bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Isaiah 30
Isaiah 30
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 29
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 31 →
1
“എന്റേതല്ലാത്ത പദ്ധതികള്‍ നടപ്പാക്കുകയും എനിക്കു ഹിതമല്ലാത്ത സഖ്യമുണ്ടാക്കുകയും ചെയ്ത് പാപത്തിന്മേല് പാപം കൂട്ടിവയ്ക്കുന്ന കലഹപ്രിയരേ, നിങ്ങള്‍ക്കു ദുരിതം!” എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
2
അവര്‍ എന്റെ ഉപദേശം തേടാതെ ഈജിപ്തിലേക്കു പോയി ഫറവോയുടെ ചിറകിന്‍കീഴില്‍ അഭയം പ്രാപിക്കുകയും ഈജിപ്തിന്റെ തണലില്‍ സങ്കേതം തേടുകയും ചെയ്യുന്നു.
3
എന്നാല്‍ ഫറവോയുടെ സംരക്ഷണം നിങ്ങള്‍ക്കു ലജ്ജാകരവും ഈജിപ്തിന്റെ തണല്‍ അപമാനകരവുമായി ഭവിക്കും.
4
നിങ്ങളുടെ ഉദ്യോഗസ്ഥന്മാര് സോവാനിലും നിങ്ങളുടെ പ്രതിനിധികള്‍ ഹാനേസിലും എത്തിയിട്ടും
5
സഹായിക്കാന്‍ കഴിവില്ലാത്ത ഈജിപ്തുജനത നിമിത്തം ലജ്ജിതരും അപമാനിതരുമായിത്തീര്‍ന്നിരിക്കുന്നു. അവരെക്കൊണ്ട് സഹായമോ നേട്ടമോ ഉണ്ടാകുന്നില്ല.
6
നെഗബിലെ വന്യമൃഗങ്ങളെക്കുറിച്ചുള്ള അരുളപ്പാട്: സിംഹവും സിംഹിയും അണലിയും പറക്കുന്ന സര്‍പ്പവും നിറഞ്ഞ ക്ലേശകരവും ദുര്‍ഘടവുമായ ദേശത്തിലൂടെ കഴുതപ്പുറത്തു തങ്ങളുടെ സമ്പത്തും ഒട്ടകപ്പുറത്തു തങ്ങളുടെ നിക്ഷേപങ്ങളും പ്രയോജനരഹിതരായ ഒരു ജനതയുടെ അടുക്കലേക്ക് അവര്‍ കൊണ്ടുപോകുന്നു.
7
ഈജിപ്തിന്റെ സഹായം വ്യര്‍ഥവും നിഷ്ഫലവും ആണ്. അതുകൊണ്ട് ഞാനതിനെ ‘അനങ്ങാത്ത രാഹാബ്’ എന്നു വിളിക്കുന്നു.
8
ഭാവികാലത്ത് അവര്‍ക്കു നിത്യസാക്ഷ്യം ആയിരിക്കാന്‍ ഇത് അവരുടെ മുമ്പില്‍ ഒരു ഫലകത്തില്‍ രേഖപ്പെടുത്തുകയും പുസ്തകത്തില്‍ എഴുതി വയ്ക്കുകയും ചെയ്യുക.
9
കാരണം, അവര്‍ കലഹപ്രിയരാണ്, വ്യാജം പറയുന്ന ജനത, സര്‍വേശ്വരന്റെ ഉപദേശം ചെവിക്കൊള്ളാത്ത പുത്രന്മാര്!
10
ദര്‍ശകരോടു ദര്‍ശിക്കരുതെന്നും പ്രവാചകരോടു ശരിയായതു പ്രവചിക്കരുതെന്നും അവര്‍ പറയുന്നു. കേള്‍ക്കാന്‍ ഇമ്പമുള്ള അസത്യം മാത്രം പറയുക.
11
വഴിയില്‍നിന്നു മാറുക, ഞങ്ങള്‍ക്ക് മാര്‍ഗതടസ്സം സൃഷ്ടിക്കരുത്. ഇസ്രായേലിന്റെ പരിശുദ്ധനായ സര്‍വേശ്വരനെപ്പറ്റി ഞങ്ങള്‍ക്ക് ഇനി കേള്‍ക്കണ്ടാ എന്ന് അവര്‍ പറയുന്നു.
12
അതിനാല്‍ ഇസ്രായേലിന്റെ പരിശുദ്ധനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “നിങ്ങള്‍ ഈ വചനത്തെ നിരസിക്കുകയും മര്‍ദനത്തിലും വക്രതയിലും വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നതുകൊണ്ട്,
13
ചാഞ്ഞുവീഴാറായി നില്ക്കുന്ന ഉയര്‍ന്ന മതിലിലെ വിള്ളല്‍ പോലെ ആയിരിക്കും നിങ്ങളുടെ അപരാധം. അത് ഏതു നിമിഷത്തിലും വീണുപോയേക്കാം. നിങ്ങള്‍ തകരുന്നതു മനഃപൂര്‍വം അടിച്ചുടച്ച മണ്‍കലംപോലെ ആയിരിക്കും.
14
അതിന്റെ ഒരു കഷണംപോലും അടുപ്പില്‍നിന്നു തീ കോരാനോ തൊട്ടിയില്‍നിന്നു വെള്ളം എടുക്കാനോ ഉപകരിക്കുകയില്ലല്ലോ.
15
അതുകൊണ്ട്, ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ശാന്തതയും ദൈവാശ്രയവുമാണ് നിങ്ങളുടെ ബലം. നിങ്ങള്‍ എന്റെ അടുക്കലേക്കു തിരിച്ചു വന്ന് സ്വസ്ഥമായിരുന്നാല്‍ രക്ഷിക്കപ്പെടും. എന്നാല്‍ നിങ്ങള്‍ അതിന് ഒരുങ്ങുകയില്ല.
16
“ഇല്ല, ഞങ്ങള്‍ കുതിരപ്പുറത്തു കയറി പാഞ്ഞുപോകും” എന്നു നിങ്ങള്‍ പറഞ്ഞു. അതിനാല്‍ നിങ്ങള്‍ പാഞ്ഞുപോകും. “അതിശീഘ്രം പാഞ്ഞുപോകുന്ന കുതിരയുടെ പുറത്ത് ഞങ്ങള്‍ പോകും” എന്നു നിങ്ങള്‍ പറഞ്ഞു. അതിനാല്‍ നിങ്ങളെ പിന്തുടരുന്നവരും അതിശീഘ്രം വരും.
17
ഒരുവനെ ഭയപ്പെട്ട് ആയിരംപേരും അഞ്ചു പേരുടെ ഭീഷണികൊണ്ട് നിങ്ങള്‍ എല്ലാവരും ഓടിപ്പോകും. കുന്നിന്മുകളില് നാട്ടിയിരിക്കുന്ന കൊടിമരമോ, കൊടി അടയാളമോപോലെ നിങ്ങള്‍ ആയിത്തീരും.
18
അതിനാല്‍ സര്വേശ്വരന് നിങ്ങളില്‍ പ്രസാദിക്കാന്‍ കാത്തിരിക്കുന്നു. നിങ്ങളോടു കരുണ കാട്ടാന്‍ ഒരുങ്ങിയിരിക്കുന്നു. എന്തെന്നാല്‍ അവിടുന്നു നീതിയുള്ള ദൈവമാകുന്നു. സര്‍വേശ്വരനെ കാത്തിരിക്കുന്നവര്‍ അനുഗൃഹീതര്‍.
19
യെരൂശലേമില്‍ നിവസിക്കുന്ന സീയോനിലെ ജനമേ, നിങ്ങള്‍ ഇനി കരയുകയില്ല. സര്വേശ്വരന് നിശ്ചയമായും നിങ്ങളോടു കരുണ കാട്ടും. നിങ്ങളുടെ നിലവിളി കേട്ട് അവിടുന്നു നിങ്ങള്‍ക്കുത്തരമരുളും.
20
അവിടുന്നു നിങ്ങള്‍ക്കു കഷ്ടതയാകുന്ന അപ്പവും പീഡനമാകുന്ന ജലവും നല്കുന്നെങ്കിലും, ദൈവമായിരിക്കും നിങ്ങളുടെ ഗുരു. അവിടുന്ന് ഇനി മറഞ്ഞിരിക്കുകയില്ല. നിങ്ങളുടെ കണ്ണുകള്‍ നിങ്ങളുടെ ഗുരുവിനെ ദര്‍ശിക്കും.
21
നിങ്ങള്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോള്‍ ‘ഇതാണു വഴി’ ഇതിലൂടെ നടക്കുക എന്നൊരു ശബ്ദം നിങ്ങള്‍ പിമ്പില്‍നിന്നു കേള്‍ക്കും.
22
അപ്പോള്‍ നിങ്ങള്‍ വെള്ളി പൊതിഞ്ഞ കൊത്തുവിഗ്രഹങ്ങളെയും സ്വര്‍ണം പൂശിയ വാര്‍പ്പുപ്രതിമകളെയും വെറുക്കും; മലിനവസ്തുക്കള്‍ എന്നപോലെ ദൂരെയെറിയും. അവയോടു ‘ദൂരെ പോകുവിന്‍’ എന്നു പറയുകയും ചെയ്യും.
23
നീ വിതയ്ക്കുന്ന വിത്തിന് അവിടുന്നു മഴ നല്‍കും. ധാന്യം സമൃദ്ധിയായി വിളയും.
24
അന്നു വിശാലമായ മേച്ചില്‍സ്ഥലത്തു നിങ്ങളുടെ കാലികള്‍ മേഞ്ഞു നടക്കും. കോരികയും മുപ്പല്ലിയുംകൊണ്ട് ഒരുക്കിയതും ഉപ്പു ചേര്‍ത്തതുമായ വയ്ക്കോല്, നിലം ഉഴുന്ന കാളയും കഴുതയും തിന്നും.
25
മഹാസംഹാരദിവസം ഗോപുരങ്ങള്‍ നിലംപതിക്കും; ഉന്നതഗിരികളില്‍നിന്നും കുന്നുകളില്‍നിന്നും അരുവികളും നീര്‍ച്ചാലുകളും പൊട്ടിപ്പുറപ്പെടും;
26
സര്വേശ്വരന് തന്റെ ജനത്തിന്റെ മുറിവു കെട്ടുകയും തന്റെ പ്രഹരം കൊണ്ടുണ്ടായ വ്രണം ഉണക്കുകയും ചെയ്യുന്ന നാളില്‍ ചന്ദ്രന് സൂര്യനെപ്പോലെ പ്രകാശിക്കും. സൂര്യന് ഏഴു പകലിന്റെ വെളിച്ചം ഒന്നു ചേര്‍ന്നാലെന്നപോലെ ഏഴിരട്ടി പ്രകാശം ഉണ്ടായിരിക്കും.
27
കോപത്താല്‍ ജ്വലിച്ചും കനത്തപുക വമിച്ചുംകൊണ്ട് ഇതാ, സര്‍വേശ്വരന്റെ മഹത്ത്വം വിദൂരത്തില്‍ ദൃശ്യമാകുന്നു. അവിടുത്തെ കോപം കത്തി ജ്വലിക്കുന്നു. അവിടുത്തെ അധരങ്ങള്‍ രോഷനിര്‍ഭരമാണ്. അവിടുത്തെ നാവ് സംഹാരാഗ്നിയാണ്.
28
കവിഞ്ഞൊഴുകുന്ന അരുവിപോലെയാകുന്നു അവിടുത്തെ നിശ്വാസം. അതു കഴുത്തറ്റംവരെ എത്തുന്നു. അവര്‍ നാശത്തിന്റെ അരിപ്പയില്‍ ജനതകളെ അരിക്കുകയും വഴിതെറ്റിക്കുന്ന കടിഞ്ഞാണ്‍ അവര്‍ക്കിടുകയും ചെയ്യുന്നു.
29
ഉത്സവരാത്രിയിലെന്നപോലെ നിങ്ങള്‍ക്കു പാടാം. ഇസ്രായേലിന്റെ രക്ഷാകേന്ദ്രമായ സര്‍വേശ്വരന്റെ പര്‍വതത്തിലേക്കു പുല്ലാങ്കുഴല്‍ ഊതിപ്പോകുന്നവനെപ്പോലെ നിങ്ങള്‍ക്ക് ആഹ്ലാദിക്കാം.
30
ഉഗ്രകോപത്താല്‍ സംഹാരകമായ അഗ്നിജ്വാലയിലും ഇടിമുഴക്കത്തിലും കന്മഴയിലും സര്വേശ്വരന് അവിടുത്തെ ഗംഭീരശബ്ദം കേള്‍പ്പിക്കുകയും പ്രഹരിക്കാന്‍ കൈ ഓങ്ങുകയും ചെയ്യും.
31
അവിടുത്തെ ശബ്ദം കേള്‍ക്കുമ്പോള്‍, അവിടുത്തെ വടികൊണ്ടു പ്രഹരിക്കുമ്പോള്‍ അസ്സീറിയാക്കാര്‍ ഭയന്നുവിറയ്ക്കും.
32
ശിക്ഷാദണ്ഡുകൊണ്ടുള്ള സര്‍വേശ്വരന്റെ ഓരോ അടിയോടും ഒപ്പം തപ്പിന്റെയും കിന്നരത്തിന്റെയും നാദം ഉയരും. സര്വേശ്വരന് കൈ ചുഴറ്റി അവരോടു പടവെട്ടും.
33
അസ്സീറിയന്‍ രാജാവിനെ ദഹിപ്പിക്കാന്‍ പണ്ടേ ഒരു സ്ഥലം ഒരുക്കിയിട്ടുണ്ട്. അവിടെയുള്ള ചിത ആഴമേറിയതും വിസ്തൃതവുമാകുന്നു. അഗ്നിയും വിറകും ധാരാളം ഉണ്ട്. സര്‍വേശ്വരന്റെ നിശ്വാസം ഗന്ധകനദിപോലെ വന്ന് അതിനെ ജ്വലിപ്പിക്കും.
← Chapter 29
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 31 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66