bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Isaiah 5
Isaiah 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 6 →
1
ഫലഭൂയിഷ്ഠമായ ഒരു കുന്നില്‍ എന്റെ പ്രിയന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു; എന്റെ പ്രിയനെയും അദ്ദേഹത്തിന്റെ മുന്തിരിത്തോട്ടത്തെയും കുറിച്ച് ഒരു പ്രേമഗാനം ഞാന്‍ ആലപിക്കട്ടെ.
2
അവന് നിലം കിളച്ചൊരുക്കി; കല്ലുകള്‍ നീക്കി, നല്ലയിനം മുന്തിരിവള്ളി നട്ടു. അതിന്റെ നടുവില്‍ ഒരു കാവല്‍മാടം പണിതു. അതിലൊരു മുന്തിരിച്ചക്കും സ്ഥാപിച്ചു. മുന്തിരിക്കനിയും കാത്ത് അവനിരുന്നു, കായ്ച്ചതോ കാട്ടുമുന്തിരിങ്ങാ!
3
യെരൂശലേംനിവാസികളേ, യെഹൂദാജനങ്ങളേ, എന്നെയും എന്റെ മുന്തിരിത്തോട്ടത്തെയും നിങ്ങള്ത്തന്നെ വിധിക്കൂ.
4
എന്റെ മുന്തിരിത്തോട്ടത്തില്‍ ഇതിലധികം എന്താണു ഞാന്‍ ചെയ്യേണ്ടിയിരുന്നത്?
5
ഇനി ഞാന്‍ ഈ മുന്തിരിത്തോട്ടത്തോട് എന്തു ചെയ്യും? അതിന്റെ വേലി ഞാന്‍ പൊളിച്ചുകളയും. അതങ്ങനെ നശിച്ചുപോകും; അതിന്റെ മതില് ഇടിച്ചു നിരത്തും; തോട്ടം ചവുട്ടിമെതിക്കപ്പെടും.
6
ഞാന്‍ അതിനെ ശൂന്യമാക്കും. തോട്ടത്തിലെ വള്ളിത്തലപ്പുകള്‍ മുറിക്കുകയോ, മുന്തിരിത്തോട്ടം കിളയ്ക്കുകയോ ചെയ്യുകയില്ല. അതില്‍ മുള്‍ച്ചെടികളും മുള്ളും വളരും. അവിടെ മഴ ചൊരിയരുതെന്നു ഞാന്‍ മേഘങ്ങളോടു കല്പിക്കും.
7
സര്‍വശക്തനായ സര്‍വേശ്വരന്റെ മുന്തിരിത്തോട്ടം ഇസ്രായേല്‍ ജനത! യെഹൂദാജനം അവിടുത്തെ പ്രിയപ്പെട്ട മുന്തിരിച്ചെടികള്‍! അവിടുന്നു നീതിക്കായി കാത്തിരുന്നു; ഉണ്ടായതോ രക്തച്ചൊരിച്ചില്‍! ധര്മനിഷ്ഠയ്ക്കു പകരം ഇതാ നിലവിളി!
8
മറ്റാര്‍ക്കും പാര്‍ക്കാന്‍ ഇടം നല്‍കാതെ വീടിനോടു വീടും വയലിനോടു വയലും ചേര്‍ത്ത് ദേശത്തു തനിച്ചു പാര്‍ക്കുന്നവര്‍ക്ക് ദുരിതം.
9
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നത് ഞാന്‍ കേട്ടു. നിരവധി ഗൃഹങ്ങള്‍ ശൂന്യമാകും. മനോഹരമായ വന്മന്ദിരങ്ങള് നിര്‍ജനമാകും.
10
പത്തേക്കര്‍ മുന്തിരിത്തോട്ടത്തില്‍നിന്ന് ഒരു ബത്ത് വീഞ്ഞും ഒരു ഹോമര്‍ വിത്തില്‍നിന്ന് ഒരു ഏഫാ ധാന്യവും മാത്രം വിളവു ലഭിക്കും.
11
ലഹരി പിടിപ്പിക്കുന്ന മദ്യത്തിന്റെ പിന്നാലെ ഓടാന്‍ അതിരാവിലെ എഴുന്നേല്ക്കുകയും കുടിച്ചു മത്തരാകാന്‍ വളരെ വൈകുന്നതുവരെ കാത്തിരിക്കുകയും ചെയ്യുന്നവര്‍ക്കു ഹാ ദുരിതം!
12
അവരുടെ വിരുന്നുകളില്‍ വീണയും കിന്നരവും തപ്പും കുഴലും മാത്രമല്ല വീഞ്ഞും ഉണ്ട്. എന്നാല്‍ അവര്‍ സര്‍വേശ്വരന്റെ പ്രവൃത്തികളെ ഗൗനിക്കുന്നില്ല; അവിടുത്തെ കരങ്ങളുടെ പ്രവൃത്തി കാണുന്നുമില്ല.
13
അങ്ങനെ എന്റെ ജനം അജ്ഞതയാല്‍ പ്രവാസത്തിലേക്കു നീങ്ങുന്നു. അവരുടെ നേതാക്കള്‍ പട്ടിണികൊണ്ടു മരിക്കുന്നു; അവരുടെ ജനങ്ങള്‍ ദാഹിച്ചു പൊരിയുന്നു.
14
അതുകൊണ്ട് പാതാളം ആര്‍ത്തിയോടെ വിസ്താരത്തില്‍ വായ് തുറന്നിരിക്കുന്നു. യെരൂശലേമിലെ പ്രഭുക്കന്മാരും സാമാന്യജനവും അവളില്‍ ആഹ്ലാദിക്കുകയും അഭിമാനംകൊള്ളുകയും ചെയ്യുന്നവരും അതില്‍ താണുപോകും. എല്ലാവരും അപമാനിതരാകും.
15
അഹങ്കാരികള്‍ ലജ്ജിതരാകും. നീതിനിര്‍വഹണത്തില്‍ സര്‍വശക്തനായ സര്വേശ്വരന് സമുന്നതനാണ്.
16
പരിശുദ്ധനായ ദൈവം നീതിനിര്‍വഹണത്തിലൂടെ അവിടുത്തെ വിശുദ്ധി വെളിപ്പെടുത്തുന്നു.
17
അപ്പോള്‍ തടിച്ചുകൊഴുത്ത മൃഗങ്ങളും ആട്ടിന്കുട്ടികളും നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ മേയും. കുഞ്ഞാടുകള്‍ മേച്ചില്‍സ്ഥലങ്ങളിലെന്നപോലെ അവിടെ മേഞ്ഞുനടക്കും.
18
വ്യാജത്തിന്റെ കയറുകൊണ്ട് അധര്‍മവും വണ്ടിക്കയറുകൊണ്ടു പാപവും കെട്ടി വലിക്കുന്നവര്‍ക്ക് ഹാ ദുരിതം!
19
അവര്‍ പറയുന്നു: “തനിക്കു ചെയ്യാനുള്ളത് അവിടുന്നു ചെയ്യട്ടെ; അതു തിടുക്കത്തിലായിക്കൊള്ളട്ടെ. നമുക്കു കാണാമല്ലോ; ഇസ്രായേലിന്റെ പരിശുദ്ധന്റെ ഉദ്ദേശ്യം വെളിപ്പെടട്ടെ. നമുക്ക് അറിയാമല്ലോ.
20
തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുകയും ഇരുളിനെ വെളിച്ചവും വെളിച്ചത്തെ ഇരുളും ആക്കുകയും കയ്പിനെ മധുരവും മധുരത്തെ കയ്പും ആക്കുകയും ചെയ്യുന്നവര്‍ക്കു ഹാ ദുരിതം!
21
സ്വന്തം തോട്ടത്തില്‍ ജ്ഞാനികളും സ്വന്തം ദൃഷ്ടികളില് വിവേകികളുമായി തോന്നുന്നവര്‍ക്ക് ഹാ ദുരിതം!
22
വീഞ്ഞു കുടിക്കുന്നതില്‍ വീരന്മാരും മദ്യം തയ്യാറാക്കുന്നതില്‍ വിരുതന്മാരും ആയവര്‍ക്കു ഹാ ദുരിതം!
23
അവര്‍ കോഴ വാങ്ങി കുറ്റക്കാരനെ വെറുതെ വിടുന്നു. നിര്‍ദോഷിക്ക് നീതി നിഷേധിക്കുന്നു.
24
അതുകൊണ്ട് തീനാമ്പില്‍ വയ്ക്കോലും എരിതീയില്‍ ഉണക്കപ്പുല്ലുംപോലെ അവര്‍ സമൂലം നശിക്കും. അവരുടെ പൂമൊട്ടുകള്‍ വാടിക്കരിഞ്ഞ് പൊടിപോലെ പാറിപ്പോകും. അവര്‍ സര്‍വശക്തനായ സര്‍വേശ്വരന്റെ ധര്‍മശാസ്ത്രം നിരാകരിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധന്റെ വചനത്തെ നിന്ദിക്കുകയും ചെയ്തുവല്ലോ.
25
തന്നിമിത്തം സര്‍വേശ്വരന്റെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു. അവിടുന്ന് അവരുടെ നേരെ കൈ ഉയര്‍ത്തി അവരെ ദണ്ഡിപ്പിച്ചു. പര്‍വതങ്ങള്‍ പ്രകമ്പനം കൊണ്ടു. അവരുടെ ജഡങ്ങള്‍ വീഥികളില്‍ ചവറുപോലെ നിരന്നു കിടന്നു. ഇതുകൊണ്ടൊന്നും അവിടുത്തെ കോപം ശമിച്ചില്ല; അവിടുന്നു പിന്നെയും അവരുടെനേരേ കരം ഉയര്‍ത്തിയിരിക്കുന്നു.
26
വിദൂരസ്ഥരായ ഒരു ജനതയ്ക്ക് അവിടുന്ന് ഒരു അടയാളം കാട്ടി. ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളം വിളിച്ച് അറിയിച്ചു. അതാ, അവര്‍ അതിശീഘ്രം ബദ്ധപ്പെട്ടു വരുന്നു.
27
അവരില്‍ തളര്‍ന്നുപോകുന്നവര്‍ ആരുമില്ല. ഇടറി വീഴുന്നവരും ഉറങ്ങുകയോ ഉറക്കം തൂങ്ങുകയോ ചെയ്യുന്നവരുമില്ല. അവരുടെ അരക്കച്ച അഴിയുന്നുമില്ല; ചെരുപ്പിന്റെ വാറു പൊട്ടുന്നുമില്ല.
28
അവരുടെ അമ്പ് മൂര്‍ച്ചയേറിയത്. അവരുടെ വില്ല് കുലച്ചത്. അവരുടെ കുതിരയുടെ കുളമ്പുകള്‍ തീക്കല്ലുപോലെയും അവരുടെ രഥചക്രങ്ങള്‍ ചുഴലിക്കാറ്റുപോലെയും ആകുന്നു.
29
അവരുടെ ഗര്‍ജനം സിംഹത്തിന്റേതുപോലെ; യുവസിംഹം കണക്കെ അവര്‍ ഗര്‍ജിക്കുന്നു. അവര്‍ മുരളുകയും ഇരയെ പിടിച്ചു വലിച്ചുകൊണ്ടു പോകുകയും ചെയ്യുന്നു. ആര്‍ക്കും അതിനെ രക്ഷിക്കാന്‍ സാധ്യമല്ല.
30
സമുദ്രം ഗര്‍ജിക്കുന്നതുപോലെ അവര്‍ അന്ന് അതിനെ നോക്കി ഗര്‍ജിക്കും. ദേശമാസകലം ഇതാ, ഇരുളും കഷ്ടതയും മാത്രം. അതിലെ മേഘങ്ങള്‍ വെളിച്ചത്തെ ഇരുട്ടിലാഴ്ത്തുന്നു.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66