bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Mark 3
Mark 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 4 →
1
യേശു പിന്നീടൊരിക്കല്‍ സുനഗോഗില്‍ ചെന്നു; കൈ ശോഷിച്ചുപോയ ഒരു മനുഷ്യന് അവിടെയുണ്ടായിരുന്നു.
2
ശബത്തുദിവസം അവിടുന്ന് ആ മനുഷ്യനെ സുഖപ്പെടുത്തുമോ എന്ന് അവര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു. യേശുവില്‍ കുറ്റം ആരോപിക്കുന്നതിനുവേണ്ടിയാണ് അങ്ങനെ ചെയ്തത്.
3
കൈ ശോഷിച്ച ആ മനുഷ്യനോട്, “എഴുന്നേറ്റ് മുന്‍പിലേക്ക് മാറിനില്‍ക്കുക” എന്ന് യേശു പറഞ്ഞു.
4
പിന്നീട് അവിടുന്ന് ജനത്തോട്, “ശബത്തില്‍ നന്മ ചെയ്യുന്നതോ, തിന്മ ചെയ്യുന്നതോ, ജീവനെ രക്ഷിക്കുന്നതോ, നശിപ്പിക്കുന്നതോ ഏതാണു നിയമാനുസൃതം?” എന്നു ചോദിച്ചു. അവരാകട്ടെ മൗനം അവലംബിച്ചു.
5
യേശു അവരുടെ ഹൃദയകാഠിന്യത്തില്‍ ദുഃഖിച്ച്, കോപത്തോടുകൂടി ചുറ്റും നോക്കിയശേഷം ആ മനുഷ്യനോട്, “നിന്റെ കൈ നീട്ടുക” എന്നു പറഞ്ഞു. അയാള്‍ കൈ നീട്ടി.
6
ഉടനെ കൈ സുഖം പ്രാപിച്ചു. പരീശന്മാര് ഉടന്‍തന്നെ പുറത്തുപോയി അവിടുത്തെ എങ്ങനെ അപായപ്പെടുത്താം എന്നതിനെക്കുറിച്ച് ഹേരോദ്യരോട് ആലോചിച്ചു.
7
ശിഷ്യന്മാരോടുകൂടി യേശു ഗലീലത്തടാകത്തിന്റെ തീരത്തേക്കു പോയി. ഗലീലയില്‍നിന്ന് ഒരു വന്‍ ജനസഞ്ചയം അവിടുത്തെ അനുഗമിച്ചു.
8
യെഹൂദ്യ, യെരൂശലേം, എദോം, യോര്‍ദ്ദാന്റെ മറുകര, സോരിന്റെയും സീദോന്റെയും ചുറ്റുമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം വലിയൊരു ജനാവലി യേശു ചെയ്ത കാര്യങ്ങളെക്കുറിച്ചു കേട്ടിട്ട് അവിടുത്തെ അടുക്കല്‍ വന്നുകൂടി.
9
[9,10] ഒട്ടേറെ ആളുകളെ അവിടുന്ന് സുഖപ്പെടുത്തിയതിനാല്‍ രോഗബാധിതരായ എല്ലാവരും അവിടുത്തെ സ്പര്‍ശിക്കുന്നതിനായി തള്ളിക്കയറി മുന്‍പോട്ടു വന്നുകൊണ്ടിരുന്നു. ആള്‍ക്കൂട്ടം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് ഒരു ചെറുവഞ്ചി ഒരുക്കുവാന്‍ യേശു ശിഷ്യന്മാരോടു പറഞ്ഞു.
11
അവിടുത്തെ കണ്ടമാത്രയില്‍ ദുഷ്ടാത്മാക്കള്‍ സാഷ്ടാംഗം വീണ് “അങ്ങു ദൈവപുത്രനാണ്” എന്നു വിളിച്ചു പറഞ്ഞു.
12
താന്‍ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അവരോട് യേശു കര്‍ശനമായി ആജ്ഞാപിച്ചു.
13
യേശു പിന്നീട് ഒരു കുന്നിന്റെ മുകളിലേക്ക് കയറിപ്പോയി. താന്‍ ഇച്ഛിച്ചവരെ അവിടുന്നു വിളിച്ചു. അവര്‍ അവിടുത്തെ അടുത്തെത്തി.
14
അവിടുന്നു നിയമിച്ച പന്ത്രണ്ടുപേര്‍ക്ക് അപ്പോസ്തോലന്മാര് എന്നു നാമകരണം ചെയ്തു.
15
അവിടുന്ന് അവരോടു പറഞ്ഞു: “എന്റെകൂടെ ആയിരിക്കേണ്ടതിന് ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു; സുവിശേഷം ഘോഷിക്കുവാന്‍ ഞാന്‍ നിങ്ങളെ അയയ്ക്കും; ഭൂതങ്ങളെ പുറത്താക്കുവാനുള്ള അധികാരം നിങ്ങള്‍ക്കുണ്ടായിരിക്കും.”
16
[16,17] ശിമോന് അവിടുന്നു പത്രോസ് എന്നു പേരിട്ടു. സെബദിയുടെ പുത്രന്മാരായ യാക്കോബിനും യോഹന്നാനും ഇടിമുഴക്കത്തിന്റെ മക്കള്‍ എന്ന് അര്‍ഥമുള്ള ബോവനേര്‍ഗ്ഗസ് എന്നും നാമകരണം ചെയ്തു.
18
ശേഷമുള്ളവര്‍ അന്ത്രയാസ്, ഫീലിപ്പോസ്, ബര്‍തൊലൊമായി, മത്തായി, തോമസ്, അല്ഫായിയുടെ മകന് യാക്കോബ്, തദ്ദായി, തീവ്രവാദിയായ ശിമോന്,
19
യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ഈസ്കരിയോത്ത് എന്നിവരായിരുന്നു.
20
പിന്നീട് യേശു വീട്ടിലേക്കു പോയി. അവര്‍ക്കു ഭക്ഷണം കഴിക്കുവാന്‍പോലും സാധിക്കാത്തവിധം പിന്നെയും ജനം തിങ്ങിക്കൂടി.
21
ഇതറിഞ്ഞ് യേശുവിന്റെ ബന്ധുജനങ്ങള്‍ അവിടുത്തെ പിടിച്ചുകൊണ്ടു പോകുവാന്‍ വന്നു. “അവിടുത്തേക്കു ബുദ്ധിഭ്രമമുണ്ട്” എന്ന് അവര്‍ പറഞ്ഞു.
22
“ബേല്‍സബൂല്‍ ആണ് ഇയാളിലുള്ളത്; പിശാചുക്കളെ ഇറക്കാനുള്ള ശക്തി ഇയാള്‍ക്കു നല്‍കുന്നത് പിശാചുക്കളുടെ തലവനാണ്” എന്ന് യെരൂശലേമില്‍നിന്നു വന്ന മതപണ്ഡിതന്മാര് പറഞ്ഞു.
23
അപ്പോള്‍ യേശു അവരെ വിളിച്ച് ദൃഷ്ടാന്തരൂപേണ ഇങ്ങനെ പറഞ്ഞു:
24
“സാത്താനു സാത്താനെ ബഹിഷ്കരിക്കുവാന്‍ കഴിയുന്നതെങ്ങനെ? അന്തഃഛിദ്രമുള്ള രാജ്യത്തിനു നിലനില്ക്കുവാന് സാധിക്കുകയില്ല.
25
അതുപോലെതന്നെ അന്തഃഛിദ്രമുള്ള കുടുംബത്തിനും നിലനില്ക്കുവാന് സാധിക്കുകയില്ല.
26
സാത്താന് തന്നോടുതന്നെ എതിര്‍ക്കുകയും ഭിന്നിക്കുകയും ചെയ്താല്‍ നിലനില്ക്കുവാന് കഴിയാതെ അവന് നാശമടയുന്നു.
27
“ബലശാലിയായ ഒരുവനെ പിടിച്ചുകെട്ടിയിട്ടല്ലാതെ അയാളുടെ വീട്ടില്‍ പ്രവേശിച്ച് മുതല്‍ അപഹരിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ലല്ലോ. ആദ്യം അയാളെ ബന്ധിക്കണം. അതിനുശേഷമേ, അയാളുടെ വീടു കൊള്ളചെയ്യുവാന്‍ സാധിക്കൂ.
28
“ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: മനുഷ്യരുടെ എല്ലാ പാപങ്ങളും ഈശ്വരനിന്ദകളും ക്ഷമിക്കപ്പെടും;
29
എന്നാല്‍ പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണങ്ങള് ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല; അവന് എന്നാളും കുറ്റവാളിയായിരിക്കും.”
30
“യേശുവില്‍ ഒരു ദുഷ്ടാത്മാവുണ്ട്” എന്ന് അവര്‍ പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ പ്രസ്താവിച്ചത്.
31
യേശുവിന്റെ അമ്മയും സഹോദരന്മാരും പുറത്തുനിന്നുകൊണ്ട് അവിടുത്തെ വിളിക്കുവാന്‍ ആളയച്ചു.
32
ഒരു വലിയ ജനസഞ്ചയം അവിടുത്തെ ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. “അവിടുത്തെ അമ്മയും സഹോദരന്മാരും സഹോദരിമാരും അവിടുത്തെ അന്വേഷിച്ചു പുറത്തു നില്ക്കുന്നു” എന്ന് അവര്‍ പറഞ്ഞു.
33
“ആരാണ് എന്റെ അമ്മ? ആരെല്ലാമാണ് എന്റെ സഹോദരര്‍?” എന്ന് അവിടുന്ന് അവരോടു ചോദിച്ചു.
34
പിന്നീട് തന്റെ ചുറ്റും കൂടിയിരുന്നവരെ നോക്കിക്കൊണ്ട് അരുള്‍ചെയ്തു:
35
“ഇതാ എന്റെ അമ്മയും സഹോദരരും! ദൈവത്തിന്റെ തിരുവിഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.”
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16