bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Isaiah 13
Isaiah 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 14 →
1
ആമോസിന്റെ മകനായ യെശയ്യായ്‍ക്കു ബാബിലോണിനെക്കുറിച്ചു ലഭിച്ച അരുളപ്പാട്:
2
മൊട്ടക്കുന്നിന്റെ മുകളില്‍ യുദ്ധത്തിന്റെ കൊടി ഉയര്‍ത്തുവിന്‍, അവരെ ഉറക്കെ വിളിക്കുവിന്‍,
3
പ്രഭുക്കന്മാരുടെ ഗോപുരങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കാന്‍ കൈവീശി അവര്‍ക്കു അടയാളം കാണിക്കുവിന്‍. എന്റെ വിശുദ്ധഭടന്മാര്‍ക്കു ഞാന്‍ ആജ്ഞ നല്‍കിക്കഴിഞ്ഞു. എന്റെ കോപം പ്രവൃത്തിയില്‍ വരുത്താന്‍ എന്റെ വിശ്വസ്തരായ വീരപോരാളികളെ ഞാന്‍ നിയോഗിച്ചിരിക്കുന്നു.
4
അതാ, പര്‍വതങ്ങള്‍ക്കു മുകളില്‍ വലിയ പുരുഷാരത്തിന്റെ ആരവം! രാജ്യങ്ങളും ജനതകളും ഒരുമിച്ചു ചേരുന്ന ശബ്ദകോലാഹലം! സര്‍വശക്തനായ സര്വേശ്വരന് യുദ്ധത്തിനുവേണ്ടി സൈന്യത്തെ അണിനിരത്തുന്നു.
5
അവിടുന്നു അവിടുത്തെ കോപത്തിന്റെ ആയുധങ്ങളും വിദൂരസ്ഥലത്തുനിന്നു ചക്രവാളസീമയില്‍ നിന്നു ഭൂമി ആകമാനം നശിപ്പിക്കാന്‍ എത്തിച്ചേരുന്നു.
6
വിലപിക്കുവിന്‍, സര്‍വേശ്വരന്റെ ദിവസം സമീപിച്ചിരിക്കുന്നു. സര്‍വശക്തനില്‍ നിന്നുള്ള വിനാശംപോലെ അതു വരും.
7
അതിനാല്‍ എല്ലാ കരങ്ങളും തളരും. എല്ലാവരുടെയും ഹൃദയം ഉരുകും. അവര്‍ പരിഭ്രമിക്കും.
8
അവര്‍ക്കു യാതന ഉണ്ടാകും, പ്രസവവേദന പോലെയുള്ള തീവ്രവേദന. അവര്‍ അമ്പരന്ന് അന്യോന്യം നോക്കും. അവരുടെ മുഖങ്ങള്‍ ജ്വലിക്കും.
9
ദേശത്തെ ശൂന്യമാക്കാനും പാപികളെ സമൂലം നശിപ്പിക്കാനും സര്‍വേശ്വരന്റെ ദിവസം വരുന്നു. ഉഗ്രകോപം കൊണ്ടു ക്രൂരവും അമര്‍ഷംകൊണ്ടു ഭീകരവുമായ ദിവസം!
10
അന്ന് ആകാശമണ്ഡലത്തിലെ നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും പ്രകാശിക്കുകയില്ല. ഉദിക്കുമ്പോള്‍ത്തന്നെ സൂര്യന് ഇരുണ്ടുപോകും. ചന്ദ്രന് പ്രകാശം ചൊരിയുകയില്ല.
11
ദുഷ്ടത നിമിത്തം ലോകത്തെയും അകൃത്യംനിമിത്തം ദുര്‍ജനത്തെയും ഞാന്‍ ശിക്ഷിക്കും. അഹങ്കാരികളുടെ ഗര്‍വം ഞാന്‍ അവസാനിപ്പിക്കും. നിര്‍ദയരുടെ അഹന്ത ഞാനമര്‍ത്തും.
12
മനുഷ്യര്‍ സ്വര്‍ണത്തെക്കാളും മനുഷ്യവര്‍ഗം ഓഫീര്‍തങ്കത്തെക്കാളും അപൂര്‍വമായിത്തീരും.
13
സര്‍വശക്തനായ സര്‍വേശ്വരന്റെ ക്രോധത്തിന്റെ നാളില്‍ അവിടുത്തെ രോഷത്താല്‍ ആകാശം നടുങ്ങും; ഭൂമി സ്വസ്ഥാനത്തുനിന്ന് ഇളകും.
14
നായാട്ടുകാരന്റെ പിടിവിട്ട് ഓടി രക്ഷപെടുന്ന മാന്‍കിടാവിനെപ്പോലെയും ഇടയനില്ലാത്ത ആടുകളെപ്പോലെയും ഓരോ മനുഷ്യനും സ്വന്ത ജനത്തിന്റെ അടുക്കലേക്കു തിരിഞ്ഞു സ്വന്തം ദേശത്തേക്ക് ഓടിപ്പോകും.
15
കണ്ണില്‍ കാണുന്നവരെയെല്ലാം കുത്തിക്കൊല്ലും; പിടിക്കപ്പെടുന്നവരെല്ലാം വാളിനിരയാകും.
16
അവരുടെ കണ്‍മുമ്പില്‍വച്ച് അവരുടെ ശിശുക്കളെ നിലത്തടിച്ചു ചിതറിക്കും. അവരുടെ വീടുകള്‍ കൊള്ളയടിക്കപ്പെടും. അവരുടെ ഭാര്യമാര്‍ അപമാനിതരാകും.
17
മേദ്യരെ ഞാന്‍ അവര്‍ക്കെതിരെ ഇളക്കിവിടും. പൊന്നും വെള്ളിയുംകൊണ്ട് അവര്‍ വശീകരിക്കപ്പെടുകയില്ല.
18
അവരുടെ അമ്പും വില്ലും യുവാക്കളെ തകര്‍ത്തുകളയും. ഗര്‍ഭസ്ഥശിശുക്കളോട് അവര്‍ കരുണ കാണിക്കുകയില്ല. കുട്ടികളോട് അവര്‍ക്കു കനിവു തോന്നുകയുമില്ല.
19
രാജ്യങ്ങളുടെ മഹത്ത്വവും ബാബിലോണ്യരുടെ പ്രതാപത്തിനും അഭിമാനത്തിനും പാത്രവുമായ ബാബിലോണിനെ, സൊദോമിനെയും ഗൊമോറായെയുംപോലെ ദൈവം നശിപ്പിക്കും.
20
അവിടെ പിന്നീട് ഒരിക്കലും ജനവാസം ഉണ്ടാകുകയില്ല. തലമുറകളോളം അതു ശൂന്യമായി കിടക്കും. ഒരു അറബിയും അവിടെ കൂടാരം അടിക്കുകയില്ല. ഒരു ഇടയനും തന്റെ ആട്ടിന്‍കൂട്ടത്തെ അവിടെ കിടത്തുകയില്ല.
21
വന്യമൃഗങ്ങള്‍ അവിടെ കുടിപാര്‍ക്കും. വീടുകളില്‍ മൂങ്ങകള്‍ നിറയും. അത് ഒട്ടകപ്പക്ഷികളുടെ താവളമാകും. ഭൂതങ്ങള്‍ അവിടെ കൂത്താടും. ഗോപുരങ്ങളില്‍ കഴുതപ്പുലികള്‍ കരഞ്ഞു നടക്കും.
22
രമ്യഹര്‍മ്യങ്ങളില്‍ കുറുനരികള്‍ ഓലിയിടും. അതിനുള്ള സമയം ആസന്നമായിരിക്കുന്നു. ആ ദിനങ്ങള്‍ നീണ്ടു പോകുകയുമില്ല.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66