bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Isaiah 14
Isaiah 14
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 15 →
1
സര്വേശ്വരന് ഇസ്രായേലിനോടു കരുണയുണ്ടാകും, അവിടുന്ന് അവരെ വീണ്ടും തിരഞ്ഞെടുത്ത് സ്വദേശത്തു പാര്‍പ്പിക്കും. പരദേശികള്‍ അവരോടു ചേരും. അവര്‍ ഇസ്രായേല്‍ഭവനത്തില്‍ ലയിക്കും.
2
ജനതകള്‍ ഇസ്രായേലിനെ സ്വീകരിച്ച് അവരുടെ ദേശത്തേക്ക് ആനയിക്കും. വിജാതീയര്‍ സര്‍വേശ്വരന്റെ ദേശത്ത് ഇസ്രായേലിന്റെ ദാസീദാസന്മാരായിത്തീരും. തങ്ങളെ അടിമകളാക്കിയവരെ അവര്‍ അടിമകളാക്കും. തങ്ങളെ പീഡിപ്പിച്ചവരെ അവര്‍ ഭരിക്കും.
3
കഷ്ടതകളില്‍നിന്നും വേദനകളില്‍നിന്നും നിര്‍ബന്ധപൂര്‍വം ചെയ്യേണ്ടിവന്ന കഠിനാധ്വാനങ്ങളില്‍നിന്നും സര്വേശ്വരന് നിങ്ങള്‍ക്കു സ്വസ്ഥത നല്കുമ്പോള്
4
ബാബിലോണ്‍രാജാവിനെക്കുറിച്ച് ഈ പരിഹാസഗാനം പാടുക: മര്ദകന് എങ്ങനെ ഇല്ലാതായി! ഗര്‍വം എങ്ങനെ നിലച്ചു.
5
സര്വേശ്വരന് ദുര്‍ജനത്തിന്റെ ദണ്ഡും ഭരണാധികാരികളുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു.
6
അവന് ജനങ്ങളെ നിരന്തരം പ്രഹരിക്കുകയും നിര്‍ദയം പീഡിപ്പിച്ചു ഭരിക്കുകയും ചെയ്തിരുന്നല്ലോ.
7
സര്‍വലോകവും സ്വസ്ഥവും ശാന്തവുമായിരിക്കുന്നു. എല്ലാവരും ആനന്ദഗീതം പാടുന്നു.
8
ലെബാനോനിലെ ദേവദാരുമരങ്ങളും സരളവൃക്ഷങ്ങളും നിന്നെക്കുറിച്ച് ആഹ്ലാദിച്ചു പറയുന്നു:
9
“നീ വീണു കിടക്കുന്നതിനാല്‍ ഒരു മരംവെട്ടുകാരനും ഞങ്ങള്‍ക്കെതിരെ വരുന്നില്ല. നിന്നെ എതിരേല്ക്കാന് അധോലോകം ഇളകിയിരിക്കുന്നു. ഭൂപാലകരായിരുന്ന എല്ലാവരുടെയും പ്രേതങ്ങളെ അത് ഉണര്‍ത്തും. ജനതകളുടെ രാജാക്കന്മാരെ അവരുടെ സിംഹാസനങ്ങളില്‍നിന്ന് അത് എഴുന്നേല്പിക്കും.
10
അവരൊക്കെയും ഞങ്ങളെപ്പോലെ ദുര്‍ബലരായിത്തീര്‍ന്നല്ലോ, നീയും ഞങ്ങള്‍ക്കു തുല്യരായിത്തീര്‍ന്നുവോ എന്നു പറയും.
11
നിന്റെ പ്രതാപവും വീണയുടെ നാദവും അധോലോകത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു. പുഴുക്കളാണ് നിന്റെ കിടക്ക. കൃമികളാണ് നിന്റെ പുതപ്പ്.
12
ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ താഴെ വീണു! ജനതകളെ കീഴടക്കിയ നീ എങ്ങനെ വെട്ടേറ്റു നിലംപതിച്ചു?”
13
“ഞാന്‍ ആകാശമണ്ഡലത്തിലേക്കു കയറും, അത്യുന്നത നക്ഷത്രങ്ങള്‍ക്കു മീതെ എന്റെ സിംഹാസനം സ്ഥാപിക്കും. അന്നു വടക്കേ അറ്റത്തുള്ള സമ്മേളനപര്‍വതത്തില്‍ ഞാന്‍ ഉപവിഷ്ടനാകും.
14
ഞാന്‍ മേഘങ്ങള്‍ക്കു മീതെ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആയിത്തീരും.”
15
എന്നാല്‍ നീ അധോലോകത്തിന്റെ അഗാധഗര്‍ത്തത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു.
16
നിന്നെ കാണുന്നവര്‍ തുറിച്ചുനോക്കും. അവര്‍ ഇങ്ങനെ ആത്മഗതം ചെയ്യും: “ഭൂമിയെ പ്രകമ്പനം കൊള്ളിച്ചത് ഇവനല്ലേ?
17
രാജ്യങ്ങളെ കിടുകിടെ വിറപ്പിച്ചതും ഭൂതലത്തെ മരുഭൂമിയാക്കിയതും നഗരങ്ങളെ കീഴ്മേല്‍ മറിച്ചതും തടവുകാരെ വിട്ടയയ്‍ക്കാതിരുന്നതും ഇയാള്‍ തന്നെയല്ലേ?
18
ജനതകളുടെ രാജാക്കന്മാര് അവരുടെ മനോഹരങ്ങളായ ശവകുടീരങ്ങളില്‍ വിശ്രമിക്കുന്നു.
19
നീയാകട്ടെ നിന്റെ ശവകുടീരത്തില്‍നിന്നു ചവുട്ടിമെതിക്കപ്പെട്ട മുള എന്നപോലെ പറിച്ചെറിയപ്പെടും. വാളിനാല്‍ വധിക്കപ്പെട്ട് അധോലോകത്തിലെ അഗാധതയിലുള്ള ശിലകള്‍ക്കിടയിലേക്കു താഴ്ത്തപ്പെട്ടവരാല്‍ ആവൃതനായ നീ ചവുട്ടിമെതിക്കപ്പെട്ട മൃതദേഹംപോലെ ആയിരിക്കുന്നു.
20
നിന്റെ ദേശത്തെ നശിപ്പിക്കുകയും സ്വജനത്തെ കൊന്നൊടുക്കുകയും ചെയ്തതിനാല്‍ നീ മറ്റുള്ളവരെപ്പോലെ സംസ്കരിക്കപ്പെടുകയില്ല. ദുര്‍വൃത്തരുടെ സന്താനപരമ്പരകളുടെ പേരു നിലനില്ക്കാതിരിക്കട്ടെ.
21
അയാളുടെ പുത്രന്മാരെ അവരുടെ പിതാക്കന്മാരുടെ അധര്‍മം നിമിത്തം വധിക്കാനൊരുങ്ങുക. അല്ലെങ്കില്‍ അവര്‍ ഭൂതലം കൈയടക്കി അതിനെ നഗരങ്ങള്‍കൊണ്ടു നിറയ്ക്കും.
22
“ഞാന്‍ അവര്‍ക്ക് എതിരെ എഴുന്നേല്ക്കും” എന്നു സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു. ബാബിലോണില്‍നിന്ന് അതിന്റെ നാമത്തെയും അവിടെ അവശേഷിക്കുന്നവരെയും അവരുടെ സന്താനപരമ്പരകളെയും സമൂലം തുടച്ചുനീക്കും. ആരും അവശേഷിക്കുകയില്ല! എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
23
“ഞാന്‍ അതിനെ മുള്ളന്‍പന്നിയുടെ വാസസ്ഥലവും നീര്‍പ്പൊയ്കകളും ആക്കും. വിനാശത്തിന്റെ ചൂലുകൊണ്ട് ഞാനതിനെ അടിച്ചുവാരും” എന്നു സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു.
24
ഞാന്‍ തീരുമാനിച്ചതുപോലെ സംഭവിക്കും; ഞാനുദ്ദേശിച്ചതുപോലെ അതു നിറവേറും എന്നിങ്ങനെ സര്‍വശക്തനായ സര്വേശ്വരന് ശപഥം ചെയ്തിരിക്കുന്നു.
25
എന്റെ ദേശത്തുവച്ച് അസ്സീറിയായെ ഞാന്‍ തകര്‍ക്കും. എന്റെ പര്‍വതങ്ങളുടെ മുകളില്‍വച്ച് അവരെ ചവുട്ടിമെതിക്കും. അങ്ങനെ അവരുടെ നുകത്തില്‍നിന്ന് എന്റെ ജനത്തെ സ്വതന്ത്രമാക്കും. അവര്‍ ചുമട് തലയില്‍നിന്നു നീക്കുകയും ചെയ്യും.
26
സര്‍വലോകത്തെയും സംബന്ധിച്ചുള്ള എന്റെ നിശ്ചയമാണിത്. സര്‍വജനതകളെയും ശിക്ഷിക്കാന്‍ എന്റെ കൈ നീട്ടിയിരിക്കുന്നു.
27
സര്‍വശക്തനായ സര്വേശ്വരന് തീരുമാനിച്ചിരിക്കുന്നു, ആരാണ് അതിനെ അസാധുവാക്കുക? അവിടുത്തെ കൈ നീട്ടിയിരിക്കുന്നു. ആരാണതിനെ പിന്തിരിപ്പിക്കുക.
28
ആഹാസ് രാജാവ് മരിച്ച ആണ്ടില്‍ ഈ ദര്‍ശനം ഉണ്ടായി.
29
ഫെലിസ്ത്യദേശമേ, നിന്നെ അടിച്ച വടി ഒടിഞ്ഞുപോയതിനാല്‍ നീ ആഹ്ലാദിക്കേണ്ടാ. പാമ്പില്‍നിന്നു വിഷസര്‍പ്പവും അതില്‍നിന്നു പറക്കുന്ന അഗ്നിസര്‍പ്പവും പുറത്തുവരും.
30
അവിടുന്നു തന്റെ ജനത്തില്‍ ദരിദ്രരായവരുടെ ആദ്യജാതന്മാരെ പോറ്റിപ്പുലര്‍ത്തും. എളിയവര് സുരക്ഷിതരായി പാര്‍ക്കും. എന്നാല്‍ ഫെലിസ്ത്യദേശമേ, ക്ഷാമംകൊണ്ട് ഞാന്‍ നിന്നെ നിര്‍മൂലമാക്കും. നിന്നില്‍ അവശേഷിക്കുന്നവരെ ഞാന്‍ വധിക്കും.
31
ഗോപുരങ്ങളേ, വിലപിക്കൂ! നഗരങ്ങളേ, നിലവിളിക്കൂ, ഫെലിസ്ത്യരേ, നിങ്ങള്‍ ഭയംകൊണ്ട് ഉരുകുവിന്‍; വടക്കുനിന്ന് ഒരു പുക പടലം വരുന്നു. അണിമുറിയാത്ത ഒരു സൈന്യം!
32
ആ ജനതയുടെ സന്ദേശവാഹകര്‍ക്ക് ലഭിക്കുന്ന മറുപടി എന്താണ്? സര്വേശ്വരന് സീയോന്റെ അടിത്തറ ഉറപ്പിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന ജനം അവിടെ അഭയം കണ്ടെത്തും.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
Recommended Reading
Commentary
Isaiah Commentaries
→
Devotional
Isaiah Devotional Guide
→
Get This Bible
BSI Study Bible
→