ഉണര്‍ന്നും കഴിയുന്നു. അതിനിടയ്ക്ക്, എങ്ങനെയെന്ന് അയാള്‍ അറിയാതെ വിത്തു മുളച്ചു വളരുന്നു. ഈ വിത്തുപോലെയാണു ദൈവരാജ്യം.
28
ഭൂമി സ്വയമേവ വിളവ് ഉത്പാദിപ്പിക്കുന്നു. ആദ്യം ഇളനാമ്പു തല നീട്ടുന്നു; പിന്നീട് കതിരും, അവസാനം കതിര്‍ക്കുല നിറയെ ധാന്യമണികളും ഉണ്ടാകുന്നു.
29
ധാന്യം വിളഞ്ഞു കൊയ്ത്തിനു പാകമാകുമ്പോള്‍ കൊയ്യുന്നതിന് അയാള്‍ ആളിനെ അയയ്ക്കുന്നു.”
30
അവിടുന്നു വീണ്ടും അവരോടു പറഞ്ഞു: “ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കാം? ഏതൊരു ദൃഷ്ടാന്തംകൊണ്ട് അതിനെ വിശദീകരിക്കാം?
31
അതൊരു കടുകുമണിയെപ്പോലെയാണ്. വിതയ്ക്കുമ്പോള് അതു ഭൂമിയിലുള്ള മറ്റെല്ലാ വിത്തിനെയുംകാള്‍ ചെറുതാണ്.
32
എന്നാല്‍ അതു മുളച്ചുവളര്‍ന്ന് എല്ലാ ചെടികളെയുംകാള്‍ വലുതായിത്തീരുന്നു. പക്ഷികള്‍ക്ക് അതിന്റെ തണലില്‍ കൂടുകെട്ടി പാര്‍ക്കാന്‍ തക്ക വലിയ ശാഖകള്‍ നീട്ടുകയും ചെയ്യുന്നു.”
33
ഇതുപോലെയുള്ള അനേകം ദൃഷ്ടാന്തങ്ങള്‍ മുഖേന അവര്‍ക്കു ഗ്രഹിക്കാവുന്ന വിധത്തില്‍ യേശു ദിവ്യവചനം പ്രസംഗിച്ചു.
34
ദൃഷ്ടാന്തരൂപേണയല്ലാതെ അവിടുന്ന് ഒന്നും അവരോടു പറഞ്ഞിരുന്നില്ല. ശിഷ്യന്മാരോടുകൂടി അവിടുന്ന് തനിച്ചിരിക്കുമ്പോള്‍ ഓരോ ദൃഷ്ടാന്തവും അവര്‍ക്കു വിശദീകരിച്ചു കൊടുത്തിരുന്നു.
35
അന്നു വൈകുന്നേരം, “നമുക്ക് അക്കരയ്ക്കുപോകാം” എന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു.
36
അതുകൊണ്ട് അവര്‍ ജനസഞ്ചയത്തെ വിട്ടിട്ട് യേശു നേരത്തെ കയറിയിരുന്ന വഞ്ചിയില്‍ കയറി പുറപ്പെട്ടു. വേറെ വഞ്ചികളും കൂടെയുണ്ടായിരുന്നു.
37
അപ്പോള്‍ അത്യുഗ്രമായ ഒരു കൊടുങ്കാറ്റടിച്ചു. തിരമാലകള്‍ ഉയര്‍ന്നു, വഞ്ചിയില്‍ വെള്ളം അടിച്ചു കയറി, വഞ്ചി നിറയുമാറായി.
38
യേശു അമരത്ത് ഒരു തലയിണവച്ചു കിടന്ന് ഉറങ്ങുകയായിരുന്നു. ശിഷ്യന്മാര് അവിടുത്തെ വിളിച്ചുണര്‍ത്തി; “ഗുരോ, ഞങ്ങള്‍ മുങ്ങിമരിക്കാന്‍ പോകുന്നതിനെക്കുറിച്ച് അങ്ങേക്ക് ഒരു വിചാരവുമില്ലേ?” എന്നു ചോദിച്ചു.
39
യേശു എഴുന്നേറ്റു കാറ്റിനോട് “അടങ്ങുക” എന്ന് ആജ്ഞാപിച്ചു. തിരമാലകളോട് “ശാന്തമാകുക” എന്നും കല്പിച്ചു. ഉടനെ കാറ്റടങ്ങി. പ്രക്ഷുബ്ധമായ തടാകം പ്രശാന്തമായി.
40
പിന്നീട് അവിടുന്ന് അവരോട്, “എന്തിനാണു നിങ്ങള്‍ ഇങ്ങനെ ഭീരുക്കളാകുന്നത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?” എന്നു ചോദിച്ചു.
41
അവര്‍ അത്യന്തം ഭയപരവശരായി; ഇദ്ദേഹം ആരാണ്? കാറ്റും തിരമാലകളുംകൂടി അവിടുത്തെ അനുസരിക്കുന്നുവല്ലോ” എന്ന് അവര്‍ അന്യോന്യം പറഞ്ഞു.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16