bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Isaiah 1
Isaiah 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 2 →
1
യെഹൂദാരാജാക്കന്മാരായ ഉസ്സിയാ, യോഥാം, ആഹാസ്, ഹിസ്കീയാ എന്നിവരുടെ കാലത്ത് യെഹൂദായെയും യെരൂശലേമിനെയുംകുറിച്ച് ആമോസിന്റെ മകനായ യെശയ്യായ്‍ക്കുണ്ടായ ദര്‍ശനം.
2
ആകാശമേ കേള്‍ക്കുക; ഭൂതലമേ ശ്രദ്ധിക്കുക; സര്വേശ്വരന് അരുളിച്ചെയ്യുന്നു: ഞാന്‍ പോറ്റി വളര്‍ത്തിയ എന്റെ മക്കള്‍ എന്നോടു മത്സരിക്കുന്നു.
3
കാളയ്ക്കു തന്റെ ഉടമയെയും കഴുതയ്ക്കു യജമാനന്റെ പുല്‍ത്തൊട്ടിയെയും അറിയാം; എന്നാല്‍ ഇസ്രായേല്‍ ഒന്നും അറിയുന്നില്ല; എന്റെ ജനം ഒന്നും മനസ്സിലാക്കുന്നില്ല.
4
ഹാ! പാപികളായ ജനത! അകൃത്യഭാരംകൊണ്ട് അമര്‍ന്ന ജനം! ദുഷ്കര്‍മികളുടെ സന്തതികള്‍! ദുര്‍വൃത്തരായ മക്കള്‍! അവര്‍ സര്‍വേശ്വരനെ പരിത്യജിച്ചിരിക്കുന്നു; ഇസ്രായേലിന്റെ പരിശുദ്ധനെ വെറുത്തിരിക്കുന്നു. അവര്‍ തീര്‍ത്തും അകന്നു പോയിരിക്കുന്നു.
5
ഇനി നിങ്ങളെ അടിച്ചിട്ട് എന്തു കാര്യം? നിങ്ങള്‍ നിരന്തരം അനുസരണക്കേടു കാട്ടുന്നു. നിങ്ങളുടെ ശിരസ്സു മുഴുവന്‍ രോഗഗ്രസ്തം; ഹൃദയം ആകെ തളര്‍ച്ചയും.
6
നിങ്ങളുടെ ഉള്ളങ്കാല്‍മുതല്‍ ഉച്ചിവരെ വ്രണമാണ്; ക്ഷതങ്ങളും വ്രണങ്ങളും ചോരയൊലിക്കുന്ന മുറിവുകളും മാത്രം. അവ നന്നായി കഴുകുകയോ, വച്ചുകെട്ടുകയോ എണ്ണ പുരട്ടുകയോ ചെയ്തിട്ടില്ല.
7
നിങ്ങളുടെ ദേശം ശൂന്യമായിത്തീര്‍ന്നിരിക്കുന്നു. നിങ്ങളുടെ നഗരങ്ങള്‍ അഗ്നിക്കിരയായി. നിങ്ങളുടെ കണ്‍മുമ്പില്‍വച്ചു തന്നെ പരദേശികള്‍ നിങ്ങളുടെ ദേശം നശിപ്പിച്ചിരിക്കുന്നു; അതു ശൂന്യമായി കിടക്കുന്നു.
8
മുന്തിരിത്തോട്ടത്തിലെ കുടില്‍പോലെയും വെള്ളരിത്തോട്ടത്തിലെ കാവല്‍മാടംപോലെയും ഉപരോധിക്കപ്പെട്ട നഗരംപോലെയും യെരൂശലേം പരിത്യജിക്കപ്പെട്ടിരിക്കുന്നു.
9
സര്‍വശക്തനായ സര്വേശ്വരന് നമുക്കുവേണ്ടി ഏതാനുംപേരെ ശേഷിപ്പിച്ചില്ലായിരുന്നെങ്കില്‍, സൊദോമും ഗൊമോറായുംപോലെ നാമും ആകുമായിരുന്നു.
10
സൊദോമിന്റെ അധിപതികളേ, സര്‍വേശ്വരന്റെ അരുളപ്പാട് കേള്‍ക്കുവിന്‍. ഗൊമോറാ നിവാസികളേ, നമ്മുടെ ദൈവത്തിന്റെ പ്രബോധനം ശ്രദ്ധിക്കുവിന്‍.
11
“നിങ്ങള്‍ അര്‍പ്പിക്കുന്ന അസംഖ്യമായ യാഗങ്ങള്‍ എനിക്ക് എന്തിന്?” എന്ന് അവിടുന്നു ചോദിക്കുന്നു. മുട്ടാടുകളെ അര്‍പ്പിച്ചുകൊണ്ടുള്ള ഹോമയാഗങ്ങളും കൊഴുപ്പിച്ച മൃഗങ്ങളുടെ മേദസ്സും എനിക്കു മതിയായി. കാളകളുടെയോ കുഞ്ഞാടുകളുടെയോ ആണ്‍കോലാടുകളുടെയോ രക്തത്തില്‍ ഞാന്‍ പ്രസാദിക്കുകയില്ല.
12
എന്റെ സാന്നിധ്യത്തില്‍ ഇവയുമായി വന്ന് എന്റെ അങ്കണം ചവുട്ടിമെതിക്കാന്‍ ആരു നിങ്ങളോടാവശ്യപ്പെട്ടു?
13
വ്യര്‍ഥമായ വഴിപാടുകള്‍ ഇനി കൊണ്ടുവരരുത്; ധൂപം ഞാന്‍ വെറുക്കുന്നു; നിങ്ങളുടെ അമാവാസിയും ശബത്തും സമ്മേളനങ്ങളും നിങ്ങളുടെ അധാര്‍മികത നിറഞ്ഞ ഉത്സവങ്ങളും എനിക്ക് അസഹ്യമാണ്.
14
നിങ്ങളുടെ അമാവാസി ആഘോഷങ്ങളും ഉത്സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്ക് അസഹ്യം.
15
നിങ്ങള്‍ കൈ ഉയര്‍ത്തി പ്രാര്‍ഥിക്കുമ്പോള്‍ ഞാന്‍ മുഖം തിരിച്ചുകളയും. നിങ്ങള്‍ എത്രതന്നെ പ്രാര്‍ഥിച്ചാലും ഞാന്‍ ശ്രദ്ധിക്കുകയില്ല; നിങ്ങളുടെ കരങ്ങള്‍ രക്തപങ്കിലമാണ്.
16
നിങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുവിന്‍; നിങ്ങളുടെ ദുഷ്കര്‍മങ്ങള്‍ എന്റെ കണ്മുമ്പില്നിന്നു നീക്കിക്കളയുവിന്‍; ദുര്‍വൃത്തിയില്‍നിന്നു വിരമിക്കുവിന്‍.
17
നന്മ ചെയ്യാന്‍ പരിശീലിക്കുവിന്‍; നീതി ഉറപ്പു വരുത്തുവിന്; മര്‍ദിതനു സഹായം ചെയ്യുവിന്‍; അനാഥനു സംരക്ഷണം നല്കുവിന്; വിധവയ്ക്കുവേണ്ടി വാദിക്കുവിന്‍.
18
“വരൂ, നമുക്കു രമ്യതപ്പെടാം” എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു. നിങ്ങളുടെ പാപങ്ങള്‍ കടുംചുവപ്പാണെങ്കിലും ഹിമംപോലെ വെണ്‍മയുള്ളവയായിത്തീരും. അവ രക്താംബരംപോലെ കടുംചുവപ്പാണെങ്കിലും പഞ്ഞിപോലെ വെണ്മയുള്ളതാകും.
19
നിങ്ങള്‍ സ്വന്തമനസ്സാലെ അനുസരിക്കുമെങ്കില്‍ ദേശത്തിന്റെ നന്മ അനുഭവിക്കും.
20
എന്നാല്‍ മത്സരിച്ചാല്‍ വാളിനിരയായിത്തീരും. ഇതു സര്‍വേശ്വരന്റെ വചനം.
21
നീതിനിഷ്ഠയും വിശ്വസ്തയുമായ നഗരം വേശ്യയായിത്തീര്‍ന്നതെങ്ങനെ? നീതിയും ധര്‍മവും കുടികൊണ്ടിരുന്ന നഗരത്തില്‍ ഇന്നു കൊലപാതകികള്‍ വസിക്കുന്നു.
22
നിന്റെ വെള്ളി കീടമായിത്തീര്‍ന്നിരിക്കുന്നു. നിന്റെ വീഞ്ഞില്‍ വെള്ളം കലര്‍ന്നിരിക്കുന്നു.
23
നിങ്ങളുടെ രാജാക്കന്മാര് കലഹപ്രിയരും കള്ളന്മാരുടെ കൂട്ടാളികളുമാണ്. എല്ലാവരും കോഴ കൊതിക്കുന്നു. സമ്മാനങ്ങളുടെ പിമ്പേ പായുന്നു. അവര്‍ അനാഥരെ സംരക്ഷിക്കുന്നില്ല; വിധവകളുടെ കാര്യം പരിഗണിക്കുന്നില്ല.
24
അതുകൊണ്ട് സര്‍വശക്തനായ ദൈവം, ഇസ്രായേലിന്റെ സര്വശക്തന് അരുളിച്ചെയ്യുന്നു: “അതേ, എന്റെ ക്രോധം എന്റെ ശത്രുക്കളുടെമേല്‍ ചൊരിയും; എന്റെ വൈരികളോടു ഞാന്‍ പ്രതികാരം ചെയ്യും.
25
നിനക്കെതിരെ എന്റെ കൈ തിരിക്കും; ഞാന്‍ നിന്നെ ഉരുക്കി ശുദ്ധി ചെയ്യും; നിന്നിലുള്ള സകല കലര്‍പ്പും നീക്കിക്കളയും.
26
നിന്റെ ന്യായാധിപന്മാരെയും ഉപദേഷ്ടാക്കളെയും പുനഃസ്ഥാപിക്കും. നീ നീതിയുടെ നഗരമെന്നും വിശ്വസ്തനഗരമെന്നും വിളിക്കപ്പെടും. യെരൂശലേം ന്യായംകൊണ്ടു മനംതിരിയും.
27
അതിലെ പശ്ചാത്തപിക്കുന്ന ജനം നീതികൊണ്ട് വീണ്ടെടുക്കപ്പെടും.
28
എന്നാല്‍ മത്സരികളും പാപികളും സമൂലം നശിക്കും. സര്‍വേശ്വരനെ ഉപേക്ഷിക്കുന്നവര്‍ സംഹരിക്കപ്പെടും.
29
നിങ്ങള്‍ പൂജയ്ക്കായി തിരഞ്ഞെടുത്ത കരുവേലകമരങ്ങളും കാവുകളും നിമിത്തം നിങ്ങള്‍ ലജ്ജിക്കും.
30
ഇല കൊഴിഞ്ഞ കരുവേലകംപോലെയും വെള്ളം ലഭിക്കാത്ത തോട്ടംപോലെയും നിങ്ങള്‍ ആയിത്തീരും.
31
ബലവാന് ചണനാരുപോലെ ആകും; അവന്റെ പ്രവൃത്തി തീപ്പൊരിപോലെയും. രണ്ടും ഒരുമിച്ചു കത്തിനശിക്കും; കെടുത്താന്‍ ആരും ഉണ്ടായിരിക്കുകയില്ല.”
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66